കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗററ്റിന് വിലകൂട്ടിയാല്‍ ഇങ്ങനെയിരിക്കും

  • By Soorya Chandran
Google Oneindia Malayalam News

സിഗററ്റിന്റെ നികുതി കൂട്ടിയതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നെന്നാണ് പുകവലി വിരുദ്ധരുടെ അഭിപ്രായം. എന്നാല്‍ സ്ഥിരം പുകവലിക്കാരായവര്‍ക്ക് ഇത് തീരെ പിടിച്ചിട്ടില്ല. അടിമുടി മോദി ആരാധകര്‍ പോലും സിഗററ്റിന്റെ വില കുത്തനെ ഉയര്‍ത്തിയപ്പോള്‍ ഒന്ന് മറിച്ചു ചിന്തിച്ചു എന്നാണ് വിവരം.

ബജറ്റ് ആയാലും ലോകകപ്പ് ആയാലും പ്രതികരണങ്ങള്‍ ഉടനെത്തുക സോഷ്യല്‍ മീഡിയകളിലാണല്ലോ. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ള പ്രമുഖരാണ് സിഗററ്റിന്റെ നികുതി കൂട്ടിയതിനെതിരെ ട്വിറ്ററില്‍ പ്രതികരണവുമായെത്തിയത്. എത്രമനോഹരമായാണ് ചിലര്‍ ഈ വില വര്‍ദ്ധനവിനെതിരെ പ്രതികരിച്ചിരിക്കുന്നതെന്ന് നോക്കാം....

ഒമര്‍ അബ്ദുള്ള

സിഗററ്റിന്റെ നികുതി 72 ശതമാനമാക്കി. ഇനി ആളുകള്‍ സ്വര്‍ണത്തിന് പകരം സിഗററ്റ് ധരിക്കുന്നത് ഉടനെ കാണാം...

ജെയ്റ്റ്‌ലി ഇഞ്ചൂരിയസ് ടു സ്‌മോക്കിങ്

പുകവലി ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ നിയമപ്രകാരമുള്ള മുന്നറിയിപ്പ്. ഒരു വിരുതന്‍ അതിങ്ങനെയാക്കി.. ജെയ്റ്റ്‌ലി പുകവലിക്ക് ഹാനികരം...!!!

ബോളിവുഡ് കുഴങ്ങും

പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടിയാല്‍ ബോളിവുഡ് കുടുങ്ങും എന്നാണ് ഒരാളുടെ വിലയിരുത്തല്‍. ബീഡിയോ സിഗററ്റോ വലിച്ച് നടക്കുന്നവരെയാണല്ലോ ഇതുവരെ തെരുവ് ജീവിതങ്ങളാക്കി കാണിച്ചിരുന്നത്.

സിഗററ്റ് ഡിയോഡറന്റ്

സിഗററ്റിന്റെയോ മദ്യത്തിന്റേയോ ഫ്‌ലേവറില്‍ ഡിയോഡറന്റോ കോണ്ടമോ ഉത്പാദിപ്പിക്കാന്‍ പറ്റിയ സമയമാണിതെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍. ഇതിനായി തനിക്ക് 100 കോടി രൂപ തരണം എന്നും ഇയാള്‍ ട്വീറ്റ് ചെയ്യുന്നു!!!

രാജ്യത്തിന് വേണ്ടി

സിഗററ്റിന്റെ നികുതി കൂട്ടുമ്പോള്‍ അതിന്റെ ഗുണം രാജ്യത്തിനല്ലേ... അങ്ങനെയെങ്കില്‍ രാജ്യ താത്പര്യത്തിന് വേണ്ടി താന്‍ പുകവലി തുടരുകയാണെന്ന് മറ്റൊരാള്‍

സിഗററ്റ് കിട്ടാനില്ല!

സിഗററ്റ് കടകളുടെ മുന്നില്‍ വന്‍ ക്യൂ... കടകളില്‍ സിഗററ്റ് കിട്ടാനില്ലെന്ന്!!!

പരസ്യം

ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസ കോശം.... എന്ന് തുടങ്ങുന്ന പരസ്യം ഇനി ആവശ്യമില്ലത്രെ. അതിന് പകരം ഒഴിഞ്ഞ ഒരു പേഴ്‌സ് കാണിച്ചാല്‍ മതിയെന്ന്

സിഗററ്റ് ലോണ്‍

ബാങ്ക് ഉടന്‍ തന്നെ സിഗററ്റ് ലോണ്‍ കൊടുത്തുതുടങ്ങുമെന്ന് വേറൊരു വിരുതന്‍

സുരക്ഷ ശക്തമാക്കണം

കാറില്‍ ഒരു പാക്കറ്റ് സിഗററ്റ് ഉണ്ട്. രണ്ട് സെക്യൂരിറ്റി ഗാര്‍ഡുമാരെ നിര്‍ത്തണം.

കാന്‍സര്‍ കൊണ്ട് മരിക്കില്ല

11 ശതമാനത്തില്‍ നിന്ന് 72 ശതമാനത്തിലേക്കാണ് സിഗററ്റിന്റെ തീരുവ കൂട്ടിയത്. ഇനി പുവലിക്കാര്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കില്ല, ഹൃദയസ്തംഭനം വന്നായിരിക്കും മരണം!!!

ബാങ്ക് ലോക്കറില്‍ സിഗററ്റ്!

ഒരിക്കല്‍ ഒരു കള്ളന്‍ ബാങ്കില്‍ മോഷ്ടിക്കാനായി കയറി. ഒരു ലോക്കര്‍ തുറന്ന് നോക്കിയപ്പോള്‍ അതാ ഇരിക്കുന്നു ഒരു പാക്കറ്റ് സിഗററ്റ്.

ബെസ്റ്റ് ഗിഫ്റ്റ്

ഗേള്‍ഫ്രണ്ട്‌സിനെ സംബന്ധിച്ച് ബോയ് ഫ്രണ്ട്‌സിന് കൊടുക്കാവുന്ന വിലയേറിയ ഗിഫ്റ്റ് ആയി സിഗററ്റ് മാറുമോ?

English summary
Union Budget 2014 : Arun Jaitley has given jolt to smokers by hiking excise duty on cigarettes between 11 to 72%. Few tweeples are making fun of it and many have welcomed it. Here are some funny tweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X