കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാലം കാത്തുവച്ച നിധിയാണെൻ ഫിറോസ്‌ക്കാ...' ഫിറോസ് കുന്നംപറമ്പിലിന് പാട്ടും, പാട്ടിനൊത്ത ട്രോളുകളും

Google Oneindia Malayalam News

സാമൂഹ്യ മാധ്യമങ്ങള്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ് ഫിറോസ് കുന്നംപറമ്പില്‍. നൂറുകണക്കിന് ആളുകള്‍ക്ക് ഫിറോസ് വഴി വലിയ ചികിത്സാ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ചികിത്സാ ഫണ്ട് സംബന്ധിച്ച് ഫിറോസിനെതിരെ വലിയ ആക്ഷേപങ്ങളും ഉണ്ട്.

ആരാണ് 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍? മൊബൈല്‍ ഷോപ്പ്, ചാരിറ്റി, പെര്‍ഫ്യൂം... അറിയേണ്ടതെല്ലാംആരാണ് 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍? മൊബൈല്‍ ഷോപ്പ്, ചാരിറ്റി, പെര്‍ഫ്യൂം... അറിയേണ്ടതെല്ലാം

എന്തായാലും ഇപ്പോഴത്തെ വാര്‍ത്ത അതല്ല. ഫിറോസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു പാട്ടാണ്. ആ പാട്ട് ഫിറോസിന്റെ സാന്നിധ്യത്തില്‍ പാടുന്നതിന്റെ ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതോടൊപ്പം ഈ ഗാനത്തിന് ട്രോളുകളും ഒരുപാട് പുറത്തിറങ്ങുന്നുണ്ട്. ആ പാട്ടും അറിയാം, ട്രോളുകളും കാണാം...

കാലം കാത്തുവച്ച നിധി

കാലം കാത്തുവച്ച നിധി

'കേറി കിടക്കാനൊരിടമില്ലാതലയുന്നവര്‍
നീറിപ്പുകയുന്ന രോഗത്താല്‍ ഉഴലുന്നവര്‍...

പാറിയണഞ്ഞവിടെത്തിഒരുത്തരമൊത്തൊരു പോംവഴി കാട്ടിയവര്‍
ആറിത്തണുത്തിടുമല്ലലുകള്‍, പുതുകനവുകളുണരുന്നു...

കാലം കാത്തുവച്ച നിധിയാണെന്‍ ഫിറോസ്‌ക്കാ...
കാതില്‍ ഇശലായിട്ടൊഴുകുന്ന ഫിറോസ്‌ക്കാ...'

ഇതാണ് ആ ഗാനം.

ഫിറോസിന്‌റെ മുന്നില്‍

ഫിറോസിന്‌റെ മുന്നില്‍

ഫിറോസിന്റേയും സുഹൃത്തുക്കളുടേയും മുന്നില്‍ വച്ച് ഗായകന്‍ ആലപിക്കുന്നു എന്ന മട്ടിലാണ് ഈ വീഡിയോ പുറത്ത് വന്നിട്ടുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ മാത്രമല്ല, കൂടെയുള്ളവരും ഇത് നന്നായി ആസ്വദിക്കുന്നും ഉണ്ട്.

നന്മമരം

നന്മമരം

നന്മമരം എന്നാണ് ഫിറോസിനെ പലരും വിശേഷിപ്പിക്കുന്നത്. അത് ഒരു അഭിനന്ദനമെന്ന മട്ടിലും പരിഹാസമെന്ന മട്ടിലും വിളിക്കുന്നവര്‍ ഒരുപാടുണ്ട്. ഒരുവേള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ച ഫിറോസ് പിന്നീട് വീണ്ടും ചാരിറ്റിയുമായി രംഗത്ത് വരികയും ചെയ്തു.

ഇനി ട്രോളുകള്‍ കാണാം..

അക്ഷരം മാറരുത്

അക്ഷരം മാറരുത്

പാട്ടൊക്കെ പാടുന്നത് കൊള്ളാം. കേള്‍ക്കാനും ഒരു സുഖമൊക്കെയുണ്ട്. പക്ഷേ, അതിന്റെ ഇടയില്‍ അക്ഷരം ഒന്നു മാറിപ്പോകരുത്. കാലം എന്നതൊക്കെ മാറിപ്പോയാല്‍ ആകെ കഷ്ടമാകും!

പ്രചോദനം

പ്രചോദനം

ഈ ഗാനം ഒരുക്കിയതിന് പിന്നില്‍ എന്തെങ്കിലും പ്രചോദനം ഉണ്ടാകുമല്ലോ. ആ പ്രചോദനം ഉമ്മന്‍ ചാണ്ടിയും മനോരമയും ആണോ എന്നാണ് ചില ട്രോളന്‍മാരുടെ സംശയം.

ഇതെന്താ മംഗളപത്രമോ

ഇതെന്താ മംഗളപത്രമോ

അഴകിയ രാവണിലെ സംഗീത സംവിധാനത്തിന്റെ രംഗമാണത്രെ ഇത് കണ്ടപ്പോള്‍ ചില ട്രോളന്‍മാര്‍ക്ക് ഓര്‍മവന്നത്. ഇനിയിപ്പോള്‍ ഗാനരചനയും അങ്ങനെ വല്ലതും ആണോ എന്നാണ് സംശയം...

ആര്‍ക്കായാലും

ആര്‍ക്കായാലും

കാലം കാത്തുവച്ച നിധി എന്നൊക്കെ കേട്ടപ്പോള്‍ അത് ആരാണ് എന്നറിയാന്‍ ഒരു കുതൂഹലം ഒക്കെ ഉണ്ടായിരുന്നു. ആരാണെന്ന് അറിഞ്ഞതോടെ എല്ലാം തീര്‍ന്നത്രെ!

 നന്മമരങ്ങളുടെ ലോകം

നന്മമരങ്ങളുടെ ലോകം

അത് കേട്ടാല്‍ പിന്നെ ആര്‍ക്കായാലും സന്തോഷമാവില്ലേ. അതിനൊക്കെ ഫിറോസിക്കാനെ ട്രോളാന്‍ നിന്നാല്‍ എങ്ങനെ ശരിയാവും. ട്രോളനെ കുറിച്ച് ആരെങ്കിലും ഒന്ന് പാടിനോക്കട്ടേ...

വാരിക്കോരി കൊടുക്കുമോ

വാരിക്കോരി കൊടുക്കുമോ

എന്തായാലും ഒരാള്‍ പാടിയത് പാടി. ഇനിയിപ്പോള്‍ ആളുകള്‍ ഇത് സ്ഥിരമാക്കുമോ എന്നാണ് ചിലരുടെ സംശയം. ഓഫറുകള്‍ ഉണ്ടെങ്കില്‍ പാട്ടുണ്ടാക്കാന്‍ ആളുണ്ടത്രെ!

ഉപകരിക്കും

ഉപകരിക്കും

ഈ പാട്ടിലെ വരികള്‍ ഇനി പലര്‍ക്കും ഉപകരിക്കും എന്നതാണ് മറ്റൊരു കാര്യം. ഫിറോസിക്കാന്റെ സ്ഥാനത്ത് വേറെ പേരുകള്‍ എടുത്തുവച്ചാല്‍ മാത്രം മതിയാകും. സ്വര്‍ണം പണയം വയ്ക്കാനൊക്കെ ചോദിക്കാന്‍ പറ്റിയ പാട്ടാണ്!

തള്ളോട് തള്ള്...

തള്ളോട് തള്ള്...

ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ തയ്യാറാക്കുന്ന റെസ്യൂം പോലെ ഉണ്ടത്രെ ഈ പാട്ട്. ഉള്ളതും ഇല്ലാത്തതും എല്ലാം പൊലിപ്പിക്കുക എന്നതാണല്ലോ അതിന്റെ ഒരു രീതി!

പുതിയ ആള്‍...

പുതിയ ആള്‍...

കുറേ ദിവസങ്ങളായി ഓരോരോ വാഴ്ത്തുകള്‍ ആയിരുന്നല്ലോ. ആദ്യം കുലീനായ ചാണ്ടി സാര്‍ ആയിരുന്നു. അത് പിന്നെ കാര്‍മേഘം കണ്ടാല്‍ ഭയക്കാത്ത ലീഗുകാരന്‍ ആയി. ഒടുക്കം ഇതാ കാലം കാത്തുവച്ച നിധി!

ശരിക്കും...

ശരിക്കും...

കാലം കാത്തുവച്ച നിധിയാണെന്റെ ഫിറോസ്‌ക്കാ എന്ന് പാടുന്നത് കേട്ടപ്പോള്‍ ശരിക്കും കണ്ണു നിറഞ്ഞുപോയിക്കാം. എന്തായാലും അക്കാര്യത്തില്‍ ഫിറോസിക്കാക്ക് തന്നെ ഒരു സംശയവും കാണില്ല.

ആക്കിയതാണോ

ആക്കിയതാണോ

ഒടുവില്‍ ഇങ്ങനെ ഒരു സംശയവും തോന്നുന്നുണ്ടത്രെ. തന്നെ മുന്നില്‍ ഇരുത്തി ഇങ്ങനെ പ്രശംസിച്ച് പാട്ടുപാടുന്നത് ശരിക്കും അഭിനന്ദനം ആണോ അതോ ആക്കിയതാണോ എന്നാണത്രെ സംശയം!

Recommended Video

cmsvideo
All you want to know about Firos Kunnamparambil. | Oneindia Malayalam
ബാലകൃഷ്ണന്‍ പണ്ടേ വിട്ട സീന്‍

ബാലകൃഷ്ണന്‍ പണ്ടേ വിട്ട സീന്‍

ഈ സീന്‍ ഒക്കെ ബാലകൃഷ്ണന്‍ പണ്ടേ വിട്ടതാണത്രെ. ഏത് ബാലകൃഷ്ണന്‍ എന്നല്ലേ... നമ്മുടെ റാംജി റാവു സ്പീക്കിങ്ങിലെ അതേ ബാലകൃഷ്ണന്‍. അന്ന് മത്തായിച്ചന്‍ ശരിക്കും വീണുപോയി...

English summary
Song praising Firos Kunnamparambil and its trolls on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X