കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൺറൈസേഴ്സിനോട് തോറ്റ് നാണംകെട്ടത് 118 റൺസിന്... വിരാട് കോലി ഐപിഎൽ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു!!

Google Oneindia Malayalam News

ബാംഗ്ലൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഐ പി എല്ലിലെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ഐ പി എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് വിരാട് കോലി വർഷങ്ങളായി നയിക്കുന്നത്. ഐ പി ൽ 2019 സീസണിലെ നിരാശജനകമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് വിരാട് കോലിയുടെ രാജി. ഈ സീസണിൽ വിരാട് കോലിയുടെ കീഴിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നിലും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തോറ്റിരുന്നു. ഇതിൽ ഏറ്റവും നാണക്കേടായത് കഴിഞ്ഞ കളിയിൽ സൺറൈസേഴ്സ് ഹൈദരബാദിനോട് തോറ്റതാണ്. 118 റൺസിനായിരുന്നു ഈ തോൽവി.

<strong>എറണാകുളത്ത് കണ്ണന്താനം വിയർക്കുന്നു: കളം പിടിക്കാതെ ബിജെപി, 'ട്രോള്‍ ഇമേജ്' വോട്ടിനെ ബാധിക്കുമെന്ന് പ്രവര്‍ത്തകര്‍!! പ്രവർത്തകരും പ്രാദേശിക നേതാക്കളും ഇടഞ്ഞ് തന്നെ!!</strong>എറണാകുളത്ത് കണ്ണന്താനം വിയർക്കുന്നു: കളം പിടിക്കാതെ ബിജെപി, 'ട്രോള്‍ ഇമേജ്' വോട്ടിനെ ബാധിക്കുമെന്ന് പ്രവര്‍ത്തകര്‍!! പ്രവർത്തകരും പ്രാദേശിക നേതാക്കളും ഇടഞ്ഞ് തന്നെ!!

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോടാണ് ബാംഗ്ലൂർ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഐ പി എല്ലിലെ ഏറ്റവും ചെറിയ സ്കോറുകളിലൊന്നിന് ഓളൗട്ടായി. രണ്ടാമത്തെ മത്സരത്തിൽ അവസാന ഓവർ വരെ പൊരുതിയെങ്കിലും മുംബൈ ഇന്ത്യൻസിനോട് തോറ്റു. അവസാന പന്തിലെ നോ ബോൾ അനുവാദിക്കാത്തതിന് വിരാട് അംപയറെ രൂക്ഷമായി വിമർശിക്കുകയും മാച്ച് റഫറിയോട് പോലും തട്ടിക്കയറുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

kohli

നേരത്തെ വിരാട് കോലിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറും മുൻ ഓസ്ട്രേലിയൻ താരമായ മിച്ചൽ ജോൺസനും രംഗത്ത് വന്നിരുന്നു. ഏഴ് വർഷം ക്യാപ്റ്റനായിട്ടും ഒരു ഐ പി എൽ കിരീടം പോലും നേടാനാകാത്ത കോലി ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നത് ഭാഗ്യം കൊണ്ടാണ് എന്നായിരുന്നു ഗംഭീറിന്റെ പരിഹാസം. രോഹിത് ശർമയും ധോണിയും കോലിയെക്കാൾ മികച്ച ക്യാപ്റ്റന്മാരാണ് എന്നും ഗംഭീർ പറഞ്ഞു. ഗംഭീറിന് ചുട്ട മറുപടി നൽകിയെങ്കിലും കളിക്കളത്തിൽ ഗംഭീറിന്റെ വാക്കുകൾ ശരിവെക്കുന്നതായി കോലിയുടെ ഈ സീസണിലെയും പ്രകടനം.

എ ബി ഡിവില്ലിയേഴ്സിനെയും ഷിരോൺ ഹെറ്റ്മെയറിനെയും പോലുള്ള വെടിക്കെട്ട് താരങ്ങള്‍ ഉണ്ടായിട്ടും ബാംഗ്ലൂരിന് ബാറ്റിംഗിൽ തിളങ്ങാനാകുന്നില്ല. മൂന്ന് കളിയിൽ മൂന്ന് വട്ടമാണ് വിരാട് കോലി ഓപ്പണർമാരെ മാറ്റി പരീക്ഷിച്ചത്. മൂന്നും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ആര്‍ സി ബിയുടെ ബൗളിംഗ് ആകട്ടെ ഐ പി എൽ ചരിത്രത്തിൽ തന്നെ കുപ്രസിദ്ധമായ ഒന്നാണ്. രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിന് മുമ്പായി ആര്‍ സി ബി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും.

(വിഡ്ഡിദിനമായ ഏപ്രിൽ 1 പ്രമാണിച്ചുള്ള സ്പെഷൽ സ്റ്റോറിയാണിത്. ഐ പി എല്ലിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായ വിരാട് കോലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് യാതൊരുവിധ സംശയവും വൺഇന്ത്യയ്ക്കില്ല. വരും മത്സരങ്ങളിൽ മികച്ച രീതിയിൽ തിരിച്ചുവരാൻ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിക്കും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു)

English summary
IPL 2019: Royal Challengers Bangalore captain Virat Kohli April 1 story report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X