കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരനാറിയേക്കാള്‍ നല്ലതാണോ ആണും പെണ്ണും കെട്ടവന്‍

  • By Soorya Chandran
Google Oneindia Malayalam News

ശുംഭന്‍, കൊഞ്ഞാണന്‍, നികൃഷ്ടജീവി, പരനാറി തുടങ്ങിയ മഹത്തായ പദങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിന്യസിച്ചതിനുള്ള താമ്രപത്രം ലഭിച്ച പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ പാര്‍ട്ടിക്കുള്ള ഏക എതിരാളി സര്‍ക്കാര്‍ ചീഫ് വിപ്പും മലയോര കര്‍ഷകരുടെ ഇടയനുമായ പിസി ജോര്‍ജ്ജ് മാത്രമെന്നായിരുന്നു ഇത്രനാളും പിണറായി വിജയനും കൂട്ടരും കരുതിയിരുന്നത്.

പക്ഷേ ഈ രംഗത്ത് എതിരാളികളില്ലാതെ അങ്ങനെ മുന്നോട്ട് പോകാന്‍ എളുപ്പമല്ലെന്ന് സിപിഎമ്മിനെ ഓര്‍മിപ്പിച്ചുകൊണ്ട് ഒരു പഴയ കോളേജ് അധ്യാപകന്‍ രംഗത്തെത്തിയിട്ടുണ്ട്. കോളേ് അധ്യാപകന്‍ എന്നതിലുപരി, ഇന്ത്യയില്‍ വിപ്ലവം കൊണ്ടുവരാനുള്ള തീവ്രയജ്ഞത്തില്‍ പങ്കാളിയാവുകയും അതിനായി ഒരു വിശാല ഇടതുപക്ഷം രൂപീകരിക്കാന്‍ മനക്കോട്ടകെട്ടുകയും ചെയ്ത മഹാനാണ് ആ വ്യക്തി. ടിജെ ചന്ദ്രചൂഡന്‍ എന്നാണ് മാന്യദേഹത്തിന്റെ പേര്.

Pinarayi and Chandrachoodan

എന്‍കെ പ്രമചന്ദ്രനെ ജയിപ്പിക്കാനും എംഎ ബേബിയെ തോല്‍പിക്കാനും വേണ്ടിയാണ് പിണറായി വിജയന്‍ പരനാറി പ്രയോഗം സംഭാവന ചെയ്തത്. അതിന്റെ പേരില്‍ പിണറായിയെ തെറിവിളിക്കാത്ത പത്രക്കാരും ചാനലുകാരും സാംസ്‌കാരികപ്രവര്‍ത്തകരും ഇല്ല. ഇപ്പോഴിതാ, ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ മിണ്ടാതിരിക്കുന്ന സിപിഐക്കെതിരെ ചന്ദ്രചൂഡന്‍ നികൃഷ്ടഭാഷ ഉപയോഗിച്ചിരിക്കുന്നു.

സിപിഐയുടെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ആണും പെണ്ണും കെട്ടവന്‍ എന്നരീതിയിലാണ് ചന്ദ്രചൂഡന്‍ പരാമര്‍ശിച്ചത്. പിറകില്‍ നിന്ന് നോക്കിയാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ പറ്റില്ലത്രെ. അതിനിപ്പോള്‍ ചന്ദ്രചൂഡനെന്താ പ്രശ്‌നം....

പിണറായി പരനാറി എന്ന് വിളിച്ചപ്പോള്‍ അത് വലിയ പ്രശ്‌നമാക്കി. പക്ഷേ ഇപ്പോള്‍ ചന്ദ്രചൂഡന്‍ ആണും പെണ്ണും കെട്ടവന്‍ എന്ന് പന്ന്യന്‍ രവീന്ദ്രനെ വിളിച്ചപ്പോള്‍ ഇവിടെ ആര്‍ക്കും കുഴപ്പമൊന്നും ഇല്ലേ. എന്തായാലും സിപിഎം സഖാക്കളും സിപിഐ സഖാക്കളും വൈരം മറന്ന് ഫേസ്ബുക്കില്‍ വാളും കുന്തവും തോക്കും ഒക്കെയായി ഇറങ്ങിയിട്ടുണ്ട്.

English summary
Is it good to use bad words in Politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X