കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിനെ മതം മാറ്റിയതാര്... ആ സ്വാമി, സുബ്രഹ്മണ്യം സ്വാമി തന്നെ!!!

Google Oneindia Malayalam News

ഗുരുവായൂരപ്പന്‍, ശബരിമല ശാസ്താവ്, മൂകാംബികാ ദേവി... ഗാനന്ധര്‍വ്വന്‍ യേശുദാസിന്, മേല്‍ പറഞ്ഞവരോടുള്ള ആരാധന മലയാളികള്‍ക്കെല്ലാം അറിയാം. എന്നാല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഒരു മലയാളി അല്ലല്ലോ!

കേരളത്തെ കുറിച്ച് നട്ടാല്‍ നുണയ്ക്കാത്ത നുണകള്‍ പറഞ്ഞ് പ്രചരിപ്പിച്ച ആളാണ് സുബ്രഹ്മണ്യം സ്വാമി. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് യോഗം ചേരാന്‍ പോലും സ്വാതന്ത്ര്യമില്ലെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ട്വിറ്ററില്‍ 'മതംമാറ്റിയതും' സ്വാമി തന്നെ.

Subramanian Swamy

മൂകാംബികയിലും ഗുരുവായൂരിലും ഒക്കെ യേശുദാസ് പോകാറുണ്ട്. ചിലപ്പോള്‍ നെറ്റിയില്‍ ചന്ദനവും തൊടാറുണ്ട്. ഇത് കണ്ടപ്പോള്‍ സുബ്രഹ്മണ്യം സ്വാമി തെറ്റിദ്ധരിച്ചതാണോ അതോ അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ... യേശുദാസ് മതം മാറിയെന്ന രീതിയില്‍ സ്വാമി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ട്വിറ്ററിലൂടെയാണ് സ്വാമിയുടെ ഇടപാടുകള്‍ മുഴുവനും. ആദ്യം രഘുറാം രാജനെ പുകച്ച് പുറത്ത് ചാടിയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തി. അത് വിജയിച്ചു എന്നാണ് സ്വാമി പറയുന്നത്. പിന്നെ അരവിന്ദ് കെജ്രിവാളിന് പിറകെയായി. പക്ഷേ അതിലിപ്പോഴും തീരുമാനമായിട്ടില്ല.

Yesudas

എന്തായാലും യേശുദാസ് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയതായി ട്വിറ്ററിലൂടെ അറിഞ്ഞുവെന്നാണ് സ്വാമിയുടെ ട്വീറ്റ്. അങ്ങനെയെങ്കില്‍ എല്ലാ ഹിന്ദുക്കളും ഒന്നായി യേശുദാസിനെ സ്വീകരിയ്ക്കണം എന്നാണ് സ്വാമി പറയുന്നത്.

സ്വാമിയുടെ ശുപാര്‍ശില്ലാതെ തന്നെ, ഹിന്ദു മതം സ്വീകരിയ്ക്കാതേയും ഹിന്ദുക്കള്‍ യേശുദാസിനെ സ്‌നേഹിയ്ക്കുന്നുണ്ടെന്ന് തന്നെ പറയാം. ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കുന്നത് യേശുദാസിന്റെ ശബ്ദമാണെന്ന് ആ സ്വാമിയ്ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമോ ആവോ!!!

യേശുദാസിന് അങ്ങനെ പ്രത്യേകിച്ചൊരു മതമില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിച്ചത്. മതാതീതമായ ദൈവത്തിലാണത്രെ യേശുദാസ് വിശ്വസിയ്ക്കുന്നത്. അങ്ങനെയുളള യേശുദാസിനെ ഹിന്ദുമത്തിലേയ്ക്ക് മാറ്റിയ സ്വാമിയോട് ആരെങ്കിലും എന്തെങ്കിലും ഒക്കെ ചോദിയ്ക്കുമായിരിക്കും.....!!! ട്വിറ്റര്‍ വഴിയെങ്കിലും

English summary
Yesudas Converted to Hinduism? Subramanian Swamy's Tweet made confusion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X