കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു, രോഹിത് വെമുല, ഡിഗ്രി... 'ആന്റി നാഷണല്‍' സ്മൃതി ഇറാനിയുടെ 10 വിവാദങ്ങള്‍...

  • By Kishor
Google Oneindia Malayalam News

ദില്ലി: ആന്റി നാഷണല്‍ - ദേശ വിരുദ്ധ എന്നല്ല, ദേശത്തിന്റെ അമ്മായി എന്ന അര്‍ഥത്തില്‍ ഒരു പത്രം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കളിയാക്കി വിളിച്ചതാണ് ഇത്. പിന്നീട് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി തന്നെ ഈ പ്രയോഗം ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഈ സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച മന്ത്രിയാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് നഷ്ടമായ സ്മൃതി ഇറാനി.

സീരിയല്‍ നടിയായിരുന്ന സ്മൃതി ഇറാനിക്ക് വിദ്യാഭ്യാസ വകുപ്പോ... മോദി സര്‍ക്കാര്‍ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു. അവിടുന്നങ്ങോട്ട് പലവിധ വിവാദങ്ങളും തുടങ്ങി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യപ്പെട്ടു. കോളിളക്കം സൃഷ്ടിച്ച രോഹിത് വെമുല, ജെ എന്‍ യു വിഷയങ്ങലിലും സിലബസ് പരിഷ്‌കരണത്തിലും മന്ത്രി വിവാദത്തിലായി. കാണൂ, വിദ്യാഭ്യാസ മന്ത്രിക്കസേരയില്‍ ഇരുന്ന് സ്മൃതി ഇറാനി ഉണ്ടാക്കിയ 10 വിവാദങ്ങള്‍.

രോഹിത് വെമുലയുടെ മരണം

രോഹിത് വെമുലയുടെ മരണം

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ ദേശീയ രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു എന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും നാണക്കേടായി. നാടകീയമായ ഒരു പ്രസംഗത്തിലൂടെ സ്മൃതി ഇറാനി പാര്‍ലമെന്റില്‍ വിവാദം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ജെഎന്‍യുവിലെ ദുര്‍ഗാദേവി

ജെഎന്‍യുവിലെ ദുര്‍ഗാദേവി

ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ മഹിഷാസുരന്റെ രക്തസാക്ഷി ദിന ആചരിച്ചപ്പോള്‍ ദുര്‍ഗാദേവിയെ വേശ്യയായി ചിത്രീകരിച്ചു എന്ന് സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത് വലിയ വിവാദമായി. സംഭവത്തില്‍ മന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസും സി പി എമ്മും ആവശ്യപ്പെട്ടു. അതേസമയം ജെ എന്‍ യുവില്‍ നടക്കുന്നത് വിരുദ്ധ പ്രവര്‍ത്തനങ്ങളാണെണ് നടക്കുന്നത് എന്നായിരുന്നു സ്മൃതി ഇറാനി വാദിച്ചത്.

ഐ ഐ ടികളിലെ സംസ്‌കൃതം

ഐ ഐ ടികളിലെ സംസ്‌കൃതം

എല്ലാ ഐ ഐ ടി സ്ഥാപനങ്ങളിലും സംസ്‌കൃതം പാഠ്യ വിഷയമാക്കണമെന്ന സ്മൃതി ഇറാനിയുടെ മാനവവിഭവശേഷി വകുപ്പിന്റെ നിര്‍ദ്ദേശം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. ഐ ഐ ടികളില്‍ സംസ്‌കൃതത്തില്‍ കമ്പ്യൂട്ടര്‍ പഠിക്കട്ടെയെന്നും ജാവയെ നാടുകടത്താമെന്നുമാണ് ആളുകള്‍ ഇതിനോട് പ്രതികരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേദപഠനം കൊണ്ടുവരുമെന്ന സ്മൃതി ഇറാനിയുടെ വാക്കുകളും ചോദ്യം ചെയ്യപ്പെട്ടു.

മന്ത്രിയുടെ ഡിഗ്രി വിവാദം

മന്ത്രിയുടെ ഡിഗ്രി വിവാദം

അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമുണ്ട് എന്നായിരുന്നു സ്മൃതി ഇറാനി അവകാശപ്പെട്ടിരുന്നത്. യേല്‍ യൂണിവേഴ്സിറ്റിയുടെ ആറ് ദിവസത്തെ ക്രാഷ് കോഴ്സിനെ ഡിഗ്രിയെന്ന് മന്ത്രി വിളിച്ചത് വിവാദമായി. മന്ത്രി വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന വിവാദം ഇതേത്തുടര്‍ന്നുണ്ടായി

വി സിമാരെ പുറത്താക്കി

വി സിമാരെ പുറത്താക്കി

രണ്ട് കേന്ദ്ര സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ സ്മൃതി ഇറാനിയുടെ നിര്‍ദേശം അനുസരിച്ച് പുറത്താക്കി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സംഭവം. ദില്ലി യൂണിവേഴ്‌സിറ്റിയിലും അലിഗഡ് യൂണിവേഴ്‌സിറ്റിയിലും വലിയ വിവാദങ്ങളാണ് ഇതുണ്ടാക്കിയത്.

ജര്‍മന് പകരം സംസ്‌കൃതം

ജര്‍മന് പകരം സംസ്‌കൃതം

ജര്‍മന്‍ ഭാഷ വേണ്ട പകരം സംസ്‌കൃതം പഠിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശവും വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ സംസ്‌കൃതമോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷയോ പഠിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം, ഇത് പിന്നീട് പിന്‍വലിക്കേണ്ടിവന്നു.

ക്രിസ്മസിനെ അട്ടിമറിച്ചോ

ക്രിസ്മസിനെ അട്ടിമറിച്ചോ

ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈനായി ഉപന്യാസമത്സരം നടത്താനുളള സ്മൃതി ഇറാനിയുടെ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ അസംബന്ധമാണ് എന്ന് മന്ത്രി തന്നെ വ്യക്തമാക്കി.

മദ്രാസ് ഐ ഐ ടി വിവാദം

മദ്രാസ് ഐ ഐ ടി വിവാദം

മദ്രാസ് ഐ ഐ ടിയില്‍ വിദ്യാര്‍ഥി സംഘടനയെ നിരോധിച്ച അധികൃതരുടെ നടപടിക്കും ചീത്തപ്പേര് കിട്ടിയത് കേന്ദ്ര മാനവവിഭവശേഷി വികന മന്ത്രി സ്മൃതി ഇറാനിക്ക് തന്നെ. ഈ തീരുമാനത്തോട് യോജിക്കുന്നു എന്നാണ് ഇറാനി പ്രതികരിച്ചത്. ഇത് വിവാദമായി

ഭക്ഷണ വിവാദം

ഭക്ഷണ വിവാദം

ഐ ഐ ടി കാന്റീനുകളില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനും പ്രത്യേകം കാന്റീനുകള്‍ എന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശവും ചോദ്യം ചെയ്യപ്പെട്ടു. ഭക്ഷണക്കാര്യത്തില്‍ പോലീസ് കളിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇറാനിക്ക് കത്തയച്ചത്.

സ്മൃതി ഇറാനിയുടെ അഭിനയം

സ്മൃതി ഇറാനിയുടെ അഭിനയം

സ്മൃതി ഇറാനി ഒരു ടി വി മെറ്റീരിയല്‍ മാത്രമാണ് എന്നാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ പറഞ്ഞത്. സ്മൃതി ഇറാനിയുടെ പഴയ കാലത്തെ ടി വി സീരിയല്‍ അഭിനയവും മറ്റും ഓരോ വിവാദങ്ങളോടും ചേര്‍ത്ത് വായിക്കപ്പെട്ടു. എന്നാല്‍ സീരിയല്‍ അഭിനയം മാത്രമല്ല ശക്തമായ നയങ്ങളും തനിക്കുണ്ടെന്ന് തെളിയിക്കാന്‍ സ്മൃതി ഇറാനിക്ക് കഴിഞ്ഞു എന്നതാണ് സത്യം

English summary
See the 10 Smriti Irani controversies as human resource development minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X