കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഫി ഇപ്പോഴും ഗ്രൂപ്പിന്റെ ഭാഗം; ഒറ്റ ദിവസം കൊണ്ട് ഗ്രൂപ്പില്ലാതാകില്ല... നല്‍കുന്നത് കൃത്യമായ സന്ദേശം

Google Oneindia Malayalam News

പാലക്കാട്: കെ സുധാകരനും വിഡി സതീശനും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നേതൃത്വത്തിലേക്ക് വന്നതിന് പിറകെ വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ അപ്പാടെ തകര്‍ത്തെറിയുന്ന തരത്തിലുള്ള ചില നീക്കങ്ങളും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു.

30 കോടി മുക്കിയ കോണ്‍ഗ്രസ് നേതാവ് ആര്? 'പദവി നഷ്ടപ്പെട്ട ഉന്നതന്‍', 'ഉന്നതന്റെ അടുത്ത ആള്‍'... പുതിയ വിവാദം30 കോടി മുക്കിയ കോണ്‍ഗ്രസ് നേതാവ് ആര്? 'പദവി നഷ്ടപ്പെട്ട ഉന്നതന്‍', 'ഉന്നതന്റെ അടുത്ത ആള്‍'... പുതിയ വിവാദം

30 കോടി മുക്കിയ കോണ്‍ഗ്രസ് നേതാവ് ആര്? 'പദവി നഷ്ടപ്പെട്ട ഉന്നതന്‍', 'ഉന്നതന്റെ അടുത്ത ആള്‍'... പുതിയ വിവാദം30 കോടി മുക്കിയ കോണ്‍ഗ്രസ് നേതാവ് ആര്? 'പദവി നഷ്ടപ്പെട്ട ഉന്നതന്‍', 'ഉന്നതന്റെ അടുത്ത ആള്‍'... പുതിയ വിവാദം

ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ടി സിദ്ദിഖും ഷാഫി പറമ്പിലും പുതിയ ഗ്രൂപ്പിലേക്ക് ചേക്കേറി എന്ന തരത്തില്‍ ആയിരുന്നു വാര്‍ത്തകള്‍. അത്തരം വാര്‍ത്തകളെ സാധൂകരിക്കുന്ന ചില സംഭവങ്ങളും അരങ്ങേറിയിരുന്നു. എന്നാല്‍ ഒറ്റ ചിത്രത്തിലൂടെ തന്റെ കൂറ് ആര്‍ക്കൊപ്പമെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഇപ്പോള്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഷാഫി പറമ്പിലും തന്റെ ഗ്രൂപ്പ് കൂറ് വെളിപ്പെടുത്തിയിരിക്കുകയാണ്.

1

നിലവിലുള്ള സംവിധാനങ്ങളെല്ലാം ഇടിച്ചുപൊളിച്ചുകളഞ്ഞ്, എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുക എന്നതല്ല ശരിയായ രീതി എന്ന നിലപാടാണ് പാലക്കാട് എംഎല്‍എ ആയ ഷാഫി പറമ്പിലിന്. എംഎല്‍എ എന്നതിനപ്പുറം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് ഷാഫി. കേരളത്തില്‍, കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള യുവനേതാവ് എന്ന സ്ഥാനവും ഷാഫി പറമ്പിലിന് അവകാശപ്പെട്ടതാണെന്ന് പറയാം.

2

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി ഉണ്ടെങ്കിലേ പാര്‍ട്ടിയ്ക്ക് മുന്നോട്ട് പോകാന്‍ ആകൂ എന്നാണ് ഷാഫിയുടെ വിലയിരുത്തല്‍. ഈ രണ്ട് നേതാക്കളുടേയും ബന്ധങ്ങള്‍ പുതിയ നേതൃത്വം ഉപയോഗപ്പെടുത്തണം. അവരുടെ മികച്ച വശങ്ങളെ അംഗീകരിക്കുകയും കൂടി ചെയ്തിട്ടുവേണം പോരായ്മകള്‍ പരിഹരിക്കേണ്ടത് എന്ന് കൂടി ഷാഫി പറമ്പില്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഈ സമീപനം തന്നെ ആയിരിക്കും പുതിയ നേതൃത്വം സ്വീകരിക്കുക എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

3

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഷാഫി പറമ്പില്‍ ഗ്രൂപ്പ് തീരുമാനത്തിനൊപ്പം നിന്നില്ല എന്നതാണ് വലിയ ആക്ഷേപമായി എ ഗ്രൂപ്പിനുള്ളില്‍ ഉയര്‍ന്നുവന്നത്. ഇത് സംബന്ധിച്ച് അഭിമുഖം നടത്തിയ സുജിത് നായര്‍ ചോദ്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, ആ ചോദ്യത്തിന് ഷാഫി പറമ്പില്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ചും മറ്റുമൊക്കെയാണ് മറുപടിയായി നല്‍കിയിട്ടുള്ളത്. ആ ഘട്ടത്തില്‍ ഷാഫി സ്വീകരിച്ചത് ഗ്രൂപ്പ് താത്പര്യത്തിന് വിരുദ്ധമായിട്ടുള്ള നിലപാട് തന്നെ ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇത് എന്ന് യൂത്ത് കോണ്‍ഗ്രസില്‍ ഒരു വിഭാഗം കരുതുന്നുണ്ട്.

4

'ഒറ്റ ദിവസം കൊണ്ട് എനിക്ക് ഗ്രൂപ്പില്ല എന്ന് പ്രസംഗിച്ചാല്‍ കേള്‍ക്കാന്‍ രസമുണ്ടാകും' എന്നാണ് ഗ്രൂപ്പ് പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിന് ഷാഫി നല്‍കുന്ന മറുപടി. താന്‍ ഇപ്പോഴും ഗ്രൂപ്പിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഉത്തരം. എന്നാല്‍ അതിനപ്പുറത്തേക്ക്, ഗ്രൂപ്പ് താത്പര്യത്തിനപ്പുറം പാര്‍ട്ടി താത്പര്യം സംരക്ഷിക്കുക എന്നതാണ് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം എന്നും ഷാഫി പറമ്പില്‍ പറയുന്നുണ്ട്. 'പാര്‍ട്ടി ഫസ്റ്റ്' എന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളും ഇതിനായി ഷാഫി ഉദ്ധരിക്കുന്നു.

5


പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പങ്കുവയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് പരോക്ഷമായി ഷാഫി പറമ്പില്‍ പറയുന്നത്. അത്തരത്തില്‍ ആളുകളെ നിയമിക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തന മികവ് മാത്രമാണ് നോക്കുന്നതെങ്കില്‍ പാര്‍ട്ടിയിലെ പകുതി പ്രശ്‌നങ്ങളും ഇല്ലാതാകുമെന്നും ഷാഫി പറമ്പില്‍ വിലയിരുത്തുന്നുണ്ട്. ഇക്കാലമത്രയും അത്തരത്തില്‍ അല്ല കാര്യങ്ങള്‍ നടന്നത് എന്ന പരോക്ഷ വിമര്‍ശനവം ഇതിലുണ്ട് എന്ന് വേണമെങ്കില്‍ വിലയിരുത്താവുന്നതാണ്.

6

ഉമ്മന്‍ ചാണ്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് ഷാഫി പറമ്പില്‍ അഭിമുഖത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഗ്രൂപ്പ് തീരുമാനം അനുസരിച്ചില്ല എന്ന വിവാദം നിലനില്‍ക്കുന്ന ഘട്ടത്തിലും അദ്ദേഹവുമായി സംസാരിച്ചിരുന്നു എന്നാണ് പറയുന്നത്. എല്ലാ കാലത്തും ഉമ്മന്‍ ചാണ്ടിയുടെ ഉപദേശങ്ങള്‍ തന്നെയാണ് താന്‍ പിന്തുടരാറുള്ളത് എന്നും ഷാഫി പറയുന്നുണ്ട്. പാര്‍ട്ടിയുടെ ഐക്യത്തിന് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഉപദേശിക്കാറുള്ളത് എന്ന് കൂടി ഉദാഹരണ സഹിതം ഷാഫി പറയുന്നു. ഡിസിസി അധ്യക്ഷന്‍മാരുടെ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള പരസ്യ പ്രതികരണം വിലക്കിയത് ഉമ്മന്‍ ചാണ്ടി ആയിരുന്നത്രെ. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് പോകരുത് എന്ന നിലപാടായിരുന്നു ഉമ്മന്‍ ചാണ്ടി സ്വീകരിച്ച് എന്നാണ് ഷാഫി വ്യക്തമാക്കുന്നത്.

7

ഉമ്മന്‍ ചാണ്ടിയുമായി ഒരിക്കലും അകല്‍ച്ചയുണ്ടായിട്ടില്ല എന്നും , അങ്ങനെ ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് കൂടി ഷാഫി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പ് താത്പര്യം എന്തെന്ന് കൂടി വ്യക്തമാക്കപ്പെടുകയാണ്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവികളിലേക്ക് എത്തിയത് പോലും ഗ്രൂപ്പ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഷാഫി പറമ്പില്‍ ഈ അഭിമുഖത്തില്‍ അംഗീകരിക്കുന്നും ഉണ്ട്.

8

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍ ആയിരുന്നു. രണ്ടാമതൊരു നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടപ്പോള്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പലരും പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വരികയായിരുന്നു. ഇന്ന് അച്ചടക്കത്തിന്റെ വാള്‍ വീശി മുന്നേറുന്ന കെ സുധാകരനും അന്ന് നടത്തിയത് പാര്‍ട്ടി നേതാക്കളെ പരസ്യമായി വിമര്‍ശിക്കുന്ന സമീപനം ആയിരുന്നു. എന്തായാലും ഈ ഘട്ടത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിഷ്ഠിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ഈ സംഭവ വികാസങ്ങള്‍.

9

പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിന് തന്നെയായിരുന്നു മേല്‍ക്കൈ. എന്നിരുന്നാലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണയുണ്ടായിരുന്നു. പക്ഷേ, ഹൈക്കമാന്‍ഡ് നിലപാട് ആരാഞ്ഞപ്പോള്‍ ഇരു ഗ്രൂപ്പുകളിലേയും പലരും സതീശന് അനുകൂലനിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസില്‍ ഏറെക്കുറേ 'കേഡര്‍' സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന എ ഗ്രൂപ്പില്‍ നിന്ന് പോലും രണ്ട് പേര്‍ സതീശനെ പിന്തുണച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ടി സിദ്ദിഖും, ഷാഫി പറമ്പിലും ആയിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു. ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച ഈ സംഭവത്തിന് പിറകെ ആയിരുന്നു ടി സിദ്ദിഖ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ആയി നിയോഗിക്കപ്പെടുന്നത്.

മാലാഖയെ പോലെ തിളങ്ങി ദുല്‍ഖറിന്റെ നായിക: റിതു വര്‍മ്മയുടെ ഏറ്റവും പുതിയ ഫോട്ടോസ്

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
Shafi Parambil says groupism will not be abolished from Congress in a single day. He expressed his stand in an interview with Malayalam Manorama. His stand clearly indicates that he is still with A Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X