കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ തോല്‍പിച്ച് ഏഷ്യാനെറ്റ്, സ്‌കോര്‍ നാനൂറ് കടത്തി മനോരമ... പൊളിച്ചടുക്കി ട്രോളന്‍മാര്‍

Google Oneindia Malayalam News

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ തോറ്റുപോകുമോ എന്നൊരു സംശയം പലര്‍ക്കും ഉണ്ടായിരുന്നു. അവസാന ഓവറില്‍ ഷമി മാജിക് ഇല്ലായിരുന്നെങ്കില്‍ കളി അഫ്ഗാന്‍ കൊണ്ടുപോയേനെ എന്നത് വേറെ കാര്യം.

എന്നാല്‍ കളി കഴിഞ്ഞപ്പോള്‍ 'ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി' എന്നൊക്കെ ബ്രേക്കിങ് ന്യൂസ് കൊടുത്താല്‍ എങ്ങനെയിരിക്കും. സര്‍ക്കാസമായി ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് പോലെ അല്ലല്ലോ ടിവി ചാനലിലെ ബ്രേക്കിങ് ന്യൂസ്. പറ്റിയത് ചെറിയൊരു അബദ്ധം ആയിരുന്നെങ്കിലും ഏഷ്യാനെറ്റ ന്യൂസിന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത് എട്ടിന്റെ പണിയാണ്.

കോൺഗ്രസുകാരുടെ ട്രോളിന് കലക്കൻ മറുപടിയുമായി അൻവർ, പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല!കോൺഗ്രസുകാരുടെ ട്രോളിന് കലക്കൻ മറുപടിയുമായി അൻവർ, പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല!

ഏഷ്യാനെറ്റ് ന്യൂസിന് കളി കഴിഞ്ഞിട്ടാണ് പണി കിട്ടിയതെങ്കില്‍ മനോരമ പത്രത്തിന് അതിന് മുമ്പേ കിട്ടിത്തുടങ്ങി. സ്‌കോര്‍ 400 കടക്കുമോ എന്നായിരുന്നു സ്‌പോര്‍ട്‌സ് പേജില്‍ കളിദിനത്തില്‍ മനോരമയുടെ തലക്കെട്ട്. എന്തായാലും രണ്ട് ടീമും കൂടി സ്‌കോര്‍ 400 കടത്തിയല്ലോ എന്ന് ആശ്വസിക്കാം മനോരമയ്ക്ക്.

ഏഷ്യാനെറ്റ് ന്യൂസിനും മനോരമ പത്രത്തിനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാല തന്നെയാണ് നടക്കുന്നത്.

അതിനപ്പുറം ചെയ്യും

അതിനപ്പുറം ചെയ്യും

ഇങ്ങനെയൊക്കെ ബ്രേക്കിങ് ന്യൂസ് കൊടുത്തിട്ട് ജോലി പോയ ആള്‍ ഏതെങ്കിലും സ്‌കൂളില്‍ പ്യൂണ്‍ ആയി ജോലിക്ക് കയറിയാല്‍ എങ്ങനെയിരിക്കും! പിഎസ് സി പരീക്ഷയൊക്കെ നടക്കുന്ന ദിവസം മൂന്ന് മണിക്കൊക്കെ ലോങ് ബെല്‍ അടിച്ചാല്‍ പിന്നെ ഇങ്ങനെ എടുത്തുകൊണ്ട് പോകേണ്ടി വരും!

ഇറങ്ങിയാല്‍ തീര്‍ന്നു

ഇറങ്ങിയാല്‍ തീര്‍ന്നു

ബ്രേക്കിങ് ന്യൂസും കണ്ട് കോലി , ധോണി ഫാന്‍സ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസില്‍ എത്തിയാല്‍ പിന്നെ എന്താണ് സംഭവിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുറത്തിറങ്ങാതിരിക്കുന്നതാവും നല്ലത്!

അങ്ങനെയൊക്കെ തോന്നും

അങ്ങനെയൊക്കെ തോന്നും

ഇമ്മാതിരി കാഴ്ചകളൊക്കെ കണ്ടിട്ട് ലോകം എത്ര സുന്ദരമാണെന്ന് പറഞ്ഞാല്‍ നാം എന്ത് സംശയിക്കണം? ഏഷ്യാനെറ്റ് ന്യൂസില്‍ എങ്ങാനും ജോലി കിട്ടിയോ എന്ന് തന്നെ സംശയിക്കണം!

തമ്പ്രാന്‍ തോറ്റില്ലേ...

തമ്പ്രാന്‍ തോറ്റില്ലേ...

തേന്‍മാവിന്‍ കൊമ്പത്ത് സിനിമയില്‍ അപ്പക്കാള ചോദിച്ചത് പോലെ ആണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസുകാര്‍ ചോദിക്കുന്നതത്രെ. അപ്പോള്‍ കളി തോറ്റില്ലേ എന്ന്! കുറ്റം പറയാന്‍ പറ്റില്ല, ഇന്ത്യയുടെ കളി കണ്ടിരുന്നവര്‍ക്ക് അങ്ങനെയൊക്കെ തന്നെ തോന്നിയിരിക്കും!

അഫ്ഗാനിക്ക് സന്തോഷം

അഫ്ഗാനിക്ക് സന്തോഷം

കളി തോറ്റ വിഷമത്തില്‍ വാര്‍ത്ത കാണാന്‍ വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് വച്ചതായിരുന്നു അഫ്ഗാന്‍ ഫാന്‍. ആ ഒരു നിമിഷത്തില്‍ അയാള്‍ അനുഭവിച്ച സന്തോഷത്തിന് കടപ്പാട് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം സ്വന്തം!

ഞെട്ടിപ്പിക്കുന്ന തോല്‍വി

ഞെട്ടിപ്പിക്കുന്ന തോല്‍വി

ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി എന്ന ബ്രേക്കിങ് ന്യൂസ് കൊടുത്തതോടെ അക്കാര്യം എല്ലാവര്‍ക്കും മനസ്സിലായത്രെ. ആരാണ് ആ ഞെട്ടിപ്പിക്കുന്ന തോല്‍വി എന്ന കാര്യം!

ബോധമില്ലാത്തവര്‍

ബോധമില്ലാത്തവര്‍

ഇങ്ങനെ ഒരു വാര്‍ത്ത കണ്ടാല്‍ തന്നെ അത് ഒരു 'മാന്‍ഡ്രേക്' വാര്‍ത്തയാണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലും ഈ ട്രോളന്‍മാര്‍ക്കില്ലല്ലോ എന്നാണത്രെ ഏഷ്യാനെറ്റ് ന്യൂസ് ചിന്തിക്കുന്നത്!

മിലിട്ടറി സാധനം വല്ലതും...

മിലിട്ടറി സാധനം വല്ലതും...

തലേന്ന് കഴിച്ചത് മിലിട്ടറി സാധനം വല്ലതും ആയിരുന്നോ... അതോ അതുക്കും മേലെയോ! രാവിലെ എഴുന്നറ്റപ്പോള്‍ ഇതുവരെ ജനിച്ചിട്ടില്ലാന്ന് വരെ തോന്നിപ്പോയേക്കും!

എവിടന്ന് കിട്ടുന്നു ഇതുപോലത്തെ ഐറ്റംസ്

എവിടന്ന് കിട്ടുന്നു ഇതുപോലത്തെ ഐറ്റംസ്

ഇന്ത്യയുടെ സ്‌കോര്‍ നാനൂറ് കടക്കില്ലേ എന്നായിരുന്നു മനോരമയുടെ സംശയം. കളി ജയിച്ചിട്ടും ഇന്ത്യയെ ഞെട്ടിപ്പിക്കുന്ന തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്... ഇവര്‍ക്ക് മാത്രം എവിടെ നിന്ന് കിട്ടുന്നു ഇതുപോലെ ഉള്ള സാധനങ്ങള്‍ എന്നാണ് ചിലരുടെ സംശയം!

ചോദിച്ച് പോകും

ചോദിച്ച് പോകും

ക്രിക്കറ്റ് ഫാന്‍സ് എല്ലാവരും കൂടി ഏഷ്യാനെറ്റ് ന്യൂസിന് പൊങ്കാല ഇടുമ്പോള്‍ സാധാരണക്കാര്‍ക്ക് ഒരു സംശയം. കാര്യം പറഞ്ഞ് കഴിഞ്ഞാല്‍ ഇങ്ങനെ ഒരു ചോദ്യം സ്വാഭാവികം മാത്രം

ശരിക്കും കിളി പാറും

ശരിക്കും കിളി പാറും

പികെ രാംദാസ് എന്ന വന്‍മാരം വീണു. ബോബിയെ സ്റ്റീഫന്‍ തീര്‍ക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് ജാന്‍വിയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടറുടെ വിവാഹാലോചന വന്നത്. ഇനി ശരിക്കും കിളി പാറും!

ഒറ്റപ്പെട്ട് പോയേനേ...

ഒറ്റപ്പെട്ട് പോയേനേ...

നാനൂറ് റണ്‍സിന്റെ കഥ എഴുതിയതിന് ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ. കൃത്യ സമയത്ത് തന്നെ ഏഷ്യാനെറ്റ് ഇന്ത്യയെ തോല്‍പിച്ചതുകൊണ്ട് അവര്‍ക്കിത്തിരി ആശ്വാസമുണ്ട് ഇപ്പോള്‍. അല്ലെങ്കില്‍ ശരിക്കും ഒറ്റപ്പെട്ട് പോയേനെ!

കുപ്പി വല്ലതും

കുപ്പി വല്ലതും

ഇനി ഇതിന്റെ കുറ്റവും മദ്യത്തിന്റെ തലയില്‍ കെട്ടിവച്ചാല്‍ എല്ലാവര്‍ക്കും സമാധാനം ആകുമല്ലോ... എന്തായാലും ഒന്നാം തീയതി ഒന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് വിളിച്ചു നോക്കുന്നതില്‍ തെറ്റുണ്ടാവില്ല!

എല്ലാം ആയി

എല്ലാം ആയി

ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ഇട്ടവര്‍ക്കൊന്നും ഒന്നും ആയില്ലത്രെ. പക്ഷേ, ഏഷ്യാനെറ്റ് ന്യൂസിന് എല്ലാം ആയിട്ടുണ്ട്! ജനങ്ങള്‍ക്കാണെങ്കില്‍ സന്തോഷം മാത്രമേ ഉള്ളൂ!

ഇനി പാരസെറ്റാമോളിന് പകരം...

ഇനി പാരസെറ്റാമോളിന് പകരം...

പാരസെറ്റാമോളിന് പകരം ബിയര്‍ കുടിക്കാമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആയിരുന്നു വന്നത്. ഇനിയിപ്പോള്‍ ബ്രേക്കിങ് ന്യൂസ് കൊടുത്ത ആള്‍ക്ക് പനിയെങ്ങാനും വന്നിരുന്നോ എന്നാണ് സംശയം!

ഇതുപോലൊക്കെ ചോദിക്കും

ഇതുപോലൊക്കെ ചോദിക്കും

ജയിച്ച കളിയില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി എന്നൊക്കെ വാര്‍ത്ത കൊടുത്ത ആളുകളല്ലേ... ഇന്ത്യന്‍ ടീമിനെ കണ്ടാല്‍ ചിലപ്പോള്‍ ഇതല്ല, ഇതിനപ്പുറം വരെ ചോദിച്ചേക്കും!

പേര് മാറ്റി

പേര് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് എന്നായിരുന്നു പേര്. ഒറ്റ രാത്രി കൊണ്ട് ഇപ്പോള്‍ അതങ്ങ് മാറ്റിയിട്ടുണ്ട്. ബോബി ആന്റ് കോ എന്നാണ് പുതിയ പേര്. പാര്‍ട്ണര്‍ ജാന്‍വി ആണത്രെ!

സുമേഷ് വിശ്വാസി...

സുമേഷ് വിശ്വാസി...

ചാനലിലൊക്കെ ഏത് വാര്‍ത്തകണ്ടാലും വിശ്വാസിക്കുന്ന ആളാണത്രെ സുമേഷ് വിശ്വാസി! കൡമുഴുവന്‍ കണ്ടിട്ടും ഏഷ്യാനെറ്റ് ന്യൂസ് കണ്ടപ്പോള്‍ മുതല്‍ ഏങ്ങലടിച്ച് കരച്ചിലാണെന്നാണ് കേട്ടത്!

ഓര്‍മയുണ്ടായാല്‍ മതി

ഓര്‍മയുണ്ടായാല്‍ മതി

ഏഷ്യാനെറ്റ് ന്യൂസിന്റെ പരസ്യ വാചകത്തിലെ ആദ്യ വാക്ക് എന്താണെന്നൊക്കെ ആണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്. 'നേരോടെ' എന്ന ആ വാക്ക് ഓര്‍മയുണ്ടായാല്‍ മതിയെന്ന്!

സിംപിളായി തോല്‍പിക്കാം

സിംപിളായി തോല്‍പിക്കാം

ഇനിയിപ്പോള്‍ ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ വന്നാല്‍ പാക് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു സാധ്യതയുണ്ട്. വേറെ ചാനല്‍ ഒന്നും വയ്ക്കാതെ ഏഷ്യാനെറ്റ് ന്യൂസ് മാത്രം കണ്ടാല്‍ മതി!

കളിയൊക്കെ വേറുതേയല്ലേ...

കളിയൊക്കെ വേറുതേയല്ലേ...

കളിയുടെ അവസാനം സംഭവിക്കുന്നതൊക്കെ എന്തിന് വിശ്വസിക്കാന്‍ നില്‍ക്കണം. ലോകത്ത് ഏറ്റവും അധികം മലയാളികള്‍ കാണുന്ന വാര്‍ത്താ ചാനല്‍ കൊടുക്കുന്ന വാര്‍ത്ത വിശ്വസിക്കുന്നതല്ലേ നല്ലത്. അങ്ങനെ വിശ്വസിച്ച് ആഘോഷിക്കുന്ന അഫ്ഗാന്‍ ക്യാപ്റ്റന്റെ ചിത്രം പുറത്ത്!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

മനോരമ, ഏഷ്യാനെറ്റ് ലേഖകര്‍ ഇന്ത്യ-അഫ്ഗാന്‍ മാച്ചിന് തലേന്ന് ജാന്‍വി നടത്തിയ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോ എന്നാണ് ഇപ്പോള്‍ പലരുടേയും സംശയം. അല്ലാതെ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന്!

മാധവന്‍മാഷ് രക്ഷപ്പെട്ടു

മാധവന്‍മാഷ് രക്ഷപ്പെട്ടു

കുറേ ദിവസമായി മധുരരാജയുടെ അച്ഛന്‍ മാധവന്‍ മാഷ് ആയിരുന്നു ട്രോളന്‍മാരുടെ വേട്ടമൃഗം. ഏഷ്യാനെറ്റ് ന്യൂസിന്റെ ആ ബ്രേക്കിങ് ന്യൂസ് കണ്ടപ്പോള്‍ ആണ് മാധവന്‍ മാഷിന് ചെറിയൊരു ആശ്വാസം കിട്ടിയത്!

വെറൈറ്റിയ്ക്ക് വേണ്ടി

വെറൈറ്റിയ്ക്ക് വേണ്ടി

ഇന്ത്യ ജയിച്ചാല്‍ എല്ലാവരും ഒരേ വാര്‍ത്തയല്ലേ കൊടുക്കാറുള്ളത്. കേരളത്തിലെ നമ്പര്‍ വണ്‍ ചാനലിന് അതിഷ്ടമല്ലത്രെ. ഒരു വെറൈറ്റിയ്ക്ക് വേണ്ടി ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നതല്ലേ ശരിക്കുമുള്ള ഹീറോയിസം!

ഇതിന് പിന്നിലും...

ഇതിന് പിന്നിലും...

ഇനിയിപ്പോള്‍ ഈ ബ്രേക്കിങ് ന്യൂസിന് പിന്നിലും സുമേഷ് കാവിപ്പടയാണോ എന്നാണ് സംശയം. മുഹമ്മദ് ഷാമി ഹാട്രിക് വിക്കറ്റ് എടുത്ത് ഭാരതം ജയിക്കണ്ട എന്നൊക്കെ ചിന്തിച്ചുകാണുമോ ആവോ!

വിശ്വസ്ത ചാനല്‍

വിശ്വസ്ത ചാനല്‍

അതേ... നേരോടെ, നിര്‍ഭയം, നിരന്തം വാര്‍ത്തകള്‍ എത്തിച്ചു നല്‍കുന്ന ഒരു വിശ്വസ്ത ചാനല്‍ ആണ്. പക്ഷേ, ഇപ്പോള്‍ പറ്റിയത് പറ്റി... ഇനിയും ആവര്‍ത്തിച്ചാല്‍ പിന്നെ എന്താകുമെന്ന് പറയാന്‍ പറ്റില്ല.

പ്രവചനം ഫലിച്ചു

പ്രവചനം ഫലിച്ചു

ഇന്ത്യന്‍ ടീമിന്റെ സ്‌കോര്‍ 400 കടക്കുമോ എന്നായിരുന്നല്ലോ മനോരമയുടെ ചോദ്യം. എന്തായാലും അവരുടെ ചോദ്യം ശരിയായിരുന്നു. രണ്ട് ടീമും കൂടി നാനൂറ് കടന്നിട്ടുണ്ട്

കൗതുകം ലേശം കൂടിപ്പോയി

കൗതുകം ലേശം കൂടിപ്പോയി

ബ്രേക്കിങ് ന്യൂസ് കണ്ടതിന് ശേഷം ഇതല്ലാതെ വേറൊന്നും ഏഷ്യാനെറ്റ് ന്യൂസിന് പറയാനില്ലത്രെ... കൗതുകം ലേശം കൂടുതലാണ്... മാപ്പാക്കണം!

നേര് അങ്ങ് പോയിക്കോട്ടേ

നേര് അങ്ങ് പോയിക്കോട്ടേ

നേരോടെ നിര്‍ഭയം നിരന്തം എന്നതാണല്ലോ ഏഷ്യാനെറ്റ് ന്യൂസിന്റെ ആപ്തവാക്യം. കളി കഴിഞ്ഞപ്പോള്‍ 'നേരിന്' പോകാനുള്ള സമയം ആയിക്കാണണം. അല്ലാതെ ഇങ്ങനെ വരാന്‍ വഴിയില്ല!

English summary
World Cup Cricket: Asianet News gave India defeated by Afghanistan breaking news after India's victory- Social Media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X