കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസമൊന്ന് കഴിഞ്ഞിട്ടും കാശില്ല... നരേന്ദ്ര മോദിയെ ശൂ രാജാവാക്കി സോഷ്യല്‍ മീഡിയ... ആരാണീ ശൂ രാജാവ്?

  • By Kishor
Google Oneindia Malayalam News

രണ്ട് ദിവസം ആളുകള്‍ ഒന്ന് സഹിച്ചാല്‍ പ്രശ്‌നങ്ങളെല്ലാം തീരും എന്നായിരുന്നു നവംബര്‍ എട്ടാം തീയതി നോട്ട് പിന്‍വലിച്ചുകൊണ്ട് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പറഞ്ഞത് പോലെ ജനങ്ങള്‍ രണ്ട് ദിവസം സഹിച്ചു. പിന്നെ പറഞ്ഞു രണ്ടാഴ്ച എന്ന്. മാസം ഒന്ന് കഴിഞ്ഞു, ഈ പോക്ക് പോയാല്‍ മോദി പറഞ്ഞ 50 ദിവസം കൊണ്ടും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല.

Read Also: ജപ്പാനില്‍ ഓറഞ്ചിന്റെ തൊലി കളയാന്‍ നടന്നത് 4 കി.മീ... മമ്മൂട്ടിയുടെ തള്ളിന് ട്രോൾ.. കൊല്ലുന്ന ട്രോൾ!

നോട്ട് നിരോധനം കൊണ്ട് ഒരുപാട് പോസിറ്റീവ് കാര്യങ്ങളുണ്ടെങ്കിലും സാധാരണക്കാരന് ആവശ്യത്തിന് കയ്യില്‍ കാശില്ലാത്തത് കൊണ്ട് വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അങ്ങനെ പ്രയാസപ്പെട്ടവര്‍ പലരും കൂടി നരേന്ദ്ര മോദിയെ കളിയാക്കി പഴയ ശൂ രാജാവിന്റെ കഥ പറയുകയാണ്. എന്താണ് ആ കഥയെന്ന് നോക്കാം...

ഒരു കൊല്ലനുണ്ടായിരുന്നു

ഒരു കൊല്ലനുണ്ടായിരുന്നു

ഒരുനാട്ടില്‍ ഒരു കൊല്ലനുണ്ടായിരുന്നു. മിടുക്കനായിരുന്നു. പെട്ടെന്നൊരുദിവസം കൊല്ലന്‍ ചത്തു. നാട്ടുകാര്‍ ആകെ വിഷമിച്ചു. ഇനി പണിയായുധങ്ങള്‍ ആരുപണിയും, എങ്ങിനെ കൃഷി ചെയ്യും എന്നൊക്കെ ചിന്തിച്ചു അവര്‍ സങ്കടപ്പെട്ടു. അപ്പോള്‍, അന്യദേശത്തുനിന്നും ഒരു യുവാവ് അവിടെ വന്നു. ഈ ആല ഞാന്‍ നോക്കിനടത്താം എന്ന് അയാള്‍ നാട്ടുകാരോട് പറഞ്ഞു. നാട്ടുകാര്‍ സന്തോഷിച്ചു.

പണി അറിയില്ലായിരുന്നു

പണി അറിയില്ലായിരുന്നു

യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് കൊല്ലപ്പണി അറിയില്ലായിരുന്നു. ചായക്കച്ചവടമായിരുന്നു അയാളുടെ തൊഴില്‍. എന്നാലോ, അയാള്‍ ചായ ഉണ്ടാക്കുന്നതോ, ആ ചായ ആരെങ്കിലും കുടിച്ചതായോ ഇന്നേവരെ ആരും കണ്ടിട്ടുമില്ല. അതുകൊണ്ടുതന്നെ അയാള്‍ കുത്തുപാളയെടുത്ത് നാടുവിട്ടതായിരുന്നു. മഹാവിരുതന്‍. ഏക് അജീബ് ആദ്മി.

മഴു ഉണ്ടാക്കാന്‍ പോകുന്നു

മഴു ഉണ്ടാക്കാന്‍ പോകുന്നു

അടുത്ത ദിവസം അയാള്‍ വലിയൊരു കഷ്ണം ഇരുമ്പെടുത്ത് നാട്ടുകാരോട് പറഞ്ഞു. 'ഇതുകൊണ്ട് ഞാനൊരു ഉഗ്രന്‍ മഴു ഉണ്ടാക്കാന്‍ പോകുന്നു.' ജനം ആകാംക്ഷയോടെ നോക്കിനിന്നു. ജടിലശ്രീ കൊല്ലന്‍ ആ ഇരുമ്പ് കഷ്ണം ഉലയിലിട്ടു പഴുപ്പിച്ചു... ഇടിച്ചു... പിഴിഞ്ഞു... എത്ര ശ്രമിച്ചിട്ടും മഴുവിന്റെ ഏകദേശം രൂപം പോലും ഉണ്ടായില്ല എന്നുമാത്രമല്ല, കുറെ ഇരുമ്പ് ഉരുകിയും ,ചിതറിയും നഷ്ടപ്പെടുകയും ചെയ്തു.

വെട്ടുകത്തി ഉണ്ടാക്കാന്‍ പോണു

വെട്ടുകത്തി ഉണ്ടാക്കാന്‍ പോണു

കൊല്ലന്‍ പറഞ്ഞു:'ഇത് മഴുവിന് പറ്റിയ ഇരുമ്പല്ല.ഞാന്‍ ഇതുകൊണ്ട് ഒരു ഉഗ്രന്‍ വെട്ടുകത്തി ഉണ്ടാക്കാന്‍ പോണു.' ആ ശ്രമവും അമ്പേ പരാജയപ്പെട്ടു.ഇരുമ്പ് വീണ്ടും ചെറുതായി. കൊല്ലന്‍ പറഞ്ഞു: 'ഈ ഇരുമ്പു വെട്ടുകത്തി ഉണ്ടാക്കാന്‍ കൊള്ളില്ല. ഞാനൊരു ഉഗ്രന്‍ വാക്കത്തി ഉണ്ടാക്കാം'. അതും സ്വാഹ. പിന്നീട് പീശാങ്കത്തി, അടക്കാ വെട്ടി തുടങ്ങിയ സാധനങ്ങള്‍ ഒക്കെ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊല്ലന്‍ പരാജയപ്പെട്ടു. ജനം അക്ഷമരായി.

'ശൂ...'ഉണ്ടാക്കാന്‍ പോണു

'ശൂ...'ഉണ്ടാക്കാന്‍ പോണു

അപ്പോള്‍ കൊല്ലന്‍ പറഞ്ഞു: 'ഞാന്‍ ഒരു ഉഗ്രന്‍ 'ശൂ...'ഉണ്ടാക്കാന്‍ പോണു.' ജനം 'ശൂ' കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. കൊല്ലന്‍ ആ ചെറുകഷണം ഇരുമ്പ് ഉലയില്‍ വച്ച് പഴുപ്പിച്ചു.ഒരു ചവണ കൊണ്ട് പഴുത്ത ഇരുമ്പെടുത്തു മുന്നിലുള്ള പാത്രത്തിലെ വെള്ളത്തില്‍ ഇട്ടു. വെള്ളത്തില്‍ നിന്നും 'ശൂ....'.എന്നൊരു ഒച്ച ഉണ്ടായി.
കൊല്ലന്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടി.അഭിമാനത്തോടെ ജനങ്ങളോട് പറഞ്ഞു: 'കണ്ടില്ലേ!എത്ര ഗംഭീര ശൂ!ഇന്നേവരെ ഒരു കൊല്ലനും ഇത്രേം നല്ല ശൂ ഉണ്ടാക്കിക്കാണില്ല!'

ജനം രോഷാകുലരായി.

ജനം രോഷാകുലരായി.

അവര്‍ കൊല്ലനോട് ചോദിച്ചു: 'ഇങ്ങള്‍ മഴു ഉണ്ടാക്കാം എന്ന് പറഞ്ഞ് അവസാനം ശൂ അല്ലേ ഉണ്ടാക്കിയത. ്ഇതുകൊണ്ട് നമുക്കെന്തു പ്രയോജനം!' കൊല്ലന്‍ നിഗൂഡമായ ഒരു പുഞ്ചിരിയോടെ,കൈ രണ്ടും ഉയര്‍ത്തി, ജനങ്ങളോട് പറഞ്ഞു: 'മേരെ ദേശ് വാസിയോ...... ഞാന്‍ ഇനി ഒരു സത്യം പറയാം.ഞാന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചത് 'ശൂ'തന്നെ ആയിരുന്നു. ഞാന്‍ അത് മറച്ചുവച്ചു.

ബുദ്ധിശക്തിയില്‍ ജനം അന്തംവിട്ടു

ബുദ്ധിശക്തിയില്‍ ജനം അന്തംവിട്ടു

നിങ്ങള്‍ ഇതുപോലെ നിങ്ങളുടെ വീട്ടിലെ എല്ലാ ഇരുമ്പ് സാധനങ്ങളും എടുത്തു ശൂ ഉണ്ടാക്കുക. നാട്ടിലെ മുഴുവന്‍ ഇരുമ്പും ശൂ ആക്കുക. അപ്പോള്‍ കലാപകാരികള്‍ക്കും, കൊള്ളക്കാര്‍ക്കും,തീവ്രവാദികള്‍ക്കും കുന്തം, വടിവാള്‍, കത്തി, തോക്ക് തുടങ്ങിയ മാരകായുധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെവരും. മറ്റാരുടെ കയ്യിലും ഇരുമ്പില്ലാത്തതിനാല്‍, ഇരുമ്പ് കൊണ്ടുനടക്കുന്നവന്‍ തീവ്രവാദി ആയിരിക്കും, അവരെ പിടികൂടാന്‍ വളരെ എളുപ്പവുമായിരിക്കും.! നാട് ശാന്തവും, പിന്നീടു സമൃദ്ധവുമാവും!'

ഇതാണ് ശൂ രാജാവ്

ഇതാണ് ശൂ രാജാവ്

കൊല്ലന്റെ ബുദ്ധിശക്തിയില്‍ ജനം അന്തംവിട്ടു. ജനം കൊല്ലനെ പൊക്കിയെടുത്തു. എല്ലാവരും ചേര്‍ന്ന് കൊല്ലനെ ആ നാട്ടിന്റെ രാജാവാക്കി. ശൂ രാശാവ്.

English summary
Whats app forward troll demonetization and Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X