• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾ

മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നാല്‍ രാജ്യം മുഴുവന്‍ ബഹുമാനിക്കുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാള്‍ ആയിരുന്നു. ഇനിയിപ്പോള്‍ ആയിരുന്നു എന്ന് തന്നെ പറയേണ്ടി വരും. കാരണം ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ട്രോളുകളാണ്.

'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാർ, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യം

ട്രോളന്‍മാരെ മാത്രം ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ല. അങ്ങനെയുള്ള കാര്യങ്ങളാണല്ലോ ഇ ശ്രീധരന്‍ തള്ളിമറിക്കുന്നത്. ബിജെപി ആവശ്യപ്പെട്ടാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നൊക്കെ പറഞ്ഞാല്‍ പിന്നെ ട്രോളന്‍മാര്‍ക്ക് വെറുതേയിരിക്കാന്‍ പറ്റുമോ...! ചില ട്രോളുകള്‍ കണ്ടുനോക്കാം...

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തമുണ്ടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു, ചിത്രങ്ങള്‍

 അതിന് ജയിക്കണ്ടേ

അതിന് ജയിക്കണ്ടേ

ബിജെപി വെറുതേ ആവശ്യപ്പെട്ടാല്‍ ഇ ശ്രീധരന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പറ്റുമോ. അതിന് ആദ്യം തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 71 സീറ്റെങ്കിലും കിട്ടണം. ഇപ്പോഴത്തെ അവസ്ഥയിലാണെങ്കില്‍ ഒരു എഴുപത് സീറ്റിന്റെ കുറവ് മാത്രമേ ഉള്ളു!

അതാണ് ഗുണം

അതാണ് ഗുണം

ബിജെപിയില്‍ എത്തിക്കഴിഞ്ഞാല്‍ ഉള്ള ഏറ്റവും വലിയ ഗുണം ഇതാണത്രെ. തള്ളാന്‍ വേണ്ടി വേറെ ആരുടേയും സഹായം വേണ്ടി വരില്ല. ഇതിലും എത്രയോ വലിയ തള്ളുകള്‍ ഈ രാജ്യം കണ്ടിരിക്കുന്നു അല്ലേ!

സാങ്കേതികം മാത്രം

സാങ്കേതികം മാത്രം

തള്ളി മറിക്കുന്നതിന് ഒരു കുറവും ഇല്ല. എല്ലാം ബിജെപിയുടെ ചെലവിലാണെന്ന് മാത്രം. എന്നാല്‍ ബിജെപി അംഗത്വം ഇതുവരെ എടുത്തിട്ടുള്ള ആളാണോ ഈ പറയുന്നത് എന്ന് ചോദിച്ചാല്‍ കുടുങ്ങും. ശുഭമുഹൂര്‍ത്തത്തില്‍ അതും സംഭവിക്കും!

അതായിരിക്കും നല്ലത്

അതായിരിക്കും നല്ലത്

മുഖ്യമന്ത്രി സ്ഥാനം എന്നൊക്കെ പറയുന്നത് ഇത്തിരി കടുപ്പമല്ലേ. അതും കേരളത്തില്‍. അതിലും നല്ലത് മിസോറാം പോലെയുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനമല്ലേ എന്ന് ബിജെപിക്കാര്‍ വരെ ചോദിച്ചുതുടങ്ങിയിട്ടുണ്ടത്രെ!

 അങ്ങനെ വരുമോ

അങ്ങനെ വരുമോ

ഇനിയിപ്പോള്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പോകുമല്ലോ എന്ന ആശങ്കയില്‍ ആണത്രെ കെ സുരേന്ദ്രന്‍. മുന്‍ അധ്യക്ഷന്‍മാരെ പോലെ താനും മിസോറാം ഗവര്‍ണര്‍ ആകേണ്ടി വരുമെന്ന് അദ്ദേഹം ഉറപ്പിച്ചോ ആവോ!

അതുക്കും മേലെ

അതുക്കും മേലെ

ഇതിപ്പോള്‍ ആ സിനിമയിലെ കാര്യത്തേക്കാള്‍ കഷ്ടമാണല്ലോ എന്നാണ് ട്രോളന്‍ ഓര്‍ക്കുന്നത്. വെറുതേ ഒരു ചരട് കെട്ടിക്കൊടുത്തപ്പോള്‍ ഇങ്ങനെയൊക്കെ തള്ളാന്‍ തുടങ്ങിയാല്‍ ജനം എന്ത് ചെയ്യും! ബിജെപിയുടെ വോട്ട് ഇക്കണക്കിനാണെങ്കില്‍ ഇരട്ടിയല്ല, നാലിരട്ടിയെങ്കിലും ആവും!

ഇനി അങ്ങനെയെങ്ങാനും...

ഇനി അങ്ങനെയെങ്ങാനും...

ട്രോളന്‍മാരുടെ ഭാവനയ്ക്ക് അതിരുകളില്ലല്ലോ... പാലാരിവട്ടം പാലം പരിശോധിക്കാന്‍ ചെന്ന സമയത്ത്, ചാണ്ടി സാര്‍ മുമ്പ് ഇട്ടിട്ടുപോയ കല്ലെങ്ങാനും തലയില്‍ വീണുപോയിട്ടുണ്ടോ എന്നാണത്രെ ഇപ്പോഴത്തെ സംശയം. അല്ലാതെ ഇങ്ങനെ വരാന്‍ വഴിയില്ലെന്ന്!

അങ്ങനെ നേടുമോ

അങ്ങനെ നേടുമോ

എന്തായാലും എന്‍ജിനീയര്‍ എന്ന നിലയ്ക്ക് ഇ ശ്രീധരന്‍ ഒരു അസാധ്യ കക്ഷി തന്നെയാണ്. സ്വന്തം നിലയ്ക്ക് എന്തെങ്കിലും അനധികൃതമായി നേടാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, രാഷ്ട്രീയം പറയാന്‍ തുടങ്ങിയാല്‍ ഇങ്ങനെയുള്ള ട്രോളുകളും അനുഭവിക്കേണ്ടി വരും.

അത് ഉറപ്പിക്കണം

അത് ഉറപ്പിക്കണം

കേരളത്തിലെ ഗുജറാത്ത് എന്ന് വിശേഷിപ്പിച്ച നേമത്ത് വരെ ഭൂരിപക്ഷം കുറഞ്ഞിരിക്കുകയാണ്. ഉള്ള ആ സീറ്റ് എങ്ങനെ നിലനിര്‍ത്തുമെന്നാലോചിച്ച് ചക്ര ശ്വാസം വലിക്കുമ്പോള്‍ ആണല്ലോ ഒരാള്‍ മുഖ്യമന്ത്രിക്കസേരയെ കുറിച്ച് പറയുന്നത് എന്നാണത്രെ ചില നേതാക്കള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

വട്ടല്ല... വട്ടല്ല

വട്ടല്ല... വട്ടല്ല

താന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ വോട്ട് ഇരട്ടിയ്ക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് വട്ടായോ എന്ന് ചിലര്‍ക്ക് സംശയം തോന്നിയത്രെ. എന്നാല്‍ അടുത്ത പ്രസ്താവനയോടെ ആ സംശയം മാറിക്കിട്ടിയിട്ടുണ്ട്. ഇത് അതിലും കൂടി എന്തോ ആണെന്നാണ് സംശയം!

അപ്പോ ഇന്ത്യക്ക് വേണ്ടേ

അപ്പോ ഇന്ത്യക്ക് വേണ്ടേ

താന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ കേരളത്തിന് പലതും നേടാന്‍ ആവില്ല എന്നാണ് ശ്രീധരന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ബിജെപി ഭരിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായിക്കൂടെ അദ്ദേഹത്തിന് എന്നാണ് ചോദ്യം. കേരളം മാത്രം നേടിയാല്‍ പോരല്ലോ, ഇന്ത്യയും നേടട്ടെ!

അതിനാണ് ഡിമാന്‍ഡ്

അതിനാണ് ഡിമാന്‍ഡ്

കേരളത്തിലെ ബിജെപി നേതാക്കളുടെ കാര്യം എടുത്താല്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനത്തിനാണത്രെ കൂടുതല്‍ ഡിമാന്‍ഡ്. കേന്ദ്ര സഹമന്ത്രി പദവിയിലേക്ക് ഇനി വേറെ ആളെ എടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്!

അങ്ങനെ ആരേലും പറഞ്ഞോ

അങ്ങനെ ആരേലും പറഞ്ഞോ

ദേശസ്‌നേഹം വര്‍ഗ്ഗീയതയല്ല എന്നൊക്കെ ഇപ്പോള്‍ പറയുന്നത് ഇ ശ്രീധരന്‍. യഥാര്‍ത്ഥത്തില്‍, ദേശസ്‌നേഹം വര്‍ഗ്ഗീയതയാണെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ എന്നെങ്കിലും ഇ ശ്രീധരനോട് ആരെങ്കിലും ചോദിക്കേണ്ടതാണ്.!

നായ്‌ക്കോലം കെട്ടിയാല്‍ കുരയ്ക്കണം: ഈ ശ്രീധരന്‍ സംഘികള്‍ക്കായി വിഷം ചീറ്റിത്തുടങ്ങി; കുഞ്ഞിക്കണ്ണന്‍

ബിജെപിയില്‍ ചേര്‍ന്നത് ഗവർണര്‍ ആകാനാണോ? ഇ ശ്രീധരന്റെ മറുപടി ഇങ്ങനെ, ഇടതും വലതും വേണ്ട!!

മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം

English summary
Social Media mock E Sreedharan with troll for his comments after decided to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X