കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70-ാം വയസ്സില്‍ പിഎച്ഡിയുമായി തോമസ്

  • By Soorya Chandran
Google Oneindia Malayalam News

MV Thomas
തിരുവനന്തപുരം: എഴുപതാം വയസ്സ് എന്ന് പറയുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ എല്ലാം ഇറക്കി വച്ച്, ജീവിതം മനോഹരമായി ആസ്വദിക്കാവുന്ന ഒരു പ്രായമാണ്. അപ്പോള്‍ ഈ പ്രായത്തിലും പഠിക്കുകയും ഗവേഷണം നടത്തുകയും ഒകകെ ചെയ്യുക എന്ന് വച്ചാലോ....

അങ്ങനെ ഒരാളുണ്ട് ഇവിടെ. തിരുവനന്തപുരത്തെ കേരള സര്‍വ്വകലാശലയിലെ ഒരു റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ ഗവേഷണ വിദ്യാര്‍ത്ഥി എന്ന റെക്കോര്‍ഡ്.

എംവി തോമസ്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചയാളാണ് ഇദ്ദേഹം. മലയാള സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ ഉണ്ട്. കൂടാതെ അധ്യാപനത്തില്‍ ബിരുദവും.

2007 ല്‍ ആണ് പത്രപ്രവര്‍ത്തനത്തില്‍ ഇദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ ഗവേഷണം തുടങ്ങുന്നത്.കേരളത്തിലെ സ്വാതന്ത്രസമര മുന്നേറ്റങ്ങളില്‍ മലയാള പത്രങ്ങള്‍ വഹിച്ച പങ്ക് എന്നതായിരുന്നു തോമസിന്റെ ഗവേഷണ വിഷയം. തന്റെ പഴയ സഹപാഠിയായ കെ സുഭാഷ് ആയിരുന്നു ഗൈഡ്. സുഭാഷ് ആ സമയം സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വിഭാഗം മേധാവിയായിരുന്നു.

ഭൂരിപക്ഷം പേരും പത്രപ്രവര്‍ത്തനത്തിന്റെ ഗ്ലാമര്‍ കണ്ടാണ് ഈ മേഖലയിലേക്ക് വരുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഗവേഷണം താത്പര്യപ്പെടുന്നതെന്ന് തോമസ് പറയുന്നു. മാധ്യങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചും പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള എംവി തോമസിനെ സംബന്ധിച്ചിടത്തോളം തന്റെ ഗവേഷണം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു സഹായം കൂടിയാണ്.

പിആര്‍ഡിയില്‍ ജോലിക്ക് ചേരും മുമ്പ് എംവി തോമസ് ഒരു അധ്യാപകനായിരുന്നു. പത്തനാപുരത്തെ സെന്റ് സ്റ്റീഫന്‍സ് ഹൈസ്‌കൂളില്‍. ഈ സമയത്താണ് പത്ര പ്രവര്‍ത്തനം പഠിക്കാനായി കേരള സര്‍വ്വകലാശാലയില്‍ എത്തുന്നത്. 1977ല്‍. അന്നത്തെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ത്ഥിയും തോമസ് തന്നെയായിരുന്നു.

ഭാരതീയ പത്രചരിത്രം, മാധ്യമങ്ങളും മലയാള സാഹിത്യവും ഫണ്ടമെന്റല്‍സ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ജനകീയ ഭരണം ജനങ്ങളുടെ ഭാഷയില്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ 15 ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
M V Thomas has set a record by becoming the oldest person to be awarded a PhD by the University of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X