കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഫിനിഷ് ചെയ്ത് 'ധോണിജി'യ്ക്ക് കാവിപ്പടയുടെ ആദരം! ഏഷ്യാനെറ്റിന് ഇപ്പോഴും രക്ഷയില്ല... ട്രോൾ

Google Oneindia Malayalam News

ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ ഇന്ത്യ തോറ്റു. ഇത് വെറുതേ അങ്ങ് പറഞ്ഞുപോകാന്‍ ട്രോളന്‍മാരെക്കൊണ്ട് പറ്റില്ല. ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയും കേദാര്‍ ജാദവും കൂടി പാകിസ്താനെ തോല്‍പിച്ചു എന്നേ ട്രോളന്‍മാര്‍ പറയൂ.

ഇന്ത്യയെ തോല്‍പിച്ച് ഏഷ്യാനെറ്റ്, സ്‌കോര്‍ നാനൂറ് കടത്തി മനോരമ... പൊളിച്ചടുക്കി ട്രോളന്‍മാര്‍ഇന്ത്യയെ തോല്‍പിച്ച് ഏഷ്യാനെറ്റ്, സ്‌കോര്‍ നാനൂറ് കടത്തി മനോരമ... പൊളിച്ചടുക്കി ട്രോളന്‍മാര്‍

ജയിക്കാമായിരുന്ന ഒരു കളി ധോണിയും ജാദവും കൂടി തോല്‍പിച്ചു എന്നാണ് ആരോപണം. എന്നാല്‍ പുതിയ ഓറഞ്ച് ജേഴ്‌സിയാണ് തോല്‍വിയ്ക്ക് കാരണം എന്നും കണ്ടെത്തുന്നവരുണ്ട്. അത് ഓറഞ്ച് അല്ല, കാവിയാണെന്നാണ് പറയുന്നത്. കാവി ഇന്ത്യയ്ക്ക് ചേരില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുവെന്ന് വരെ പറയുന്നവരുണ്ട്.

ടൊവിനോ ശരിക്കും പറഞ്ഞതെന്ത്, ഏഷ്യാനെറ്റ് കൊടുത്തതെന്ത്? ടൊവിനോ ഒടുവിൽ സോറി പറഞ്ഞതെന്തിന്? ഉത്തരം...ടൊവിനോ ശരിക്കും പറഞ്ഞതെന്ത്, ഏഷ്യാനെറ്റ് കൊടുത്തതെന്ത്? ടൊവിനോ ഒടുവിൽ സോറി പറഞ്ഞതെന്തിന്? ഉത്തരം...

ഇന്ത്യ തോറ്റാലും വേണ്ടില്ല, പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റാല്‍ മതി എന്ന് ആശ്വസിക്കുന്നവരെയൊക്കെ എന്ത് ചെയ്യണം എന്ന് ചോദിക്കരുത്. ഫിനിഷന്‍ ധോണിജിയെ പ്രകീര്‍ത്തിക്കുന്നവരാണിവര്‍. ഇത്തവണ ബ്രേക്കിങ് ന്യൂസ് ഒക്കെ ശരിയായി തന്നെ കൊടുത്തിട്ടും ഏഷ്യാനെറ്റ് ന്യൂസിനെ വെറുതേ വിടാന്‍ ട്രോളന്‍മാര്‍ തയ്യാറായിട്ടില്ല.

ഇനി അതേ രക്ഷയുള്ളൂ

ഇനി അതേ രക്ഷയുള്ളൂ

ഈ കളി ഇന്ത്യ ജയിക്കാന്‍ വേണ്ടി കുറേ പ്രാര്‍ത്ഥിച്ചതായിരുന്നു പാകിസ്താന്‍. ഇനിയിപ്പോള്‍ ഇന്ത്യ ബാക്കി എല്ലാ കളിയും തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയില്ല!

തലയില്‍ ആയി

തലയില്‍ ആയി

ആ ഒരു ഒറ്റക്കുറി കണ്ടാല്‍ സംഗതി പിടികിട്ടുമല്ലോ. ഈ കളി തോറ്റതിന്റെ ഉത്തരവാദിത്തവും അതിന്റെ തലയില്‍ തന്നെ. അല്ലേലും ആ ഓറഞ്ച് ജേഴ്‌സി ഇട്ട് കളിച്ചപ്പോഴേ എല്ലാം പ്രതീക്ഷിച്ചതാ!

അതെന്തിനാ

അതെന്തിനാ

ഇന്ത്യ തോറ്റതില്‍ ഇന്ത്യന്‍ ആരാധകര്‍ കരയുന്നത് കണ്ടാല്‍ മനസ്സിലാക്കാം. ഇതിപ്പോള്‍ പാകിസ്താന്‍ ആരാധകന്‍ എന്തിനാണ് കരയുന്നത് എന്നാണത്രെ ചിലര്‍ക്ക് മനസ്സിലാകാത്തത്!

സഹതാപ സെമി

സഹതാപ സെമി

അല്ലെങ്കിലും ഇന്ത്യക്കാരുടെ ഔദാര്യമായി കിട്ടുന്ന സെമി ഫൈനല്‍ ഒന്നും ഞങ്ങള്‍ക്ക് വേണ്ട എന്നാണത്രെ ഇപ്പോള്‍ പാകിസ്താന്‍ പറയുന്നത്. ഒരു ചാന്‍സ് ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്!

ഒടുക്കത്തെ കളിയായിപ്പോയി

ഒടുക്കത്തെ കളിയായിപ്പോയി

ഒരു ഓവറില്‍ ഇരുപതില്‍ കൂടുതല്‍ റണ്‍സ് വേണ്ടിയിരുന്ന സമയത്ത് പോലും ധോണിയും ജാദവും കളിച്ച ആ കളിയുണ്ടല്ലോ... ആര്‍ക്കായാലും ചിലതൊക്കെ തോന്നിപ്പോകും!

ക്യാപ്റ്റന്‍ കൂള്‍

ക്യാപ്റ്റന്‍ കൂള്‍

ലാസ്റ്റ് ഓവറില്‍ തകര്‍ത്തടിച്ച് കളി ജയിപ്പിക്കാം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നത്രെ ക്യാപ്റ്റന്‍ കൂള്‍. പക്ഷേ, ആറ് പന്തില്‍ 44 റണ്‍സ് വേണം എന്ന കാര്യം അപ്പോഴാണത്രെ അറിഞ്ഞത്!

ഏഷ്യാനെറ്റില്‍ ജയിച്ച് കാണുമോ

ഏഷ്യാനെറ്റില്‍ ജയിച്ച് കാണുമോ

കഴിഞ്ഞ തവണ അഫ്ഗാനിസ്ഥാനെ തോല്‍പിച്ചപ്പോള്‍ ഏഷ്യാനെറ്റ് ഇന്ത്യയെ തോല്‍പിച്ചതായിരുന്നു. ഇപ്പോള്‍ തോറ്റപ്പോള്‍ ജയിപ്പിച്ച് കാണുമോ എന്നായിരുന്നു പലരുടേയും സംശയം!

സിംഗിള്‍ ഇട്ടാല്‍ മതി

സിംഗിള്‍ ഇട്ടാല്‍ മതി

അവസാന ഓവറുകളില്‍ ഒരുമാതിരിപ്പെട്ടവരൊന്നും സിംഗിള്‍ എടുക്കാന്‍ നോക്കില്ല. ഇതിപ്പോള്‍ ധോണിയും ജാദവും അങ്ങോട്ടും ഇങ്ങോട്ടും സിംഗിള്‍ ഇട്ട് കളിക്കുകയായിരുന്നില്ലേ...

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

ശരിക്കും ഇംഗ്ലണ്ടിനെ ജയിപ്പിച്ചതാരാ? അത് ധോണിയല്ലാതെ മറ്റാര്... കളി കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന്റെ കോച്ച് ധോണിയ്ക്ക് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വരെ കൊടുത്തെന്നാ കേള്‍ക്കുന്നേ!

ഇതാണ് ധോണി

ഇതാണ് ധോണി

അവസാന ഓവര്‍ വരെ വേറുതേ തുഴഞ്ഞുകൊണ്ട് നില്‍ക്കും. 49-ാം ഓവറില്‍ എത്തിയാല്‍ ഒരു വെടിക്കെട്ടാണ്. പക്ഷേ, പറഞ്ഞിട്ടെന്താ...

ഇപ്പോ എങ്ങനെയുണ്ട്

ഇപ്പോ എങ്ങനെയുണ്ട്

കഴിഞ്ഞ തവണ ഇന്ത്യക്ക് ഞെട്ടിക്കുന്ന് തോല്‍വി എന്ന് പറഞ്ഞതിനല്ലേ എല്ലാവരും കൂടി പൊങ്കാലയിട്ടത്. ഇപ്പോള്‍ ഇന്ത്യ ശരിക്കും തോറ്റപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ലേ എന്നാണത്രെ ഏഷ്യാനെറ്റ് ന്യൂസ് ചോദിക്കുന്നത്!

ഇങ്ങോട്ട്... അങ്ങോട്ട്...

ഇങ്ങോട്ട്... അങ്ങോട്ട്...

അവസാന ഓവറുകളില്‍ ധോണിയും ജാദവും കൂടി കളിച്ചത് ഏതാണ്ട് ഇതുപോലത്തെ ഒരു കളിയായിരുന്നു. ധോണി ഓടി അങ്ങോട്ട് ചെല്ലും, ജാദവ് ഓടി് ഇങ്ങോട്ട് വരും. അങ്ങോട്ടും ഇഹ്‌ങോട്ടും ഓട്ടം മാത്രം.

 ബെസ്റ്റ് ഫിനിഷര്‍

ബെസ്റ്റ് ഫിനിഷര്‍

സത്യത്തില്‍ ധോണി ബെസ്റ്റ് ഫിനിഷര്‍ ആണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഒറ്റ കളി കൊണ്ടല്ലേ പാകിസ്താന്റേയും ശ്രീലങ്കയുടേയും സെമിഫൈനല്‍ മോഹങ്ങള്‍ എല്ലാം ഫിനിഷ് ചെയ്തത്!

തുഴയാന്‍ ജാദവും

തുഴയാന്‍ ജാദവും

എന്തായാലും ഈ കളികണ്ടതോടെ ആലപ്പുഴയിലെ വള്ളംകളി ടീമുകള്‍ക്ക് പ്രതീക്ഷ കൂടിയിട്ടുണ്ടത്രെ. ധോണി മാത്രമല്ലല്ലോ, ഇത്തവണ തുഴയാന്‍ ജാദവിനെ കൂടി വിളിക്കാമല്ലോ എന്നതാണത്രെ ആശ്വാസം!

വല്യ ഷോ ഒന്നും വേണ്ട

വല്യ ഷോ ഒന്നും വേണ്ട

ഹാര്‍ദ്ദിക് പാണ്ഡ്യ വന്നിട്ട് തരക്കേടില്ലാതെ കളിച്ച് തുടങ്ങിയതായിരുന്നു. അപ്പോഴാണ് ധോണി ആശാന്റെ വക ഉപദേശം. അങ്ങനെ അതും പോയിക്കിട്ടി!

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

നമ്മള് ജയിച്ചാല്‍ ഇംഗ്ലണ്ട് തോല്‍ക്കില്ലേ... അങ്ങനെ ഇംഗ്ലണ്ട് തോറ്റാല്‍ പാകിസ്താന്‍ സെമിയില്‍ എത്തില്ലേ. അങ്ങനെ നമ്മള് ജയിച്ചിട്ട് അവന്‍മാര് ഗുണം പിടിക്കേണ്ടെന്ന്!

ജേഴ്‌സി ശാപം

ജേഴ്‌സി ശാപം

കളി തോറ്റതിന്റെ യഥാര്‍ത്ഥ കാരണം ഒടുവില്‍ ധോണി തന്നെ കണ്ടെത്തിയത്രെ! അത് ജേഴ്‌സ് ശാപം കാരണം ആണെന്ന്!

നല്ല ഐഡിയ

നല്ല ഐഡിയ

ജയിക്കാന്‍ പത്തിന് മുകളില്‍ റണ്‍ റേറ്റ് ആവശ്യമുള്ള സമയത്താണല്ലോ ധോണിയ്‌ക്കൊപ്പം ജാദവും കൂടി ചേരുന്നത്. പിന്നെ കിടുക്കാച്ചി ഐഡിയയാണ് ധോണിയ്ക്ക് ജാദവ് പറഞ്ഞുകൊടുത്തത്!

കാവി ചേര്‍ത്തതോടെ

കാവി ചേര്‍ത്തതോടെ

നീല ജേഴ്‌സിയില്‍ ജയിച്ച് മുന്നേറുന്ന ഇന്ത്യ. അതിനിടയില്‍ കുറച്ച് കാവി ചേര്‍ക്കുന്നു. പിന്നെ എല്ലാം ശുഭം... ലോകകപ്പിലെ ആദ്യ തോല്‍വിയും!

കവാത്ത് മറന്നു

കവാത്ത് മറന്നു

പാകിസ്താനെതിരെ കാവിപ്പടയുയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊക്കെ തള്ളുന്നവരുണ്ട്. അധികം ഡെക്കറേഷന്‍ ഒന്നും വേണ്ട... കാവിയും ഇട്ട് സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്ന് പറഞ്ഞാല്‍ മതിയെന്ന്!

ഏഷ്യാനെറ്റ് ന്യൂസ് റൈറ്റ് നൗ

ഏഷ്യാനെറ്റ് ന്യൂസ് റൈറ്റ് നൗ

കളി തോറ്റ് അതിന്റെ ബ്രേക്കിങ് ന്യൂസും കൊടുത്ത് കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാവം ഇങ്ങനെ ആയിരുന്നത്രെ. കഴിഞ്ഞ തവണ എത്രമാത്രം പൊങ്കാല ഏറ്റുവാങ്ങിയതായിരുന്നു!

ഇത് തന്നെയാ പണ്ടും പറഞ്ഞത്

ഇത് തന്നെയാ പണ്ടും പറഞ്ഞത്

ഇന്ത്യക്ക് എന്തായാലെന്താ... ഇംഗ്ലണ്ട് ജയിച്ചാലും കുഴപ്പമില്ല. പക്ഷേ, പാകിസ്താന്‍ പുറത്താകുമല്ലോ എന്ന് ചിന്തിക്കുന്നവരോട് ഇത്രയേ പറയാന്‍ ഉള്ളൂ!

അല്ലെങ്കിലും ഇങ്ങനെ തന്നെ

അല്ലെങ്കിലും ഇങ്ങനെ തന്നെ

പാകിസ്താനെ പുറത്താക്കാന്‍ വേണ്ടിയാണ് ധോണി ഇങ്ങനെ കളിച്ചത് എന്ന് മാത്രം പറയരുത്. അല്ലെങ്കിലും ധോണി ഇങ്ങനെയൊക്കെ തന്നെയേ കളിക്കാറുള്ളൂ!

സാനിയയും മാലിക്കും

സാനിയയും മാലിക്കും

ഇന്ത്യ കളി തോറ്റപ്പോള്‍ സാനിയ മിര്‍സ കരയുകയായിരുന്നു. കണ്ണ് തുടച്ച് നോക്കിയപ്പോള്‍ അതാ മാലിക്കും ഇരുന്ന് കരയുന്നു... ആകെ കണ്‍ഫ്യൂഷന്‍ ആയിപ്പോയി.

എന്തൊരു പട

എന്തൊരു പട

ഇമ്രാൻ കുഞ്ഞുങ്ങളെ തുരത്തിയ ഭാരത്തിന്റെ കാവിപ്പടയ്ക്ക് അഭിവാദ്യങ്ങൾ എന്നും പറഞ്ഞ് പോസ്റ്റിട്ടത് ആരായിരിക്കും

English summary
World Cup Cricket: India defeated by England and social media trolls mocking MS Dhoni and Indian Jersy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X