കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കൊല്ലാന്‍ ആരാണ് നടക്കുന്നത്... വധശ്രമങ്ങള്‍!!!

Google Oneindia Malayalam News

പല ലോക നേതാക്കളും വധഭീഷണി നേരിടുന്നവരാണ്. അവരില്‍പലരും ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മറ്റ് ചിലര്‍ നിരന്തരം യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നവരും.

എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ ആര്‍ക്കൊക്കെയാണ് ഇത്ര താത്പര്യം? അദ്ദേഹത്തിന് നേര്‍ക്കുള്ള വധശ്രമങ്ങള്‍ തുടങ്ങുന്നത് പ്രധാനമന്ത്രി ആകുന്നതിനും മുന്നേ ആണെന്നതാണ് ശ്രദ്ധേയും.

ചുരുങ്ങിയ കാലത്തിനിടെ നിരവധി തവണയാണ് തീവ്രവാദികള്‍ നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടത്.അതില്‍ ചിലത് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്...

2009 ല്‍ പാകിസ്താനികള്‍

2009 ല്‍ പാകിസ്താനികള്‍

2009 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ഗുജറാത്ത് കലാപത്തിന്റെ ദുഷ്‌പേരിലായിരുന്നു അപ്പേഴും മോദി. 2009 ജൂണ്‍ മാസത്തില്‍ നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പാക് തീവ്രവാദ സംഘടനയായ ലക്ഷര്‍ പദ്ധതിയിട്ടിരുന്നു.വിക്കി ലീക്‌സ് ആയിരുന്നു ഈ വിവരം പുറത്ത് കൊണ്ടുവന്നത്.

2011 ഡിസംബര്‍

2011 ഡിസംബര്‍

2011 ഡിസംബര്‍ മാസത്തിലാണ് രണ്ട് പാക് ചാരന്‍മാരെ ഇന്ത്യ പിടികൂടുന്നത്. സൂഫിയയും ഇമ്രാനും. ചോദ്യം ചെയ്യലില്‍ ഐഎസ്‌ഐ ചാരന്‍മാരാണെന്ന് ഇവര്‍ സമ്മതിച്ചു. മോദിയെ വധിയ്ക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിയ്ക്കാനായിരുന്നു ഇവര്‍ ഇന്ത്യയില്‍ എത്തിയത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍

ഇന്ത്യന്‍ മുജാഹിദ്ദീന്‍

2013 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതൃത്വത്തിലായിരുന്നു മോദിയെ വധിയക്കാന്‍ പദ്ധതിയിട്ടത്. ഒക്ടോബറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറ്റ്‌നയില്‍ എത്തുമ്പോള്‍ വധിയ്ക്കാനായിരുന്നു. മോദിയുടെ റാലി നടക്കുമ്പോള്‍ 18 ബോംബുകള്‍ ഓരേ സമയം പൊട്ടിയ്ക്കാനുള്ള പദ്ധതി പക്ഷേ പാളിപ്പോയി.

ദാവൂദിന്റെ കളി

ദാവൂദിന്റെ കളി

പാറ്റ്‌നയിലെ സ്‌ഫോടനത്തിന് ശേഷം ലഭിച്ച വിവരങ്ങള്‍ നിര്‍ണായകമായിരുന്നു. ഐഎസ്‌ഐയും ദാവൂദ് ഇബ്രാഹിമും ചേര്‍ന്ന് മോദിയെ വധിയ്ക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

തെലങ്കാനയില്‍

തെലങ്കാനയില്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഇത്രനാളും വധഭീഷണികള്‍ അധികവും ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ അതും മോദി വധഗൂഢാലോചനയിലേയ്ക്കാണ് നീണ്ടത്. ഇത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്.

ഒടുവില്‍ ബിഹാറില്‍?

ഒടുവില്‍ ബിഹാറില്‍?

ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും വധിയ്ക്കാന്‍ ഇന്ത്യന് മുജാഹിദ്ദീനിട്ട പദ്ധതിയാണ് ഒടുവില്‍ പൊളിഞ്ഞത്. 'ടാര്‍ഗറ്റ് നമോ' എന്നായിരുന്നു ഈ പദ്ധതിയ്ക്ക് അവര്‍ പേരിട്ടിരുന്നത്.

English summary
Narendra Modi has been top on the list of terror outfits even before he became the prime minister of India. It is not for the first time that the conspiracy to make an attempt on his life was thwarted by police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X