കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം മാറും, നല്ല കാലം വരും... പാലാരിവട്ടം പാലം പൊളിച്ച് പണിയും! ട്രോളുകള്‍ ഇങ്ങനെ...

Google Oneindia Malayalam News

പാലാരിവട്ടം പാലം പൊളിച്ചുപണിയാം എന്നാണ് സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു പാലം നിര്‍മിച്ചത് എങ്കിലും ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫ് ഭരണകാലത്താണ്.

2,100 ൽ അധികം വിള്ളലുകൾ... അന്നത് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് പാലംപണി തീരുമായിരുന്നെന്ന് സുധാകരൻ2,100 ൽ അധികം വിള്ളലുകൾ... അന്നത് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് പാലംപണി തീരുമായിരുന്നെന്ന് സുധാകരൻ

 പാലാരിവട്ടം പാലം പണിയാനുളള പണം ഇബ്രാഹിംകുഞ്ഞിൽ നിന്ന് ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ പാലാരിവട്ടം പാലം പണിയാനുളള പണം ഇബ്രാഹിംകുഞ്ഞിൽ നിന്ന് ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ

ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെയാണ് പാലം നിര്‍മിച്ചത് എന്നാണ് വിദഗ്ധപരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ പാലാരിവട്ടം പാലത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ട്രോളുകള്‍ തന്നെയാണ് പ്രധാനം... ചില ട്രോളുകള്‍ കാണാം...

വിവാദം വേണ്ട... പക്ഷേ

വിവാദം വേണ്ട... പക്ഷേ

പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഒരു വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പറയുന്നത്. ട്രോളനും പറയുന്നത് അത് തന്നെ, പാലത്തില്‍ വിവാദത്തിന്റെ ആവശ്യമിലല്ല. പക്ഷേ, കമ്പിയും സിമന്റും ആവശ്യമായിരുന്നല്ലോ എന്ന്!

സൃഷ്ടിച്ച അത്ഭുതങ്ങള്‍

സൃഷ്ടിച്ച അത്ഭുതങ്ങള്‍

പൊതുമരാമത്ത് രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ആളാണ് വികെ ഇബ്രാഹിംകുഞ്ഞ് എന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു... സിമന്റും കമ്പിയും ഇല്ലാതെ ഒരു പാലം തന്നെ പണിതില്ലേ! അതാണത്രെ പ്രധാന അത്ഭുതം!

പൊളിക്കാന്‍ എളുപ്പത്തിന്

പൊളിക്കാന്‍ എളുപ്പത്തിന്

പാലത്തില്‍ തകരാര്‍ കണ്ടെത്തിയ സ്ഥിതിയ്ക്ക് പൊളിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് ഇബ്രാഹിംകുഞ്ഞും പറയുന്നത്. പൊളിക്കാനുള്ള എളുപ്പത്തിന് വേണ്ടിയാകും സിമന്റും കമ്പിയും ചേര്‍ക്കാതിരുന്നത് എന്നാണ് ട്രോളന്റെ പരിഹാസം

തകരാറ് കാണില്ലായിരിക്കും

തകരാറ് കാണില്ലായിരിക്കും

മതഗ്രന്ഥങ്ങളും മറ്റും കൊണ്ടുവരാന്‍ നികുതിയിളവ് ഇല്ല എന്നല്ലാതെ നികുതി അടച്ച് കൊണ്ടുവരാന്‍ അനുമതിയുണ്ടെന്ന് എവിടെയാണ് എഴുതിവച്ചിരിക്കുന്നത് എന്ന് ചോദിച്ച കക്ഷിയാണ്. പാലം പൊളിക്കണമെന്നല്ലാതെ തകരാര്‍ ഉണ്ടെന്ന് എവിടെയാണ് എഴുതിവച്ചിരിക്കുന്നത് എന്നും ചോദിക്കാം...

ഇത് തന്നെ ധാരാളം

ഇത് തന്നെ ധാരാളം

പാലാരിവട്ടം പാലം പൊളിക്കാന്‍ വലിയ യന്ത്ര, സാങ്കേതിക സംവിധാനങ്ങളൊന്നും വേണ്ടിവരില്ലത്രെ. കുറച്ച് ഫാനുകള്‍ ഉപയോഗിച്ച് നന്നായി കാറ്റടിപ്പിച്ചാല്‍ തന്നെ പൊളിഞ്ഞുവീഴുമെന്ന്!

അശരീരി

അശരീരി

ഭരണം മാറും, നല്ല കാലം വരും എന്നാണല്ലോ യുഡിഎഫ് ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ഇനിയിപ്പോള്‍ അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പാലാരിവട്ടം പാലം വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ തന്നെ പണിയില്ലേ...

നശിപ്പിച്ച്....

നശിപ്പിച്ച്....

ഭരണം മാറും നല്ലകാലം വരും... അതിന്റെ കൂടെ പാലാരിവട്ടം പാലം പുതുക്കിപ്പണിയും എന്ന് കൂട്ടിച്ചേര്‍ത്തത് ആരാണെന്ന് അറിയണമത്രെ. ഇനിയിപ്പോള്‍ അതന്വേഷിച്ച് പോയിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നൊന്നും ചോദിക്കരുത്.

കല്ലങ്ങ് എടുത്തേക്കാം

കല്ലങ്ങ് എടുത്തേക്കാം

കല്ലിടുന്നതില്‍ പ്രത്യേക വൈഭവവും താത്പര്യവും ഉള്ള കക്ഷിയാണല്ലോ. പോകുന്ന പോക്കിന് പാലാരിവട്ടം പാലത്തിന് വേണ്ടി ഇട്ട കല്ലുകൂടി അങ്ങ് എടുത്തേക്കാം എന്നാണത്രെ കുഞ്ഞൂഞ്ഞ് നിനയ്ക്കുന്നത്.

പ്രതിപക്ഷത്തിരിക്കുമ്പോഴും

പ്രതിപക്ഷത്തിരിക്കുമ്പോഴും

സാധാരണ ഗതിയില്‍ സര്‍ക്കാരിനെതിരെയാണ് അഴിമതി വാര്‍ത്തകള്‍ ഒക്കെ വരാറുള്ളത്. ഇതിപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും അഴിമതി വാര്‍ത്ത തന്നെ. എന്തൊരു കഷ്ടമാണല്ലേ...

ചെലോല്‍ത് റെഡ്യാവൂല്ല

ചെലോല്‍ത് റെഡ്യാവൂല്ല

ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല്ല. ന്‌റേത് റെഡ്യായില്ല എന്ന് പറഞ്ഞതുപോലെ ആണത്രെ ഇബ്രാഹിംകുഞ്ഞിന്റെ കാലത്തുണ്ടാക്കിയ പാലാരിവട്ടം പാലത്തിന്റെ കാര്യം. പാലം റെഡിയായതും ഇല്ല ചീത്തപ്പേര് ബാക്കിയാവുകയും ചെയ്തു.

അത് ഞാനിങ്ങെടുക്കുവാ

അത് ഞാനിങ്ങെടുക്കുവാ

പാലം പൊളിക്കുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയും സന്നിഹിതനാകുമത്രെ. എന്തിനാണെന്നല്ലേ... താന്‍ ഇട്ട തറക്കല്ല് തനിക്കുള്ളതാണെന്ന് പറയാന്‍ ആണെന്ന്.

ഇതൊക്കെ എന്ത്...

ഇതൊക്കെ എന്ത്...

ഈ പറക്കും തളിക എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫയുടെ മൂക്കിന്റെ പാലം തകര്‍ത്തതിനെ കുറിച്ച് പറയുന്നുണ്ട്. അത് ഇപ്പോഴെങ്ങാനും ആയിരുന്നെങ്കില്‍ ദിലീപും ഹരിശ്രീ അശോകനും ഇങ്ങനെ ഒരു മറുപടി കൊടുത്തേനെ.

English summary
Social Media trolls mocking UDF on Palarivattom Bridge supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X