• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അല്ലേലും ഗള്‍ഫിലെത്തിയാല്‍ മലയാളി പൊളിയാണ്'... ഓവർ തീർന്നതറിയാതെ ഓവറാക്കിയ ധോണി... ഐപിഎൽ ട്രോളുകൾ

ഐപിഎല്ലില്‍ ഇപ്പോള്‍ മൊത്തത്തില്‍ ഒരു മലയാളി തിളക്കമാണ്. കഴിഞ്ഞ ദിവസം സഞ്ജു സാംസണും അതിന് മുമ്പ് ദേവ്ദത്ത് പടിക്കലും എല്ലാം തകര്‍ന്നാടുകയാണല്ലോ. അല്ലെങ്കിലും ഗള്‍ഫിലെത്തിയാല്‍ മലയാളികള്‍ പൊളിയാണ് എന്നാണ് ഇതേ പറ്റി ട്രോളന്‍മാര്‍ക്ക് പറയാനുള്ളത്.

ഐപിഎല്‍: യുവനിരയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, സഞ്ജുവിനെ പുകഴ്ത്തി ഗംഭീര്‍!!

ഐപിഎല്‍: രാജസ്ഥാന്റെ തകര്‍പ്പനടിയില്‍ വീണ് ചെന്നൈ.... 16 റണ്‍സ് വിജയം, സഞ്ജുവിന്റെ വെടിക്കെട്ട്!!

കഴിഞ്ഞ ദിവസം ആണെങ്കില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനോട് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്ക് തോറ്റ് തൊപ്പിയിടുകയും ചെയ്തു. ക്യാപ്റ്റന്‍ തല ധോണി, ഓവര്‍ തീര്‍ന്നത് അറിയാതെ ഓവറാക്കി എന്നാണ് ആരാധകരുടെ ആക്ഷേപം. അല്‍പം ഐപിഎല്‍ ട്രോളുകള്‍ കാണാം...

അത് ഭാഗ്യം

അത് ഭാഗ്യം

അടികിട്ടി പൊളിഞ്ഞു പാളീസായി ഇരിക്കുവായിരുന്നു. എന്തായാലും അവസാന ഓവറില്‍ ഒരു വിക്കറ്റ് കിട്ടി. പക്ഷേ, അതിന് എന്തിനാണോ ആവോ ഇത്രയും ഭാവം!

വിഷമം കാണും...

വിഷമം കാണും...

സംഗതി സ്വന്തം ടീമിന് പണി കിട്ടുന്നത് കാണുമ്പോള്‍ ഏത് ചെന്നൈ ആരാധകന്റേയും നെഞ്ച് തകര്‍ന്ന് പോകും. പക്ഷേ, അടിയ്ക്കുന്നത് സഞ്ജു ആയതുകൊണ്ട് വേറൊന്നും പറയാനും പറ്റില്ല!

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

ഇതൊക്ക അടി തുടങ്ങിയപ്പോഴത്തെ കണക്കല്ലേ. ഔട്ട് ആകുമ്പോഴേക്കും സിക്‌സിന്റെ എണ്ണം ഒമ്പത് ആക്കിയിരുന്നു. ഔട്ടായില്ലായിരുന്നെങ്കില്‍ സെഞ്ച്വുറി ഉറപ്പിച്ചേനെ!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

കഴിഞ്ഞ കളിയില്‍ ഹിറ്റ് മാനെ പുറത്താക്കിയ ബലത്തിലാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെതിരെ എറിയാന്‍ എത്തിയത്. പക്ഷേ, പീയൂഷ് ചൌള ഇത്രേം പ്രതീക്ഷിച്ചുകാണില്ല.

അത് ധോണി പറയണ്ട

അത് ധോണി പറയണ്ട

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ ആണ് ധോണിയ്ക്ക് ഇങ്ങനെ തോന്നിയത്. സ്വന്തം ടീമിലെ ഡൂപ്ലെസിസ് അടിച്ചപ്പോള്‍ ഒന്നും തോന്നിയില്ലത്രെ!

ആഹാ അന്തസ്സ്

ആഹാ അന്തസ്സ്

രണ്ട് ദിവസം... രണ്ട് മലയാളികള്‍. ആദ്യം ദേവദത്ത് പടിക്കലിന്റെ വക അര്‍ദ്ധ സെഞ്ച്വറി, രണ്ടാം ദിവസം സഞ്ജുവിന്റെ വക അര്‍ദ്ധ സെഞ്ച്വറി. മലയാളികളുടെ അന്തസ്സ്

ഇനിയിപ്പോ അങ്ങനെ പറയാം

ഇനിയിപ്പോ അങ്ങനെ പറയാം

ധോണി എന്തായാലും വിരമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വേണം. സഞ്ജുവിന്റെ ബാറ്റിങ് കണ്ടപ്പോള്‍ ധോണി ഇങ്ങനെയൊക്കെ ചിന്തിച്ചുകാണുമോ

ഗള്‍ഫിലെത്തിയാല്‍

ഗള്‍ഫിലെത്തിയാല്‍

സഞ്ജുവിന്റെ കണി കാണുമ്പോള്‍ മലയാളികള്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ... അല്ലേലും ഗള്‍ഫില്‍ എത്തിയാല്‍ മലയാളികള്‍ പൊളിയാണ്!!

 ചൗളയുടെ ഒരു കാര്യം

ചൗളയുടെ ഒരു കാര്യം

സഞ്ജു സാംസണ്‍ കഷ്ടപ്പെട്ട് ബാറ്റ് ചെയ്താണ് 19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത്. പീയൂഷ് ചൗള ബൗളിങ്ങിലൂടെ വെറും 18 പന്തില്‍ 50 റണ്‍സ് വിട്ടുകൊടുത്തു.

ആശ്വാസമായി

ആശ്വാസമായി

ഇത്രയും നേരം അടി കിട്ടിയതിന്റെ വിഷമമൊക്കെ ആ അവസാന ഓവര്‍ കഴിഞ്ഞപ്പോഴാണ് ഒന്ന് മാറിക്കിട്ടിയത്. അല്ലെങ്കില്‍ ചൗള ഈ പ്രശ്‌നത്തില്‍ ഒറ്റപ്പെട്ട് പോയേനെ

അത് ഭാഗ്യം

അത് ഭാഗ്യം

എന്‍ഗിഡിയുടെ അവസാന ഓവറില്‍ ആര്‍ച്ചര്‍ കാണിച്ച അതിക്രമം ഇത്തിരി കടന്നുപോയി. എന്തായാലും പീയൂഷ് ചൗളയ്ക്ക് ആശ്വാസമായത് അതാണത്രെ

ഒറ്റയ്ക്ക് ജയിപ്പിക്കാന്‍

ഒറ്റയ്ക്ക് ജയിപ്പിക്കാന്‍

അത് പിന്നെ തല ധോണിയുടെ ഒരു രീതി അങ്ങനെ ആണല്ലോ. ഏറ്റവും അവസാനം ഇറങ്ങി, ഒറ്റയ്ക്ക് കളി ജയിപ്പിച്ചാലല്ലേ ഒരു ത്രില്‍ ഉള്ളൂ. പക്ഷേ, പണി പാളിപ്പോയി...

തളരട്ടെ

തളരട്ടെ

രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളര്‍മാര്‍ എറിഞ്ഞ് തളര്‍ന്നിട്ട് വേണം ഇറങ്ങാന്‍. അപ്പോള്‍ പിന്നെ അടിച്ച് ജയിക്കാമല്ലോ എന്നൊക്കെ വിചാരിച്ചതായിരുന്നു.

അതെപ്പോ...

അതെപ്പോ...

അവസാന ഓവറില്‍ ആണല്ലോ ധോണിയ്ക്ക് ബോധോദയം ഉണ്ടായത്. പക്ഷേ, അപ്പോഴാണത്രെ ഓവര്‍ മൊത്തം തീര്‍ന്നുപോയി എന്ന് കക്ഷി അറിഞ്ഞത്. പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം...

അതൊന്നും പറഞ്ഞാല്‍ പറ്റില്ല

അതൊന്നും പറഞ്ഞാല്‍ പറ്റില്ല

അവസാന ഓവറില്‍ നല്ല ഫോം ആയി ബാറ്റ് ഒക്കെ മാറ്റി വന്നതല്ലേ ഉള്ളൂ. അപ്പോള്‍ പിന്നെ കളി കഴിഞ്ഞു എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. അതെങ്ങനെ ശരിയാവും എന്നൊക്കെ ധോണിഭായ് ചോദിച്ചുനോക്കിത്രെ

തേങ്ക്‌സ്

തേങ്ക്‌സ്

എന്തായാലും സ്വന്തം കാര്യം ധോണി ഭായ് ക്ലിയര്‍ ആക്കിയിട്ടുണ്ട്. അവസാനത്തെ ഓവറില്‍ ഹാറ്റ് ട്രിക്ക് സിക്‌സര്‍ ഒക്കെ അടിച്ച് കളറാക്കിയില്ലേ. കളി തോറ്റെങ്കിലെന്താ..

വെറുതേയല്ല

വെറുതേയല്ല

കളി തീരാന്‍ ഒരു ഓവര്‍ പോലും ബാക്കിയില്ല. എല്ലാ പന്തിലും സിക്‌സര്‍ അടിച്ചാലും ജയിക്കില്ല. എന്നിട്ടും എന്തിനാണ് ധോണിഭായ് ബാറ്റ് മാറ്റിയത് എന്ന് പലര്‍ക്കും പിടികിട്ടിയില്ലേ ഇല്ലത്രെ!

cmsvideo
  ഇത് സഞ്ജുവിന്റെ വണ്‍ മാന്‍ ഷോ | IPL 2020 : CSK vs RR | Sanju Samson |Oneindia Malayalam
  ഉറപ്പായാല്‍ പിന്നെ

  ഉറപ്പായാല്‍ പിന്നെ

  കളി തോല്‍ക്കും എന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ധോണി ഭായ് അങ്ങ് ഉണര്‍ന്നെണീക്കും. പിന്നെ സിക്‌സായി, ഫോര്‍ ആയി പെര്‍ഫോര്‍മന്‍സ് ആയി... പക്ഷേ, പറഞ്ഞിട്ടെന്താ, കളി തോറ്റില്ലേ!

  English summary
  IPL 2020: Social Media joke on Sanju Samson and MS Dhoni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X