കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്കറില്‍ ബിജെപിക്ക് കാലിടറും.... കോണ്‍ഗ്രസ് തിരിച്ചുവരും

Google Oneindia Malayalam News

Recommended Video

cmsvideo
സിക്കറില്‍ ബിജെപിക്ക് കാലിടറുമോ? | Oneindia Malayalam

ഹിന്ദി ഹൃദയഭൂമിയില്‍ ഏറ്റവും ശ്രദ്ധാ കേന്ദ്രമായ സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിയുടെ ഏറ്റവും മികച്ച സംഘടനാ സംവിധാനവും തുല്യ ശക്തികളായ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടവും എല്ലാ തവണയും രാജസ്ഥാനില്‍ പതിവാണ്. സിക്കറാണ് രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ മണ്ഡലം. ഇത് ബിജെപിയുടെ ശക്തമായ കോട്ടയാണ്. സുമേധാനന്ദ് സരസ്വതിയാണ് ഇവിടെ നിന്നുള്ള എംപി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവോടെ സിക്കറില്‍ പോരാട്ടം കനക്കും. സുമേധാനന്ദിന് ഇവിടെ ജനപ്രീതി കുറഞ്ഞതും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2019ല്‍ ഇവിടെ അട്ടിമറി നടക്കാന്‍ വരെ സാധ്യതയുണ്ട്.

1

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിക്കറില്‍ ബിജെപിയാണ് ആധിപത്യം പുലര്‍ത്തുന്നത്. 2014ല്‍ സുമേധാനന്ദ് സരസ്വതിക്ക് 499,428 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ജാട്ടിന് 2,60,232 വോട്ടുകളാണ് ലഭിച്ചത്. 2,39,196 വോട്ടിന്റെ ഭൂരിപക്ഷമാണ് സുമേധാനന്ദ് സരസ്വതിക്ക് ലഭിച്ചത്. മോദി തരംഗം ഈ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അതേസമയം ഹിന്ദു വോട്ടുകളുടെ വലിയ രീതിയിലുള്ള ഏകീകരണവും സിക്കറില്‍ ഉണ്ടായിരുന്നു. അതേസമയം ഈ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുഭാഷ് മഹാരിയ 188,841 വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി ആംറാറാം 53134 വോട്ടും നേടിയിരുന്നു. ഇവരുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ ഫലം തന്നെ മാറിമറിയുമായിരുന്നു.

1

ലോക്‌സഭയിലെ പ്രകടനം വിലയിരുത്തിയാല്‍ അത്ര മികവ് സുമേധാനന്ദിന് അവകാശപ്പെടാനില്ല. 92 ശതമാനം ഹാജരാണ് അദ്ദേഹത്തിന്റെ പ്രധാന മികവ്. ഇത് സംസ്ഥാന ശരാശരിക്കും മുകളിലാണ്. അതേസമയം 80 ചര്‍ച്ചകളുടെ ഭാഗമായി ഞെട്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു. 499 ചോദ്യങ്ങളാണ് അദ്ദേഹം സഭയില്‍ ഉന്നയിച്ചത്. ഇത് സംസ്ഥാന ദേശീയ ശരാശരിക്കും എത്രയോ മുകളിലാണ്. ഇതുവരെ ബില്ലുകള്‍ അവതരിപ്പിക്കാന്‍ എംപിക്ക് സാധിച്ചിട്ടില്ല. പക്ഷേ ലോക്‌സഭയിലെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പോരായ്മകള്‍ മറികടക്കാന്‍ സുമേധാനന്ദ് സരസ്വതിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ അദ്ദേഹം അത്ര ജനപ്രിയനല്ലെന്ന് വ്യക്തമാണ്.

1

എട്ട് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് സിക്കര്‍ ലോക്‌സഭാ മണ്ഡലം. ലക്മന്‍ഖഡ്, ദോഡ്, സികര്‍, ദന്ത രാംഗഡ്, ഖണ്ഡേല, നീം കാല താന, ശ്രീ മധോപൂര്‍, ചോമു എന്നിവയാണ് മണ്ഡലങ്ങള്‍. ചരിത്ര നഗരമായിട്ടാണ് സിക്കര്‍ അറിയപ്പെടുന്നത്. രജപുത്രര്‍ അടക്കമുള്ള വിഭാഗം ഇവിടെ ശക്തമായ വോട്ടുബാങ്കാണ.് മുഗള്‍ ഭരണകാലത്തെ കൊത്തുപണികള്‍ കൊണ്ട് പ്രശസ്തിയാര്‍ജിച്ച മണ്ഡലം കൂടിയാണ് സിക്കര്‍. രാജസ്ഥാനില്‍ ടൂറിസത്തിന് പ്രശ്‌സിയാര്‍ജിച്ചതും ഏറ്റവുമധികം ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നതുമായ നഗരമാണ് ഇത്. നിരവധി കോട്ടകളും ഇവിടെയുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളും സിക്കറിലാണ് ഉള്ളത്. ബിജെപിയും കോണ്‍ഗ്രസും മാറി ഭരിക്കുന്നത് കൊണ്ട് ഇവിടെ വികസനം ശക്തമാണ്.

1

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശക്തമായ മണ്ഡലമാണ് സിക്കര്‍. 1957ല്‍ രാമേശ്വര്‍ താന്തിയയിലൂടെയാണ് കോണ്‍ഗ്രസ് ഈ മണ്ഡലം പിടിക്കുന്നത്. ദീര്‍ഘകാലം ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. 1998ല്‍ സുഭാഷ് മഹാരിയയിലൂടെയാണ് ബിജെപി സിക്കറില്‍ വിജയക്കൊടി പാറിച്ചത്. തുടര്‍ച്ചയായ മൂന്നുതവണ മഹാരിയ ഈ മണ്ഡലത്തില്‍ വിജയം നേടി. 2009ല്‍ മഹാദേവ് സിംഗ് ഖണ്ഡേലയിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 2014ല്‍ വീണ്ടും തകര്‍ന്നടിഞ്ഞു. നിലവില്‍ ഇവിടെ കോണ്‍ഗ്രസും ബിജെപിയും തുല്യശക്തിയാണ്. ഭരണവിരുദ്ധ വികാരം കാരണം മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്.

1

ഇത്തവണ മണ്ഡലം ഏറ്റവും ശക്തമായ പോരാട്ടം നടക്കും. സ്വതന്ത്രരും സിപിഎമ്മും ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇത് വിജയ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതേസമയം സുമേധാനന്ദ് സരസ്വതി മണ്ഡലത്തില്‍ തീരെ ജനപ്രിയനല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയിലെല്ലാം കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് നടത്തിയത്. മോദി സര്‍ക്കാരിന്റെ നയങ്ങളും ഇവിടെ ബിജെപി എംപിക്ക് തിരിച്ചടിയാവും. പക്ഷേ സിക്കറില്‍ മോദി തന്നെയാണ് ഇപ്പോഴും ജനപ്രിയ നേതാവ്. അദ്ദേഹത്തിന്റെ പ്രതിച്ഛായയില്‍ വിജയിക്കുക തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യവും ബിജെപിക്ക് പരിഗണിക്കുന്നുണ്ട്.

1
English summary
sikar lok sabha constituency sumedhanadh saraswathy perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X