കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 8ന് അക്ഷയ ജട്ടീയ, നിങ്ങള്‍ക്കും ജട്ടികള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം, എന്താണീ അക്ഷയ ജട്ടീയ?

  • By Kishor
Google Oneindia Malayalam News

മൂഷിക മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ ജട്ടീയ എന്ന് അറിയപ്പെടുന്നത്. അക്ഷയ ജട്ടീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദി ധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു - അക്ഷയ തൃതീയയെ കളിയാക്കുന്ന അക്ഷയ ജട്ടീയ പരിപാടി എന്ത് എങ്ങനെ എന്നാണ് അക്ഷയജട്ടീയ.ഇന്‍ എന്ന വെബ്‌സൈറ്റില്‍ വിവരിക്കുന്നത്.

മിട്ടു മുയല്‍ ജനിച്ച ദിവസം കൂടിയാണ് അക്ഷയ ജട്ടീയ.ഡിങ്ക പുരാണത്തില്‍ ആണ് അക്ഷയ ജട്ടീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും എന്നും വെബ്‌സൈറ്റ് പറയുന്നു. അക്ഷയ തൃതീയ നാളില്‍ സ്വര്‍ണ സ്വന്തമാക്കുന്ന ആളുകളെ കളിയാക്കിക്കൊണ്ട് അന്നേ ദിവസം ജട്ടികള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. സൈറ്റ് പറയുന്നതിങ്ങനെ...

എന്തിനാണ് ഈ ജെട്ടികള്‍

എന്തിനാണ് ഈ ജെട്ടികള്‍

ജെട്ടിയുടെ പ്രാധാന്യം വര്‍ണിക്കുന്ന ശ്ലോകങ്ങളും ഡിങ്ക പുരാണത്തിലെ 2055879:54687:1236 പേജുകളില്‍ നിന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുതിയിട്ടുണ്ട്.

പിതൃക്കളെയും വെറുതെ വിടില്ല

പിതൃക്കളെയും വെറുതെ വിടില്ല

യുഗാദി തിഥികളില്‍ ജെട്ടി പിതൃക്കള്‍ക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയജെട്ടീയ ഈ വക കര്‍മങ്ങള്‍ക്കു ഏറ്റവും പറ്റിയ ദിവസമാണ് എന്നാണ് േൈസറ്റില്‍ കാണുന്നത്.

അക്ഷയ ജട്ടീയയുടെ പ്രധാന്യം

അക്ഷയ ജട്ടീയയുടെ പ്രധാന്യം

അക്ഷയ ജട്ടീയ നാളില്‍ ജട്ടി ഇടുന്നവര്‍ക്ക് അക്ഷയ സന്താനങ്ങളും അക്ഷയ പുണ്യവും ലഭിക്കും. ഇതും അക്ഷയ ജട്ടീയയെ കുറിച്ച് ഡിങ്ക പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വരികളാണത്രെ.

ജാതിയും മതവുമില്ല

ജാതിയും മതവുമില്ല

വര്‍ഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളില്‍ അക്ഷയ ജട്ടീയ ഉള്‍പ്പെടുന്നു. ഇതര മതസ്ഥര്‍ക്ക് പോലും ഇതു ആചരിക്കാം എന്നു പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

വിശേഷാല്‍ പൂജകള്‍

വിശേഷാല്‍ പൂജകള്‍

അക്ഷയജെട്ടീയയ്ക്ക് എല്ലാ ഡിങ്കാലയങ്ങളിലും വിശേഷാല്‍ ജെട്ടി പൂജ നടക്കാറുണ്ട്. പണ്ട് ഡിങ്കന്‍ ആദ്യമായി തന്റെ വിശുദ്ധ ജെട്ടി ധരിച്ച ദിവസം കൂടെയാണ് എന്നതാണ് ഇതിനു പ്രാധാന്യം വരാന്‍ കാരണം.

എങ്ങനെ തോന്നി

എങ്ങനെ തോന്നി

ആദിയില്‍ വനജ ഉണ്ടാകുന്നതിനു മുമ്പ് തനിക്കൊരു വസ്ത്രം വേണമല്ലോ എന്ന തോന്നലില്‍ നിന്നാണ് ചുവന്ന ജട്ടി എന്ന ആശയം ഡിങ്കന് തോന്നുകയും തദ്വാര ഒരു ചുവന്ന ജട്ടി അദ്ദേഹം ഉണ്ടാക്കി ധരിക്കുകയും ചെയ്യുന്നത്.

നിങ്ങളും വാങ്ങൂ

നിങ്ങളും വാങ്ങൂ

പുണ്യ ദിനമായ ഈ അക്ഷയ ജെട്ടീയ ദിനത്തില്‍ നിങ്ങള്‍ ജെട്ടി വാങ്ങുമ്പോള്‍ അടുത്ത ആറു മാസത്തിനുള്ളില്‍ നിങ്ങളുടെ ജെട്ടികള്‍ ഇരട്ടി ആയി വര്‍ധിക്കുന്നത് നേരിട്ട് അനുഭവിക്കാവുന്നതാണ്.

വ്യത്യാസം അനുഭവിക്കൂ

വ്യത്യാസം അനുഭവിക്കൂ

വര്‍ഷം മുഴുവന്‍ സൌഭാഗ്യങ്ങള്‍ നേടാന്‍ അക്ഷയ ജട്ടീയ നാളില്‍ ഡിങ്കമുദ്രയുള്ള ജട്ടി വാങ്ങൂ, വ്യത്യാസം അനുഭവിച്ചറിയൂ..

English summary
What is Akshaya Jatiya and why Dinkoist people celebrate it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X