കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരുന്നു സഖാവ് ശ്രീകൃഷ്ണന്‍? സിപിഎം അണികള്‍ വിചാരിക്കുന്നത്....

  • By കിഷോര്‍
Google Oneindia Malayalam News

മതേതര ശ്രീകൃഷ്ണ ജയന്തി ഉദ്ഘാടനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട ഡി വൈ എഫ് ഐ നേതാവ് പി ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് കത്തിച്ച് രക്ഷപ്പെട്ടു. എങ്ങനെ പോസ്റ്റ് കത്തിക്കാതിരിക്കും, തങ്ങള്‍ നടത്തിയത് ശ്രീകൃഷ്ണ ജയന്തി ആഘോഷമായിരുന്നില്ല ഓണാഘോഷമായിരുന്നു എന്നല്ലേ ഡി വൈ എഫ് ഐയുടെ വല്യേട്ടനായ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി

തങ്ങള്‍ ആഘോഷിച്ചത് ശ്രീകൃഷ്ണ ജയന്തിയാണോ ഓണമാണോ അതോ ഇനി വേറെ വല്ലതുമാണോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയയിലെ സി പി എം അനുഭാവികള്‍. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ദേശാഭിമാനി ഒന്നാം പേജില്‍ അച്ചടിച്ചത് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര എന്ന്, കോടിയേരി പറഞ്ഞത് ഓണാഘോഷം എന്ന്.

അഥവാ ഇനി സി പി എം ആഘോഷിച്ചത് ശ്രീകൃഷ്ണ ജയന്തി ആണെങ്കില്‍, അവരുടെ മനസിലുള്ള ശ്രീകൃഷ്ണന്‍ എങ്ങനെയുള്ള ആളായിരിക്കും, ഒരു വാട്‌സ് ആപ്പ് ഫോര്‍വേര്‍ഡ് കണ്ടുനോക്കൂ.... സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തമാശച്ചുവയുള്ള ഒരു ഫോര്‍വേഡ് സന്ദേശം മാത്രമാണിത്.

സഖാവ് ശ്രീകൃഷ്ണന്‍

സഖാവ് ശ്രീകൃഷ്ണന്‍

മധുരയിലെ ഒരു കമ്മ്യൂണിസ്റ്റ് കര്‍ഷക കുടുംബത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. അച്ഛന്‍ സ: വസുദേവന്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് സെകട്ടറി ആയിരുന്നു. ഏകാധിപതിയും സേച്ഛാധിപതിയും ബൂര്‍ഷ്വാസിയും ആയ കംസന്‍ എന്ന ഒരു സംഘപരിവാറുകാരന്റെ സഹോദരിയായ ദേവകിയാണ് അമ്മ.

ജനിച്ചത് ജയിലറയില്‍

ജനിച്ചത് ജയിലറയില്‍

ജയിലറയില്‍ വച്ചാണ് സ: കൃഷ്ണന്‍ ജനിച്ചത്. ജയില്‍ ചാടി പുറത്ത് ഇറങ്ങിയ കൃഷ്ണന്‍ തന്റെ സഹോദരന്‍ സ: ബലരാമനെയും കൂട്ടി കംസനെ വധിച്ചു രാജ്യത്ത് ജനാധിപത്യം സ്ഥാപിച്ചു: തന്റെ അച്ഛനെയും അമ്മയെയും ജയിലില്‍ നിന്നും മോചിപ്പിച്ചു. മുതിര്‍ന്ന നേതാവ് സ: ഉഗ്രസേനനെ മഥുരയുടെ ഭരണനേതൃത്വം ഏല്‍പ്പിച്ചു.

ബലരാമനും സമരത്തില്‍

ബലരാമനും സമരത്തില്‍

എല്ലാ സമയത്തും മഥുരയില്‍ കര്‍ഷകരുടെ പാടത്ത് കലപ്പയും കൈയില്‍ എടുത്ത് നടക്കുന്ന കൃഷ്ണന്റെ മൂത്ത സഹോദരന്‍ സ: ബലരാമന്‍ ആണ് കര്‍ഷകസംഘം സ്ഥാപിച്ചത്. കൃഷ്ണന്‍ കന്നുകാലി മേയ്ച്ച് നടക്കുന്ന കാലത്ത് ആണ് ആദ്യമായി ബാലസംഘം രൂപീകരിച്ചതും ശോഭയാത്ര തുടങ്ങിയതും.

മതേതരവാദിയായ കൃഷ്ണന്‍

മതേതരവാദിയായ കൃഷ്ണന്‍

സ: കൃഷ്ണന്‍ തികഞ്ഞ മതേതരവാദി ആയിരുന്നു. തന്റെ ഏക സഹോദരി സുഭദ്രയെ ക്ഷത്രീയ ജാതിക്കാരനായ അര്‍ജ്ജുനന് വിവാഹം ചെയ്തു കൊടുത്ത് മിശ്രവിവാഹം പ്രോത്സാഹിച്ചു.

സമൂഹവിവാഹം നടത്തി

സമൂഹവിവാഹം നടത്തി

കൃഷ്ണന്‍ തന്റെ പ്രിയ സഖാവായ അര്‍ജ്ജുനനെയും ഭീമനെയും കൂട്ടി മഗധയില്‍ പോയി ജരാസന്ധനെ യുദ്ധം ചെയ്തൂ കൊന്നു മഗധയെ സ്വതന്ത്ര രാജ്യമാക്കി:
മഗധയില്‍ ജയിലറയില്‍ കഴിഞ്ഞ പതിനായിരം നിര്‍ദ്ധനയുവതികളെ വിവാഹം ചെയ്തു ഇതാണ് ആദ്യത്തെ സമൂഹ വിവാഹം.

കാളിയനെ ചിവിട്ടിക്കൊന്നു

കാളിയനെ ചിവിട്ടിക്കൊന്നു

കൃഷ്ണന്‍ അക്കാലത്ത് കാളിന്ദി നദിയില്‍ കുളിക്കുന്നവരെ കടിക്കാന്‍ വന്ന കാളിയന്‍ എന്ന പാമ്പിനെ ചവിട്ടിക്കൊന്നു.

കുചേലന് വീടുവെച്ചുകൊടുത്തു

കുചേലന് വീടുവെച്ചുകൊടുത്തു

തന്റെ കൂടെ സ്‌കൂളില്‍ പഠിച്ച ദരിദ്ര ബ്രാഹ്മണന്‍ കുചേലന് ഇ എം എസ്സ് ഭവനപദ്ധതിയില്‍ വീട് അനുവദിച്ചത് സ: ശ്രീകൃഷ്ണനാണ്..

ഇനി മറ്റൊരു കഥ

ഇനി മറ്റൊരു കഥ

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സി പി എമ്മുകാരെ കളിയാക്കാനായി ഗൂഗിള്‍ പ്ലസിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്ന മറ്റൊരു കഥ കൂടിയുണ്ട്. ഈ കഥയില്‍ ദരിദ്രനായ ഒരു ബാലനായിരുന്നു സഖാവ് ശ്രീ കൃഷ്ണന്‍.

ഫാസിസത്തിനെതിരെ പോരാടി

ഫാസിസത്തിനെതിരെ പോരാടി

തടവറയുടെ കാഠിന്യത്തില്‍ പിറന്ന പോരാളി. ഫാസിസ്റ്റ് ആയ അമ്മാവനെ പേടിച്ച് ജനിച്ച ഉടനെ പാലായനം ചെയ്തു വര്‍ഷങ്ങളോളം ഒളിവു ജീവിതം നയിക്കേണ്ടി വന്ന ത്യാഗി.

ഭയങ്കരന്‍ തന്നെ

ഭയങ്കരന്‍ തന്നെ

സുഖലോലുപതയുടെ മുലപ്പാലുമായെത്തിയ പൂതനയെന്ന മുതലാളിത്ത ബിംബത്തെ ഞെരിച്ചു കൊന്ന ധീരന്‍. വര്‍ഗ്ഗീയതയുടെ വിഷവുമായെത്തിയ കാളിയനെ ചവിട്ടിയോതുക്കിയ പോരാട്ടവീര്യത്തിനുടമ

ഒരു സാധാരണക്കാരന്‍

ഒരു സാധാരണക്കാരന്‍

ഓടക്കുഴല്‍ എന്ന തനി നാടന്‍ വാദ്യോപകരണമുപയോഗിച്ചു നാടന്‍ പാട്ടുകള്‍ പാടി കാലികളെ മേയ്ച്ച് നടന്നിരുന്ന സാധാരണക്കാരന്‍. വിശപ്പ് സഹിക്കാതെ അല്‍പ്പം ഭക്ഷണം എടുത്ത് തിന്നതിന് ഉരലില്‍ കെട്ടിയിട്ടു അധികാരവര്‍ഗ്ഗം ക്രൂരമായി പീഡിപ്പിച്ചവന്‍.

ദീനദയാലു കൃഷ്ണന്‍

ദീനദയാലു കൃഷ്ണന്‍

മഴയത്ത് കയറിക്കിടക്കാന്‍ വീടില്ലാതെ തണുത്ത് വിറയ്കുന്നവര്‍ക്ക് വേണ്ടി ഗോവര്‍ദ്ധന പര്‍വ്വതം എടുത്ത് മേല്‍ക്കൂര ആക്കി ഉയര്‍ത്തിപ്പിടിച്ച ദീനദയാലു.

വിപ്ലവകാരി

വിപ്ലവകാരി

പാണ്ഡവര്‍ എന്ന ചെറു കൂട്ടത്തെ സംഘടിപ്പിച്ച് ജീവിക്കാനുള്ള തുണ്ട് ഭൂമിക്കു വേണ്ടി പോരാടാന്‍ പ്രാപ്തനാക്കിയ ക്രാന്തദര്‍ശി. വിപ്ലവങ്ങളില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല .ആശയങ്ങളാണ് നമ്മളെ നയിക്കേണ്ടതെന്ന് അര്‍ജ്ജുനനെ പഠിപ്പിച്ച ബുദ്ധിജീവി.

പരിത്യാഗിയായ കൃഷ്ണന്‍

പരിത്യാഗിയായ കൃഷ്ണന്‍

ചീരത്തോരന്റെ ഒരു തുണ്ട് കഴിച്ച് തന്നിക്ക് വയര്‍ നിറഞ്ഞു എന്ന് ഒഴിഞ്ഞ വയര്‍ മുറുക്കി കെട്ടി ഉദ്‌ഘോഷിച്ച പരിത്യാഗി.

ഡ്രൈവറായി വരെ ജോലി ചെയ്തു

ഡ്രൈവറായി വരെ ജോലി ചെയ്തു

സ്വന്തമായി വാഹനം ഉണ്ടായിട്ടും കൂട്ടുകാരന്റെ ഡ്രൈവര്‍ ആയി ജോലി ചെയ്ത ലാളിത്യബോധം.

English summary
Whats App message mocking CPM Sree Krishna Jayanti celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X