കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ പേരില്‍ അഭിജിത്തിന് ട്രോളുകളുടെ പെരുമഴ! അഭി എംകെയ്ക്ക് യൂത്ത് ലീഗ് വക വീടെന്ന്...

Google Oneindia Malayalam News

പേരും അഡ്രസ്സും ഫോണ്‍ നമ്പറും മാറ്റിക്കൊടുത്ത് കൊവിഡ് പരിശോധന നടത്തിയ ആളാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. പേര് മാത്രമല്ല, അഭിജിത്ത് സ്വന്തം ഇനീഷ്യല്‍ പോലും മാറ്റി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

അഭിജിത്തിനെ ഉത്തരംമുട്ടിച്ച ചോദ്യങ്ങൾ... വ്യാജപേരിൽ കൊവിഡ് ടെസ്റ്റ് നടത്തി കുടുങ്ങിയ കെഎസ് യു നേതാവ്അഭിജിത്തിനെ ഉത്തരംമുട്ടിച്ച ചോദ്യങ്ങൾ... വ്യാജപേരിൽ കൊവിഡ് ടെസ്റ്റ് നടത്തി കുടുങ്ങിയ കെഎസ് യു നേതാവ്

സെന്‍സേഷന്‍ ആവേണ്ടെന്ന് വിചാരിച്ചിട്ടായിരിക്കും പേര് ഇങ്ങനെ മാറ്റിക്കൊടുത്തത് എന്നൊക്കെ ആയിരുന്നു ആദ്യം പറഞ്ഞത്. ഒടുക്കം ഇപ്പോള്‍ സെന്‍സേഷന്‍ മാത്രമല്ല, വിവാദവും ആയിക്കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിജിത്തിനും കെഎസ് യുവിനും ട്രോളുകളും ബഹളമാണ്. കാണാം...

തലയില്‍ മുണ്ടിട്ടോ...

തലയില്‍ മുണ്ടിട്ടോ...

സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്ക കെഎസ് യു പ്രവര്‍ത്തര്‍ എല്ലാവരും ഇങ്ങനെ ആണോ കൊവിഡ് ടെസ്റ്റിന് പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ട്രോളന്‍ പറയുന്നത്. എത്ര പേരിങ്ങനെ പേര് മാറ്റിക്കൊടുത്തുകാണും

വീട് വച്ചുകൊടുക്കും

വീട് വച്ചുകൊടുക്കും

തിരുവനന്തപുരത്ത് സ്വന്തമായി വീടില്ലാത്തതുകൊണ്ടല്ലേ അഭി കെഎമ്മിന് കൂട്ടുകാരന്റെ വിലാസം നല്‍കേണ്ടിവന്നത്. എന്തായാലും അഭിയ്ക്ക് വീട് വച്ചുനല്‍കാന്‍ യൂത്ത് ലീഗ് രംഗത്തിറങ്ങിയിട്ടുണ്ടത്രെ!

പബ്ലിസിറ്റി...

പബ്ലിസിറ്റി...

എന്തുകൊണ്ടാണ് കൊവിഡ് ടെസ്റ്റില്‍ ശരിയായ പേര് നല്‍കാതിരുന്നത്? അത് പബ്ലിസിറ്റിയില്‍ താത്പര്യമില്ലാത്തതുകൊണ്ടാണത്രെ. ഇനിയിപ്പോ ഇത് ശരിക്കും ഒരു പബ്ലിസിറ്റി സ്റ്റണ്ട് എങ്ങാനും ആണോ എന്നാണ് സംശയം.

എന്തും പറയാം

എന്തും പറയാം

പേരൊക്കെ ചോദിച്ചാല്‍ പിന്നെ എന്ത് ചെയ്യാനാണ്... വെറുതേ സെന്‍സേഷണല്‍ ആകുമോ എന്ന് ഭയന്നാല്‍ പിന്നെ ഒന്നും ചെയ്യാനില്ല. ഇത് തന്നെ ചെയ്യേണ്ടി വരും!

എന്തിന് ക്വാറന്റൈന്‍

എന്തിന് ക്വാറന്റൈന്‍

കള്ളപ്പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് ഇനി ക്വാറന്റൈനിലും ചികിത്സയിലും പോകേണ്ട എന്നെങ്ങാനും തീരുമാനിക്കുമോ എന്നാണ് സംശയം. സെന്‍സേഷണല്‍ ആകാതിരിക്കാന്‍ വേണ്ടി അങ്ങനേയും ചെയ്തു കളയും ചിലപ്പോള്‍...

പൊറോട്ടയല്ല, കൊറോണ

പൊറോട്ടയല്ല, കൊറോണ

കെഎസ് യു പ്രസിഡന്റ് ആണെന്ന് വിചാരിച്ച് പൊറോട്ട പരത്താന്‍ ്അറിയും എന്ന് വിചാരിക്കണ്ടത്രെ. കൊറോണ പരത്താനേ അറിയൂ എന്നാണ് ട്രോളന്റെ പരിഹാസം.

നൈസ് ആയിട്ട്...

നൈസ് ആയിട്ട്...

സമരത്തിലും പൊതുപരിപാടികളിലും ഒക്കെ ഓപ്പണ്‍ ആയി പങ്കെടുക്കും. പക്ഷേ, കൊവിഡ് പരിശോധനയ്ക്ക് പോകുന്നത് ഇങ്ങനെ പേരും വിലാസവും ഫോണ്‍ നമ്പറും ഒക്കെ മാറ്റി പറഞ്ഞിട്ടേ പറ്റൂ. എന്ത് ചെയ്യാന്‍... കെഎസ് യു ആയിപ്പോയില്ല!

ഇത്രയെങ്കിലും

ഇത്രയെങ്കിലും

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചേ സമരം ചെയ്യാന്‍ പാടുള്ളു എന്ന് ഹൈക്കോടതി പറഞ്ഞിട്ടും കേള്‍ക്കാത്ത ആളുകളാണ്. സ്വാഭാവികമായും കൊറോണയോട് പ്രതിബദ്ധത ഇങ്ങനെയെങ്കിലും കാണിക്കണ്ടേ എന്ന്...

പിന്നെ കുഴപ്പമില്ല

പിന്നെ കുഴപ്പമില്ല

പേര് മാറ്റിക്കൊടുത്ത് ടെസ്റ്റ് ചെയ്താല്‍ പിന്നെ ആരും അറിയില്ല എന്ന ഐഡിയ ആരാണോ ആവോ പ്രസിഡന്റിന് പറഞ്ഞുകൊടുത്തത്. എന്തായാലും നല്ല ബുദ്ധിയായിപ്പോയി.

തന്നെത്താന്‍ വിളിക്കുന്നത്

തന്നെത്താന്‍ വിളിക്കുന്നത്

ശരിയ്ക്കുമുള്ള പേര് കെഎം അഭിജിത്ത് എന്നാണ്. പക്ഷേ, കൊവിഡ് പരിശോധന സമയത്ത് സ്വയം വിളിക്കുന്നത് അഭി എംകെ എന്നാണത്രെ. എന്തായാലും പ്രസിഡന്റ് ആള് കൊള്ളാം.

അതൊക്കെ പണ്ട്

അതൊക്കെ പണ്ട്

കെഎസ് യു സംസ്ഥാന പ്രസിഡന്റ് കഎം അഭിജിത്ത് എന്നതൊക്കെ പണ്ട്. ഇപ്പള്‍ അഭി എംകെ ആണ്. ഇതിപ്പോള്‍ എത്രകാലം ഇങ്ങനെ മാറ്റിപ്പറയുമോ ആവോ...

വന്നിട്ടുകൊടുക്കുമായിരിക്കും

വന്നിട്ടുകൊടുക്കുമായിരിക്കും

പോസിറ്റീവ് ആയതിന് ശേഷം എന്തായാലും വേറെ ആരുമായും സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. മീഡിയ വണിനോട് പറഞ്ഞത് എന്തായാലും പൊളിഞ്ഞിട്ടുണ്ട്.

 തളര്‍ത്തല്ലേ മക്കളേ

തളര്‍ത്തല്ലേ മക്കളേ

ഒരു ലക്ഷണവും ഇല്ല, ആരോഗ്യപ്രശ്‌നവും ഇല്ല. പക്ഷേ, ശാരീരികമായി ആകെ തളര്‍ന്നിരിക്കുകയാണ്. ഇനിയിപ്പോള്‍ മാനസികമായിട്ടുകൂടി തളര്‍ത്തല്ലേ മക്കളേ!

ആരാണോ ആവോ...

ആരാണോ ആവോ...

ഇത് ശരിക്കും ഡബിള്‍ റോള്‍ ആണോ എന്നാണ് ചിലരുടെ സംശയം. ശരിക്കുമുള്ള അഭിജിത്ത് വേറെ എവിടെയെങ്കിലും ആയിരിക്കുമോ എന്നാണ്...

ആകെ നാറി

ആകെ നാറി

സെന്‍സേഷന്‍ ആക്കണ്ട എന്ന് വിചാരിച്ചിട്ടാണ് പേരും വിലാസവും മാറ്റിക്കൊടുത്തത്. എന്നിട്ടിപ്പോള്‍ എന്തായി എന്ന് ചോദിക്കരുത്... ആകെ നാറിപ്പോയില്ലേ!

ബിബിസിയില്‍ വന്നില്ല

ബിബിസിയില്‍ വന്നില്ല

സെന്‍സേഷന്‍ ആകാതിരിക്കാന്‍ വേണ്ടി മാത്രം വ്യാജ പേരും വിലാസവും ഫോണ്‍ നമ്പറും കൊടുത്തതാ. ഇനിയിപ്പോള്‍ വാര്‍ത്ത വരാന്‍ ബിബിസി മാത്രമേ ബാക്കിയുള്ളു എന്ന സ്ഥിതി ആയിട്ടുണ്ട്.

അഡ്രസ്സില്ലെങ്കില്‍

അഡ്രസ്സില്ലെങ്കില്‍

സ്വന്തമായി അഡ്രസ്സ് ഇല്ലെന്ന് പറഞ്ഞാല്‍ ഇനി ഉടന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കേണ്ടി വരും. ഇനി ആരും അഡ്രസ്സ് മാറ്റിക്കൊടുക്കാന്‍ മെനക്കെടില്ലെന്ന് പ്രതീക്ഷിക്കാം...

എല്ലാവരും അറിഞ്ഞു

എല്ലാവരും അറിഞ്ഞു

ആരും അറിയാതിരിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. ഇനി ഇപ്പോള്‍ വിവരം അറിയാന്‍ ബാക്കിയായി ജീവനുള്ള ആരും ഇല്ല എന്ന സ്ഥിതിയിട്ടുണ്ട്. 'എനിക്കെല്ലാം ആയി' എന്ന് സലീം കുമാര്‍ പറഞ്ഞതുപോലെ...

എംകെ അഭി ഇവിടെയല്ല

എംകെ അഭി ഇവിടെയല്ല

പേര് അഭി എംകെ എന്നാണല്ലോ കൊടുത്തിട്ടുള്ളത്. അപ്പോള്‍ അന്വേഷിക്കുകയും അഭി എംകെയെ തന്നെ ആകുമല്ലോ. താന്‍ ശരിക്കും കെഎം അഭിജിത്ത് ആണല്ലോ... അപ്പോള്‍ പിന്നെ!

Recommended Video

cmsvideo
KK shailaja criticize congress protest in lockdown | Oneindia Malayalam
അകീരാ കുറോസോവ

അകീരാ കുറോസോവ

ശരിക്കും ഇങ്ങനെ ആണോ സംഭവിച്ചത് എന്ന് പോലും ചിലര്‍ സംശയിക്കുന്നുണ്ടത്രെ. ഇതുപോലെ കുറച്ച് വെറൈറ്റിയായ പേരുകള്‍ സ്വീകരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

കെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി? കെഎം അഭിജിത്തിനെതിരെ പരാതികെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി? കെഎം അഭിജിത്തിനെതിരെ പരാതി

 വ്യാജ പേര് നൽകി കൊവിഡ് ടെസ്റ്റ്; രോഗം വെളുപ്പെടുത്തി അഭിജിത്ത്,സംഭവിച്ചത് ക്ലറിക്കല്‍ തെറ്റാകാം വ്യാജ പേര് നൽകി കൊവിഡ് ടെസ്റ്റ്; രോഗം വെളുപ്പെടുത്തി അഭിജിത്ത്,സംഭവിച്ചത് ക്ലറിക്കല്‍ തെറ്റാകാം

English summary
Social Media trolls mocking KSU State President KM Abhijith for changing his name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X