കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാത്രി അനുഷ്ഠാനങ്ങള്‍

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

ഈ വരുന്ന ഫെബ്രുവരി 24-ാം തീയതിയാണ് ഈ വര്‍ഷത്തെ മഹാശിവരാത്രി. ഫാല്‍ഗുന മാസത്തിലെ കറുത്തപക്ഷ ത്രയോദശിയാണ് നാം ഇപ്രകാരം ആചരിച്ചു പോരുന്നത്. പ്രദോഷ സമയത്ത് ശിവന്‍ തന്റെ ആനന്ദനടനമാടുന്നുവെന്നാണ് പഴമക്കാരുടെ സങ്കല്‍പ്പം. ശിവന്റെ താണ്ഡവനൃത്തം പൂര്‍ണ്ണമാകുന്ന ദിനമത്രേ, ശിവരാത്രി. രാത്രി എന്നാല്‍ പൂര്‍ണ്ണതയിലെത്തുന്നത്, അവസാനിക്കുന്നത് എന്നൊക്കെയാണ് അര്‍ത്ഥം. അത്യന്തം ഭയങ്കരമായ, ഭീതിജനകമായ ഒരു രാത്രിയ്ക്ക് നാം പൊതുവെ കാളരാത്രി എന്നു പറയാറുണ്ട്. ശരിക്കും ആ വാക്ക് ''കാലരാത്രി'' എന്നു തന്നെയാണ്.

കാലം അവസാനിക്കുന്നത്, കാലാവസാനത്തിനു തൊട്ടു മുന്‍പുള്ള നിമിഷങ്ങള്‍ എന്നൊക്കെയാണ് അര്‍ത്ഥം. അതായത് പ്രളയത്തിന്റെ മുഹൂര്‍ത്തം എന്നാണ് കാലരാത്രി എന്ന വാക്കിനര്‍ത്ഥം. ഇനി പ്രളയം എന്നാല്‍ എന്താണ്? പൊതുവെ വെള്ളം പൊങ്ങി സകലതും ഇല്ലാതാകുന്ന അവസ്ഥ എന്നാണ് നാം ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ ''പ്രകൃത്യേന ലയതേ ഇതിപ്രളയ'' : പ്രകൃതിയില്‍ ലയിക്കുന്ന അവസ്ഥയാണ് പ്രലയം. മൂലപ്രകൃതിയില്‍ സകലതും ലയിച്ചു ചേരുന്ന അവസ്ഥയത്രേ മഹാപ്രലയം.

shivarathri

ശിവന്റെ നടരാജ വിഗ്രഹം എല്ലാവരും കണ്ടിട്ടുണ്ടാവും. ഒരു കാല്‍ നിലത്തു ചവിട്ടി, മറുകാല്‍ നൃത്തഭാവത്തില്‍ ഉയര്‍ത്തി നില്‍ക്കുന്ന രീതിയാണ് കാണുന്നത്. വലത്തെ മുകളിലത്തെ കയ്യില്‍ കടുന്തുടി അഥവാ ഉടുക്ക്, താഴെയുള്ള വലതു കയ്യില്‍ അഭയമുദ്ര, ഇടതു മുകള്‍ കരത്തില്‍ അഗ്നി ഇവ ധരിച്ചിരിക്കുന്നു. ഇടതു താഴ്ന്ന കരം ഉയര്‍ത്തിയ കാലിനെ ചൂണ്ടി നില്‍ക്കുന്നു. അഴിഞ്ഞ മുടിയില്‍ കിരീടകുണ്ഡലങ്ങളും ചക്രകലയും ഗംഗാദേവിയെയും കാണാം.
ഇവിടെ കടുന്തുടി സൃഷ്ടിയുടെ നാദത്തെയും അഗ്നി അന്തിമ സംഹാരത്തെയും പ്രതിനിധീകരിക്കുന്നു. ഒരേ സമയം സൃഷ്ടിയുടെ നാദത്തിനും സംഹാരാഗ്നിക്കും മധ്യത്തിലായി ഇതു രണ്ടിന്റെയും ഭാവാവസ്ഥകള്‍ ബാധിക്കാതെ പ്രശാന്തസുന്ദരമായ മുഖം കാണുമാറാകുന്നു. അഭയമുദ്ര, ആശ്വാസത്തെ നല്‍കുന്നു. എന്റെ ഉപാസകര്‍ക്ക് ''ഭയം വേണ്ട'' എന്ന ഭഗവദ്‌സന്ദേശമാണ് ആ മുദ്ര. ഉയര്‍ത്തിയ പാദത്തിലേക്ക് ചൂണ്ടിയ കയ്യ് പ്രതിനിധാനം ചെയ്യുന്നത് മായാബന്ധനത്തില്‍ നിന്നുള്ള മോചനമാണ്.

siva

ശിവരൂപം കാണുന്നതാകട്ടെ തിരുവാശി എന്ന ഒരു വൃത്ത വലയത്തിനുള്ളിലാണ്. ഇപ്രകാരമാണ് നടരാജരൂപം കാണപ്പെടുന്നത്. ഇവിടെ തിരുവാശി എന്ന വൃത്തവലയം, വാസ്തവത്തില്‍ പരമാണുവിനെ പ്രതിനിധീകരിക്കുന്നു. തിരുവാശിയുള്ളില്‍ നൃത്ത ചെയ്യുന്ന ശിവരൂപം, നടരാജരൂപം എന്നത്, ഓരോ പരമാണുവിന്റെയുള്ളിലും കുടികൊണ്ട് അനുസ്യൂതമായ ചലനങ്ങള്‍ക്കു വിധേയമാകുന്ന ഊര്‍ജ്ജപ്രവാഹത്തെ സൂചിപ്പിക്കുന്നു. ഈ ഊര്‍ജ്ജ മെന്നത്, പ്രപഞ്ചത്തിന്റെ പരമമായ ബോധം [Cosmic consciousness] തന്നെയാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ ഫ്രിജോഫ്കാപ്ര തന്റെ ടാവോ ഓഫ് ഫിസിക്‌സ് എന്ന ഗ്രന്ഥത്തില്‍ നടരാജനൃത്തമെന്നത് ഇലക്‌ട്രോണുകളുടെ അനുസ്യൂത പ്രവാഹവും പ്രകൃതിയിലെ അനന്തമായ ചലനവുമായി വര്‍ണ്ണിച്ചിരിക്കുന്നു. അങ്ങനെ വിശ്വപ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന മഹാബോധമണ്ഡലം അതിന്റെ അനുസ്യൂതമായ ചലനതാളത്തെ സമ്പൂര്‍ണ്ണതയിലെത്തിക്കുന്ന നിമിഷമാണ് ശിവരാത്രി. അതുതന്നെയാണ് ശിവതാണ്ഡവ സങ്കല്‍പ്പവും.
ശിവരാത്രിയുടെ അനുഷ്ഠാനങ്ങള്‍ വേണ്ടവിധം ചെയ്യുന്നവര്‍ നാളതു വരെയുള്ള സകല ദുരിതങ്ങളും കാര്‍മ്മിക ദോഷങ്ങളുമകന്ന് പുതുജന്മം നേടിയതുപോലെയായി ത്തീരും. സര്‍വ്വാഭീഷ്ടസിദ്ധിയും സര്‍വ്വൈശ്വര്യപ്രാപ്തിയും ആ വ്യക്തിക്ക് ഉണ്ടാകുന്ന എന്നതാണ് സങ്കല്‍പ്പം.

sivarathri

ശിവഭജനവും ശിവധ്യാനവുമാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അത്യന്തം ഏകാഗ്രതയില്‍ ശിവകവചം, ശിവാഷ്ടകം, പഞ്ചാക്ഷരീമന്ത്രം ഇവ നിത്യ പാരായണം പോലെ ചൊല്ലുക. സന്ധ്യയ്ക്ക് രാവണന്‍ രചിച്ച ശിവതാണ്ഡവ സ്‌തോത്രം ചൊല്ലുന്നത് അതിവിശിഷ്ടം. ശിവരാത്രി നാളില്‍ പൂര്‍ണ്ണ ഉപവാസമോ, ഒരിക്കല്‍ വ്രതമോ എടുക്കുന്നത് ഉത്തമം. ജപകീര്‍ത്തനാദികള്‍ ഭക്തിപൂര്‍വ്വം ചെയ്യുന്നതാണ് ഏറ്റവും പ്രധാനം. സ്വയം, വ്രതാനുഷ്ഠാനത്തോടെ ജപധാന്യങ്ങള്‍ ചെയ്യുന്നതിനു പ്രയാസമുള്ളവര്‍ വിവിധ പൂജാകര്‍മ്മങ്ങള്‍ താന്ത്രികസാധകരെക്കൊണ്ട് നടത്തിക്കുന്നത് ഉത്തമം.

പ്രധാന പൂജകള്‍ ഇവയാണ്:-

1. വിഘ്‌നേശ്വരബലി, സഞ്ജീവനിപൂജ ഇവ നടത്തിക്കുന്നത് സര്‍വ്വരോഗശാന്തി നല്‍കുന്നു.
2. വിഘ്‌നേശ്വരബലി, അഘോരബലി ഇവ നടത്തിയാല്‍ കഠിനദോഷ ദുരിതങ്ങള്‍, ശത്രുതാ ദോഷങ്ങള്‍ ഇവ മാറുന്നതാണ്.
3. സിദ്ധിവിനായകബലി, ചിന്താമണി പൂജ ഇവ നടത്തിയാല്‍ സകലാഭീഷ്ടസിദ്ധി ഫലം.
4. മനസ്സിന്റെ ആഗ്രഹപ്രാപ്തി, വിവാഹ-ദാമ്പത്യ ഉന്നതി ഇവയ്ക്കായി ഉമാമഹേശ്വര പൂജ നടത്തുക.
5. സകലവിധ സാമ്പത്തിക ഉയര്‍ച്ചയ്ക്കുമായി ചിദംബരപൂജ നടത്തുക.
ശരിയായ രീതിയില്‍ ശിവരാത്രി വ്രതമെടുക്കുക. ശിവക്ഷേത്ര ദര്‍ശനം, വ്രതാനുഷ്ഠാന പ്രാര്‍ത്ഥനകള്‍ ഇവ നടത്തുക. ക്ഷേത്രത്തിലെ ചടങ്ങുകളും പ്രത്യേക വ്രത വിധികളും അതാതു ദേശത്തെ ശിവക്ഷേത്രത്തില്‍ പറയുന്നതിനനുസരിച്ചു വേണം ചെയ്യേണ്ടത്. ഇങ്ങനെ സമഗ്രമായി ശിവരാത്രി അനുഷ്ഠാനം ചെയ്യുന്നവര്‍ക്ക് സര്‍വ്വതോന്മുഖമായ ഐശ്വര്യാഭിവൃദ്ധി തന്നെ കൈവരുന്നതാണ്. അപൂര്‍വ്വമായ ആത്മീയാനുഭൂതികള്‍ക്കും ആത്മീയ രഹസ്യങ്ങളുടെ അറിവിലേയ്ക്കുമായി ശ്രമിക്കുന്നവര്‍ ശിവരാത്രി കാലത്ത് ''ശിവരാജയോഗം'' എന്ന അത്യപൂര്‍വ്വമായ അനുഷ്ഠാനം തന്നെ പഠിച്ചു ചെയ്യുക.

English summary
Sivarathri rituals in malayalam. Everything You Should Know About Maha Shivaratri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X