കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷിരാജ് സിങിനെ ആര്യാടന് പേടി?

  • By Soorya Chandran
Google Oneindia Malayalam News

ആര്യാടന്‍ മുഹമ്മദ് എന്ന് പറഞ്ഞാല്‍ പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് വരെ പേടിയുള്ള നേതാവാണ്. നിയമസഭയില്‍ വിഎസ് അച്യുതാനന്ദന്‍ മാത്രമാണ് ആര്യാടനെതിരെ എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ ധൈര്യമുള്ള ആള്‍. പക്ഷേ ആ ആര്യാടന്‍ മുഹമ്മദിന് വിഎസിന്റെ പഴയ 'പൂച്ച'യെ പേടിയാണോ...

അതെ. കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ തനിക്ക് സിങിനെ പേടിയാണെന്ന് ആര്യാടന്‍ പറഞ്ഞിട്ടൊന്നും ഇല്ല കെട്ടോ.

Rishiraj Singh

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്. പല പ്രമുഖരുടേയും വൈദ്യുതി മോഷണം പിടിച്ചെങ്കിലും അവര്‍ക്ക് വേണ്ടി ശുപാര്‍ശയുമായി ഒരിക്കല്‍ പോലും ആര്യാടന്‍ മുഹമ്മദ് വന്നിട്ടില്ലെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. മുമ്പ് ഗതാഗത വകുപ്പിലാകുമ്പോഴും ആര്യാടന്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ലത്രെ. ഇങ്ങനെയുള്ള ആര്യാടന്‍ മുഹമ്മദ് തറവാടിയാണെന്നും സിങ് പറഞ്ഞുകളഞ്ഞു.

എന്നാല്‍ സംഭവം ഇതൊന്നും അല്ലെന്നാണ് അണിയറ സംസാരം. വലിയ മന്ത്രിയാണെന്നൊക്കെ പറഞ്ഞ് ശുപാര്‍ശ ചെയ്താല്‍ ഋഷിരാജ് സിങ് അത് മൈന്റ് ചെയ്യുക പോലും ഇല്ലെന്ന് എല്ലാവരേയും എന്നതുപോലെ ആര്യാടന്‍ മുഹമ്മദിനും അറിയാം. അപ്പോള്‍ പിന്നെ വെറുതേ എന്തിനാ പുലിവാല് പിടിക്കുന്നത് എന്ന് കരുതിയിട്ടാണ് ആര്യാടന്‍ സിങിന്റെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.

എന്തായാലും അതുകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. കുറേ പ്രമുഖരെ പിടികൂടാനും അവരെക്കൊണ്ട് പിഴയടപ്പിക്കാനും ഋഷിരാജ് സിങിനെക്കൊണ്ട് കഴിഞ്ഞു.

English summary
Rishiraj Singh praises Aryadan Muhammed for not interfering in his actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X