കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യത്തില്‍ സന്ധ്യ കോണ്‍ഗ്രസ് ആണോ?

  • By Soorya Chandran
Google Oneindia Malayalam News

എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധം പൂട്ടിച്ച വീട്ടമ്മയായ, സ്‌കൂട്ടര്‍ യാത്രക്കാരിയായ, ചിറ്റിലപ്പിള്ളിയുടെ സമ്മാനം വാങ്ങിച്ച സന്ധ്യ സത്യത്തില്‍ ഏത് പാര്‍ട്ടിക്കാരിയാണ്.... എംഎം ഹസ്സന്റെ സമരപ്പന്തലില്‍ ഉപവാസത്തിന് കൂട്ടിരിക്കാന്‍ പോയതിന്റെ ചിത്രം കണ്ടപ്പോള്‍ ചോദിച്ചുപോയതാണ്.

അന്ന് ചിറ്റിലപ്പിള്ളിയുടെ സമ്മാനം വാങ്ങിയതിന് ശേഷം പിന്നെ ഇപ്പോള്‍ ഹസ്സന്റെ കൂടെ സമരപ്പന്തലിലാണ് ആം ആദ്മി പ്രതിഷേധം പ്രടിപ്പിച്ച സന്ധ്യയെ കാണുന്നത്. സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യ എന്തിനാണ് ഹസ്സന്റെ സമരപ്പന്തലില്‍ എത്തിയതെന്നല്ലേ... ഹസ്സന്‍ജിയും സമരങ്ങള്‍ക്കെതിരെയായിരുന്നു ഉപവാസം അനുഷ്ടിച്ചത്. സമരങ്ങള്‍ക്കെതിരെയുള്ള സമരമാകുമ്പോള്‍ സന്ധ്യക്ക് വരാതിരിക്കാനാവില്ല്‌ല്ലോ...

Sandhya Hassan

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ബഹുമാനപ്പെട്ട് ഹസ്സന്‍ജി 24 മണിക്കൂര്‍ ഉപവാസം ഇരുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാര്‍ പൊതു ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് ഹസ്സന്റെ വാദം. സത്യത്തില്‍ സെക്രട്ടേറിറ്റിന് പുറത്ത് സമരം ചെയ്യുന്നവര്‍ തലസ്ഥാന നഗത്തിന്റെ ഒരു ഭാഗത്തെ മാത്രമേ ബുദ്ധിമുട്ടിക്കുന്നുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളേയും സെക്രട്ടേറിയറ്റിനകത്തിരിക്കുന്നവര്‍ ബുദ്ധിമുട്ടിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന കാര്യം ബഹുമാനപ്പെട്ട ഹസ്സന്‍ സാറിന് അറിയില്ലെന്ന് തോന്നുന്നു.

സെക്രട്ടേറിയറ്റിനകത്തേക്കും പുറത്തേക്കും ഉള്ള സഞ്ചാര സ്വാതന്ത്ര്യ സമരമാണെന്ന് കരുതിയിട്ടാണോ സന്ധ്യ ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്നറിയില്ല.

നിയമം ലംഘിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത മഹാത്മാവിന്റെ പേരില്‍ ആവേശം കൊള്ളുന്ന പാര്‍ട്ടിയുടെ ആളാണ് എംഎം ഹസ്സന്‍. ഇപ്പോള്‍ പറയുന്നത് സമരം ചെയ്യാനായി പ്രത്യേകം സ്ഥലം തന്നെ ഒരുക്കിക്കൊടുക്കണം എന്നാണ്. അപ്പോള്‍ പിന്നെ സര്‍ക്കാരിന് ആ ഭാഗത്തേക്ക് നോക്കുകയേ വേണ്ടല്ലോ.... ഇങ്ങനെ സമരം ചെയ്യുകയാണെങ്കില്‍ സമരക്കാര്‍ക്ക് സര്‍ക്കാരിന്റേയും പോലീസിന്റേയും എല്ലാ സഹകരണവും ഉണ്ടാവുമെന്നാണ് പുതിയ ആഭ്യന്തരനും പറയുന്നത്.

ആരും ശ്രദ്ധിക്കാതെ ഒരു സ്ഥലത്തിരുന്ന്, ഒരു പ്രശ്‌നവും ഉണ്ടാക്കാതെ സമരം ചെയ്താല്‍ പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ... സര്‍ക്കാരും ശ്രദ്ധിക്കില്ല, പോലീസും പ്രശ്‌നമുണ്ടാക്കില്ല. എത്രനാള്‍ വേണമെങ്കിലും സമരം ചെയ്യാം... മടുക്കുമ്പോള്‍ ഇറങ്ങിപ്പോകാം. ഇതാണ് എംഎം ഹസ്സനും രമേശ് ചെന്നിത്തലയും സ്വപ്‌നം കണ്ട സമരവിമുക്തമായ കിനാശ്ശേരി.

എന്നാലും സന്ധ്യ ചെയ്തത് വല്ലാത്തൊരു ചെയ്ത്തായിപ്പോയി. തനിക്ക്ഒരു പാര്‍ട്ടിക്കാരോടും അടുപ്പമില്ലെന്ന് പറയുകയും കമ്യൂണിസ്റ്റ് കാരെ പേരെടുത്ത് ചീത്ത പറയുകയും ചെയ്ത ആളാണ്. ചിലപ്പിള്ളിമാത്രമല്ല, കേരള ജനത ഏതാണ്ട് മുഴുവനും(?) അത് വിശ്വസിച്ചതും ആണ്. എന്നിട്ടിപ്പോഴിതാ സിപിഎമ്മുകാര്‍ക്ക് അടിക്കാന്‍ വേണ്ടി ഒരു വടിയെടുത്ത് കൊടുത്ത് വന്നിരിക്കുന്നു.

English summary
Is Sandhya a follower of Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X