കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസം; സിഗററ്റിന് വില കൂടില്ല!

  • By Soorya Chandran
Google Oneindia Malayalam News

ഈ കൊച്ചു കേരളത്തില്‍ ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു വിഭാഗമേ ഉള്ളൂ. അവരെ എളുപ്പത്തില്‍ കള്ളു കുടിയന്‍മാര്‍ എന്ന് വിളിക്കാം.

ഈ കള്ളു കുടിയന്‍മാര്‍ എന്നപ്രയോഗത്തെ, ജന്തു ശാസ്ത്രജഞന്‍മാര്‍ ജീവികളുടെ വര്‍ഗ്ഗീകരണത്തിനുപയോഗിക്കുന്ന ഒരു പേര് പോലെയുള്ള സാധനം മാത്രമായി കണ്ടാല്‍ മതി. ഈ പൂച്ചയും പുലിയും ഒക്കെ ഒരേ ജന്തു വിഭാഗത്തില്‍ പെടും എന്ന് പറയും പോലെ ഇതിലും വലിപ്പ ചെറുപ്പ വ്യത്യാസങ്ങളൊക്കെയുണ്ട്. ലഹരി ഉപയോഗിക്കും എന്നതാണ് ഇവരുടെ പൊതു സ്വഭാവം.

Liquor Cigarette

ലഹരി എന്ന് പറയുമ്പോള്‍ കള്ളും, വിദേശ മദ്യവും, ബീഡിയും കഞ്ചാവും ഒക്കെ പെടും കെട്ടോ. കേരളത്തിന്റെ പുരോഗതിക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്നത് ഈ ജീവി വര്‍ഗ്ഗമാണെന്ന് പറയാതിരിക്കാനാവില്ല.

നൂറ്റിക്ക് നൂറ് ശതമാനം നികുതി കൊടുത്തിട്ടാണ് ഇവിടത്തെ ഓരോ മദ്യപനും ബീവറേജസിലും ബാറിലും ഒക്കെ പോയി മദ്യം വാങ്ങി കുടിക്കുന്നത്. ഒരു പ്രഷര്‍ കുക്കറുകൊണ്ട് സ്വയം പര്യാപ്തത നേടാന്‍ അറിയാത്തവരാണ് മദ്യപ ലോകം എന്നൊന്നും സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിക്കരുത്. അറിയാഞ്ഞിട്ടല്ല, മറിച്ച സര്‍ക്കാരിന് ഒരു സഹായമാകട്ടെ എന്ന് മാത്രം കരുതിയാണ്.

കള്ള് വെറുതേ കുടിക്കുകയല്ല. അതിനൊപ്പം കോഴി, പോത്ത്, ആട് തുടങ്ങിയ മൃഗങ്ങളെ വേവിച്ചോ പൊരിച്ചോ കഴിക്കുന്നത് വഴി കര്‍ഷകര്‍ക്കും വലിയൊരു ആശ്വാസമാകുന്നുണ്ട് മദ്യപര്‍. സംസ്ഥാന ബജറ്റ് കര്‍ഷപ്രിയം എന്ന പറയുന്നവര്‍ ഇത് കാണാതിരിക്കരുത്. മദ്യത്തോടൊപ്പം സിഗററ്റ് ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ട്, പെട്ടിക്കട നടത്തുന്ന പാവപ്പെട്ടവര്‍ക്കും ഇവര്‍ സഹായകമാകുന്നു.

ഒരാള്‍ ഒരു ആയുഷ്‌കാലം കൊണ്ട് കുടിച്ചു തീര്‍ക്കേണ്ട മദ്യം ഒരു വര്‍ഷം കൊണ്ട് കുടിക്കുന്നവരാണ് മലയാളികള്‍. അതും വെറുതെയാണെന്ന് കരുതരുത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആയിപ്പോകുമോ എന്ന ഭയം കൊണ്ട് മാത്രമാണ്. ഇങ്ങനെ കുടിക്കുന്നതുകൊണ്ട് നാട്ടിലെ ആശുപത്രി വ്യവസായത്തിനും ഉണര്‍വ്വേകുന്നവരാണ് ഉത്തരവാദിത്ത ബോധമുള്ള മദ്യപരെന്ന് ആരും മറക്കരുത്.

പക്ഷേ ഇത്രയൊക്കെ ചെയ്തിട്ട് എന്താ ഗുണം. ഓരോ ബജറ്റ് വരുമ്പോഴും കുടിയന്‍മാരുടെ നെഞ്ചത്ത് കയറി പൊങ്കാലയിടാനാണ് സര്‍ക്കാരുകള്‍ക്ക് താത്പര്യം. അതിപ്പോ മാണി സാര്‍ ആയാലും തോമസ് ഐസക്കായാലും.

അഖില കേരള കള്ളുകുടിയ സംഘമെന്നോ, ഓള്‍ കേരള ഫോറിന്‍ ലിക്കര്‍ കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ എന്നോ ഒരു സംഘടനയില്ലാത്തതിന്റെ കേട് ഇപ്പോഴാണ് ഇവിടത്തെ കുടിയന്‍മാര്‍ മനസ്സിലാക്കുന്നത്.

മദ്യത്തിന്റെ വില എത്ര വേണമെങ്കില്‍ കൂട്ടിക്കോളൂ.... വീട്ടില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും സര്‍ക്കാരിന് വേണ്ടി ഞങ്ങള്‍ കുടിച്ചു കൂത്താടുക തന്നെ ചെയ്യും എന്നാണ് ഇപ്പോഴും മദ്യപലോകം പ്രതികരിക്കുന്നത്. എന്തായലും കള്ളുകുടിക്കുമ്പോള്‍ വലിക്കുന്ന സിഗററ്റിന് വില കൂട്ടിയില്ലല്ലോ... മാണി സാറിന് നല്ല നമസ്‌കാരം എന്നത്രേ അസംഘടിത മദ്യപ സംഘത്തിന്റെ അഭിപ്രായം.

English summary
Government increased tax for indian made foreign liquor, but hesitated to increase tax for tobacco products.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X