കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

ബോബി ഓടിയത് പരസ്യത്തിന്; ബ്ളഡ് ബാങ്കില്‍ രക്തമില്ല

• By Soorya Chandran
Google Oneindia Malayalam News

ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉടമയും അറിയപ്പെടുന്ന ജീവകാരുണീകനും സര്‍വ്വോപരി ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ സുഹൃത്തും ആയ ബോബി ചെമ്മണ്ണൂര്‍ രക്തദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഓടിയത് എന്തിനായിരുന്നുവെന്ന് സംശയം. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ് ബോബി ഓടി ഉണ്ടാക്കിയ ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്ക് ഒക്കെ വെറുതെയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച നടന്ന സംഭവം ഒരു ഫേസ് ബുക്ക് സുഹൃത്ത് തന്റെ പോസ്റ്റ് ആയി വിശദീകരിച്ചു. രക്തത്തിനായി സമീപിച്ചപ്പോള്‍ ബോബി ഫ്രണ്ട്‌സ് ആരും ദാനം ചെയ്യാന്‍ തയ്യാറായില്ലത്രെ.

Boby Chemmanur

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഒരു രോഗിക്ക് വേണ്ടിയായിരുന്നു. മൂന്ന് യൂണിറ്റ് ബി നെഗറ്റീവ് രക്തമായിരുന്നു ആവശ്യം. ബോബിയുടെ ഡയറക്ടറി നോക്കി 13 പേരെയാണത്രെ വിളിച്ചത്. ഒരാളുപോലും രക്ത ദാനത്തിന് തയ്യാറില്ലത്രെ.

സാധാരണ ഗതിയില്‍ രക്തദാനത്തിന് യുവജന സംഘടനകളെല്ലാം മുന്‍കൈ എടുക്കാറുണ്ട്. ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകള്‍ നേത്ര ദാനവും അവയവ ദാനവും ഒക്കെ പ്രോത്സഹിപ്പിക്കുന്നുണ്ട്. ഒടുവില്‍ കോഴിക്കോട്ടെ രോഗിക്കും ഡിവൈഎഫ്‌ഐ സഖാക്കളുടെ രക്തം തന്നെ വേണ്ടി വന്നു ജീവന്‍ രക്ഷിക്കാന്‍.

Post by Vineesh Muyippoth.

ബോബി ചെമ്മണ്ണൂരാണെങ്കില്‍ ഇപ്പോള്‍ സ്വീകരണങ്ങളുടേയും അനുമോദനങ്ങളുടേയും തിരക്കിലാണ്. തലസ്ഥാനത്താണ് ഉള്ളത്. കഴിഞ്ഞ ദിവസം റെഡ്‌ക്രോസ് ദിനാഘോഷത്തില്‍ ഗവര്‍ണറുടെ കയ്യില്‍ നിന്ന് ഉപഹാരവും സ്വീകരിച്ചു.

സത്യത്തില്‍ ബോബി ചെമ്മണ്ണൂര്‍ ഈ അറനൂറ് കിലോമീറ്റര്‍ ഓടിയത് എന്തിനായിരുന്നു. ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്കില്‍ വെറുതേ ആളുകളുടെ പേരെഴുതി ചേര്‍ക്കാനോ... ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് ഉണ്ടാക്കാനിറങ്ങി പണി പാളിപ്പോയതാണോ, അതോ പബ്ലിസിറ്റി തന്നെയായിരുന്നോ ലക്ഷ്യം.

English summary
For what Boby ran... for blood bank or publicity?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X