• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്നാലും മാതൃഭൂമി മനോരമയോട് ഇങ്ങനെ ചെയ്യാവോ! 'വെള്ളപൂശലിൽ' റെക്കോർഡ് ട്രോൾ... പുതുപ്പള്ളി പുണ്യാളൻ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയും ആയ ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള 'ഹ്യൂമന്‍ ഇന്ററസ്റ്റ്' വാര്‍ത്തകള്‍ തുടര്‍ച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്. ബസ്സില്‍ കയറിയാല്‍ ശടേന്ന് ഉറങ്ങുന്ന ഉമ്മന്‍ ചാണ്ടി, കമ്പിയില്‍ തലയിടിച്ചാല്‍ പോലും എഴുന്നേല്‍ക്കാത്ത ഉമ്മന്‍ ചാണ്ടി... തുടങ്ങി കഥകള്‍ അനവധിയാണ്.

ഉമ്മന്‍ ചാണ്ടിയുടെ അന്‍പത് വര്‍ഷങ്ങള്‍!!! തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിട്ടിയ ലോട്ടറി...?

തിരഞ്ഞെടുപ്പൊന്നും തൊട്ടടുത്തെത്തിയിട്ടില്ലല്ലോ എന്നാണ് പലരും ഇത് കണ്ടപ്പോള്‍ ആലോചിച്ചത്. മുമ്പൊക്കെ ഇത്തരം 'കുഞ്ഞൂഞ്ഞ് വാര്‍ത്തകള്‍' മനോരമയുടെ കുത്തകയായിരുന്നു എന്നൊരു പറച്ചിലുണ്ട് പൊതുവേ. എന്നാല്‍ ഇത്തവണ മനോരമയെ, മാതൃഭൂമി കവച്ചുവച്ചു എന്നാണ് കഥ. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ ജീവിതത്തിന്റെ അമ്പതാം വാര്‍ഷികമാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കഥ. ചില ട്രോളുകള്‍ കണ്ട് ചിരിക്കാം...

അറിഞ്ഞിട്ട് വേണം

അറിഞ്ഞിട്ട് വേണം

ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് മാതൃഭൂമിയില്‍ വിളിച്ച് ചോദിക്കാറാണത്രെ പതിവ്! ഓട്ടോയില്‍ പോണോ അതോ ബസ്സില്‍ പോണോ എന്നൊക്കെ കൊടുക്കുന്ന വാര്‍ത്ത അനുസരിച്ച് തീരുമാനിക്കാമെന്ന് വിചാരിച്ചത്രെ!

ഇപ്പോ ശരിയാക്കാം

ഇപ്പോ ശരിയാക്കാം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും ആയിരുന്നില്ല അവസ്ഥ. എന്തായാലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് എത്താറായ സ്ഥിതിയ്ക്ക് ഇങ്ങനേയും ആലോചിക്കാവുന്നതാണ്!

ഒന്ന് ബ്ലഡ് ബാങ്ക് വരെ പോണം...

ഒന്ന് ബ്ലഡ് ബാങ്ക് വരെ പോണം...

ബസ്സില്‍ കയറിയാല്‍ ഉടന്‍ ഉറക്കമല്ലേ. അങ്ങനെ ഒരിക്കല്‍ കമ്പിയില്‍ തലയിടിച്ച് ചോര വന്നപ്പോള്‍ അതൊരു കവറില്‍ ആക്കി ബ്ലഡ് ബാങ്കില്‍ കൊണ്ടുപോയി കൊടുത്തിട്ടുണ്ടത്രെ ഉമ്മന്‍ ചാണ്ടി!

അയ്യോ വെളളപൂശാനോ

അയ്യോ വെളളപൂശാനോ

ഉമ്മന്‍ ചാണ്ടിയെ മാതൃഭൂമിയും മനോരമയും വെള്ളപൂശുന്നു എന്നാണല്ലോ ട്രോളന്‍മാരുടെ ആക്ഷേപം. അപ്പോള്‍ പിന്നെ വാര്‍ത്ത എഴുതുന്ന ആള്‍ക്ക് ആ പണി അറിയില്ലെന്ന് പറയാന്‍ പറ്റുമോ എന്നാണ്!

അത്രയ്ക്കങ്ങ് വേണോ

അത്രയ്ക്കങ്ങ് വേണോ

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി എന്ന് പറയുന്നത് പോലെ, വെളുപ്പിച്ച് വെളുപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ കാണാതായി എന്ന് പറയേണ്ടി വരുമോ എന്നാണ് സംശയം. എന്തായാലും പെയിന്റ് കൊള്ളാം!

ഇതാണ് വ്യത്യാസം

ഇതാണ് വ്യത്യാസം

സാധാരണ പത്രങ്ങളില്‍ ഉള്ള ഉമ്മന്‍ ചാണ്ടിയേയും മനോരമ, മാതൃഭൂമി പത്രങ്ങളിലെ ഉമ്മന്‍ ചാണ്ടിയേയും തമ്മില്‍ എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചാല്‍ ഈ ചിത്രം മാത്രം കാണിച്ചുകൊടുത്താല്‍ മതിയത്രെ!

നന്നായി വെളുത്തു

നന്നായി വെളുത്തു

ഇത്രയും നാള്‍ പുതുപ്പള്ളിയെ കുറിച്ചും കുഞ്ഞൂഞ്ഞിനെ കുറിച്ചും ഒന്നും ഒരു വാര്‍ത്തയും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് വെളുപ്പിക്കല്‍ മഹാമഹം തുടങ്ങിയത് എന്നാണ് പരാതി!

പാടിപ്പാടി

പാടിപ്പാടി

എന്തൊക്കെ വന്നാലും മാതൃഭൂമിയും മനോരമയും തന്നെ ആയിരുന്നു കുഞ്ഞൂഞ്ഞ് സ്തുതികളില്‍ മുന്നില്‍ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതെല്ലാം കാണുമ്പോള്‍ നെഞ്ചിടിക്കുന്ന വേറെ ഒരാള്‍ ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആണ് വിഷമം!

ഉറങ്ങൂല്ല

ഉറങ്ങൂല്ല

ബസ്സില്‍ കയറിയാല്‍ അപ്പോ ഉറങ്ങും എന്നല്ലേ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ആ ചീത്തപ്പേര് ഒന്ന് മാറ്റാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി ഉടന്‍ ഇറങ്ങുമെന്നാണ് കഥ. ഏതാണ്ട് ഇതുപോലെ ഉണ്ടാകുമായിരിക്കും!

തനിയെ കൂര്‍ക്കം വലിക്കും

തനിയെ കൂര്‍ക്കം വലിക്കും

ഉമ്മന്‍ ചാണ്ടി എന്ത് ചെയ്താലും വാര്‍ത്തയാണല്ലോ... പരസഹായമില്ലാതെ തീവണ്ടിയില്‍ കിടന്നുറങ്ങുന്നതിനിടെ കൂര്‍ക്കം വലിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടാല്‍ മനോരമ ഫോട്ടോഗ്രാര്‍ മൂക്കത്ത് വിരല്‍ വച്ച് പോകില്ലേ!

നന്നായി വെളുത്തു

നന്നായി വെളുത്തു

എത്ര എളുപ്പമാണെന്ന് നോക്കിക്കേ... ഒരൊറ്റ അലക്കില്‍ തന്നെ പുതുപുത്തന്‍ പോലെ വെണ്‍മ. അതാണ് വെളുപ്പിക്കലിന്റെ ഒരു ഗുണം എന്നാണ് ട്രോളന്റെ പരിഹാസം!

നന്ദിയുണ്ട് സാര്‍

നന്ദിയുണ്ട് സാര്‍

ഉമ്മന്‍ ചാണ്ടിയെ വെള്ള പൂശാന്‍ വേണ്ടി മാധ്യമങ്ങള്‍ പെയിന്റ് വാങ്ങി വാങ്ങി പുരോഗതിയില്‍ എത്തിയ ഒരാളുണ്ടത്രെ. അയാള്‍ ആള് ആ പെയിന്റ് കടക്കാരന്‍ എന്ന്!

വെള്ള മാത്രം

വെള്ള മാത്രം

മനോരമ ഓഫീസിന് തൊട്ടടുത്തുള്ള പെയിന്റ് കടയുടെ മുന്നില്‍ നിന്നുള്ള ദൃശ്യം! വെള്ള പെയിന്റ് മാത്രം തത്കാലം ഇറക്കിയാല്‍ മതിയെന്ന്!!!

കാണാതാകുമോ

കാണാതാകുമോ

നേരത്തേ പറഞ്ഞതുപോലെ വെളുപ്പിച്ച് വെളുപ്പിച്ച് ചാണ്ടിസാറിനെ അവസാനം കാണാതാകുമോ എന്നൊരു സംശയം ഇല്ലാതില്ല. എന്നാലും ഇതെന്തൊരു വെളുപ്പിക്കലാണ് ബാബുവേട്ടാ!

പറ്റിപ്പോയി

പറ്റിപ്പോയി

ഇനിയിപ്പോള്‍ ബസ്സില്‍ കയറി ഉറങ്ങിപ്പോവുകയും ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ ഇറങ്ങാതിരിക്കുകയും ചെയ്താല്‍ വലിയ കുഴപ്പമില്ലാതെ അഡ്ജസ്റ്റ് ചെയ്യാം. ഞാനും ഉമ്മന്‍ ചാണ്ടിയും ഒരുപോലെ ആണെന്ന് അങ്ങ് പറഞ്ഞാല്‍ പോരെ!

ഒന്നും അറിഞ്ഞില്ല പാവം

ഒന്നും അറിഞ്ഞില്ല പാവം

ബസ്സില്‍ കയറിയപ്പോള്‍ ഉടന്‍ ഉറങ്ങിയതാ. പിന്നെ സംഭവിച്ചതൊന്നും അറിഞ്ഞില്ല. പിറ്റേന്ന് മനോരമയില്‍ റോഡില്‍ കിടന്നുറങ്ങുന്ന ചിത്രം കണ്ടപ്പോള്‍ ആണത്രെ എല്ലാം മനസ്സിലായത്!

കത്തികൊണ്ട് കീറി

കത്തികൊണ്ട് കീറി

ബ്ലേഡ് കൊണ്ട് ഖദര്‍ കീറാറില്ല എന്നല്ലേ മകള്‍ പറഞ്ഞത്. കുഞ്ഞൂഞ്ഞിന്റെ ഖദര്‍ ഷര്‍ട്ടുകള്‍ ആയിരുന്നത്രെ സ്ഫടികം സിനിമയില്‍ തിലകന്‍ ഉപയോഗിച്ചിരുന്നത്. ഒടുക്കം മോഹന്‍ലാല്‍ കത്തികൊണ്ടാണ്ട് അത് കീറിയത്!

കൊണ്ടുപോയ്‌ക്കോ...

കൊണ്ടുപോയ്‌ക്കോ...

ഇത്രയും കാലം മനോരമ മാത്രം ആയിരുന്നു അങ്ങനെയൊരു ആക്ഷേപം കേട്ടിരുന്നത്. ഇതിപ്പോള്‍ ഒരു മുന്നറിയിപ്പും ഇല്ലാതെയല്ലേ മാതൃഭൂമിക്കാര് കുഞ്ഞൂഞ്ഞിനെ കൊണ്ടുപോയത്. എന്തായാലും പരിഭവം ഒന്നുമില്ലത്രെ!

സെയിം തൊലിക്കട്ടി

സെയിം തൊലിക്കട്ടി

ബ്ലേഡ് കൊണ്ട് കീറുന്നതല്ല അപ്പയുടെ ഖദര്‍ എന്നാണല്ലോ മകള്‍ പറയുന്നത്. അപ്പോള്‍ അപ്പേടെ അതേ തൊലിക്കട്ടി തന്നെ ആയിരിക്കുമല്ലേ ഖദറിനും എന്നാണത്രം ട്രോളന്റെ ചോദ്യം!

 ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍

ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍

2016 ല്‍ സോളാറും കുന്തവും കുടച്ചക്രവും എല്ലാം കൊണ്ട് മൊത്തത്തില്‍ പൊട്ടി പാളീസായതാണ്. ഇപ്പോള്‍ 2020 ആയപ്പോള്‍ ശ്വാസം കൊടുക്കാന്‍ കുറേ പേര്‍ ഉണ്ട് എന്നതാണ് ഒരു ആശ്വാസം!

കടുത്ത മത്സരം

കടുത്ത മത്സരം

ഉമ്മന്‍ ചാണ്ടിയെ ഇങ്ങനെ വെള്ളപൂശാന്‍ ഇറങ്ങിയാല്‍ അത് തങ്ങള്‍ക്ക് കടുത്ത മത്സരം ആയിരിക്കുമെന്ന് പെയിന്റിങ് തൊഴിലാളികള്‍ പോലും മനസ്സിലാക്കിയത്രെ!

കൊഞ്ചം ഓവറല്ലേ

കൊഞ്ചം ഓവറല്ലേ

ഇനിയിപ്പോള്‍ വെള്ളപൂശി, വെള്ളപൂശി ഒടുക്കം ഇങ്ങനെ എന്തെങ്കിലും പറ്റിപ്പോകുമോ എന്നാണ് ചിലരുടെ സംശയം. എന്നാലും അത് കൊഞ്ചം ഓവറാ തെരിയിലയേ...!

പാവം മറ്റൊരു സര്‍

പാവം മറ്റൊരു സര്‍

കഴിഞ്ഞ നാല് വര്‍ഷവും പ്രതിപക്ഷ നേതാവായി അഹോരാത്രം പണിയെടുത്ത മറ്റൊരാള്‍ ഇവിടെ ഉണ്ട് എന്ന കാര്യം ഈ മാധ്യമങ്ങള്‍ ഒന്നും മറന്നുപോകരുതെന്ന് പറയാന്‍ പറഞ്ഞത്രെ!

ബഹുമാനം കൂടും

ബഹുമാനം കൂടും

ഉമ്മന്‍ ചാണ്ടിയുടെ മായാജാല കഥകള്‍ പത്രങ്ങളില്‍ വായിച്ച് അങ്ങേര്‍ക്കും പോലും കുളിരുകോരി എന്നാണ് പുതിയ കഥ!!! അതൊക്കെ കണ്ട് തന്നോടള്ള ബഹുമാനം ഒരല്‍പം കൂടി കൂടിയത്രെ!

ഐശ്വര്യം

ഐശ്വര്യം

സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു കാര്യം എന്നേ ട്രോളന്‍മാര്‍ ഇതിനെ കാണുന്നുള്ളു. ഇനി കുറച്ചുകാലത്തേക്ക് ഇദ്ദേഹം തന്നെ ആയിരിക്കും വീടിന്റെ നാടിന്റേയും ഐശ്വര്യം എന്നാണത്രെ ഇവരുടെ അടക്കംപറച്ചില്‍.

പേജ് മാറിപ്പോയി

പേജ് മാറിപ്പോയി

വന്നുവന്ന് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പേജ് തുറക്കുമ്പോള്‍ പോലും ആകെ കണ്‍ഫ്യൂഷന്‍ ആണത്രെ. മാതൃഭൂമിയാണോ അതോ ചാണ്ടിസാറിന്റെ പേജാണോ എന്നാണത്രെ കണ്‍ഫ്യൂഷന്‍!

എന്തിന് സന്തോഷിക്കണം

എന്തിന് സന്തോഷിക്കണം

തിരഞ്ഞെടുപ്പ് അടുക്കാറയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ മാധ്യമങ്ങള്‍ പുകഴ്ത്തുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ലല്ലോ. അതിലിപ്പോള്‍ ചെന്നിത്തല എന്തിന് സന്തോഷിക്കണം എന്നതാണ് ചോദ്യം!

ഷര്‍ട്ടല്ല, മാസ്‌ക്

ഷര്‍ട്ടല്ല, മാസ്‌ക്

ഷര്‍ട്ട് കീറിയപ്പോള്‍ കൂടെയുള്ള ആളുടെ ഷര്‍ട്ട് ഊരിവാങ്ങിയതൊക്കെ ഓക്കെ. ഇനി കുറച്ച് കഴിഞ്ഞാല്‍ മാസ്‌ക് കീറിയപ്പോള്‍ അടുത്തുനില്‍ക്കുന്ന ആളുടെ മാസ്‌ക് ഊരിവാങ്ങി എന്നൊക്കെ എഴുതിവിടുമോ എന്നാണ് സംശയം!

അങ്ങനെയും ഒരു ഞായാഴ്ചയോ...

അങ്ങനെയും ഒരു ഞായാഴ്ചയോ...

ഉമ്മന്‍ ചാണ്ടിയുടെ ഞായറാഴ്ച എന്ന് കണ്ടപ്പോള്‍ ഇങ്ങനെ ഒരു സംശയം തോന്നിപ്പോയി. ഇനിയിപ്പോള്‍ ഇങ്ങേരും സ്വന്തമായി ഒരു ഞായറാഴ്ച ഇറക്കിക്കാണുമോ എന്നാണ് ഇവരുടെ സംശയം!

ഏതാണ് പെയിന്റ്

ഏതാണ് പെയിന്റ്

ഇതൊക്കെ കണ്ടാല്‍ ചിലപ്പോള്‍ ആരായാലും ചോദിച്ചുപോകും ഏതാണ് പെയിന്റ് എന്ന്. പക്ഷേ, അവര്‍ ഒരിക്കലും ആ സത്യം വെളിപ്പെടുത്തില്ലല്ലോ!

വാ തുറക്കും

വാ തുറക്കും

എന്തെങ്കിലും പറയണമെങ്കില്‍ ചാണ്ടിസാര്‍ വാ തുറക്കുമായിരുന്നു എന്ന് വരെ നി വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല, ആ വാര്‍ത്ത സത്യമാണെന്ന് പറയാന്‍ ആളുമുണ്ടാകും!

പറ്റിച്ചുകളഞ്ഞല്ലോ...

പറ്റിച്ചുകളഞ്ഞല്ലോ...

പതിവുപോലെ ചാണ്ടിസാറിനെ വെളളപൂശാന്‍ വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയതായിരുന്നു. പക്ഷേ, ഇത്തവണ ഒരല്‍പം വൈകിപ്പോയി!

പുതിയ പുണ്യാളൻ

പുതിയ പുണ്യാളൻ

പറഞ്ഞ് പറഞ്ഞ് ഒടുവില്‍ ചാണ്ടിസാറിനെ പുതുപ്പള്ളിയിലെ പുണ്യാളന്‍ ആക്കിമാറ്റുമോ എന്നാണ് ട്രോളന്‍മാരുടെ സംശയം. ട്രോള്‍ എന്തായാലും ഇറങ്ങിക്കഴിഞ്ഞു

അവിടെ ആളുണ്ടേ...

അവിടെ ആളുണ്ടേ...

ഇനിയിപ്പോള്‍ ചാണ്ടി സാറിനെ ശ്രദ്ധിച്ച് നോക്കേണ്ടി വരും. വെളുപ്പിച്ച് വെളുപ്പിച്ച് മാഞ്ഞുപോയാല്‍ പിന്നെ കാണാന്‍ വലിയ പാടായിരിക്കുമല്ലോ!

cmsvideo
  Pinarayi vijayan slaps opposition in no confidence assembly | Oneindia Malayalam
  പിണറായി പ്രിയം!

  പിണറായി പ്രിയം!

  ഉമ്മന്‍ ചാണ്ടിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടതുപക്ഷ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഉത്തരം പിണറായി വിജയന്‍ എന്നായിരിക്കുമത്രെ. കാരണം എന്തായിരിക്കും....!

  English summary
  Social Media jokes on Media Celebration of Oommen Chandy's 50 years in Niyamasabha Description
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X