കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഫോണ്‍ അല്ലാതെ എ ഫോണ്‍ വാങ്ങാന്‍ പറ്റുമോ! ചെന്നിത്തലയ്ക്ക് 'ഐ ഫോണ്‍' ട്രോളുകള്‍.. മനോരമയ്ക്കും

Google Oneindia Malayalam News

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മറ്റുള്ളവര്‍ക്കും നല്‍കാന്‍ വേണ്ടി സ്വപ്‌നയ്ക്ക് അഞ്ച് ഐ ഫോണ്‍ വാങ്ങി നല്‍കി എന്നാണ് ആക്ഷേപം. ലൈഫ് മിഷനിലെ കരാറുകാരായ യുണീടാക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഇത് പറയുന്നത്.

ആ ഐഫോണ്‍ ആരെങ്കിലും അടിച്ചുകൊണ്ടുപോയോ എന്ന് അറിയല്ല, തനിക്കാരും തന്നിട്ടില്ലെന്ന് ചെന്നിത്തലആ ഐഫോണ്‍ ആരെങ്കിലും അടിച്ചുകൊണ്ടുപോയോ എന്ന് അറിയല്ല, തനിക്കാരും തന്നിട്ടില്ലെന്ന് ചെന്നിത്തല

'കാലം കാത്തുവച്ച നിധിയാണെൻ ഫിറോസ്‌ക്കാ...' ഫിറോസ് കുന്നംപറമ്പിലിന് പാട്ടും, പാട്ടിനൊത്ത ട്രോളുകളും'കാലം കാത്തുവച്ച നിധിയാണെൻ ഫിറോസ്‌ക്കാ...' ഫിറോസ് കുന്നംപറമ്പിലിന് പാട്ടും, പാട്ടിനൊത്ത ട്രോളുകളും

എന്നാല്‍ മനോരമ പത്രത്തില്‍ അച്ചടിച്ച് വന്ന വാര്‍ത്തയില്‍ ചെന്നിത്തലയുടെ പേരില്ല! പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ എന്നമട്ടിലാണ് വാര്‍ത്ത. ഇത് കണ്ടാല്‍ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ... ചെന്നിത്തലയ്ക്കും ഐ ഫോണിനും കൂട്ടത്തില്‍ മനോരമയ്ക്കും ട്രോളുകളുടെ ബഹളമാണ്. എന്തായാലും താന്‍ അങ്ങനെ ഒരു ഐ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ട്രോളന്‍മാരുടെ കൂട്ടത്തില്‍ സിപിഎമ്മിന്റെ യുവ നേതാക്കളും ഉണ്ട് കെട്ടോ...

ആരുടെ നെഞ്ചിടിപ്പെന്ന്

ആരുടെ നെഞ്ചിടിപ്പെന്ന്

ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസും ചെന്നിത്തല ട്രോളിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത് എന്ന് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞത് കണ്ണാടി നോക്കി പറഞ്ഞതാണോ എന്നാണ് റിയാസിന്റെ ചോദ്യം.

 'ഐ' വീക്ക്‌നെസ്സ്

'ഐ' വീക്ക്‌നെസ്സ്

(ഐ) ഫോണ്‍, (ഐ) ഗ്രൂപ്പ്... പണ്ടേ (ഐ) ഒരു വീക്ക്‌നെസ്സ് ആയതുകൊണ്ടാണ്. അല്ലാതെ ഫോണ്‍ തരാന്‍ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മില്‍ ഇല്ലെന്ന് പറയാന്‍ പറഞ്ഞു- ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ട്രോള്‍ ഇങ്ങനെ!

ഉസ്മാന്‍...

ഉസ്മാന്‍...

പണ്ട് ഉസ്മാനെ വിളിക്കുന്നത് വൈറല്‍ ആയതാണല്ലോ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉസ്മാനെ വച്ചാണ് ചെന്നിത്തലയെ ട്രോളുന്നത്. ഹലോ ഉസ്മാന്‍... ഞാന്‍ പെട്ടു എന്ന്!

ഗ്രൂപ്പിന്റെ പേരില്‍

ഗ്രൂപ്പിന്റെ പേരില്‍

നമ്മുടെ സ്വന്തം ഗ്രൂപ്പിന്റെ പേരിലുള്ള ഒരു ഫോണ്‍ ആരെങ്കിലും തന്നാല്‍ അത് സ്വീകരിക്കുന്നത് ഇത്ര വലിയ തെറ്റാണോ എന്നാണത്രെ ചോദ്യം. ന്നാല്‍ പിന്നെ അതില്‍ അഭിമാനിക്കാമല്ലോ!

വെറും ആരോപണം

വെറും ആരോപണം

എന്തായാലും രമേശ് ചെന്നിത്തല ആരോപണം തള്ളിയിട്ടുണ്ട്. തന്റെ കൈയ്യിലുള്ള ഫോണ്‍ താന്‍ തന്നെ കാശുകൊടുത്ത് ദുബായില്‍ നിന്ന് വാങ്ങിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്...

സൈബര്‍ ഗുണ്ടകള്‍

സൈബര്‍ ഗുണ്ടകള്‍

ഇപ്പോള്‍ കുറ്റം മൊത്തം സിപിഎം സൈബര്‍ ഗുണ്ടകള്‍ക്കാണ്. അല്ലാതെ ആരോപണം ഉയര്‍ന്നതില്‍ ഒരു കുഴപ്പവും ഇല്ല. അല്ലെങ്കിലും ഈ നാട്ടില്‍ ഒരുകാലത്തും കമ്യൂണിസം വരാന്‍ പോകുന്നില്ല

അതിലും കുടുങ്ങി

അതിലും കുടുങ്ങി

ലക്കി ഡ്രോയില്‍ സമ്മാനം കൊടുത്തതാണെന്നാണ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പറഞ്ഞുവന്നപ്പോള്‍ അതിലും കുടുങ്ങിയിരിക്കുകയാണ്. കോണ്‍സുലേറ്റ് ലക്കി ഡ്രോ നടത്തുന്നത് പ്രോട്ടോകോള്‍ ലംഘനമാണ്.

ബില്ലോ...

ബില്ലോ...

ഇനിയിപ്പോള്‍ ദുബായില്‍ നിന്ന് വാങ്ങിയ ഐ ഫോണിന്റെ ബില്‍ കാണിക്കേണ്ടി വരുമോ എന്നാണ്. അല്ലേലും ബില്‍ വാങ്ങുന്നതൊക്കെ ഒരു ശരിയായ നടപടിയാണോ എന്ന് സംശയവും ഉണ്ട്!

കാശുകൊടുത്ത് വാങ്ങി

കാശുകൊടുത്ത് വാങ്ങി

ആ ഐ ഫോണ്‍ കാശുകൊടുത്തു വാങ്ങിയതാണെന്നാണ് പറയുന്നത്. ഇനിയിപ്പോള്‍ ആര് കാശുകൊടുത്തു എന്നൊക്കെ ചോദിച്ചുകൊണ്ട് ഓരോരുത്തര്‍ വരുമായിരിക്കും!

അയ്യേ... അയ്യേ...

അയ്യേ... അയ്യേ...

സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ ഐ ഫോണിന്റെ മാനവും കപ്പല്‍ കയറിയത്രെ. സാംസങും വിവോയും എന്തിന് റെഡ് മി വരെ കളിയാക്കുകയാണെന്ന്...

അടിച്ചുമാറ്റിയോ...

അടിച്ചുമാറ്റിയോ...

ഇനി ആ ഫോണ്‍ തന്റെ പേര് പറഞ്ഞ് ആരെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്ന് അറിയില്ലെന്ന് വരെ ചെന്നിത്തല പറഞ്ഞു. അതിന് ശേഷം ചിലര്‍ ഇപ്പോള്‍ ആകെ സംശയത്തില്‍ ആണത്രെ!

അങ്ങനെയാണോ

അങ്ങനെയാണോ

ചെന്നിത്തല നിഷേധിച്ചെങ്കിലും ട്രോളന്‍മാര്‍ക്ക് പിന്‍മാറാന്‍ പറ്റില്ലല്ലോ. ഇനി വേണമെങ്കില്‍ കഥ ഇങ്ങനേയും പ്രചരിപ്പിക്കാം എന്നാണത്രെ ചിലരൊക്കെ കരുതുന്നത്.

ഏതാണാ പത്രം

ഏതാണാ പത്രം

പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ അടക്കമുള്ളവര്‍ക്ക് ഉപഹാരമായി ഐ ഫോണ്‍ നല്‍കിയെന്ന്... ഏതാണ് പത്രം എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ എന്നാണ് ട്രോളന്റെ സംശയം.

ആരായിരിക്കും ആ നേതാവ്

ആരായിരിക്കും ആ നേതാവ്

ചിലര്‍ക്കാണെങ്കില്‍ മനോരമയെ പോലെ തന്നെ ആ സംശയം അങ്ങ് മാറുന്നില്ല. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ കൃത്യമായി പേര് പറഞ്ഞിട്ടുള്ള ആ പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ ഇനി ഉമ്മന്‍ ചാണ്ടിയെങ്ങാനും ആകുമോ എന്നാണ് സംശയം!

കുത്തിക്കുത്തി ചോദിക്കരുത്

കുത്തിക്കുത്തി ചോദിക്കരുത്

ഈ വിഷയത്തില്‍ ആ വിതരണം ചെയ്ത ഐ ഫോണുകള്‍ കണ്ടെത്തിയാലേ യഥാര്‍ത്ഥ സത്യം പുറത്ത് വരൂ എന്ന് ഉറപ്പാണ്. അതിന് വേണ്ടി ഒരു സിബിഐ അന്വേഷണം തന്നെ ആവശ്യപ്പെടാവുന്നതാണ്!

എ ഫോണ്‍ ആയിരുന്നെങ്കില്‍

എ ഫോണ്‍ ആയിരുന്നെങ്കില്‍

ഐ ഫോണ്‍ ആയതുകൊണ്ടാണത്രെ അദ്ദേഹം അത് വാങ്ങിയത്. എ ഫോണ്‍ എങ്ങാനും ആയിരുന്നെങ്കില്‍ അത് ചാണ്ടിസാറിന് കൊടുത്തേനെ. ഇപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായില്ലേ...

ഐ എന്ന് മിണ്ടരുത്

ഐ എന്ന് മിണ്ടരുത്

വന്നുവന്ന് ഐ ഗ്രൂപ്പുകാരുടെ മുന്നില്‍ വച്ച് 'ഐ' എന്ന് പോലും പറയാന്‍ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. ഐപിഎല്‍ എന്ന് പറഞ്ഞാലും ഉടനടി വിശദീകരണം തരുമത്രെ!

അതൊരു കാലം

അതൊരു കാലം

അത് ശരിയാണല്ലോ... പണ്ട് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്തല്ലേ സിഡി തപ്പി പോസീല് കോയമ്പത്തൂര്‍ക്ക് പോയത്. പക്ഷേ, അത് സോളാര്‍ കമ്മീഷന്‍ പറഞ്ഞിട്ടായിരുന്നില്ലേ...

ആരായിരിക്കും

ആരായിരിക്കും

രമേശ് ചെന്നിത്തലയുടെ പേര് വിവാദത്തില്‍ ആയപ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് ആരായിരിക്കും എന്നൊക്കെ ചോദിച്ചാല്‍ എന്ത് പറയാനാണ്. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ ഇങ്ങനെയൊക്കെ ഒരാളെ കുറിച്ച് പറയാമോ...!

വില പോയി...

വില പോയി...

ഇനിയിപ്പോള്‍ ഐ ഫോണിന് കേരളത്തില്‍ പഴയപോലെ വിലയുണ്ടാവില്ലത്രെ. കള്ളക്കടത്തുകാര്‍ കൈക്കൂലി വാങ്ങി പ്രതിപക്ഷ നേതാവിന് കൊടുക്കുന്ന ഫോണ്‍ എന്നൊക്കെയാണത്രെ ആളുകള്‍ പറയുന്നത്...

സിബിഐയെ വിളിച്ചാലോ

സിബിഐയെ വിളിച്ചാലോ

കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഒരു സിബിഐ അന്വേഷണം കൂടിയാകാം. അനില്‍ അക്കര ആകുമ്പോള്‍ കൃത്യമായ ഒരു കാരണം കൂടി അന്വേഷണത്തിന് കണ്ടെത്തിത്തരും!

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

കേരളത്തില്‍ താന്‍ ഒരു കോമഡി പീസ് ആയി മാറി എന്നറിഞ്ഞതോടെ ഐ ഫോണിന്റെ നിലപാട് ഇതാണത്രെ. എന്നാലും ഇത്രയ്‌ക്കൊക്കെ വിഷമിക്കാന്‍ മാത്രം എന്താണിവിടെ ഉണ്ടായത് എന്ന് മാത്രം മനസ്സിലാകുന്നില്ല!

ഉസ്മാനെ വിളിച്ച ഫോണ്‍

ഉസ്മാനെ വിളിച്ച ഫോണ്‍

കഥയുണ്ടാക്കുമ്പോള്‍ ഇനി എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാമല്ലോ. ആ ഐ ഫോണ്‍ ദുബായില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയതാണെന്ന് എത്ര തവണ ചെന്നിത്തല പറഞ്ഞതാ...

സുല്ലിട്ടോ...

സുല്ലിട്ടോ...

ഇനിയിപ്പോള്‍ സംഗതി വിവാദമായ സ്ഥിതിയ്ക്ക് എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കിക്കളയുമോ എന്നാണ് ചിലരുടെ സംശയം. നാളെ മുതല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ പറ്റുമോ ആവോ!

അത്രയേ ഉള്ളൂ

അത്രയേ ഉള്ളൂ

ഐ ഗ്രൂപ്പിന്റെ സമുന്നതനായ നേതാവായ രമേശ് ജി ഐ ഫോണ്‍ അല്ലാതെ എ ഫോണ്‍ വാങ്ങുമെന്ന് കരുതിയോ കമ്മികളേ എന്നൊരു ചോദ്യം ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോള്‍ ഉള്ളുവത്രെ!

English summary
Ramesh Chennithala- Swapna Suresh- I Phone: Social Media celebrate with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X