കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പ്രാഞ്ചിയ്‌ക്കൊരു 'പല്‍മസ്രീ' കൊടുത്തൂടേ? നുമ്മട പ്രാഞ്ചിയേ..അരിപ്രാഞ്ചി

  • By Neethu B
Google Oneindia Malayalam News

ആതിര ബാലന്‍

ഇന്നൊരു കഥയാണ്‌ കിലുക്കാംപെട്ടി പറയുന്നത്‌. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിയ്‌ക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ഇനി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത്‌ തികച്ചും യാദൃശ്ചികമം മാത്രമാകും....അപ്പോള്‍ തുടങ്ങുകയല്ലേ

ഇതൊരു പ്രാഞ്ചിയേട്ടന്റ കഥയാണ്‌. രഞ്‌ജിത്ത്‌ പറഞ്ഞുവച്ച അരിപ്രാഞ്ചിയല്ല, വേറൊരു പ്രാഞ്ചി. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള പേര്‌ ചേര്‍ത്ത്‌ വിളിയ്‌ക്കാം. പക്ഷേ പ്രാഞ്ചി വേണമെന്ന്‌ മാത്രം. അത്‌ നിര്‍ബന്ധാ..(ഇല്ലേല്‍ സീന്‍ മോശാവും). ഇനി പ്രാഞ്ചിയേട്ടനെപ്പറ്റി.

ഒരു ആറ്‌ ആറരടി പൊക്കോം...ഒത്ത തടീം...കണ്ടാല്‍ ഏതാണ്ടൊരു 'സില്‍മാ നടന്റെ' ലുക്കും ആകെ കൂടി ഒരു അച്ചായന്‍ ( അച്ചായന്‍ എന്ന്‌ വിളിച്ചത്‌ വര്‍ഗീയത കൊണ്ടാമെന്ന്‌ പറഞ്ഞ ഒരു വര്‍ഗീയവാദിയാക്കല്ലേ പ്‌ളീസ്‌ ) തന്നെ. ഇനി പ്രാഞ്ചി അച്ചായന്‍ തന്നെപ്പറ്റി തന്നെ പറയുന്ന കാര്യങ്ങളിലേയ്‌ക്ക്‌. (നിര്‍ഭാഗ്യ വച്ചാല്‍ പ്രാഞ്ചിയുടെ സമാധാന പ്രസംഗം കേള്‍ക്കേണ്ടി വരാനിടയായി...കൊല്ലരുത്‌ ഇനി ആവര്‍ത്തിയ്‌ക്കില്ല)

pranchiyettan-big

"സമാധനത്തിനും സുഖത്തിനും വേണ്ടി ഞാന്‍ തിരയാത്ത വഴികളില്ല. ഞാന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ട്‌, മദ്യം കഴിച്ചിട്ടുണ്ട്‌...എന്തിനേറേ (സെന്‍സര്‍ ബോര്‍ഡ്‌ കട്ട്‌ ചെയ്യുമെന്നോര്‍ത്ത്‌ പ്രാഞ്ചിയുടെ പ്രസംഗം ഇവിടെ കട്ട്‌ ചെയ്യുന്നു) നിങ്ങള്‍ക്ക്‌ ചിന്തിയ്‌ക്കാന്‍ കഴിയാത്ത പലതും ചെയ്‌തിട്ടുണ്ട്‌. പക്ഷേ ലോകത്തിലെ ശരിയ്‌ക്കുള്ള സുഖം സന്തോഷം സമാധാനം എനിയ്‌ക്ക്‌ ലഭിയ്‌ക്കുന്നത്‌ പാവങ്ങളെ സഹായിച്ചപ്പോഴാണ്‌. രോഗം വന്നവരുടെ കാല്‍ കഴുകിയപ്പോഴാണ്". പ്രാഞ്ചിയുടെ പ്രസംഗം ഇനിയും നീളും

പിന്നെ സ്വന്തമായി വസ്‌ത്രമൊക്കെ ഡിസൈന്‍ ചെയ്‌ത്‌ അത്‌ അണിഞ്ഞ്‌ സ്വയം മാലാഖ ചമയുന്ന പ്രാഞ്ചിയ്‌ക്ക്‌ ഒരു ആത്മഹത്യ ഗ്യാങുണ്ട്‌. വീട്ടില്‍ കയറി ആളുകളെ വിരട്ടുക കെട്ടിച്ച പെണ്‍മക്കളുണ്ടെങ്കില്‍ അവരുടെ വീട്ടില്‍ ചെന്ന്‌ വഴക്ക്‌ പറയുക ഇതൊക്കെയാണ്‌ ഗ്യാങിന്റെ പ്രധാന പരിപാടികള്‍. ഗ്യാങല്ല ശരിയ്‌ക്കും പ്രാഞ്ചിയുടെ ചാത്തന്‍മാര്‍. ചാത്തന്‍മാര്‍ ഇരയെ നേരിട്ട്‌ പ്രാഞ്ചിയുടെ മുന്നിലെത്തിയ്‌ക്കും. പിന്നെ ഇര ഇഷ്ടമുള്ള രീതിയ്‌ക്ക്‌ ആത്മഹത്യ ചെയ്യും. ചിലപ്പോള്‍ കെട്ടിത്തൂങ്ങി ചാവും, ചിലപ്പോള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തും. പക്ഷേ പാവങ്ങളുടെ കാല്‍ കഴുകുന്ന പ്രാഞ്ചി ഇരയെ ഓര്‍ത്ത്‌ കരയാറേയില്ല.

pranchiyettan-big-1

പിന്നെ ആളൊരു കലാകാരനാണ്‌. നല്ല ഒന്നാംതരം കലാപാരിപാടികള്‍ ഇപ്പോള്‍ ന്യൂസ്‌ ചാനലുകളിലാണുള്ളതെന്ന്‌ പ്രത്യേകം പറയണ്ടല്ലോ. ഒട്ടുമിക്ക ചാനലുകളുടേയും അന്ന ദാതാവ്‌ (പരസ്യമേ പരസ്യം ) ഇദ്ദേഹമാണ്‌. മഹാനുഭാവന്‍. അങ്ങനെ കേരളത്തിലെ ചാനലുകളെ തീറ്റിപ്പോറ്റുന്നതിനാല്‍ പ്രാഞ്ചിയുടെ നല്ലകാര്യങ്ങള്‍ മാത്രമേ ലോകം അറിയുള്ളൂ. ഇനി ചില വിരുതന്‍മാരുണ്ട്‌. പ്രാഞ്ചിയുടെ ശ്രദ്ധയ്‌ക്കും പരസ്യത്തിനും വേണ്ടി എന്തെങ്കിലുമൊക്കെ എഴുതി കിട്ടേണ്ടത്‌ വാങ്ങും. ഏത്‌...കാശ്‌..പണം...മണി....അതന്നെ.

എന്നാല്‍ പിന്നെ ഈ മാഹാനുഭാവന്‌ ഒരു 'പല്‍മസ്രീയോ' അല്ലെല്‍ ഈ മലാലക്കൊച്ചിന്‌ കിട്ടിയില്ലേ എന്താ അത്‌...എന്തുവാ....അതന്നെ സമാധാനത്തിനുള്ള നൊബേല്‍ അതങ്ങ്‌ കൊടുത്തൂടേ. ആളൊരു സമാധാന പ്രിയനാണേ. ആള്‍ക്കെതിരേ എന്തേലും വാര്‍ത്ത വരണം. അപ്പോള്‍ വിളിയ്‌ക്കും ചാത്തന്‍മാര്‍. ഹൊ പിന്നെ സമാധാനപരമായ സംസാരം കേട്ട്‌ നമ്മളങ്ങ്‌ കുരിശ്ശില്‍ കേറും. അപ്പോ പിന്നെന്താ...ഇനിയും കഥ തുടര്‍ന്നാല്‍ ശരിയാവില്ല. ഉത്തര്‍പ്രദേശിലൊക്കെ മാധ്യമപ്രവര്‍ത്തകരെ പച്ചയ്‌ക്ക്‌ തീകൊളുത്തുന്ന കാലമാണേ. കിലുക്കാംപെട്ടിയ്‌ക്കും അല്‍പ്പം പേടിയുണ്ട്‌. അപ്പോഴെന്താ..കഥ തീര്‍ന്നു. ശുഭമല്ല.

English summary
Kilukkampetty talking about 'Pranchiyettan' and 'Palmasree'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X