കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ്തിയുടെ മരണത്തില്‍ അനുശോചന പ്രവാഹം; സൂരജിന് പാളയംകോടന്‍ പഴം കൊടുത്തിരുന്നെങ്കിൽ!!! ട്രോൾ പൊങ്കാല

  • By Desk
Google Oneindia Malayalam News

ദീപ്തി ഐപിഎസ് മരിച്ചു എന്ന കാര്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. സൂരജിന്റെ ബേക്കറിയേയും ഇന്ത്യാ മഹാരാജ്യത്തേയും തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ ഇനി ആരുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ലോകം. സൂരജ് വിഴുങ്ങിയ ബോംബ് നിര്‍വ്വീര്യമാക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ ഡോക്ടറെ പോലും സംശയിക്കേണ്ടിയിരിക്കുന്നു!

എന്തായാലും ഈ ദു:ഖത്തില്‍ ട്രോളന്‍മാരും പങ്കെടുക്കുകയാണ്. പരസ്പരം സീരിയല്‍ ഏഷ്യാനെറ്റില്‍ അവസാനിക്കുന്നു എന്നേ ഉള്ളൂ, പക്ഷേ, പ്രേക്ഷക മനസ്സുകളില്‍ അത് എന്നും തുടര്‍ന്നുകൊണ്ടേയിരിക്കും. ദീപ്തിയും സൂരജും അനശ്വരരായി തുടരും.

എന്നാലും പരസ്പരത്തിന്റെ സമാപനത്തില്‍ ദു:ഖിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്. അവരുടെ കഞ്ഞികുടി മുട്ടിച്ചുകൊണ്ടാണല്ലോ, ദീപ്തിയേയും സൂരജിനേയും ഇങ്ങനെ കൊന്നത് എന്ന് ആലോചിക്കുമ്പോള്‍ ആണ് മനസ്സിന്റെ ഭാരം ഏറുന്നത്. പരസ്പരത്തിനും ദീപ്തി ഐപിഎസ്സിനും ആയിരം ട്രോള്‍ പ്രണാമങ്ങള്‍!!!

ഇങ്ങനേയും ഒന്നിറങ്ങിയോ

ഇങ്ങനേയും ഒന്നിറങ്ങിയോ

ഐസിസ് ഭീകരന്‍മാര്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള അതി ഗംഭീര ആയുധം അല്ലേ പരസ്പരം സീരിയല്‍ ഡയറക്ടര്‍ കണ്ടെത്തിയത്.... നിര്‍വ്വീര്യമാക്കാന്‍ പോലും പറ്റാത്ത ഗുളിക ബോംബ്!

വെറുതേയല്ല!!!

വെറുതേയല്ല!!!

വെറുതേയല്ല തീവ്രവാദികള്‍ ഗുളിക ബോംബ് എടുത്ത് സൂരജിന്റെ അണ്ണാക്കില്‍ തള്ളിയത്... മോദിജീ മോഡല്‍ വാഗ്ദാനം കൊടുത്താല്‍ പിന്നെ ആരായാലും ഇങ്ങനെ ഒക്കെ ചെയ്തുപോകും

ആരും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍

ആരും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍

ദീപ്തി ഐപിഎസ് മരിച്ചതോടെ പരസ്പരത്തിന്റെ ശല്യം തീര്‍ന്നു എന്നൊക്കെ പറയാം. പക്ഷേ, രാജ്യത്തെ തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ ആരും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഇപ്പോഴും ഒരു വിങ്ങലാണ്!

ചിരിക്കാനോ... കരയുവല്ലേ...

ചിരിക്കാനോ... കരയുവല്ലേ...

ദീപിതി മരിച്ചു പോയി എന്ന് പറഞ്ഞത് കേട്ട് ചിരിക്കുന്ന ചില മക്കളൊക്കെ ഉണ്ടാവും. എന്നാല്‍ അമ്മയുടെ പിന്നീടുള്ള പ്രതികരണം ഓര്‍ത്താല്‍ ആ ചിരിയൊക്കെ തന്നെ അങ്ങ് മാഞ്ഞുപോയിക്കോളും!

പ്രളയമല്ല, അതിലും വലി ദുരന്തം

പ്രളയമല്ല, അതിലും വലി ദുരന്തം

പ്രളയദുരന്തം ഒക്കെ മലയാളികള്‍ ഈസിയായി തരണം ചെയ്യും. എന്നാല്‍ ദീപ്തിയും സൂരജും മരിച്ച ആ ദുരന്തം ഉണ്ടല്ലോ... അത് എങ്ങനെ മറികടക്കും

ട്വിസ്‌റ്റോട് ട്വിസ്റ്റ്

ട്വിസ്‌റ്റോട് ട്വിസ്റ്റ്

ദീപ്തിയും സൂരജും അങ്ങനെ മരിച്ചുപോയി എന്നൊന്നും ആരും കരുതണ്ട. ഗുളിക ബോംബ് കണ്ടെത്താന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവരെ രക്ഷിക്കാനുള്ള വഴി കണ്ടെത്താനും സംവിധായകന് പറ്റും!

ഓവറാക്കി ചളമാക്കരുത്

ഓവറാക്കി ചളമാക്കരുത്

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ പലതരത്തില്‍ ആയിരിക്കും പ്രതികരണം. ഓരോരുത്തര്‍ക്കും ഉണ്ടാകും ദു:ഖം... പക്ഷേ, ഇങ്ങനെ ഓവറാക്കി ചളമാക്കാന്‍ പാടുണ്ടോ!

അതിലും വലുതല്ലല്ലോ...

അതിലും വലുതല്ലല്ലോ...

ബോംബ് പൊട്ടാന്‍ നില്‍ക്കുമ്പോഴും ഒരു കുലക്കലും ഇല്ലാതെ സൂരജേട്ടന്‍ നിന്നതിന്റെ കാരണം അറിയാമോ... ചെറുപ്പത്തില്‍ ഉത്രാളിക്കാവ് വെടിക്കെട്ട് കണ്ടവന് ഒരു ഗുളിക ബോംബ് ഒക്കെ എന്ത്...!

മരണമാസ്സ്

മരണമാസ്സ്

ആറ്റം ബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ ഹെയ്മര്‍ മാസ്സ് ആണെങ്കില്‍, ഗുളിക ബോംബ് കണ്ടുപിടിച്ച പരസ്പരം സീരിയല്‍ ഡയറക്ടര്‍ മരണമാസ്സ് ആണ്... അല്ല, കൊലമാസ്സ് ആണ്!

എമ്മാതിരി എഡിറ്റിങ്

എമ്മാതിരി എഡിറ്റിങ്

ബോളിവുഡില്‍ കാണാന്‍ പറ്റുമോ ഇതുപോലെ ഒരു എഡിറ്റിങ്... കിലോമീറ്ററുകള്‍ പൊട്ടിത്തകരുന്ന ബോംബ് അല്ലേ ഇങ്ങനെ സിംപിള്‍ ആയിട്ടങ്ങനെ പൊട്ടിച്ചത്!

അപ്പോ പിന്നെ ചത്തത് ആരാണെടാ...

അപ്പോ പിന്നെ ചത്തത് ആരാണെടാ...

ദീപ്തി ഐപിഎസ് എന്നാല്‍ ടിവിയില്‍ കാണുന്ന വെറും ഒരു കഥാപാത്രം ആണെന്ന് വിചാരിച്ചോടാ ദുഷ്ടാ... അത് ചങ്കായിരുന്നു, ചങ്കിന്റെ ചങ്കായിരുന്നു. അപ്പോ പിന്നെ ചത്തത് ആരാണെന്നാണ് മുത്തശ്ശിയുടെ ചോദ്യം!

കാണിപ്പയ്യൂര്‍ പ്രവചിച്ചു

കാണിപ്പയ്യൂര്‍ പ്രവചിച്ചു

അപ്പോള്‍ തന്നെ ദീപ്തി അക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടതായിരുന്നു. കാണിപ്പയ്യൂര്‍ പറഞ്ഞ സ്ഥിതിയ്ക്ക് ബോംബ് ജീവനും കൊണ്ടേ പോകൂ എന്ന് ഉറപ്പിച്ചിരുന്നെങ്കില്‍ കഥ മാറിപ്പോയേനെ!

ഇന്നെന്താ വിഷ്വാ....

ഇന്നെന്താ വിഷ്വാ....

ബോംബ് പൊട്ടി സൂരജും ദീപ്തിയും മരിച്ചു എന്നാണോ കരുതിയത്.... ആ കുരുവിയോട് ചോദിച്ചാല്‍ പറഞ്ഞുതരും. ഇതൊക്കെ എന്ത്!

കിലോമീറ്ററുകള്‍

കിലോമീറ്ററുകള്‍

ഗുളിക ബോംബ് പൊട്ടിയാല്‍ കിലോമീറ്ററുകളോളം പൊട്ടിത്തെറിക്കും എന്നല്ലേ പറഞ്ഞത്. എന്നിട്ടിപ്പോള്‍ പൊട്ടിയത് ആ ബോട്ടും ദീപ്തിയും സൂരജും മാത്രമാണല്ലോ...

അമ്മയുടെ ദു:ഖം

അമ്മയുടെ ദു:ഖം

ദീപ്തിയുടെ മരണം സൃഷ്ടിച്ച ആഘാതം അടുത്ത കാലത്തൊന്നും അമ്മയുടെ മനസ്സില്‍ നിന്ന് മാറില്ല. എന്നിട്ടും ഭര്‍ത്താവിനും മക്കള്‍ക്കും ആഹാരം വിളമ്പിക്കൊടുക്കാന്‍ അമ്മ കാണിച്ച ആ മനസ്സുണ്ടല്ലോ... അതിന് പിന്നിലും ദീപ്തിയുടെ മനക്കരുത്ത് നല്‍കിയ ഊര്‍ജ്ജം തന്നെയാണ്!

ഇനിയെങ്ങാനും....

ഇനിയെങ്ങാനും....

ബ്ലഡി സീരിയല്‍ വിരുദ്ധര്‍ അവസാനം വരേയും സംശയിച്ച് നില്‍ക്കുകയായിരുന്നു. ഇനിയെങ്ങാനും ആ ബോംബ് പൊട്ടാതിരിക്കുമോ എന്ന്... ഒടുവില്‍ പൊട്ടിയപ്പോള്‍ ആണ് ഒന്ന് ആശ്വാസമായത്!

എല്ലാം വെറുതേയായി

എല്ലാം വെറുതേയായി

എന്തായാലും ഇതോടെ ഗുളിക ബോംബ് പോപ്പുലര്‍ ആയിട്ടുണ്ട്. പക്ഷേ, ബോംബ് കഴിച്ചതിന് ശേഷം മദ്യപിക്കാന്‍ നില്‍ക്കരുത്, ചെലപ്പോള്‍ വാള് വെച്ചാല്‍ പുറത്ത് പോകും!

ഇങ്ങനെ പറ്റിക്കരുത്

ഇങ്ങനെ പറ്റിക്കരുത്

മലയാളികള്‍ക്ക് ദീപ്തിയുടേയും സൂരജിന്റേയും മരണത്തില്‍ അഗാധമായ ദു:ഖം ഉണ്ടാകും. പക്ഷേ, അതിങ്ങനെ ഇംഗ്ലീഷില്‍ പോസ്റ്റിട്ടാല്‍ പറ്റിക്കപ്പെടുക ഇതുപോലുള്ള ബംഗാളികള്‍ ആയിരിക്കും!

ആ രണ്ടാമത്തെ കിഡ്‌നി!

ആ രണ്ടാമത്തെ കിഡ്‌നി!

ദീപ്തിയുടെ ഒരു കിഡ്‌നി പത്മാവതി അമ്മയ്ക്ക് നേരത്തേ കൊടുത്തിരുന്നു. എന്തായാലും ചാകാന്‍ പോകുന്ന സ്ഥിതിയ്ക്ക് ആ രണ്ടാമത്തെ കിഡ്‌നി കൂടി കൊടുത്തിരുന്നെങ്കില്‍!

നാഗകന്യകയുള്ളപ്പോള്‍

നാഗകന്യകയുള്ളപ്പോള്‍

ആണ്‍പിള്ളേര്‍ക്ക് പരസ്പരത്തേക്കാള്‍ പ്രിയം നാഗകന്യക ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... പക്ഷേ സംഗതി മനസ്സിലാകാന്‍ അച്ഛന് അധികം സമയം ഒന്നും വേണ്ടി വരില്ല എന്ന് കൂടി ഓര്‍ത്താല്‍ നന്ന്!

ശക്തമായ ബോംബുകള്‍

ശക്തമായ ബോംബുകള്‍

ഇതുവരെ ലോകത്തെ ശക്തമായ ബോംബുകളുടെ നിരയില്‍ ആറ്റം ബോംബും ഹൈഡ്രജന്‍ ബോംബും ന്യൂട്രോണ്‍ ബോംബും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. ഒറ്റ രാത്രികൊണ്ടല്ലേ ഗുളിക ബോംബ് അതിനെ എല്ലാം തകര്‍ത്തടിച്ചത്!

പൊടിപോലും ഇല്ല

പൊടിപോലും ഇല്ല

അമ്മൂമ്മയ്ക്ക് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നു... ദീപ്തിയും സൂരജും തിരിച്ചുവരും എന്ന്! പക്ഷേ, ഇതിപ്പോള്‍ പൊടിപോലും ഇല്ലല്ലോ കണ്ടുപിടിക്കാന്‍...

എവിടെ ആയിരുന്നു ഇത്രേം കാലം

എവിടെ ആയിരുന്നു ഇത്രേം കാലം

തെലുങ്ക് സിനിമ സംവിധായകര്‍ പോലും കണ്ടെത്താത്ത അതിഗംഭീര ബോംബ് അല്ലേ പരസ്പരം സീരിയല്‍ സംവിധായകന്‍ കണ്ടെത്തിത്... ഇനിയിപ്പോള്‍ അവിടേയും കാണേണ്ടിവരും!

 ഇതായിരുന്നു ആ ക്യാപ്‌സ്യൂള്‍!

ഇതായിരുന്നു ആ ക്യാപ്‌സ്യൂള്‍!

കിലോമീറ്ററുകളോളം പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള ആ ക്യാപ്‌സ്യൂള്‍ ഏതായിരുന്നു എന്നല്ലേ എല്ലാവരുടേയും സംശയം... ഇതാ നോക്കൂ, ഇതാണ് ആ ക്യാപ്‌സ്യൂള്‍!

ചതിക്കരുത് മന്ത്രീ....

ചതിക്കരുത് മന്ത്രീ....

മുമ്പ് മുഹമ്മദലി മരിച്ചപ്പോള്‍ അനുശോചിച്ച മന്ത്രി ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ടല്ലോ... ഇനി എങ്ങാനും ദീപ്തിയുടെ മരണത്തിലും അങ്ങേര് അനുശോചിക്കുമോ എന്ന ഭയത്തിലാണത്രെ മുഖ്യമന്ത്രി!

സിംപിളായിട്ട് പറ്റില്ല

സിംപിളായിട്ട് പറ്റില്ല

ആ ബോംബ് പൊട്ടിത്തെറിക്കുന്നതിന്‍ഫെ സിംപിള്‍ ആയിട്ടുള്ള എഡിറ്റിങ് പറ്റുമോ എന്ന് ബാബലിയുടെ എഡിറ്റര്‍ ചോദിച്ചതാണ്. പക്ഷേ, പരസ്പരം എഡിറ്റര്‍ക്ക് സിംപിള്‍ ആയിട്ടുള്ളത് പറ്റില്ലല്ലോ... ഒറിജിനാലിറ്റി പോവില്ലേ!

ധീരബലിദാനി!

ധീരബലിദാനി!

തീവ്രവാദികളെ ഒക്കെ സ്ഥിരമായി തുരത്തുന്ന പോലീസ് ഓഫീസര്‍ അല്ലേ... അപ്പോള്‍ പിന്നെ ഏറ്റെടുക്കാന്‍ ആളില്ലാത്ത പ്രശ്‌നം ഒന്നും ഉണ്ടാവില്ല! ധീരബലിദാനി ദീപ്തി ഐപിഎസിന് ആദരാഞ്ജലികള്‍ എന്ന ഫ്‌ലക്‌സ് വന്നോ ശകുന്തളേ!

രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചു

രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചു

സത്യത്തില്‍ ദീപ്തി ജീവിതം ബലിയര്‍പ്പിച്ചത് രാജ്യത്തിന് വേണ്ടി തന്നെ ആയിരുന്നോ... അതോ സൂരജേട്ടനോടുള്ള അഗാധമായ സ്‌നേഹം കൊണ്ടോ... ഇതിനൊരു ഉത്തരം കണ്ടെത്തിയേ തീരൂ!

 ശാപമായിരിക്കും

ശാപമായിരിക്കും

ദീപ്തി സ്‌ഫോടനത്തില്‍ മരിച്ചതിന് കാരണം ശാപം ആയിരിക്കും എന്ന് അമ്മൂമ്മ വിചാരിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല... കാരണം സ്‌പോര്‍ട്‌സ് ചാനല്‍ കാണാന്‍ പിള്ളേരെ അത്രമാത്രം സമ്മതിക്കാതിരുന്നിട്ടുണ്ടാകുമല്ലോ!

 ഒരു പാളയന്‍കോടന്‍ പഴം

ഒരു പാളയന്‍കോടന്‍ പഴം

ബോംബ് നിര്‍വ്വീര്യമാക്കാനോ പുറത്തെടുക്കാനോ പറ്റില്ലെന്നല്ലേ ഡോക്ടര്‍മാര്‍ പറഞ്ഞത്... ഒരു പാളയന്‍കോടന്‍ പഴം തിന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ എന്ന് മുത്തശ്ശി എത്ര തവണ പറഞ്ഞതാണ്... എന്നിട്ടും കേട്ടില്ലല്ലോ!

ഇനി ഞങ്ങള്‍ സന്തോഷിക്കട്ടേ...

ഇനി ഞങ്ങള്‍ സന്തോഷിക്കട്ടേ...

ദീപ്തി ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ കുറേ സന്തോഷിച്ചില്ലേ... ദീപ്തി മരിച്ച സ്ഥിതിയ്ക്ക് ഇനി ഞങ്ങള്‍ കുറച്ച് സന്തോഷിക്കട്ടേ എന്നാണത്രെ കൊച്ചുമക്കള്‍ പറയുന്നത്!

സഹിക്കാന്‍ പറ്റുമോ...

സഹിക്കാന്‍ പറ്റുമോ...

ദീപ്തിയുടെ ആ കരച്ചില്‍ കണ്ടാല്‍ ആര്‍ക്കെങ്കിലും സഹിക്കാന്‍ പറ്റുമോ... പൊട്ടിക്കരഞ്ഞ് പോവില്ലേ!

English summary
Social Media trolls on end of Parasparam Serial and pays homage to Deepthi IPS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X