• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിസിലടി മാത്രമേ ഉള്ളൂ... ഇനി ആറന്മുള്ള വള്ളംകളിക്ക് കാണാം! തല ധോണിയ്ക്കും സിഎസ്‌കെയ്ക്കും ട്രോളുകൾ

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയായിരുന്നു കഴിഞ്ഞ ദിവസം ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അത്രവലിയ ഒരു സ്‌കോര്‍ ഒന്നുമായിരുന്നില്ല ഉയര്‍ത്തിയതും.

ഇതാണ് 'ദ റിയല്‍ സൈക്കോ തെവാദിയ'... സ്വയം സ്റ്റമ്പ് അടിച്ചിട്ട് പോകാൻ പറഞ്ഞ് കിളിപോയവരും ട്രോളുകളും

കെഎല്‍ രാഹുല്‍ മലയാളി! 'കെഎല്‍' കേരളത്തിലല്ലേ എന്ന്... കോലിയുടെ 'എന്റര്‍ടെയ്ന്‍മെന്റിനും' ട്രോളുകൾ

പറഞ്ഞിട്ടെന്ത് കാര്യം. ടെസ്റ്റ് കളിക്കുന്നത് പോലെ ട്വന്റി-ട്വന്റി കളിച്ചാല്‍ തോല്‍ക്കാതിരിക്കുമോ. അവസാന ഓവറില്‍ തകര്‍ത്തടിച്ച് ജയിപ്പിക്കാമെന്ന മോഹവും ഇത്തവണ നടന്നില്ല. ധോണിയ്ക്കും സംഘത്തിനും ട്രോളുകളുടെ പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍...

വേദനിപ്പിക്കല്ലേ

വേദനിപ്പിക്കല്ലേ

പെരിയ വിസില്‍ പോട്‌ങ്കോ എന്നൊക്കെ തള്ളാന്‍ മാത്രം കൊള്ളാം. വെറുതേ വിസിലടിച്ച് ആ മനുഷ്യനെ വേദനിപ്പിക്കല്ലേ എന്നാണത്രെ ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. ആരാധകരുടെ വിഷമം ആര് കാണുമോ എന്തോ...

അരുതേ...

അരുതേ...

വിസില്‍ പോടുന്നതും ധോണി ലാസ്റ്റ് ഓവറില്‍ കസറുന്നതും തള്ളിമറിച്ചപ്പോള്‍ ഇങ്ങനെ ഒരു പ്രത്യാഘാതം ഓര്‍ത്തില്ല. അരുതേ... എന്നെ ആ കാപാലികന്‍മാര്‍ക്കിട്ടുകൊടുക്കരുതേ...

ഫിനിഷ് ചെയ്തു... പക്ഷേ

ഫിനിഷ് ചെയ്തു... പക്ഷേ

കളി മുഴുവന്‍ കാണാന്‍ പറ്റാതെ പോയ സിഎസ്‌കെ ഫാന്‍സ് ഒക്കെ പ്രതീക്ഷിച്ചത് ഇതായിരുന്നു. സംഗതി ശരിയാണ്, ഫിനിഷിങ് വരെ അവിടെ ഉണ്ടായിരുന്നു. പക്ഷേ, ഏഴ് റണ്‍സിന് തോറ്റുപോയി.

വിസില്‍ മാത്രം

വിസില്‍ മാത്രം

വിസില്‍ അടിക്കാന്‍ മാത്രമേ ഈ ടീമിനെ കൊണ്ടു പറ്റൂ എന്ന സ്ഥിതിയായിട്ടുണ്ടത്രെ. ആരാധകരൊക്കെ കളി കഴിയുമ്പോ വിസില്‍ നീട്ടി അടിച്ചുകൊണ്ടിരിക്കുകയാണെന്ന്!

അതാണ് ധോണി

അതാണ് ധോണി

കളി തോറ്റെങ്കിലെന്താ... ധോണി 47 നോട്ട് ഔട്ട് അല്ലേ. സ്‌ട്രൈക്ക് റേറ്റ് ആണെങ്കില്ഡ 142 ഉം! ഇങ്ങനെ തോറ്റ് നിന്നിട്ടും ധോണിയെ ന്യായീകരിക്കാനുള്ള ആ സിഎസ്‌കെ ഫാന്‍സിന്റെ മനസ്സ് ആരും കാണാതെ പോകരുത്.

 സൈക്കിള് പോലും...

സൈക്കിള് പോലും...

വമ്പന്‍ താരങ്ങള്‍ ഒന്നും ഇല്ലാത്ത സണ്‍ റസേഴ്‌സിനോടാണല്ലോ ഇങ്ങനെ തോറ്റുപോയത് എന്നാലോചിക്കുമ്പോള്‍ വല്ലാത്ത വിഷമം വരുന്നുണ്ടത്രെ ചിലര്‍ക്ക്. ഇതിപ്പോള്‍ താരങ്ങളുണ്ട് എന്ന പേര് മാത്രമല്ലേ ഉള്ളു.

അങ്ങനെ പറയല്ലേ...

അങ്ങനെ പറയല്ലേ...

ഈ കുക്കറിനൊക്കെ വിസില്‍ കണ്ടുപിടിച്ചത് ആരാണോ ആവോ. എന്നാലും അമ്മയൊക്കെ ഇങ്ങനെ പറയാമോ... അതും പൊട്ടിത്തകര്‍ന്ന് നില്‍ക്കുമ്പോള്‍...

ഇനി എപ്പോ തുടങ്ങാന്‍

ഇനി എപ്പോ തുടങ്ങാന്‍

റിക്വയേര്‍ഡ് റണ്‍ റേറ്റ് ആറില്‍ ഒക്കെ നില്‍ക്കുമ്പോള്‍ ധോണിഭായ്ക്ക് പുച്ഛമാണ്. അതങ്ങനെ കൂടി കൂടി ഒരു നാല്‍പത് വരെ ഒക്കെ എത്തിയാലേ അങ്ങേര്‍ക്ക് കളിക്കാനുള്ള ഒരു മൂഡ് വരികയുള്ളൂ എന്ന് തോന്നുന്നു...

ഒന്നാം സ്ഥാനത്ത്

ഒന്നാം സ്ഥാനത്ത്

മൂന്ന് കളികള്‍ തോറ്റാല്‍ എന്താ... പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തില്ലേ എന്നാണത്രെ സിഎസ്‌കെ ഫാന്‍സ് ചോദിക്കുന്നത്. ഒന്നാം സ്ഥാനത്ത് തന്നെയാണ്, പക്ഷേ, പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ആണെന്ന് മാത്രം.

 ടെസ്റ്റ് ടീമോ

ടെസ്റ്റ് ടീമോ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം കണ്ടാല്‍ ആര്‍ക്കായാലും അങ്ങനെ തോന്നിപ്പോകും. എന്നാലും ഐപിഎല്‍ ട്വന്റി ട്വന്റിയില്‍ ഇങ്ങനെ കളിക്കാന്‍ ഈ ടീമിന് ആരായിരിക്കും പ്രചോദനം നല്‍കുന്നത്!

കടലിലേക്കാണോ...

കടലിലേക്കാണോ...

ബാറ്റും ബോളും കൊടുത്ത് പ്രാക്ടീസ് ചെയ്യുന്നതിന് പകരം പങ്കായവും കൊടുത്ത് കടലിലേക്കാണോ ഈ ടീമിനെ വിട്ടത് എന്ന് സ്വാഭാവികമായും അവര്‍ ചോദിക്കും. തുഴച്ചില്‍ ഒരു കലയാണെന്ന കാര്യം ആരും മറക്കരുത് പക്ഷേ!

സൗണ്ട് എങ്കിലും

സൗണ്ട് എങ്കിലും

ചെന്നൈയുടെ അവസാന ഓവറുകള്‍ വരെ ഏതാണ്ട് ഇതായിരുന്നു സ്ഥിതി. കളി നടക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയെങ്കിലും ആ ക്രൗഡ് സൗണ്ട് ഒന്ന് ഇട്ടിരുന്നെങ്കില്‍ കൊള്ളാമായിരുന്നെന്ന് തോന്നിയത്രെ...

cmsvideo
  IPL:2020- MS Dhoni Physically Down For First Time Says Aakash Chopra | Oneindia Malayalam
  വള്ളംകളി

  വള്ളംകളി

  കളി കഴിഞ്ഞ ഉടനെ തന്നെ മറ്റൊരു കളിയ്ക്ക് വിളി വന്നുവത്രെ. അന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത്... ആറന്‍മുള വള്ളംകളിയ്ക്ക് തുഴയാന്‍ വേണ്ടിയിട്ടായിരുന്നെന്ന്!

  'അല്ലേലും ഗള്‍ഫിലെത്തിയാല്‍ മലയാളി പൊളിയാണ്'... ഓവർ തീർന്നതറിയാതെ ഓവറാക്കിയ ധോണി... ഐപിഎൽ ട്രോളുകൾ

  English summary
  Social Media troll on MS Dhoni and Chennai Super Kings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X