കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹുവിന് പൊള്ളലേറ്റു, ഗൂഗിൾ അത്യാസന്ന നിലയിൽ, ക്ലൗഡ് മുഴുവന്‍ കത്തി, പിഡിഎഫിന്റെ സ്ഥിതി ഗുരുതരം!!!

Google Oneindia Malayalam News

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലുള്ള പ്രോട്ടോകോള്‍ വിഭാഗത്തിലാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായതല്ല, ഉണ്ടാക്കിയതാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പല ഫയലുകളും ഇവിടെ ആണ് ഉണ്ടായിരുന്നത് എന്നാണ് ആരോപണം.

മാമനോടൊന്നും തോന്നല്ലേ മക്കളേ! ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!! ഒടുവിൽ 'മുറുക്ക് വരെ കുരുക്കി'...!മാമനോടൊന്നും തോന്നല്ലേ മക്കളേ! ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!! ഒടുവിൽ 'മുറുക്ക് വരെ കുരുക്കി'...!

സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക ഫയലുകളും ഇപ്പോള്‍ ഇ- ഫയലുകള്‍ ആണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ കത്തിപ്പോയ ഫയലുകളുടെ ഇ-ഫയലുകളും ഉണ്ടാകും. തീപ്പിടിത്തത്തില്‍ ഇ-ഫയലുകള്‍ കത്തില്ലല്ലോ എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ഒരല്‍പ്പം തീപ്പിടിത്ത ഇ-ട്രോളുകള്‍ കണ്ടാലോ...

തീ പിടിച്ചാല്‍ കത്തില്ലേ

തീ പിടിച്ചാല്‍ കത്തില്ലേ

ഇ- ഫയലുകള്‍ക്ക് തീപ്പിടിത്തത്തില്‍ ഒന്നും പറ്റില്ല എന്നോ... എന്ത് വിജഡ്ഢിത്തമാണ് ഇവര്‍ പറയുന്നത്. ഈ ഫയല്‍ ആയാലും ആ ഫയല്‍ ആയാലും തീ പിടിച്ചാല്‍ കത്തുമെന്ന് ഏത് കുഞ്ഞിനും അറിയില്ലേ!!

ഫയര്‍ വാളിന് തീ പിടിച്ചാല്‍

ഫയര്‍ വാളിന് തീ പിടിച്ചാല്‍

തീ പിടിച്ചാല്‍ പേപ്പര്‍ മാത്രമേ കത്തുകയുള്ളൂ എന്നൊന്നും പറയല്ലേ... കംപ്യൂട്ടറിലെ ഫയര്‍ വാളിന് തീ പിടിച്ചാല്‍ വാളിന് അപ്പുറത്തുള്ള ഈ ഫയലും കത്തും സാറേ!

ഓണ്‍ലൈന്‍ തീപ്പിടിത്തം

ഓണ്‍ലൈന്‍ തീപ്പിടിത്തം

ഫയലുകള്‍ എല്ലാം ഇ- ഫയല്‍ ആക്കിയതുകൊണ്ട് ഒന്നും സംഭവിക്കില്ല എന്നൊന്ന് പറഞ്ഞു നോക്കിയതാ. പക്ഷേ, തീപ്പിടിത്തം തന്നെ ഓണ്‍ലൈന്‍ ആയിട്ടാണ് ഉണ്ടായത് എന്നൊക്കെ പറഞ്ഞുകളയും!

 ഇങ്ങ് പോരേ...

ഇങ്ങ് പോരേ...

തീപ്പിടത്തത്തില്‍ നിര്‍ണായക ഫയലുകള്‍ കത്തിപ്പോയി എന്ന് പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പറ്റുമോ... ഇങ്ങ് പോരെ! എന്നാലും ചില ഫയലുകള്‍ ഒക്കെ എന്തായോ എന്തോ...

യാഹുവിന് പൊള്ളലേറ്റു

യാഹുവിന് പൊള്ളലേറ്റു

യാഹുവിന് പൊള്ളലേറ്റു, ഗൂഗിള്‍ അത്യാസന്ന നിലയില്‍, ക്ലൗഡ് മുഴുവന്‍ കത്തി ഇല്ലാതായി, പിഡിഎഫ് രക്ഷപ്പെട്ടെങ്കിലും സ്ഥിതി മോശമാണ്- സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവിന്റെ പ്രതികരണം!

മൂക്കിനാ പരിക്ക്

മൂക്കിനാ പരിക്ക്

തീപ്പിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ യാഹുവിനെ കണ്ടവരുണ്ടോ... മൂക്കിനാണത്രെ പരിക്ക്. പാവം!!

ആരോടാ പറയുന്നേ...

ആരോടാ പറയുന്നേ...

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ എല്ലാം ഇപ്പോള്‍ ഇ-ഫയലുകള്‍ ആണ്. കത്തിപ്പോയാലും വീണ്ടും ഡൗണ്‍ലോഡ് ചെയ്യാം എന്നൊക്കെ പറയുന്നത് കൊള്ളാം... പക്ഷേ, ആരോടാണ് പറയുന്നത് എന്ന് കൂടി ഓര്‍ക്കണമത്രെ!

രണ്ട് ടാങ്കര്‍ വെള്ളം

രണ്ട് ടാങ്കര്‍ വെള്ളം

സെക്രട്ടേറിയറ്റിലെ തീ അണയ്ക്കാന്‍ ആകെ ചെലവായത് വെറും രണ്ട് ബക്കറ്റ് വെള്ളം ആണത്രെ. പക്ഷേ, സെക്രട്ടേറിയറ്റിന് പുറത്തെ പ്രതിഷേധക്കാരെ ഓടിക്കാന്‍ രണ്ട് ടാങ്കര്‍ വെള്ളം വേണ്ടി വന്നു!

ജീരകത്തിന്റെ തൊലി പൊളിക്കാം

ജീരകത്തിന്റെ തൊലി പൊളിക്കാം

കമ്മികളുടെ കാര്യം ആലോചിക്കുമ്പോള്‍ ആണ് ഒരു ട്രോളന് വിഷമം... ഇ- ഫയല്‍ സിസ്റ്റത്തെ കുറിച്ച് കൊങ്ങികളേയും സംഘികളേയും അവര്‍ എങ്ങനെ മനസ്സിലാക്കിക്കുമെന്ന്!

ഇലക്ട്രീഷ്യനെക്കൊണ്ട്...

ഇലക്ട്രീഷ്യനെക്കൊണ്ട്...

ഇ ഫയല്‍ ആയാലും ഡി ഫയല്‍ ആയാലും സംഗതി കത്തിയില്ലേ എന്ന് ചോദിക്കുന്നുവരുണ്ട്. ഇലക്ട്രോണിക് ഡാറ്റ ഇലക്ട്രീഷ്യനെ കൊണ്ട് കത്തിച്ചുകൂടെ എന്ന് വരെ ചോദിക്കും!

ചികിത്സാ ചെലവ്

ചികിത്സാ ചെലവ്

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തില്‍ സാരമായി പൊള്ളലേറ്റ ജി മെയിലിന്റെ ചികിത്സാ ചെലവ് വരെ ചിലര്‍ ഏറ്റെടുത്ത് കഴിഞ്ഞത്രെ!

ഗൂഗിളിന് നീതിവാങ്ങാന്‍

ഗൂഗിളിന് നീതിവാങ്ങാന്‍

തീ പിടിച്ച് കരിഞ്ഞുപോയ ഗൂഗിളിന് നീതി വാങ്ങി കൊടുക്കാന്‍ ആയിട്ടാണത്രെ യുഡിഎഫ് കരിദിനം ആചരിക്കുന്നത്. കരിഞ്ഞുപോയ സംഭവത്തില്‍ പിന്നെ കരിദിനം അല്ലാതെ ചിരിദിനം ആചരിക്കാന്‍ പറ്റുമോ!

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam
 ഫയല്‍ മാനേജര്‍

ഫയല്‍ മാനേജര്‍

ഇത്രയും വലിയ തീപ്പിടിത്തം ഉണ്ടായിട്ടും ഒന്നും പറ്റാതെ രക്ഷപ്പെട്ട ഒറ്റ ആളേ ഉള്ളുവത്രെ. അതാണ് ഫയല്‍ മാനേജര്‍!

ക്ലൗഡ് ചോര്‍ച്ച

ക്ലൗഡ് ചോര്‍ച്ച

വന്നുവന്ന് എല്ലാവരും ഇങ്ങനെ ട്രോളാന്‍ തുടങ്ങിയാല്‍ കുടുങ്ങുമല്ലോ. മഴയല്ലത്രെ, ക്ലൗഡ് സ്‌റ്റോറേജിന്റെ ചോര്‍ച്ചയെന്ന്! വിന്‍ഡോസ് 10 പെട്ടെന്ന് അടച്ചില്ലേല്‍ മുറിയില്‍ വെള്ളം തെറിക്കും!

ആ ഫയല്‍... ഇ- ഫയല്‍

ആ ഫയല്‍... ഇ- ഫയല്‍

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ പഴയ സോളാര്‍ ഫയലുകളും കൂടി കത്തിയോ എന്ന് അന്വേഷിച്ച ഒരാളും കൂടി ഉണ്ടത്രെ. എല്ലാം ഇ-ഫയല്‍ ആയ സ്ഥിതിയ്ക്ക് ഒരു രക്ഷയും ഇല്ല!

ഫയര്‍ പ്രൂഫ് ആണ്

ഫയര്‍ പ്രൂഫ് ആണ്

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തില്‍ കത്തിത്തീരാത്തതായി ആരെങ്കിലും ബാക്കിയുണ്ടോ എന്നൊന്ന് അന്വേഷിച്ചതാണ്... യാഫൂ ഫയര്‍ പ്രൂഫ് മാത്രം ബാക്കിയുണ്ടത്രെ!

പിഡിഎഫ് മാത്രം പോര

പിഡിഎഫ് മാത്രം പോര

ഇത്രയും വലിയ തീപ്പിടിത്തം ഉണ്ടാകണമെങ്കില്‍ കുറിച്ച് പിഡിഎഫ് ഫയലുകള്‍ മാത്രം കത്തിയാല്‍ പോരത്രെ. കുറച്ച് എക്‌സല്‍ ഷീറ്റ് കൂടി കത്തിയിട്ടുണ്ടാകും എന്ന് ഉറപ്പാണ്!

ഇ ഫയലും കത്തിക്കാം...

ഇ ഫയലും കത്തിക്കാം...

ഇ ഫയല്‍ കത്തിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞവന്‍മാരൊക്കെ ഒന്ന് വേഗം വന്നോ... ഇത് കണ്ടോ, ഓഡിയോ സിഡി വരെ കത്തിക്കാന്‍ പറ്റും!

കത്തിക്കഴിഞ്ഞിട്ട്

കത്തിക്കഴിഞ്ഞിട്ട്

കത്തിക്കഴിഞ്ഞിട്ട് പിന്നെ ഈ ഫയല്‍ ആണ്, ആ ഫയല്‍ ആണ് എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ എന്നൊക്കെ ചോദ്യം വന്നുകഴിഞ്ഞത്രെ! ആരാണോ ആവോ ചോദിച്ചത്!

മോസില്ല ഫയര്‍ ഫോഴ്‌സ്

മോസില്ല ഫയര്‍ ഫോഴ്‌സ്

പിഡിഎഫിന് തീ പിടിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് കംപ്യൂട്ടറില്‍ ഫയര്‍ ഫോഴ്‌സ്... മോസില്ല ഫയര്‍ ഫോഴ്‌സിനെ കുറിച്ച് പോലും അറിയാത്തവന്‍മാരാണോ ഈ ഫയലിനെ കുറിച്ച് പറയുന്നത്!!!

 ഒരു കാര്യവും ഇല്ല

ഒരു കാര്യവും ഇല്ല

ഫയല്‍ പോയാല്‍ പിന്നെ എല്ലാം പോയില്ലേ. അതും അതീവ പ്രാധാന്യമുള്ള ഫയലുകള്‍. പിന്നെ അത് ഇ ഫയല്‍ ആണെന്നോ ആ ഫയല്‍ ആണെന്നോ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ!

വെബ്‌സൈറ്റും കത്തി

വെബ്‌സൈറ്റും കത്തി

എന്തായാലും സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തമുണ്ടായി. നിര്‍ണായക ഇ ഫയലുകള്‍ എല്ലാം കത്തിയിട്ടുണ്ടെങ്കില്‍ വെബ്‌സൈറ്റ് കൂടി കത്തിയെന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ഗുയ്‌സ്....!

മുഖ്യമന്ത്രിയുടെ ബന്ധു

മുഖ്യമന്ത്രിയുടെ ബന്ധു

ഇനിയിപ്പോള്‍ അങ്ങനെ ഒരു ആരോപണം കൂടിയേ ഉന്നയിക്കാന്‍ ബാക്കിയുള്ളു... ഇ ഫയല്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ഫയല്‍ മാനേജര്‍ മുഖ്യമന്ത്രിയുടെ ബന്ധുവായിരിക്കും!!!

കത്തുകയോ...

കത്തുകയോ...

താന്‍ കത്തിപ്പോയി എന്നും പറഞ്ഞ് തല്ല് കൂടുന്ന രാഷ്ട്രീയക്കാരെ കണ്ടാല്‍ പിന്നെ ഇ-ഫയല്‍ ചിരിക്കാതെ എന്ത് ചെയ്യണം! നിങ്ങള് തന്നെ പറ...

എന്ത് ചോദിച്ചാലും

എന്ത് ചോദിച്ചാലും

ഇനിയിപ്പോള്‍ എന്ത് ചോദിച്ചാലും കത്തിപ്പോയി എന്നൊരു മറുപടി അങ്ങ് പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ പിന്നെ സഖാക്കള്‍ക്ക് മിണ്ടാട്ടം മുട്ടിക്കോളും!

ഫോണ്‍ വെള്ളത്തില്‍ വീണാല്‍

ഫോണ്‍ വെള്ളത്തില്‍ വീണാല്‍

ഇ ഫയലുകള്‍ കത്തിപ്പോകുന്ന സാഹചര്യത്തില്‍ ഫോണ്‍ വെള്ളത്തില്‍ വീണാലും ചിലത് ശ്രദ്ധിക്കണം. കാരണം വാട്‌സ് ആപ്പ് പോകും ഫേസ്ബുക്ക് നശിക്കും ഗൂഗിളിനെ കോണ്ടാക്ട്‌സ് എല്ലാം നനഞ്ഞ് നാശമായിപോകും!!!

ഫയര്‍ ഫോഴ്‌സിനെ വിളിച്ചില്ലേ

ഫയര്‍ ഫോഴ്‌സിനെ വിളിച്ചില്ലേ

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു. ഫയര്‍ ഫോഴ്‌സിനെ വിളിച്ചില്ലേ എന്നായിരുന്നോ ആവോ മറുചോദ്യം!!!

ജ്യൂസ് കുടിക്കരുതെന്ന് മുസ്ലീം മതപ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി... കാരണവും പറഞ്ഞു!!! ട്രോളും കാണാംജ്യൂസ് കുടിക്കരുതെന്ന് മുസ്ലീം മതപ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി... കാരണവും പറഞ്ഞു!!! ട്രോളും കാണാം

English summary
Social Media jokes on Kerala Secretariat fire and e files
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X