കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് മദ്യത്തില്‍ ആദര്‍ശം; വിദ്യാഭ്യാസം കച്ചവടം

  • By Soorya Chandran
Google Oneindia Malayalam News

മുസ്ലീം ലീഗ് എന്ന പാര്‍ട്ടിക്ക് ആദര്‍ശം പറയാന്‍ കിട്ടുന്ന സാധനങ്ങളില്‍ ഒന്നാണ് മദ്യ നയം. ഒരു സാമുദായിക പാര്‍ട്ടിയല്ലെന്ന് നാഴികക്ക് നാല്‍പത് വട്ടം അവകാശപ്പെടുന്നുണ്ടെങ്കിലും പേരില്‍ മുസ്ലീം ഉള്ളതുകൊണ്ട് പാര്‍ട്ടിക്ക് മദ്യം ഹറാം ആണ്. അതുകൊണ്ട് മദ്യ വിരുദ്ധത ഉയര്‍ത്തിപ്പിടിച്ചാണ് എപ്പോഴും നില്‍പ്.

മദ്യത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ ആദര്‍ശത്തിന്റെ പ്രശ്‌നമുള്ളൂ. ലീഗ് മന്ത്രി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ കച്ചവടവും അഴിമതിയും ഒന്നും പാര്‍ട്ടിക്ക് ഒരു പ്രശ്‌നമേ അല്ല.

Muslim League

മെയ് എട്ട് വ്യാഴാഴ്ച മുസ്ലീം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരുകയാണ്. പ്രധാന ചര്‍ച്ചാവിഷയം സര്‍ക്കാരിന്റെ മദ്യ നയവും ബാര്‍ലൈസന്‍സ് വിവാദവും ആണത്രെ. ബാറുകളുടെ റദ്ദാക്കിയ ലൈസന്‍സ് പുതുക്കേണ്ടെന്നാണ് ലീഗിന്റെ അഭിപ്രായം എന്ന് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാല്‍ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകളില്‍ പാഠപുസ്തക വില്‍പന സംബന്ധിച്ച് വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായികഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനൊന്നും ലീഗിന് നേരമില്ലെന്നാണ് കേള്‍വി.

സ്വകാര്യ മേഖലയില്‍ പരമാവധി സ്‌കൂളുകളും കോളേജുകളും അനുവദിച്ച് പണം പിടുങ്ങുന്ന ഇടനിലക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് ചുറ്റും പാറി നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇവരെ പിടിക്കാനും തളക്കാനും ഒന്നും മന്ത്രിക്കോ പാര്‍ട്ടിക്കോ കഴിയുന്നില്ല, അല്ലെങ്കില്‍ താത്പര്യമില്ല. ഇക്കാര്യത്തില്‍ ആദര്‍ശവും ഇല്ല, അഭിപ്രായവും ഇല്ല.

എന്നാല്‍ മദ്യത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുതല്‍ കെപിഎ മജീദ് വരെയുള്ളവര്‍ക്ക് ആദര്‍ശത്താല്‍ ആവേശം കൂടും. സംസ്ഥാനത്ത് ഒരു ബാറെങ്കിലും കുറയുന്നത് അത്രക്ക് നല്ലതാണെന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

English summary
For Muslim League, liquor policy is ideological issue, but not Education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X