കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അപമാനം, അവഗണന; ശോഭ സുരേന്ദ്രന്‍ വെറുതേയിരിക്കില്ല... ഇന്നലെ അംഗത്വമെടുത്തവരുടെ വിലപോലുമില്ലേ!

Google Oneindia Malayalam News

തൃശൂര്‍: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ശോഭ സുരേന്ദ്രന്‍ ബിജെപി വേദികളിലേക്ക് തിരികെ എത്തിയിട്ട് അധികനാള്‍ ആയിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയും ചവിട്ടിത്താഴ്ത്തലും സഹിക്കാതെ ആയിരുന്നു ശോഭ ഒരുഘട്ടത്തില്‍ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നത്.

ശോഭാ സുരേന്ദ്രൻ 'പുറത്ത് തന്നെ';സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപിശോഭാ സുരേന്ദ്രൻ 'പുറത്ത് തന്നെ';സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തംശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

എന്നാലിപ്പോള്‍, തിരികെ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ കടുത്ത തിരിച്ചടിയാണ് ശോഭ സുരേന്ദ്രന് ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്തായിരിക്കും ബിജെപിയില്‍ ഇനി നടക്കാനിരിക്കുന്നത്?

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

16 അംഗ കമ്മിറ്റി

16 അംഗ കമ്മിറ്റി

16 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആയിരുന്നു കമ്മിറ്റി പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷന്റെ അനുമതിയോടെ ആണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രഖ്യാപനം.

ഇന്നലെ വന്ന ശ്രീധരന്‍

ഇന്നലെ വന്ന ശ്രീധരന്‍

കഴിഞ്ഞ ദിവസം മാത്രം ബിജെപിയില്‍ അംഗത്വമെടുത്ത ആളാണ് ഇ ശ്രീധരന്‍. അദ്ദേഹത്തേയും തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശോഭ സുരേന്ദ്രന്‍ പക്ഷത്തെ ഏറ്റവും അസ്വസ്ഥമാക്കുന്ന നീക്കമാണിത്.

വന്നുകയറിയവര്‍ മുതല്‍...

വന്നുകയറിയവര്‍ മുതല്‍...

അടുത്തിടെ മാത്രം ബിജെപിയില്‍ എത്തുകയും ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്ത എപി അബ്ദുള്ളക്കുട്ടിയും ഉണ്ട് സമിതിയില്‍. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരും ഉണ്ട്. നിലവിലെ സംസ്ഥാന ഉപാധ്യക്ഷരില്‍ ഒരാളും കോര്‍ കമ്മിറ്റി അംഗവും ആയ എഎന്‍ രാധാകൃഷ്ണനേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യനും ഉണ്ട്.

ദേശീയ എക്‌സിക്യൂട്ടീവ് അംഗം

ദേശീയ എക്‌സിക്യൂട്ടീവ് അംഗം

പല മുന്‍ അധ്യക്ഷന്‍മാരേയും പോലെ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ശോഭ സുരേന്ദ്രനും. സംസ്ഥാന ഭാരവാഹികളില്‍, ദേശീയ എക്‌സിക്യൂട്ടീവിലുള്ള ശോഭ സുരേന്ദ്രനെ മാത്രമേ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടുള്ളു എന്നാണ് ആക്ഷേപം.

വൈസ് പ്രസിഡന്റ് കഥ

വൈസ് പ്രസിഡന്റ് കഥ

മുന്‍ അധ്യക്ഷനും ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ആയ പികെ കൃഷ്ണദാസ് ഈ വിഷയത്തില്‍ നല്‍കിയ ന്യായീകരണവും പാര്‍ട്ടിയ്ക്കുള്ളില്‍ വിവാദമായിക്കഴിഞ്ഞു. കൂടുതല്‍ കമ്മിറ്റികള്‍ ഇനിയും വരാനുണ്ടെന്നായിരുന്നു അത്. വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമല്ലേ കോര്‍ കമ്മിറ്റിയില്‍ ഉള്ളു എന്ന ന്യായവും കൃഷ്ണദാസ് നിരത്തിയിരുന്നു.

ശക്തിയുക്തം എതിര്‍ക്കും

ശക്തിയുക്തം എതിര്‍ക്കും

വീണ്ടും നേരിട്ട അവഗണനയെ ശക്തിയുക്തം എതിര്‍ക്കണം എന്നതാണ് ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അത് എത്തരത്തില്‍ സാധ്യമാകും എന്ന ആശങ്കയും ഉണ്ട്. ഇനിയും പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുമോ എന്നാണ് അറിയേണ്ടത്.

തിരിച്ചടിച്ചതോ

തിരിച്ചടിച്ചതോ

ശോഭ സുരേന്ദ്രന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തന്നെ വ്യക്തമാക്കിയിരുന്നു. ശോഭയ്ക്ക് സംസ്ഥാന നേതൃത്വത്തില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. അതിനെ ശോഭ പക്ഷത്തിന്റെ വിജയമായിട്ടായിരുന്നു വിലയിരുത്തിയിരുന്നത്.

പിഎസ് സി സമരം

പിഎസ് സി സമരം

പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നത് സംസ്ഥാന നേതൃത്വത്തിന് അലോസരമുണ്ടാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാത്ത ഒരു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയ മൈലേജ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

മത്സരിക്കാനില്ല

മത്സരിക്കാനില്ല

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ശോഭ സുരേന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്ന ശോഭയെ ആദ്യ ഘട്ടത്തില്‍ ഒരു മണ്ഡലത്തിലും പരിഗണിക്കുകയും ചെയ്തിരുന്നില്ല.

ആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവിആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവി

നേമത്തെ വികസനം മുഴുവൻ കേന്ദ്ര സഹായത്തോടെയെന്ന് സുരേന്ദ്രൻ; ക്രിസ്ത്യൻ പള്ളി തകർക്കുന്നത് മുസ്ലീം ഭീകരരെന്നുംനേമത്തെ വികസനം മുഴുവൻ കേന്ദ്ര സഹായത്തോടെയെന്ന് സുരേന്ദ്രൻ; ക്രിസ്ത്യൻ പള്ളി തകർക്കുന്നത് മുസ്ലീം ഭീകരരെന്നും

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

English summary
Sobha Surendran not included in BJP election committee, Sobha faction unhappy with the decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X