കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മുഖ്യമന്ത്രിയാകാൻ രാഹുൽ ഗാന്ധി! അമേഠിയിൽ തോറ്റതിൽ മനംനൊന്ത് സിദ്ദിഖ്... കോണ്‍ഗ്രസ്സിനും ട്രോൾ

Google Oneindia Malayalam News

കേരളത്തില്‍ കോണ്‍ഗ്രസ്സും യുഡിഎഫും നേടിയത് അത്യുഗ്രന്‍ വിജയമാണ്. അതും കോണ്‍ഗ്രസ്സുകാര്‍ പോലും പ്രതീക്ഷിക്കാത്ത വിജയം. തോറ്റുപോകും എന്ന് ഉറപ്പിച്ചിരുന്നവര്‍ പോലും പുഷ്പം പോലെ ജയിച്ചുവന്നു. പക്ഷേ, കേരളത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ദേശീയ തലത്തില്‍ ആഞ്ഞടിക്കാന്‍ മറന്നുപോയി!

തൃശൂര്‍ എടുക്കുന്നത് അടുത്ത തവണയായാല്‍ കുഴപ്പമുണ്ടോ!!! ഇനി അയ്യപ്പനെ സംരക്ഷിക്കാന്‍ ആരുണ്ട്!!!ട്രോൾതൃശൂര്‍ എടുക്കുന്നത് അടുത്ത തവണയായാല്‍ കുഴപ്പമുണ്ടോ!!! ഇനി അയ്യപ്പനെ സംരക്ഷിക്കാന്‍ ആരുണ്ട്!!!ട്രോൾ

ഭാവി പ്രധാനമന്ത്രി എന്നും പറഞ്ഞായിരുന്നു രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത്. ഒടുക്കം പ്രതിപക്ഷ നേതാവ് ആകാനുള്ള സീറ്റ് പോലും ഇല്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

അമേഠിയിലും വയനാടും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിക്കുമെന്നും അങ്ങനെ വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാമെന്നും സ്വപ്‌നം കണ്ട മറ്റൊരാള്‍ ഉണ്ടായിരുന്നു. രാഹുല്‍ അമേഠിയില്‍ തോറ്റതില്‍ ഇപ്പോള്‍ ഏറ്റവും ദു:ഖം ടി സിദ്ദിഖിനാണത്രെ. ട്രോളന്‍മാര്‍ക്ക് ആഘോഷമാക്കാന്‍ ഇതില്‍പരം എന്ത് വേണം!!!

പവനായി ശവമായി

പവനായി ശവമായി

എന്തൊക്കെ ആയിരുന്നു... നെഹ്‌റു കുടുംബാംഗം, യുവരാജാവ്, ഭാവി പ്രധാനമന്ത്രി. ഒടുക്കം പവനായി ശവമായി എന്ന് പറഞ്ഞത് പോലെ ആയി. പ്രതിപക്ഷ നേതാവാകാന്‍ പോലും യോഗമില്ലാത്ത ആളെ ആണല്ലോ ഭാവി പ്രധാനമന്ത്രി എന്ന് വിളിച്ചത്!

കേട്ട് കേട്ട് തുരുമ്പിച്ച്

കേട്ട് കേട്ട് തുരുമ്പിച്ച്

അമേഠിയില്‍ തോറ്റു, കോണ്‍ഗ്രസ് വലിയ നേട്ടമൊന്നും ഉണ്ടാക്കുകയും ചെയ്തില്ല. ഈ സമയത്ത് എല്ലാം ശരിയാകും എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചാല്‍ ഇതല്ല, ഇതിനപ്പുറം പറഞ്ഞുപോകും ആരായാലും!

വല്ലാത്ത ചതിയായിപ്പോയി

വല്ലാത്ത ചതിയായിപ്പോയി

ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നും പറഞ്ഞാണല്ലോ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത്. പ്രധാനമന്ത്രി മത്സരിച്ച സംസ്ഥാനം എന്ന പേര് കിട്ടും എന്നും കരുതി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത മലയാളികള്‍ ഇപ്പോള്‍ ഈ ഭാവത്തിലാണത്രെ!

അമേഠിയെ കുറിച്ച് മിണ്ടരുത്

അമേഠിയെ കുറിച്ച് മിണ്ടരുത്

രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റ കാര്യം ആരോട് പറഞ്ഞാലും ആ ടി സിദ്ദിഖിനോട് മിണ്ടരുത്. അമേഠിയി ജയിച്ചിട്ട് വയനാട്ടില്‍ രാഹുല്‍ രാജിവയ്ക്കുന്നതും കാത്തിരുന്നില്ല ഇപ്പോള്‍ ഈ ഗതിയായിപ്പോയില്ലേ പാവത്തിന്!

ഒറ്റ അടിയില്‍ തീര്‍ന്നു

ഒറ്റ അടിയില്‍ തീര്‍ന്നു

കേരളത്തില്‍ 19 സീറ്റും നേടി വന്ന യുപിഎ ആണ്. പക്ഷേ, കേന്ദ്രത്തില്‍ വെറും 52 സീറ്റ് മാത്രം. ആവേശമൊക്കെ ഒറ്റയടിക്ക് തീര്‍ന്നുകിട്ടി!

കടുത്ത തീരുമാനം

കടുത്ത തീരുമാനം

പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചത്രെ. ഇങ്ങനെ ആയിരിക്തും മുതിര്‍ന്ന നേതാക്കളെല്ലാം പ്രതികരിച്ചത്!

കേരള മുഖ്യന്‍!!!

കേരള മുഖ്യന്‍!!!

ഇക്കണക്കിന് പോയാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനൊന്നും പറ്റില്ല. ഇപ്പോഴത്തെ ഒരു കണക്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയാലോ എന്നാണത്രെ രാഹുല്‍ ആലോചിക്കുന്നത്. ചെന്നിതലയുടെ ചങ്ക് കലങ്ങിക്കാണും!

ഒന്ന് അമേഠിവരെ പോയേ...

ഒന്ന് അമേഠിവരെ പോയേ...

വയനാട്ടില്‍ നാല് ലക്ഷം കടന്ന ഭൂരിപക്ഷം ഉണ്ടെന്നൊക്കെ പറഞ്ഞിട്ടെന്താ... അമേഠി പോയി. പിന്നെ രാജ്യം മൊത്തം പോയി.

ഒരു പേരില്‍ ഇരുന്ന് പോയതാ...

ഒരു പേരില്‍ ഇരുന്ന് പോയതാ...

പുണ്യാളനെ കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞത് പേരിന്റെ പ്രശ്‌നം ആണത്രെ. ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന് പുണ്യാളന് പറയാം. പക്ഷേ, പപ്പു എന്ന പേരിലാണ് ശരിക്കും ഇരുന്ന് പോയത്!

സുവര്‍ണാവസരം

സുവര്‍ണാവസരം

ശബരിമല സ്ത്രീ പ്രവേശന വിധി ഒരു സുവര്‍ണാവസരം ആണെന്നല്ലേ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. പക്ഷേ, ആ സുവര്‍ണാവസരം ബിജെപിയ്ക്കുള്ളതായിരുന്നെങ്കിലും വോട്ട് മുഴുവന്‍ കോണ്‍ഗ്രസ്സിനുള്ളതായിരുന്നെന്ന്!

ഇന്ത്യയിലെ കാര്യം

ഇന്ത്യയിലെ കാര്യം

കേരളത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു എന്നൊക്കെ വീമ്പ് പറയാം. പക്ഷേ, ഇന്ത്യയിലെ മൊത്തത്തിലുള്ള കാര്യം ചോദിക്കരുത്. കിളി പാറിപ്പോകും!

ഒരൊറ്റ വീഴ്ചയായിരുന്നു

ഒരൊറ്റ വീഴ്ചയായിരുന്നു

ഡിസിസി ഓഫീസിലിരുന്ന് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കാണുകയായിരുന്നത്രെ ടി സിദ്ദിഖ്. അപ്പോഴാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റു എന്ന് കണ്ടത്. ഒരൊറ്റ വീഴ്ചയായിരുന്നെന്ന്...!

വോട്ടിങ് മെഷീന് വല്ല പ്രശ്‌നവും...

വോട്ടിങ് മെഷീന് വല്ല പ്രശ്‌നവും...

വയനാട്ടില്‍ കോണ്‍ഗ്രസ്സിന് നാല് ലക്ഷം ഭൂരിപക്ഷം, പൊന്നാനിയില്‍ രണ്ട ലക്ഷത്തിനടുത്ത്... ഇനിയിപ്പോള്‍ ശരിക്കും വോട്ടിങ് യന്ത്രത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്നാണത്രെ മുല്ലപ്പള്ളി ആലോചിക്കുന്നത്!

ഇതാണ് തഗ് ലൈഫ്

ഇതാണ് തഗ് ലൈഫ്

സ്വന്തം നാട്ടില്‍ അടപടലം പൊട്ടി. കാലങ്ങളായി കുടുംബ സ്വത്ത് പോലെ കൊണ്ടുനടന്നിരുന്ന മണ്ഡലം കൈവിട്ട് പോയി. അപ്പോഴും കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം... ഇതല്ലാതെ വേറെ എന്താണ് തഗ്ഗ് ലൈഫ്!

പണിയെടുപ്പിക്കുമോ...

പണിയെടുപ്പിക്കുമോ...

രാഹുല്‍ ഗാന്ധി അമേഠിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നത് പോലെ വയനാടിന് വേണ്ടിയും ഒന്നും ചെയ്യില്ലേ എന്ന് ചോദിക്കണ്ട. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് ജീവിക്കുന്ന മലയാളികള്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്ന് നന്നായി അറിയാമത്രെ!

ഞെട്ടല്‍ മാറിയിട്ടില്ല

ഞെട്ടല്‍ മാറിയിട്ടില്ല

സ്വന്തം പാര്‍ട്ടിക്കാര്‍ വരെ തന്നെ തഴഞ്ഞു എന്ന് വോട്ടെടുപ്പിന് ശേഷം പരിഭവം പറഞ്ഞ ആളാണ് പാലക്കാടെ വികെ ശ്രീകണ്ഠന്‍. ആ താന്‍ വരെ ജയിച്ചു എന്നറിഞ്ഞ ഞെട്ടലില്‍ നിന്ന് ഇപ്പോഴും അദ്ദേഹം മോചിതനായിട്ടില്ലത്രെ!

അതൊന്നും പറഞ്ഞാല്‍ പറ്റില്ല

അതൊന്നും പറഞ്ഞാല്‍ പറ്റില്ല

രാഹുല്‍ ഗാന്ധി എപ്പോഴാണ് വയനാട് സീറ്റ് രാജിവയ്ക്കുന്നത് എന്നും ചോദിച്ച് നടക്കുകയാണത്രെ ടി സിദ്ദിഖ്. അമേഠിയില്‍ തോറ്റു എന്നൊന്നും പറഞ്ഞിട്ട് സമ്മതിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്!

പാവം ഷാനിമോള്‍

പാവം ഷാനിമോള്‍

കേരളത്തില്‍ 19 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ജയിച്ചു. കോണ്‍ഗ്രസിന്റെ 16 ല്‍ 15 സ്ഥാനാര്‍ത്ഥികളും ജയിച്ചു. തോറ്റത് ഒരേ ഒരു ആള്‍ മാത്രം- ഷാനിമോള്‍ ഉസ്മാന്‍. അവരുടെ ഏകാന്തതയേക്കാള്‍ വലിയ ഏകാന്തത ആരിഫിന് പോലും ഉണ്ടാകില്ല.

മറന്നുപോയതാ...

മറന്നുപോയതാ...

കേരളം ഞങ്ങളിങ്ങെടുത്തു എന്നൊക്കെയാണ് തള്ളി മറിക്കുന്നത്. അപ്പോള്‍ ഇന്ത്യയോ എന്ന് ചോദിക്കരുത്. ഇന്ത്യ ഇങ്ങെടുക്കാന്‍ മറന്നുപോയത്രെ!

അപ്പോള്‍ മധ്യപ്രദേശും രാജസ്ഥാനും

അപ്പോള്‍ മധ്യപ്രദേശും രാജസ്ഥാനും

ഇടത് സര്‍ക്കാരിനെതിരെ ആണ് കേരളത്തിലെ ജനവിധി, അതുകൊണ്ട് പിണറായി വിജയന്‍ രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇതുപോലെ തന്നെ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുഖ്യമന്ത്രിമാരോട് കൂടി രാജിവയ്ക്കാന്‍ ചെന്നിത്തല ആവശ്യപ്പെടുമോ ആവോ!

കഷ്ടപ്പെട്ടത് അവര്‍

കഷ്ടപ്പെട്ടത് അവര്‍

കേന്ദ്രത്തിലും കേരളത്തിലിം ബിജെപിയെ പച്ചതൊടീക്കാതിരിക്കാന്‍ അഹോരാത്രം പണിയെടുത്തത് ഇടതുപക്ഷം ആയിരുന്നു. പക്ഷേ, സുവര്‍ണാവസരം കിട്ടിയത് കോണ്‍ഗ്രസ്സിനുംയ അപ്പോള്‍ പിന്നെ യുഡിഎഫിനെ സഹായിച്ചത് സത്യത്തില്‍ ആരാണ്...

Recommended Video

cmsvideo
ഗാന്ധി കുടുംബത്തിന്റെ തട്ടകം അമേഠി സ്മൃതി പിടിച്ചെടുത്തത് ഇങ്ങനെ
സിദ്ദിഖിനോട് ഇനി എന്ത് പറയും

സിദ്ദിഖിനോട് ഇനി എന്ത് പറയും

വയനാട്ടിലെ ഉപതിരഞ്ഞെടുപ്പും കാത്തിരിക്കുന്ന ടി സിദ്ദിഖിനോട് ഇനി എന്ത് പറയും എന്നാണത്രെ ഉമ്മന്‍ ചാണ്ടിയുടെ വിഷമം. എന്തൊക്കെ പറഞ്ഞിട്ടാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത്.

English summary
Lok Sabha Election results 2019: Social Media trolls mocking Congress, Rahul Gandhi and T Siddiq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X