• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മടിച്ചാണെങ്കിലും കാര്യം പറഞ്ഞു, ചേച്ചിയാണ് ധൈര്യം തന്നത്; മഞ്ജു വാര്യർ മാറ്റിമറിച്ച സിൻസിയുടെ ജീവിതം

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്നത് നടി മഞ്ജു വാര്യരാണെന്ന് തുറന്നു പറഞ്ഞ് വനിത സംരഭക സിന്‍സി അനില്‍. മഞ്ജു വാര്യര്‍ ഒപ്പമുള്ളപ്പോള്‍ തനിക്ക് ലഭിക്കുന്ന ആത്മവിശ്വാസത്തെ കുറിച്ചും സിന്‍സി പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരുമായുള്ള അപൂര്‍വ സൗഹൃദത്തെ കുറിച്ച് സിന്‍സി അനില്‍ തുറന്നുപറയുന്നത്. ഒപ്പം ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്റെ കൂടെ നിന്ന് ധൈര്യം തന്നെ മഞ്ജു വാര്യരെ കുറിച്ചും സിന്‍സി പറയുന്നു.

ചോക്ലേറ്റ് ബിസ്‌നസ്

ചോക്ലേറ്റ് ബിസ്‌നസ്

ഹോം മെയ്ഡ് ചോക്ലേറ്റ് ബിസ്‌നസ് നടത്തുന്ന സംരഭകയാണ് സിന്‍സി അനില്‍. ഒരിക്കല്‍ ഒരു ഹോട്ടലില്‍ ചോക്ലേറ്റ് കൊടുക്കാന്‍ വന്നപ്പോഴായിരുന്നു സിന്‍സി മഞ്ജുവിനെ പരിചയപ്പെടുന്നത്. അന്ന് കയ്യിലുണ്ടായിരുന്ന ഒരു ചോക്ലേറ്റ് ബോക്‌സ് മഞ്ജു വാര്യര്‍ക്ക് സിന്‍സി നല്‍കി. പിന്നെ ഒരു ഫോട്ടോയും എടുത്താണ് ഇരുവരും മടങ്ങിയത്.

ജീവിതത്തെ മാറ്റിമറിച്ച ഇമെയില്‍

ജീവിതത്തെ മാറ്റിമറിച്ച ഇമെയില്‍

ദിവസങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ ചോക്ലേറ്റ് ബോക്്‌സിന്റെ പിന്നിലെ മെയില്‍ ഐഡി എടുത്ത് സിന്‍സിക്ക് ഒരു മെയില്‍ അയച്ചു. അന്ന് അത് സിന്‍സിയുടെ ജീവിതത്തെ മാറ്റിമറച്ച ഇമെയില്‍ ആയിരുന്നെന്ന് സിന്‍സി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായാണ് ആ സന്ദേശം സിന്‍സിയെ തേടിയെത്തിയത്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ ഒരു സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് സിന്‍സി പറയുന്നു. സിന്‍സിയുടെ ചിത്രം സാമൂഹ്യ വിരുദ്ധര്‍ എടുത്ത് ന്യൂഡ് സൈറ്റില്‍ മോര്‍ഫ് ചെയ്ത പോസ്റ്റ് ചെയ്തു. ജീവിതത്തില്‍ തളര്‍ന്നുപോയ നിമിഷങ്ങളായിരുന്നു എന്ന് സിന്‍സി പറയുന്നു. ഇക്കാര്യം വീട്ടുകാരോടും ബന്ധുക്കളോടും പറയാന്‍ സിന്‍സിക്ക് കഴിഞ്ഞില്ല.

മഞ്ജുവിനോട് പറഞ്ഞു

മഞ്ജുവിനോട് പറഞ്ഞു

തുടര്‍ന്ന് ഇക്കാര്യം മടിച്ചാണെങ്കിലും സിന്‍സി മഞ്്ജുവിനോട് പറഞ്ഞു. ആ സമയത്ത് മഞ്ജു വാര്യര്‍ നല്‍കിയ ധൈര്യം വളരെ വലുതാണെന്ന് സിന്‍സി പറയുന്നു. ആ ധൈര്യത്തിലാണ് കേസ് കൊടുക്കാനും മറ്റ് നടപടികളിലേക്കും സിന്‍സി കടന്നത്. നമ്മള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കരുത് , തല ഉയര്‍ത്തി നില്‍ക്കണമെന്ന് തന്നോട് മഞ്ജു പറഞ്ഞതായി സിന്‍സി പറയുന്നു.

പ്രതിയെ പിടികൂടി

പ്രതിയെ പിടികൂടി

കേസ് കൊടുത്തതിന് പിന്നാലെ പ്രതിയെ പിടികൂടി. ഇക്കാര്യം മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്നിരുന്നു. അന്ന് കുടുംബമായി ജീവിക്കുന്ന തനിക്ക് ഐഡന്ററ്റി വെളിപ്പെടുത്താന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് തനിക്ക് സംഭവിച്ചത് തല ഉയര്‍ത്തിപ്പിടിച്ച് ലോകത്തോട് വിളിച്ച് പറയാന്‍ തുടങ്ങി. ഒരു ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും തകര്‍ക്കാം എന്ന അവസ്ഥയാണെന്നും സിന്‍സി പറയുന്നു.

cmsvideo
    Manju warrier's applause to soorarai pottru team | Oneindia Malayalam
    യാത്രയില്‍ മഞ്ജു ചേച്ചി

    യാത്രയില്‍ മഞ്ജു ചേച്ചി

    അന്നത്തെ വീട്ടമ്മയില്‍ നിന്ന് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഇന്നത്തെ എന്നിലേക്കുള്ള യാത്രയില്‍ മഞ്ജു ചേച്ചിയാണ് ഒപ്പമുണ്ടായിരുന്നതെന്ന് സിന്‍സി പറയുന്നു. ഏറെ നാളത്തെ സൗഹൃദത്തിന് ശേഷം മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നത് ഇപ്പോള്‍ സിന്‍സിയാണ്. വളരെ സിമ്പിളും പവര്‍ഫുള്ളുമായ വ്യക്തിയാണ് മഞ്ജു ചേച്ചി, നമ്മുടെ ഒപ്പം നില്‍ക്കുമ്പോള്‍ നമ്മളില്‍ ഒരാളായി നില്‍ക്കുമെന്നും സിന്‍സി പറയുന്നു.

    ജോസിന് സ്വന്തം തട്ടകത്തില്‍ പണികൊടുക്കാന്‍ യുഡിഎഫ്: കോണ്‍ഗ്രസിന്‍റേത് വേറെ തന്ത്രം, ജോസഫിനും ചിരി

    എൽഡിഎഫ് തുടങ്ങി..ആന്തൂർ നഗരസഭയിൽ എതിരില്ലാതെ 6 ഇടത്ത് ജയം,മലപ്പട്ടത്ത് 5

    ജോസിന് സ്വന്തം തട്ടകത്തില്‍ പണികൊടുക്കാന്‍ യുഡിഎഫ്: കോണ്‍ഗ്രസിന്‍റേത് വേറെ തന്ത്രം, ജോസഫിനും ചിരി

    English summary
    Sincy Anil says lady superstar Manju Warrier who gave her the Courage during struggling times
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X