കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറ്റവരില്ലാത്ത പാലം കണ്ടുകിട്ടിയിട്ടുണ്ടേ...!!! ഇതിപ്പോ ആരുടെ പാലം... ആര് പൊളിച്ചു!!!

Google Oneindia Malayalam News

തലശ്ശേരി- മാഹി ബൈപ്പാസില്‍ നിര്‍മാണത്തിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നിരിക്കുകയാണല്ലോ ഇപ്പോള്‍. കേരളത്തിലാണെങ്കില്‍ ഇപ്പോള്‍ എന്ത് സംഭവിച്ചാലും പിണറായി വിജയന്‍ ഉത്തരവാദിത്തം പറയേണ്ട ഒരു സ്ഥിതിയാണ്. അതിപ്പോള്‍ പ്രളയം ആണെങ്കിലും സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ആണെങ്കിലും!

യാഹുവിന് പൊള്ളലേറ്റു, ഗൂഗിൾ അത്യാസന്ന നിലയിൽ, ക്ലൗഡ് മുഴുവന്‍ കത്തി, പിഡിഎഫിന്റെ സ്ഥിതി ഗുരുതരം!!!യാഹുവിന് പൊള്ളലേറ്റു, ഗൂഗിൾ അത്യാസന്ന നിലയിൽ, ക്ലൗഡ് മുഴുവന്‍ കത്തി, പിഡിഎഫിന്റെ സ്ഥിതി ഗുരുതരം!!!

മാമനോടൊന്നും തോന്നല്ലേ മക്കളേ! ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!! ഒടുവിൽ 'മുറുക്ക് വരെ കുരുക്കി'...!മാമനോടൊന്നും തോന്നല്ലേ മക്കളേ! ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!! ഒടുവിൽ 'മുറുക്ക് വരെ കുരുക്കി'...!

ഇതാണെങ്കില്‍ പിണറായി വിജയന്റെ സ്വന്തം നാട്ടിലെ പാലമാണ് തകര്‍ന്നത്. പക്ഷേ, ഇതിന്റെ പേരില്‍ വലിയ ആവേശം കാണിച്ചുവന്ന പലരും ഇപ്പോള്‍ മിണ്ടുന്നേ ഇല്ലെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. അതിന്റെ കാരണം, ഈ പാലം നിര്‍മിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ലാത്തതാണത്രെ. ദേശീയപാത അതോറിറ്റിയ്ക്കാണ് പാലം നിര്‍മാണത്തിന്റെ ചുമതല. എന്തായാലും ട്രോളുകള്‍ ഒന്ന് കണ്ടുനോക്കാം...

പാലം കള്ളന്‍ എന്ന് വിളിക്കരുത്

പാലം കള്ളന്‍ എന്ന് വിളിക്കരുത്

ഉറ്റവരില്ലാത്ത ഒരു പാലം കളഞ്ഞ് കിട്ടിയിട്ടുണ്ട് എന്ന മട്ടിലാണ് ഇപ്പോള്‍ പലരും തലശ്ശേരി- മാഹി പാലത്തെ കുറിച്ച് പറയുന്നതത്രെ. ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടാണെങ്കില്‍ ആരും ഇപ്പോള്‍ വരുന്നതും ഇല്ലത്രെ!

അത് പിണറായി വിജയന്‍

അത് പിണറായി വിജയന്‍

പാലം നിര്‍മാണത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കല്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം. നിര്‍മാണം ദേശീയ പാത അതോറിറ്റിയാണ്. പക്ഷേ, പാലം തകര്‍ന്നതിന്റെ ഉത്തരവാദിത്തം പിണറായിക്ക് തന്നെ!

അതാണല്ലോ രീതി

അതാണല്ലോ രീതി

പാലം നിര്‍മിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റി ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിണറായി വിജയന്‍ രാജിവച്ചേ മതിയാവൂ ചിലര്‍ക്ക്!!

ശരിക്കും കേന്ദ്ര പദ്ധതി

ശരിക്കും കേന്ദ്ര പദ്ധതി

അന്ന് ഇങ്ങനെ ഒരു ഫോട്ടോ ഒക്കെ ഇട്ടു എന്നത് സത്യമാണ്. പക്ഷേ, ശരിക്കുമുള്ള ഉദ്ഘാടകന്‍ പിണറായിക്ക് പിന്നില്‍ മറഞ്ഞുനില്‍ക്കുന്നുണ്ട്. അതിലിപ്പോള്‍ സത്യത്തില്‍ എന്താണ് പ്രശ്‌നം ...

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam
രാജേട്ടന്‍ വരില്ല

രാജേട്ടന്‍ വരില്ല

പാലം തകര്‍ന്നു, പിണറായി വിജയന്റെ രാജി ആവശ്യപ്പെടണം എന്ന് പറയാന്‍ ഗവര്‍ണറെ കാണാന്‍ ഇറങ്ങിയതാ. പക്ഷേ, വിളിച്ചപ്പോള്‍ രാജേട്ടന്‍ മാത്രം കൂടെ ചെന്നില്ലത്രെ! എന്താണോ ആവോ കാരണം

തകര്‍ന്നുപോയി

തകര്‍ന്നുപോയി

പിണറായി വിജയനെ രാജി വപ്പിച്ചേ അടങ്ങൂ എന്നും പറഞ്ഞ് ചാടി എഴുന്നേറ്റതാണ്. പക്ഷേ, പാലം നിര്‍മാണം കേന്ദ്രത്തിന്റെ കീഴില്‍ ആണെന്ന് അറിഞ്ഞതോടെ തകര്‍ന്നുപോയത്രെ!

അതിനും

അതിനും

എന്തുണ്ടായാലും ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുക എന്നതാണല്ലോ ഒരു കീഴ്വഴക്കം. സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം ഉണ്ടായപ്പോള്‍ പോലും ആദ്യം ഓടിച്ചെന്നത് ഗവര്‍ണറെ കാണാന്‍ ആണ്!

വല്ലാത്ത ചതിയായിപ്പോയി

വല്ലാത്ത ചതിയായിപ്പോയി

പാലം തകര്‍ന്നു എന്ന് കേട്ടപ്പോള്‍ ചെന്നിത്തലയുടെ കൂടെ പിണറായി വിജയന്റെ രാജിയും ചോദിച്ച് ഇറങ്ങാന്‍ നിന്നതാ. അപ്പോഴല്ലേ അറിയുന്നത് അത് കേന്ദ്രത്തില്‍ നിന്നുള്ള പരിപാടിയാണെന്ന്!

എന്നാല്‍ വേണ്ട...

എന്നാല്‍ വേണ്ട...

പാലത്തിന്‌റെ ബീമുകള്‍ തകര്‍ന്നപ്പോള്‍ ചാടിയിറങ്ങി. സംസ്ഥാന സര്‍ക്കാരിന് പങ്കില്ല എന്ന് കണ്ടപ്പോള്‍ അതേ പോലെ തിരികെ പോയി. എന്നാലും സ്ഥലം സന്ദര്‍ശിച്ചിരിക്കും!

വല്ലാത്ത ദുരിതം തന്നെ

വല്ലാത്ത ദുരിതം തന്നെ

സിപിഎം അണികളുടെ കാര്യം വലിയ കഷ്ടമാണ്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസും എന്‍ഐഎയും എല്ലാം കേന്ദ്രത്തിന്റെ കീഴിലാണെന്ന് എതിരാളികളെ പഠിപ്പിക്കേണ്ടി വന്നു. അതുകഴിഞ്ഞപ്പോള്‍ ഇ ഫയല്‍ എന്താണെന്ന് പടിപ്പിക്കേണ്ടി വന്നു. ഇപ്പോഴിതാ ദേശീയ പാത അതോറിറ്റി എന്താണെന്ന് കൂടി പഠിപ്പിക്കേണ്ട സ്ഥിതിയാണ്!

വെറും കുത്തിത്തിരിപ്പ്...

വെറും കുത്തിത്തിരിപ്പ്...

തലശ്ശേരി- മാഹി പാലത്തിന്റെ ബീം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രിയെങ്കിലും രാജിവയ്ക്കണം എന്നാണത്രെ ചിലര്‍ പറയുന്നത്. എന്ത് പറയാന്‍...

സിംപിള്‍...

സിംപിള്‍...

തലശ്ശേരി- മാഹി പാലം ആരാണ് ശരിക്കും പണിയുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ പലര്‍ക്കും സംശയം ഉണ്ടാകും. ചാനലിലും പത്രത്തിലും ഒക്കെ വലിയ വാര്‍ത്ത ആയാല്‍ അത് സംസ്ഥാന സര്‍ക്കാര്‍. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍!!! ഇതാണത്രെ കാര്യം

പരിമിതിയുണ്ടേ...

പരിമിതിയുണ്ടേ...

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കാര്യങ്ങളില്‍ മാത്രമേ പ്രതിഷേധിക്കാനും പ്രതികരിക്കാനും പറ്റൂ. അല്ലാത്ത കാര്യങ്ങള്‍ ഇത്തിരി പരിമിതിയുണ്ടത്രെ! മാമനോടൊന്നും തോന്നല്ലേ മക്കളേ!

അതാണോ

അതാണോ

എന്തൊക്കെ വന്നാലും പാലം തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രമേ കുറ്റപ്പെടുത്തൂ എന്ന് പറയുന്നവരും ഉണ്ട്. ഇനിയിപ്പോള്‍ ട്രോളന്റെ കണ്ടെത്തല്‍ പോലെ എന്തെങ്കിലും പിറകില്‍ ഉണ്ടോ എന്നാണ്!

വില കുറഞ്ഞുപോകും

വില കുറഞ്ഞുപോകും

കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിനെ കുറിച്ചാണല്ലോ ദേശീയ തലത്തിലെ ചര്‍ച്ചകള്‍. അപ്പോള്‍ പിന്നെ ഇവിടെ കോണ്‍ഗ്രസ്സുകാര്‍ പാലം തകര്‍ന്നതിനെ വിമര്‍ശിക്കാതിരിക്കുന്നതില്‍ അത്ഭുതം ഒന്നും ഇല്ലത്രെ!

അതാണത്രെ ആ ഉറപ്പ്

അതാണത്രെ ആ ഉറപ്പ്

ദേശീയ പാത അതോറിറ്റി പണിയുന്ന പാലം തകര്‍ന്നതിനെ പറ്റി കേരളത്തിലെ കൊങ്ങികളൊന്നും പറയില്ലെന്ന് കമ്മികള്‍ക്ക് ഉറപ്പാണത്രെ. എന്താണ് ആ ഉറപ്പ് എന്ന് ചോദിച്ചാല്‍ ഇതാണത്രെ മറുപടി!

English summary
Who will take the Ownership of Thalassery- Mahe bypass bridge? Centre or State- Social Media discussions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X