കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനോ വേണ്ടി തിളക്കുന്ന സമരം

  • By Soorya Chandran
Google Oneindia Malayalam News

അടുത്തിടെയായി സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും സമരങ്ങളുടെ അവസ്ഥ ഏതാണ്ടിങ്ങനെയാണ്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ.

വലിയ കാര്യത്തില്‍ സമര പ്രഖ്യാപനമൊക്കെ നടത്തും. പുറത്തിറങ്ങിയാല്‍ തടയുമെന്നും വെടിയുണ്ട വന്നാല്‍ വിരിമാറ് കാണിക്കുമെന്നൊക്കെ വീരവാദം മുഴക്കും. അവസാനം സമരത്തിന്റെ സ്ഥിതി കാറ്റ് പോയ ബലൂണ്‍ പോലെയാകും.

ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യനെ ഉപരോധിക്കും എന്നായിരുന്നു ഒടുവിലത്തെ ഭീഷണി. കാര്യം പറയുന്നത് സിപിഎം ആണെങ്കിലും എന്തെങ്കിലും അനിഷ്ടം സംഭവിച്ചാലോ എന്ന് പോലീസിന് പേടിയുണ്ടായിരുന്നു. തലസ്ഥാന നഗരത്തെ മുഴുവന്‍ പോലീസ് നിയന്ത്രണത്തിലാക്കിയാണ് ജനസമ്പര്‍ക്കം തുടങ്ങിയത്.

CPM

മുഖ്യനാണെങ്കിലോ, കാറ് ഒഴിവാക്കി സെക്രട്ടേറിയറ്റില്‍ നിന്ന് ജനസമ്പര്‍ക്കം നടത്തേണ്ട സെന്‍ട്രല്‍ സ്റ്റേഡിയം വരെ കൂട്ട് മന്ത്രിമാരെ കൂട്ടി അങ്ങ് നടന്നു. വണ്ടിയില്‍ പോയാല്‍ തടയാം. നടക്കുന്ന മുഖ്യനെ എങ്ങാനും തടഞ്ഞാല്‍ സംഭവം വഷളാവില്ലെ. സിപിഎമ്മിന്റെ പദ്ധതിയൊക്കെ പാളി.

എന്നിട്ടും സമരം ചെയ്യാതെ നിവൃത്തിയില്ലാതായിപ്പോയി സമര സഖാക്കള്‍ക്ക്. മാര്‍ച്ച് നടത്തി ചെന്നപ്പോള്‍ പോലീസ് തടഞ്ഞത് മാത്രം മിച്ചം.

എന്നാല്‍ പിന്നെ നമുക്കുമുണ്ടല്ലോ ജനപ്രതിനിധികള്‍ എന്ന മട്ടായി സിപിഎമ്മിന് . ഈ പറയുന്ന പ്രതിനിധികളെയാണെങ്കില്‍ ജനസമ്പര്‍ക്കത്തിന് ഉച്ചയൂണ് കഴിക്കാന്‍ ക്ഷണിച്ചിട്ടുള്ളതുമാണ്. എംപിമാരും എംഎല്‍എമാരും കൂടി അല്‍പം സദ്യ ഉണ്ണാം എന്ന് കരുതി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചെന്നപ്പോഴതാ പോലീസ് കാപാലികന്‍മാര്‍ പിന്നെയും തടയുന്നു.

ഇനി ഉപരോധം തന്നെ ഉപരോധം. വനിത ജനപ്രതിനിധികളടക്കം ഗേറ്റിന് മുന്നില്‍ ഇരുന്നങ്ങ് ഉപരോധിക്കാന്‍ തുടങ്ങി. അതിനിടെ രണ്ട് പേര്‍ക്ക് അതി ശക്തമായ ദേഹാസ്വാസ്ഥ്യവും വന്നു. ഭാഗ്യവാന്‍മാരെ വേഗം തന്നെ ആശുപത്രിയിലാക്കി. ബാക്കിയുള്ളവരെ പോലീസ് പിടിച്ച് ജീപ്പിലിട്ട് കൊണ്ടുപോയി. ഞങ്ങളെ ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന മട്ടായിരുന്നു സമര നേതാക്കള്‍ക്ക്.

ഒരു സമരം ഇടക്ക് വച്ച് നിര്‍ത്തിയതിന്റെ മാനക്കേട് തീരും മുമ്പാണ് ഈ നാണക്കേട്. മുഖ്യമന്ത്രിയുടെ രാജിവരെ സെക്രട്ടേറിയറ്റ് ഉപരോധിക്കും എന്നും പറഞ്ഞ് ലക്ഷം പേരെ അണി നിരത്തി തുടങ്ങിയ സമരമായിരുന്നു. രണ്ടാം നാള്‍ പെട്ടെന്ന് ആ സമരവും അങ്ങ് അണഞ്ഞു പോയി.

ഒരു കാലത്ത് കേരളം മുഴുവന്‍ നിന്ന് കത്തിച്ച പാര്‍ട്ടിക്കാരുടെ സമരമായിരുന്നു രണ്ടും എന്നോര്‍ക്കണം. ആവശ്യങ്ങള്‍ നേടിയെടുക്കാതെ സമരഭൂമിയില്‍ നിന്ന് പിന്‍മാറാതിരുന്ന പാര്‍ട്ടിയൊക്ക ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഓര്‍മ വരുന്നത് കുഞ്ചന്‍ നമ്പ്യാരുടെ രണ്ട് വരികളാണ്

'പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം

പണ്ടേ പോലെ ഫലിക്കുന്നില്ല'

English summary
After the secretariat siege LDF again failed in stopping CM from Mass Contact program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X