കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപെക്‌സ് അൾട്ടിമ ബ്ലഡ് ഗ്രൂപ്പ്!!!കടിച്ച കൊതുകുവരെ ഞെട്ടിത്തരിച്ചുപോയി... മഷിച്ചോരയിൽ മുങ്ങിയ ഒരുകഥ!

Google Oneindia Malayalam News

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ പ്രതിപക്ഷ സംഘടനകള്‍ ശക്തമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രിമാര്‍ക്കെതിരെ ആരോപണം വരുമ്പോള്‍ അവരുടെ രാജി ആവശ്യപ്പെട്ട് സമരത്തിനിറങ്ങുക എന്നത് പ്രതിപക്ഷ സംഘടനകളുടെ ധര്‍മവും ആണ്.

എന്നാലും മാതൃഭൂമി മനോരമയോട് ഇങ്ങനെ ചെയ്യാവോ! 'വെള്ളപൂശലിൽ' റെക്കോർഡ് ട്രോൾ... പുതുപ്പള്ളി പുണ്യാളൻ!എന്നാലും മാതൃഭൂമി മനോരമയോട് ഇങ്ങനെ ചെയ്യാവോ! 'വെള്ളപൂശലിൽ' റെക്കോർഡ് ട്രോൾ... പുതുപ്പള്ളി പുണ്യാളൻ!

സമരത്തില്‍ പോലീസിന്റെ അടി കിട്ടുക എന്നതും ചോരവരിക എന്നതും അസാധാരണമായ കാര്യമൊന്നും അല്ല. പക്ഷേ, കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്സ് പാലക്കാട് നടത്തിയ സമരത്തില്‍ പൊടിഞ്ഞതും ഒഴുകിയതും ഒന്നും ചോരയായിരുന്നില്ല, പെയിന്റും മഷിയും ഒക്കെ ആയിരുന്നു എന്നാണ് ആക്ഷേപം. അതേ ചൊല്ലിയാണ് ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന ആഘോഷം. അല്‍പം യൂത്ത് കോണ്‍ഗ്രസ് മഷിച്ചോര ട്രോളുകള്‍ കണ്ടാലോ...

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ഫേസ്ബുക്കില്‍ തന്നെ ഇരുത്തി തള്ളിച്ചാല്‍ മതിയായിരുന്നു എന്നൊക്കെ തോന്നുന്നുണ്ടത്രെ ഇപ്പോള്‍. പെയിന്റില്‍ മുങ്ങിയ ഷര്‍ട്ടും ഇട്ടുകൊണ്ടുള്ള ആ നില്‍പ് കണ്ടാല്‍ ആര്‍ക്കും സഹിക്കില്ല!

കുടുങ്ങിയേനെ

കുടുങ്ങിയേനെ

ചോരയ്ക്ക് ചുമപ്പ് നിറമായത് ഭാഗ്യം. ഇനിയെങ്ങാനും കറുപ്പ് നിറം ആയിരുന്നെങ്കില്‍ വെളുപ്പിച്ചെടുക്കാന്‍ ഇതുപോലെ പണിയെടുക്കേണ്ടി വന്നേനെ!

ഇതെന്ത് ചോര

ഇതെന്ത് ചോര

സമരമൊക്കെ കഴിഞ്ഞ് വീട്ടിലെത്തി കുളിക്കുന്നതിന് മുമ്പാണെന്ന് തോന്നുന്നു ഈ കൊതുക് കടിച്ചത്. എന്തായാലും ചോര ഏത് വിഭാഗത്തില്‍ പെടുന്നതാണെന്ന് കണ്ടെത്താല്‍ പറ്റിയിട്ടില്ലത്രെ!

അത് വേറെ മഷിക്കുപ്പി

അത് വേറെ മഷിക്കുപ്പി

കമ്മികള്‍ പ്രചരിപ്പിക്കുന്ന ആ മഷിക്കുപ്പി തങ്ങളുടേതല്ലെന്ന് എത്ര തവണ പറഞ്ഞു. പക്ഷേ, അത് നാല് വര്‍ഷം മുമ്പ് കെഎസ് യുക്കാര്‍ നടത്തിയ സമരത്തിന്റെ ആയിരുന്നെന്ന് എന്തിന് വെറുതേ ഓര്‍മിപ്പിച്ചു!

എത്രനാരങ്ങാവെള്ളം

എത്രനാരങ്ങാവെള്ളം

പണ്ട് ശബരിമല സമര കാലത്ത് എത്ര നാരങ്ങാവെള്ളം കലക്കിത്തന്നതാണ് എന്ന കാര്യമെങ്കിലും ഒന്ന് ഓര്‍ക്കേണ്ടതായിരുന്നു. ഇനിയിപ്പോ മാമനോടൊപ്പം തോന്നല്ലേ മക്കളേ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം!

പെയിന്റ് പണി

പെയിന്റ് പണി

വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ക്ക് ഒരിത്തിരി പ്രതീക്ഷയൊക്കെ വന്നതായിരുന്നു. പക്ഷേ, സത്യമറിഞ്ഞപ്പോള്‍ ഇരട്ടി വിഷമമായത്രെ!

എങ്ങനെ പറ്റി

എങ്ങനെ പറ്റി

ഇതിപ്പോള്‍ മുറിവ് എവിടെയാണെന്ന് മാര്‍ക്ക് ചെയ്ത് വച്ചത് നന്നായി. അല്ലെങ്കില്‍ എല്ലാവരും തെറ്റിദ്ധരിച്ചേനെ... ശരിക്കും സമരത്തിനിടെ പറ്റിയത് തന്നെ ആണോ ആവോ!

ആ രാസവസ്തു

ആ രാസവസ്തു

രക്തത്തിന് ചുമപ്പ് കളര്‍ കൊടുക്കുന്ന രാസവസ്തു ഏതെന്ന് ചോദിച്ചാല്‍ എല്ലാവരും ഹീമോഗ്ലോബിന്‍ എന്ന് പറയും. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അപെക്‌സ് അള്‍ട്ടിമ എന്നാണത്രെ പറയുക!

ഒരു സംശയവുമില്ല

ഒരു സംശയവുമില്ല

ഈ ചിത്രം കണ്ടിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയോ... ഒരിക്കലും ഇല്ല! ഇത് ആ മുറിവില്‍ നിന്ന് പടര്‍ന്ന രക്തമാണെന്ന് തന്നെയേ തോന്നൂ!

ഇതാണ് യാഥാര്‍ത്ഥ്യം

ഇതാണ് യാഥാര്‍ത്ഥ്യം

ആ മുറിവില്‍ നിന്ന് എങ്ങനെയാണ് രക്തം ധാരധാരയായി പ്രവഹിച്ച് അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍ ആയത് എന്നത് ഇതില്‍പരം എന്ത് തെളിവാണ് വേണ്ടത്. വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കൂ സഹോദരാ...

ഓരോ തുള്ളി മഷിയില്‍ നിന്നും...

ഓരോ തുള്ളി മഷിയില്‍ നിന്നും...

പഴയ പാട്ടൊന്ന് മാറ്റി പിടിക്കേണ്ടി വരും. ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്നതിന് പകരം ഓരോ തുള്ളി മഷിയില്‍ നിന്നും ഒരായിരം കെഎസ് യുക്കാര്‍ക്ക് ഉയരുന്നു എന്നാക്കിയാലോ!

തെറ്റിക്കരുത്

തെറ്റിക്കരുത്

എന്തൊക്കെ വന്നാലും നുണപറയാന്‍ ആരേയും സമ്മതിക്കരുത്. 2016 ലെ സമരത്തിന്റെ മഷിക്കുപ്പിയെ ഈ സമരത്തിന്റെ മഷിക്കുപ്പിയായി അവതരിപ്പിക്കന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കാന്‍ അടുത്ത സമരം തുടങ്ങേണ്ടി വരും!

കളര്‍ ഇളകിയതാണല്ലേ...

കളര്‍ ഇളകിയതാണല്ലേ...

ഇതാണ് പറയുന്നത് സമരത്ത് പോകുമ്പോള്‍ കളറിളകുന്ന അടിവസ്ത്രങ്ങള്‍ ഒന്നും ഇട്ടിട്ട് പോകരിത് എന്ന്. അല്ലെങ്കില്‍ അണികള്‍ എല്ലാം തെറ്റിദ്ധരിക്കില്ലേ...!

ഫേസ്ബുക്ക് വിട്ട് ഇറങ്ങി

ഫേസ്ബുക്ക് വിട്ട് ഇറങ്ങി

ഫേസ്ബുക്കില്‍ മാത്രം ഇരുന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന ആ നേതാവ് മണ്ണിലേക്കിറങ്ങിയ ദിവസമായിരുന്നത്രെ അത്. എന്തായാലും മണ്ണിലിറങ്ങിയ നേതാവിന്റെ ഷര്‍ട്ട് മുഴുവന്‍ ചുവന്ന പെയിന്റ് ആയിരുന്നു!

ഒരല്‍പം നന്ദി...

ഒരല്‍പം നന്ദി...

അത് ശരിയാണല്ലോ... ഇതിപ്പോള്‍ ഒരേ കാര്യം പറഞ്ഞാണ് സമരം ചെയ്യുന്നത് പോലും. അന്ന് ശബരിമല സമരകാലത്ത് വാങ്ങിക്കുടിച്ച നാരങ്ങാവെള്ളത്തിന്റെ നന്ദിയെങ്കിലും കാണിക്കണ്ടേ!

ബ്ലഡ് വരുത്തുകയല്ലേ...

ബ്ലഡ് വരുത്തുകയല്ലേ...

ബ്ലഡ് വരുന്നത് എങ്ങനെ എന്ന് ചോദിച്ചാല്‍ ഇത്രയും വിശാലമായ ഒരു ഉത്തരത്തിന്റെ ആവശ്യമുണ്ടോ... ഫുഡ്‌ഗ്രേഡ് കളര്‍ വാങ്ങിയാല്‍ പോരായിരുന്നോ!

തേയരുതായിരുന്നു....

തേയരുതായിരുന്നു....

എന്തിനാണ് ഇങ്ങനെ മഷിക്കുപ്പിയൊക്കെ വച്ച് സമരം ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ഒരു കാര്യവും ഇല്ലാതെ 2016 ലെ സമരത്തിന്റെ കാര്യം പറഞ്ഞുപോകുന്നത് എന്ത് കഷ്ടമാണ്! ഇനി ഇത് ആവര്‍ത്തിക്കരുത്!

ഹോളി അല്ലായിരുന്നോ...

ഹോളി അല്ലായിരുന്നോ...

കളര്‍ ഒക്കെ കണ്ടിട്ട് ഹോളി ആണെന്ന് തെറ്റിദ്ധരിച്ച് പോയതാണ്. അതിന് ഇത്രയും കലിപ്പിക്കുന്നത് എന്തിനാണെന്ന് അണിയ്ക്ക് മനസ്സിലാകുന്നേ ഇല്ലത്രെ!

ക്ലാസ്സിനല്ല...

ക്ലാസ്സിനല്ല...

മഷി വാങ്ങാന്‍ ചെന്നപ്പോള്‍ കടക്കാരന്‍ വരെ ഞെട്ടി. കൊറോണയൊക്കെ മാറി ക്ലാസ്സൊക്കെ തുടങ്ങിയോ എന്ന്. പിന്നെയല്ലേ കാര്യം മനസ്സിലായത്!

നന്നായി കഴുകിയാല്‍ മതി

നന്നായി കഴുകിയാല്‍ മതി

മഷിക്കുപ്പി സമരം കഴിഞ്ഞ് ആശുപത്രിയില്‍ ചെന്നപ്പോള്‍ കുറിപ്പെഴുതി ഡോക്ടറും തോല്‍പിച്ചത്രെ. മരുന്നൊന്നും വേണ്ട, സര്‍ഫ് എക്‌സലില്‍ ഇട്ട് നന്നായി ഉരച്ച് കഴുകിയാല്‍ മതി എന്നാണത്രെ പറഞ്ഞത്!

മെഷീനില്‍ തന്നെ

മെഷീനില്‍ തന്നെ

സര്‍ഫ് എക്‌സല്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലത്രെ. ടൈഡ് ഉപയോഗിച്ച് വാഷിങ് മെഷീനില്‍ ഇട്ട് തന്നെ മഷികൊണ്ടുള്ള കറ കളയാന്‍ പറ്റുമെന്ന്!

പണിയ്ക്കല്ല, സമരത്തിന്

പണിയ്ക്കല്ല, സമരത്തിന്

രണ്ട് ലിറ്റര്‍ ചുമന്ന പെയിന്റൊക്കെ വാങ്ങാന്‍ ഇവന്‍ പെയിന്റ് പണി തുടങ്ങിയോ എന്നായിരുന്നു സംശയം. അതിപ്പോള്‍ ഒറ്റ സംഭവം കൊണ്ട് മാറിക്കിട്ടിയിട്ടുണ്ട്!

നീലച്ചോര...

നീലച്ചോര...

അണികളില്‍ ഒരാള്‍ക്ക് മാത്രം നീലച്ചോര! അതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോഴല്ലേ സംഗതി മനസ്സിലായത്. ചുമന്ന മഷി കൊടുത്തില്ല... അത്രതന്നെ!

പൈസ അണ്ണന്‍ തരും...

പൈസ അണ്ണന്‍ തരും...

സംഗതിയൊക്കെ ശരി തന്നെ. സമരക്കാലത്ത് ചുമന്ന മഷിയ്ക്ക് നല്ല ചെലവൊക്കെ ഉണ്ടാകും. പക്ഷേ, അതിന്റെ പൈസ ഏത് അണ്ണന്‍ തരും എന്ന് കൂടി പറയണം!

മംഗലശ്ശേരി നീലകണ്ഠന്‍

മംഗലശ്ശേരി നീലകണ്ഠന്‍

കഴിഞ്ഞ ദിവസത്തെ സമരത്തിനിടെയാണ് യാദൃശ്ചികമായി അദ്ദേഹത്തെ വീണ്ടും കണ്ടത്. മറ്റാരും അല്ല, പെട്രോളില്‍ കുളിച്ച് നിന്ന പഴയ ആ മംഗലശ്ശേരി നീലകണ്ഠന്‍ തന്നെ!

ഭൂമിയിലേക്ക് ഇറങ്ങാന്‍

ഭൂമിയിലേക്ക് ഇറങ്ങാന്‍

ഇദ്ദേഹം ഒന്ന് ഭൂമിയിലേക്ക് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നത്രെ ചിലര്‍. ഇത്രയും കാലം ഫേസ്ബുക്കില്‍ മാത്രം ആയിരുന്നല്ലോ സമരവും ബ്ലോക്കലും എല്ലാം...

Recommended Video

cmsvideo
KK shailaja criticize congress protest in lockdown | Oneindia Malayalam
ബ്ലഡ് ഗ്രൂപ്പ് ഏതാ

ബ്ലഡ് ഗ്രൂപ്പ് ഏതാ

സമരത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോരയില്‍ മുങ്ങിയ വസ്ത്രങ്ങള്‍ കണ്ടപ്പോള്‍ ഉടന്‍ രക്തം നല്‍കേണ്ടിവരും എന്ന് വിചാരിച്ച് രക്തഗ്രൂപ്പ് പരിശോധന നടത്തിയതായിരുന്നു. ഗ്രൂപ്പ് കണ്ട് ലാബിലെ ആളുകള്‍ ഞെട്ടിപ്പോയത്രെ!

വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺ

English summary
Youth Congress used red ink or red paint in protest! Social Media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X