കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷം കൊണ്ട് കേന്ദ്രഫാസിസത്തെ തോല്‍പിച്ചു; ഇനി കേരള ഫാസിസത്തിനെതിരെ... ട്രോളോട് ട്രോള്‍

Google Oneindia Malayalam News

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തായിരുന്നു യുഡിഎഫിന്റെ മത്സരം. ജനം കൂടെ നില്‍ക്കുകയും ചെയ്തു. 20 ല്‍ 19 സീറ്റിലും യുഡിഎഫിനെ ജനം ജയിപ്പിച്ചു.

സ്വന്തം വീടിന് തീയിടുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപനയ്ക്ക്!! മാടന്പിള്ളിയെ, അല്ല മുട്ടത്തറയിലെ മനോരോഗി!!സ്വന്തം വീടിന് തീയിടുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപനയ്ക്ക്!! മാടന്പിള്ളിയെ, അല്ല മുട്ടത്തറയിലെ മനോരോഗി!!

വര്‍ഷം ഒന്ന് കഴിഞ്ഞതേയുള്ളൂ, അര ഡസണ്‍ യുഡിഎപ് എംപിമാര്‍ക്ക് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമത്രെ! കേന്ദ്രത്തില്‍ വെറും എംപിയായി ഇരുന്നിട്ട് ഒരു കാര്യവും ഇല്ല, കേരളത്തില്‍ ഒരു മന്ത്രിയെങ്കിലും ആകണം എന്നതാണ് ഈ ചേതോവികാരത്തിന്റെ പിന്നില്‍ എന്നാണ് കഥ. എന്തായാലും ട്രോളന്‍മാര്‍ ഇവരെ വെറുതേവിടാന്‍ തയ്യാറല്ല...

ഞാനും വരും...

ഞാനും വരും...

കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് നിര്‍ബന്ധിച്ച് മത്സരിപ്പിച്ച് ജയിപ്പിച്ച ഒരു എംപിയില്ലേ. ഇനി അദ്ദേഹവും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുമോ എന്നാണ് ചിലരുടെ സംശയം!

പൊരിഞ്ഞ പോരാട്ടമായിരുന്നു

പൊരിഞ്ഞ പോരാട്ടമായിരുന്നു

ഫാസിസത്തിനെതിരെ ഒരു വര്‍ഷവും മൂന്ന് മാസവും പൊരിഞ്ഞ പോരാട്ടം നടത്തി നോക്കിയതായിരുന്നു. ഒന്നും നടന്നില്ലത്രെ. അപ്പോള്‍ പിന്നെ കേരളം തന്നെ ശരണം!!

മന്ത്രിയാക്കിക്കൊടുക്കണം

മന്ത്രിയാക്കിക്കൊടുക്കണം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് എംപിയാക്ക് വിട്ടു. ഇനിയിപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും എംഎല്‍എ ആയി ജയിപ്പിക്കേണ്ടി വരുമോ ആവോ!

അങ്ങ് ഉത്തര്‍ പ്രദേശ്...

അങ്ങ് ഉത്തര്‍ പ്രദേശ്...

കേരളത്തിലെ എംപിമാരെല്ലാവരും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് കണ്ട് രാഹുല്‍ ഗാന്ധി കൊതിക്കണ്ടത്രെ. അത്ര നിര്‍ബന്ധമാണെങ്കില്‍ ഉത്തര്‍ പ്രദേശിലേക്ക് പൊയ്‌ക്കോളാന്‍!!!

കുഞ്ഞാപ്പ ഇറങ്ങി

കുഞ്ഞാപ്പ ഇറങ്ങി

ഫാസിസത്തെ പോരാടി തോല്‍പിച്ചതിന് ശേഷം ആദ്യം സംസ്ഥാന രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത് കുഞ്ഞാപ്പയായിരുന്നു. ഇനി പിണറായി വിജയന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നുറപ്പ്!

ഒരു മന്ത്രിസഭയ്ക്കുള്ള ആള്‍

ഒരു മന്ത്രിസഭയ്ക്കുള്ള ആള്‍

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താത്പര്യം പ്രകടിപ്പിച്ചവരുടെ എണ്ണം എടുത്താല്‍ തന്നെ ഒരു മന്ത്രിസഭയ്ക്കുള്ള ആളായിട്ടുണ്ട്. ഇനിയിപ്പോള്‍ ഒരാളെ കൂടി കൂടെ കൂട്ടാന്‍ പറ്റില്ലെന്ന്!

 ഫാസിസത്തെ തോല്‍പിച്ച വരവ്

ഫാസിസത്തെ തോല്‍പിച്ച വരവ്

ലോക്‌സഭയിലേക്ക് പോയ യുഡിഎഫ് എംപിമാരുടെ തിരികെ വരവ് കാണുമ്പോള്‍ പൊതുജനം അറിയാതെ ചോദിച്ചുപോകും... ഫാസിസത്തെ തോല്‍പിച്ചിട്ടുള്ള വരവായിരിക്കുമല്ലേ!

എന്തൊരു കഷ്ടം

എന്തൊരു കഷ്ടം

ഇത്രയും പേരൊക്കെ ഒരുമിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അത് ആര്‍ക്കാവും തിരിച്ചടിയാവുക. എന്തൊരു കഷ്ടമാണെന്ന് ഓര്‍ത്തുനോക്കിക്കേ...

ഇനി അത് പറയാം

ഇനി അത് പറയാം

കേരളത്തിലാണെങ്കില്‍ അടിമുടി പ്രശ്‌നങ്ങള്‍. അതിനിടയ്ക്ക് ഇങ്ങനെ ഒരു വിഷയം കിട്ടിയത് ഭാഗ്യമായി. ഇനി അത് പറഞ്ഞ് പിടിച്ചുനില്‍ക്കാം...

അത് ശരിയാണല്ലോ

അത് ശരിയാണല്ലോ

മന്ത്രിയാകാന്‍ കൊതിച്ചിട്ടാണ് ഈ എംപിമാരെല്ലാം തിരികെ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതത്രെ. അതിന് ഒരു പ്രശ്‌നമുണ്ടല്ലോ... ആദ്യം തിരഞ്ഞെടുപ്പില്‍ വിജയിക്കണ്ടേ!

ജനങ്ങള്‍ ആരായി...

ജനങ്ങള്‍ ആരായി...

ഈ ആറ് എംപിമാരേയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തിട്ട് ഒന്നര വര്‍ഷം തികച്ചും ആയിട്ടില്ല. തിരഞ്ഞെടുത്ത ജനങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ!

ലോക്‌സഭ ഫെയിം

ലോക്‌സഭ ഫെയിം

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും എന്നൊരു കരക്കമ്പിയുണ്ടായിരുന്നു. അത് സീരിയസ് ആയി എടുക്കാന്‍ പറ്റുമോ എന്നായിരിക്കും...

എന്തിന്....

എന്തിന്....

എംപിമാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് എന്ന് കണ്ടാല്‍ പൊതുജനം എന്തായാലും ചോദിച്ചു പോകും... എന്തിന് എന്ന്. പൊതുജനം മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരും ഈ ചോദ്യം ചോദിക്കും!

അവിടെ ആഘോഷരാവ്...

അവിടെ ആഘോഷരാവ്...

കുഞ്ഞാപ്പ കേന്ദ്രത്തിലെ പോരാട്ടം അവസാനിപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുകയാണ് എന്ന് കേട്ടതോടെ കേന്ദ്രത്തില്‍ ആഘോഷമാണത്രെ. ഇനി ഒന്നും പേടിക്കേണ്ടെന്ന്!

 വല്ലാത്ത വരവായിപ്പോയി

വല്ലാത്ത വരവായിപ്പോയി

കുഞ്ഞാപ്പ കേന്ദ്രത്തിലെ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത് അവിടെ ഉള്ളവരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടാവും...

English summary
Kunjalikkutty and Congress MPs like to back in State Politics- How Social Media reacted with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X