• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധ്യാപക ദിനം: കലാലയ മുറ്റത്ത് ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുക്കന്‍മാര്‍ക്ക്... ചരിത്രം ഇങ്ങനെ

സപ്തംബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ അധ്യാപക ദിനം. പല രാജ്യങ്ങളും തിയ്യതികളില്‍ വ്യത്യാസമുണ്ട്. ഓരോ രാജ്യത്തും അവരുടേതായ മഹദ് വ്യക്തികളുമായി ബന്ധപ്പെട്ട തിയ്യതികളിലാണിത്. രണ്ടാം രാഷ്ട്രപതിയായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്.

ഗുരുക്കന്‍മാരെ അല്ലെങ്കില്‍ അധ്യാപകരെ ആദരിക്കാത്തവരും ബഹുമാനിക്കാത്തവരുമില്ല. സമൂഹത്തില്‍ ഇത്രമേല്‍ ആദരവ് നേടിയ മറ്റൊരു വിഭാഗവുമില്ല. ബന്ധങ്ങള്‍ വഷളായി കൊണ്ടിരിക്കുന്ന ഈ ആധുനിക കാലത്തും അധ്യാപകര്‍ ആദരിക്കപ്പെടുന്നു എന്നത് പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. നന്മയുടെ നാമ്പുകള്‍ ഇല്ലാതായിട്ടില്ലെന്ന് സന്തോഷത്തോടെ ഓര്‍ക്കാം. അധ്യാപകരുടെ സാമൂഹിക-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും വിദ്യാര്‍ഥി നന്മയ്ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അവസരം ഒരുക്കുകയുമാണ് അധ്യാപക ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. വരും തലമുറയ്ക്ക് അധ്യാപനത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കലും മറ്റൊരു ലക്ഷ്യമാണ്.

അധ്യാപകരുടെ അധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. സര്‍വേപിള്ളി രാധാകൃഷ്ണന്‍. തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി. 1909ല്‍ മദ്രാസ് പ്രസിഡന്‍സി കോളജിലാണ് അധ്യാപകനായുള്ള ജീവിതം അദ്ദേഹം ആരംഭിച്ചത്. 1918ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് കല്‍ക്കട്ട സര്‍വകലാശാലയില്‍ ഫിലോസഫി പ്രഫസറായി. ഇക്കാലത്ത് ഹര്‍വാഡ് സര്‍വകലാശാലയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഫിലോസഫി സമ്മേളനത്തില്‍ കല്‍ക്കട്ടയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു അദ്ദേഹം.

1929ല്‍ ഓക്‌സ്ഫഡിലെ മാഞ്ചസ്റ്റര്‍ കോളജില്‍ നിയമനം ലഭിച്ചു. ഇക്കാലത്ത് മത താരതമ്യ പഠന വിഷയങ്ങളില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തിയിരുന്നു രാധാകൃഷ്ണന്‍. 1931ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി നല്‍കിയതോടെയാണ് സര്‍ പദവി പേരിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 1952ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മെയ് 13ന് രാഷ്ട്രപതിയായി സ്ഥാനമേറ്റു. അന്ന് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു.

ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോര്‍ എന്ന ആദ്യ പുസ്തകം ലോകശ്രദ്ധ നേടി. വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ച് ഇന്ത്യയുടെ അധ്യാപക ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ദിവസം വിദ്യാലയങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ കൊറോണ കാരണം വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ആഘോഷങ്ങള്‍ നടക്കില്ല.

English summary
September 5 Teachers Day: Who is Dr S Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X