കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂതികള്‍ക്കായി യെമന്‍ രണ്ടായി വിഭജിക്കണോ ? അതോ യുദ്ധം ചെയ്ത് തുരത്തണോ? തീരുമാനം സൗദി എടുക്കണം!

Google Oneindia Malayalam News

സനാ: യെമനില്‍ ഹൂതി വിമതരും സര്‍ക്കാരും തമ്മിലുള്ള യുദ്ധത്തിന് അടുത്ത കാലത്തൊന്നും അവസനാമാകുമെന്ന് തോന്നുന്നില്ല. ഹൂതി വിമതരെ തുരത്താന്‍ സൗദി നല്‍കുന്ന സഹായം മാത്രമാണ് ഇപ്പോള്‍ ഹാദി ഗവണ്‍മെന്റിന് ഉള്ളത്. സനാ അടക്കമുളള പ്രദേശങ്ങള്‍ വിമതര്‍ കൈയ്യടക്കി വച്ചിരിയ്ക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉപകരിയ്ക്കില്ലെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രെു സ്ഥിരം സംവിധാനം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ, യെമനേക്കാള്‍ അത് സൗദി അറേബ്യയ്ക്കാണ് ആവശ്യം. ഹൂമിത വിമതരുടെ ആക്രമണം ഇപ്പോള്‍ സൗദിയ്ക്ക് നേരെയാണ്.

സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവ് തന്നെ ആണ് ഹൂതി വിഷയത്തില്‍ ഒരു തീരുമാനം എടുക്കേണ്ടത്. വിമതരുമായുള്ള യുദ്ധം തുടരണോ അതോ യെമനെ രണ്ടായി വിഭജിയ്ക്കണോ... എന്തായിരിക്കും ആ തീരുമാനം.

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

ഒരു വിധത്തിലും ഉള്ള ഒത്തുതീര്‍പ്പുകള്‍ക്കും ഇനി സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുതള്‍. വിമതര്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ല. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.

യുഎന്‍ നിര്‍ദ്ദേശം

യുഎന്‍ നിര്‍ദ്ദേശം

ഹാദി സര്‍ക്കാരിന് സനായില്‍ അധികാരം തിരിച്ചുകൊടുക്കണം എന്നായിരുന്നു ഹൂതി വിമതരോട് ഐക്യരാഷ്ട്രസഭ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. അത് ഹൂതി വിമതര്‍ തള്ളി.

കൗണ്‍സില്‍

കൗണ്‍സില്‍

സനായിലും യെമന്റെ വടക്കന്‍ ഭാഗങ്ങളിലും ഹൂതി വിമതര്‍ ഒരു കൗണ്‍സില്‍ രൂപീകരിച്ച് ഭരണം തുടങ്ങിയിട്ടുണ്ട്. ഇത് അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ രണ്ടായി വിഭജിച്ചിരിയ്ക്കുകാണ്.

സുന്നി, ഷിയ

സുന്നി, ഷിയ

ഷിയ വിഭാഗത്തില്‍ പെടുന്ന ഹൂതികളാണ് വടക്കന്‍ മേഖല പൂര്‍ണമായും ഇപ്പോള്‍ കൈയ്യടക്കി വച്ചിരിക്കുന്നത്. സുന്നി ഭൂരിപക്ഷം ഇപ്പോള്‍ തെക്ക് കിഴക്കന്‍ മേഖലയിലും ആണ് ഉള്ളത്.

ഹാദിയെ താഴെയിറക്കാന്‍

ഹാദിയെ താഴെയിറക്കാന്‍

മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ നിന്ന് മാറ്റി ഒരു ഇടക്കാല സര്‍ക്കാരിനെ കൊണ്ടുവരണം എന്നതായിരുന്നു യുഎന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഹൂതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ ഹാദിയും തയ്യാറായില്ല.

സൗദി അറേബ്യ

സൗദി അറേബ്യ

സൗദി അറേബ്യയുടെ ശക്തമായ പിന്തുണയാണ് സുന്നി ഹാദി സര്‍ക്കാരിനുള്ളത്. അതിന്റെ ബലത്തിലാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത് തന്നെ. ഹൂതികള്‍ ഷിയ വിഭാഗക്കാരായതാണ് സൗദിയ്ക്ക് അവരോടുളള ശത്രുതയ്ക്കുള്ള കാരണം എന്നും ആരോപണം ഉണ്ട്.

നിലവിലെ സ്ഥിതി

നിലവിലെ സ്ഥിതി

ഇപ്പോഴത്തെ അവസ്ഥയില്‍ ഇരു കൂട്ടരും ആക്രമണം അവസാനിപ്പിച്ചാല്‍ യെമന്‍ രണ്ടായി വിഭജിയ്ക്കപ്പെടും. എന്നാല്‍ അത്തരം ഒരു അവസാനത്തിനോട് സൗദിയ്ക്കും ഹാദിയ്ക്കും താത്പര്യമുണ്ടാകാന്‍ സാധ്യതയില്ല.

ഇറാന്‍

ഇറാന്‍

ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാന്‍ ആണ്. പക്ഷേ അവര്‍ക്ക് നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സൗദിയെ സംബന്ധിച്ച് അത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലതാനും.

 സൈനിക നീക്കം

സൈനിക നീക്കം

രാജ്യത്തെ രണ്ടായി വിഭജിയ്ക്കുന്ന അനുവദിക്കില്ലെന്നും സൈനിക നീക്കം ശക്തമാക്കും എന്നും ആണ് സൗദിയും യെമന്‍ ഭരണകൂടവും ഇപ്പോള്‍ പറയുന്നത്.

വലിയ ദുരന്തം?

വലിയ ദുരന്തം?

സനായിലേക്ക് സൗദിയുടെ നേതൃത്വത്തില്‍ ഒരു സൈനിക നീക്കം നടത്തിയാല്‍ അവിടം തിരിച്ച് പിടിയ്ക്കാനാകുമെന്ന് ഉറപ്പാണ്. പക്ഷേ വലിയ ആള്‍നാശം ഉണ്ടാകും. ഒരു പക്ഷേ തലമുറകളോലും അതിന്റെ വൈരം ഹൂതി വിമതര്‍ക്ക് സൗദിയോട് ഉണ്ടാകും. അത്തരമൊരു ദീര്‍ഘകാല പ്രശ്‌നത്തെ സ്വീകരിയ്ക്കാനും സൗദി അറേബ്യയ്ക്ക് മടിയുണ്ട്.

English summary
Saudi Arabia's moment of truth in Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X