കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്

Google Oneindia Malayalam News

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യത്യസ്തമായ പ്രതിഷേധം ആയിരുന്നു കുമ്മനം രാജശേഖരന്‍ രേഖപ്പടുത്തിയത്. മധുവിനെ നാട്ടുകാര്‍ കെട്ടിയിട്ടതിനെ അനുകരിച്ച് കുമ്മനവും ഒരു ഫോട്ടോ ട്വിറ്ററില്‍ ഇട്ടു.

എന്നാല്‍ ട്വിറ്ററില്‍ ഇടുന്നതിന് വേണ്ടി അദ്ദേഹം കുറച്ചധികം ഫോട്ടോകള്‍ എടുത്തിരുന്നു. അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുത്താണ് ട്വീറ്റ് ചെയ്തത്. നിര്‍ഭാഗ്യവശാല്‍, മറ്റ് ഫോട്ടോകളും പുറത്തായി.

കുമ്മനം രാജശേഖരന്‍ അല്ലെങ്കില്‍ തന്നെ ട്രോള്‍ ഗ്രൂപ്പുകളുടെ സ്ഥിരം ഇരയാണ്. ഇത്തരം ചില ഫോട്ടോകള്‍ കൂടി കിട്ടിയാല്‍ പിന്നെ എന്തായിരിക്കും സ്ഥിതി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംഭവിച്ചത് അത് തന്നെ ആയിരുന്നു. ട്രോളുകളുടെ തട്ടുപൊളി്പന്‍ പൊങ്കാല....

മണ്ടത്തരമോ?

മണ്ടത്തരമോ?

അലന്‍സിയര്‍ ലേ വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുമ്മനം രാജശേഖരന്‍ ചെയ്തപ്പോള്‍ മാത്രം മണ്ടത്തരം ആയോ!

മഴവില്ലോ...

മഴവില്ലോ...

ഇങ്ങനെ കണ്ടമാനം ഫോട്ടോയൊക്കെ എടുത്ത് പരീക്ഷിച്ചാല്‍ ആളുകള്‍ ഇതല്ല, ഇതിനപ്പുറവും പറയും. ആട് ഒരു ഭീകരജീവിയിലെ സീന്‍ ഓര്‍മ വന്നവരെ കുറ്റം പറയാന്‍ പറ്റുമോ...

അതിനും പ്രതികരിക്കണ്ടേ...

അതിനും പ്രതികരിക്കണ്ടേ...

കേരളത്തിലെ ഈ സംഭവത്തില്‍ മാത്രം മതിയോ പ്രതിഷേധം. ഉത്തരേന്ത്യയില്‍ ബീഫ് കഴിച്ചു എന്ന് പറഞ്ഞ് ഒരാളെ തീവച്ച് കൊന്നിട്ടുണ്ടത്രെ... അതുപോലെ ഇവിടേയും ഒന്ന് പ്രതികരിച്ച് കാണിക്കുമോ എന്നാണ് ചോദ്യം.

അത്രക്ക് വേണോ

അത്രക്ക് വേണോ

രാഷ്ട്രീയ വിയോജിപ്പുകള്‍ ആകാം... അത് പ്രകടിപ്പിക്കുകയും ചെയ്യണം. എന്നാല്‍ ഇങ്ങനെയൊക്കെ പറയുന്നത് ഇത്തിരി കഷ്ടമാണ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ആക്ഷേപം ഉന്നയിച്ചാല്‍ പോലും.

ലൈറ്റ് പോര

ലൈറ്റ് പോര

മൂന്ന് ഫോട്ടോകള്‍ ആണല്ലോ ഇപ്പോള്‍ പ്രചരിക്കുന്നത്. ആ ഫോട്ടോകള്‍ വന്ന കഥ ഇങ്ങനെ ആണത്രെ... ലൈറ്റ് ഒക്കെ നോക്കി വേണ്ടേ തിരഞ്ഞെടുക്കാന്‍... ലോകം മുഴുവന്‍ കാണേണ്ടതല്ലേ!

ആ മനസ്സ് കാണാതെ പോകരുത്

ആ മനസ്സ് കാണാതെ പോകരുത്

ഇങ്ങനെ ഒരു ഫോട്ടോ ഇട്ടില്ലെങ്കില്‍ പോലും ട്രോളുകളുടെ പൊങ്കാലയാണ്. എന്നിട്ടും, പരിഹസിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും ഇങ്ങനെ പ്രതിഷേധിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ മനസ്സ് കണ്ടില്ലെന്ന് നടിക്കരുതെന്ന്!

ട്രോളിയതാണോ

ട്രോളിയതാണോ

ഇതിപ്പോള്‍ സീരിയസ് ആയി പറഞ്ഞതാണോ ട്രോളിയതാണോ എന്നാണ് സംശയം. എന്തായാലും കുമ്മനം ജി പ്രതികരിച്ചല്ലോ... മറ്റ് പലരേയും പോലെ മിണ്ടാതിരുന്നില്ലല്ലോ...

കുമ്മനടി

കുമ്മനടി

കുമ്മനടി ഇല്ലാതെ ഒരു ട്രോളും ഇല്ല എന്ന സ്ഥിതിയായിട്ടുണ്ട്. ആ പേര് തന്നെ അര്‍ബന്‍ ഡിക്ഷ്ണറിയില്‍ സ്ഥാനം പിടിച്ചില്ലേ... ഇതിപ്പോള്‍ ഇങ്ങനെയൊക്കെ കളിയാക്കാന്‍ തുടങ്ങിയിരിക്കുന്നു!

ലുക്ക് എലൈക്ക്

ലുക്ക് എലൈക്ക്

ഈ രണ്ട് ഫോട്ടോകള്‍ കാണുമ്പോള്‍ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ എന്നാണ് ചോദ്യം. എന്തായാലും ഒരു ദേശീയ പാര്‍ട്ടിയുടെ കേരളത്തിലെ അധ്യക്ഷനല്ലേ... അദ്ദേഹത്തെ ഇങ്ങനെയൊക്കെ ട്രോളാന്‍ പാടുണ്ടോ!

ലേലു അല്ലൂ....

ലേലു അല്ലൂ....

മോഹന്‍ലാല്‍ നായകനായ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമ ഓര്‍മയുണ്ടോ... അതില്‍ മോഹന്‍ലാലിനെ ഒരു മരത്തില്‍ പിടിച്ച് കെട്ടിയിടുന്ന ഒരു രംഗമുണ്ട്. ഈ ഫോട്ടോ കണ്ടപ്പോള്‍ ചിലര്‍ക്ക് അതാണത്രെ ഓര്‍മ വന്നത്!

പ്രതിഷേധിച്ച് കാണിക്കുമോ

പ്രതിഷേധിച്ച് കാണിക്കുമോ

ഇതിപ്പോള്‍ കെട്ടിയിട്ടത് അതുപോലെ അനുകരിച്ചല്ലേ പ്രതിഷേധിച്ചത്... ഇനി ഉത്തരേന്ത്യയില്‍ ദളിതരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമ്പോള്‍ ഇതുപോലെ തന്നെ പ്രതികരിച്ച് കാണിക്കുമോ എന്നാണത്രെ സംഘപുത്രര്‍ ചോദിക്കുന്നത്... കുടുങ്ങുമോ?

ചുവപ്പ് ഭീകരത

ചുവപ്പ് ഭീകരത

എന്തായാലും കുമ്മനം രാജശേഖരന്‍ ആ ചുവപ്പ് തുണി കൊണ്ട് കൈകെട്ടി നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ ഇടാതിരുന്നത് നന്നായി. അല്ലെങ്കില്‍ ചുവപ്പ് ഭീകരത എന്നൊക്കെ പറഞ്ഞ് ആരെങ്കിലും മാധ്യമങ്ങളെ വിളിച്ച് അറിയിച്ചേനെ!

ഷാള്‍ വീക്ക്‌നെസ്സ് ആണോ

ഷാള്‍ വീക്ക്‌നെസ്സ് ആണോ

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിജിക്ക് ഷാളുകള്‍ ഒരു വീക്ക്‌നെസ്സ് ആണെന്ന് പരക്കെ ആക്ഷേപം ഉണ്ട്. ഇനിയിപ്പോള്‍ കേരളത്തിലെ ബിജെപി അധ്യക്ഷനും അങ്ങനെ എന്തെങ്കിലും വീക്ക്‌നെസ്സ് ഉണ്ടോ ആവോ? ഷാളിന്റെ കളര്‍ ഇത്തിരി കൂടിപ്പോയോ എന്നാണ് സംശയം

മാമന്‍മാര്‍ സൂക്ഷിച്ചോ...

മാമന്‍മാര്‍ സൂക്ഷിച്ചോ...

കുഞ്ഞാവയുടെ കിന്‍ഡര്‍ ജോയ് ഒക്കെ മോഷ്ടിക്കുന്ന മാമന്‍മാര്‍ സൂക്ഷിച്ചോ... ചിലപ്പോള്‍ ഇങ്ങനെ പിടിച്ച് കെട്ടിയിട്ട് കളയും!

വഴികാട്ടാന്‍...

വഴികാട്ടാന്‍...

കേരളത്തിലെ ആദിവാസികളുടെ അവസ്ഥ സോമാലിയയേക്കാള്‍ കഷ്ടമാണ് എന്നല്ലേ മോദിജി പറഞ്ഞത്. ഈ കെട്ട് അഴിയുന്നതിന് മുമ്പ് അങ്ങ് സോമാലിയയില്‍ എത്തിയാല്‍ മതിയായിരുന്നു.

വേറെ നിവൃത്തിയില്ല

വേറെ നിവൃത്തിയില്ല

എന്തായാലും ഫോട്ടോ കൈയ്യില്‍ നിന്ന് പോയി. ഒന്നല്ല, മൂന്ന് ഫോട്ടോകള്‍... ഇനിയിപ്പോള്‍ ട്രോള്‍മാരുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കുകയേ നിവൃത്തിയുള്ളൂ!

അദ്ദേഹം തന്നതാണോ

അദ്ദേഹം തന്നതാണോ

പണ്ട് കൊച്ചി മെട്രോയില്‍ കയറിയ ആ ഫോട്ടോ തന്നെ ആണ് ഇപ്പോഴും ട്രോളന്‍മാര്‍ സ്ഥിരമായി ഉപയോഗിക്കുന്നത്. അത് പരിഹരിക്കാന്‍ അദ്ദേഹം തന്നെ തന്നതാണോ ഈ ചിത്രങ്ങള്‍ എന്നണ് ഇപ്പോള്‍ ചിലരുടെ സംശയം.

നീലയും ചുവപ്പും

നീലയും ചുവപ്പും

ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഹാര്‍പിക്കിന്റെ പരസ്യമാണത്രെ ചിലര്‍ക്ക് ഓര്‍മ വന്നത്. നീല ടോയ്‌ലറ്റിനും ചുവപ്പ് ബാത്ത് റൂമിനും എന്ന്!

സംഘികള്‍ പോലും

സംഘികള്‍ പോലും

ഈ പ്രതിഷേധം കണ്ടിട്ട് പലര്‍ക്കും ചിരി അടക്കാന്‍ വയ്യ. അതിന്റെ കൂടെയാണ് ആ മറ്റ് ചിത്രങ്ങളും. ഇതെല്ലാം കണ്ടിട്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പോലും ചിരി അടക്കാന്‍ പറ്റുന്നില്ലത്രെ!

 ഒന്നും പറയാനില്ല!!!

ഒന്നും പറയാനില്ല!!!

കുമ്മനത്തിന്റെ പ്രതിഷേധത്തിന്റെ വിവിധ രൂപങ്ങള്‍ കണ്ടിട്ട് അനുയായികള്‍ പോലും ഇപ്പോള്‍ ബിജുക്കുട്ടന്‍ മോഡില്‍ ആണത്രെ... ഒന്നും പറയാനില്ല, ഗംഭീരം എന്ന്!

അല്‍ കുമ്മനം

അല്‍ കുമ്മനം

കുമ്മനത്തെ ട്രോള്‍ കുമ്മനത്തിന് മറ്റാരുടേയും സഹായം വേണ്ടത്രെ... ഇത് പഴയ കുമ്മനം അല്ല, ,സ്വയം ട്രോളുണ്ടാക്കി ട്രോളുന്ന അല്‍ കുമ്മനം ആണെന്ന്!

രണ്ടും കണക്കാണ്

രണ്ടും കണക്കാണ്

രാഷ്ട്രീയ മുതലെടുപ്പിന്റെ കാര്യത്തില്‍ കുമ്മനത്തെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. അതിലും വലിയ തോന്നിവാസം ആണ് സിപിഐക്കാര്‍ കാണിച്ചുവച്ചിരിക്കുന്നത്!

വയലില്‍ വയ്ക്കാം

വയലില്‍ വയ്ക്കാം

കുമ്മനത്തെ ഇങ്ങനെ വയലില്‍ വയ്ക്കാന്‍ കൊള്ളാം എന്നൊക്കെ പറയുന്നത് കഷ്ടമാണ്. രാഷ്ട്രീയം പറയാന്‍ ഇല്ലാതെ വരുമ്പോള്‍ ആണല്ലോ ഇത്തരത്തിലുള്ള പരിഹാസം ഒക്കെ ഉണ്ടാകുന്നത്!

കുമ്മനത്തിന്റെ 'കൈകെട്ടിയ' പ്രതിഷേധം; മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ടത് പോലെ തന്നെ... ട്വിറ്ററിൽകുമ്മനത്തിന്റെ 'കൈകെട്ടിയ' പ്രതിഷേധം; മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ടത് പോലെ തന്നെ... ട്വിറ്ററിൽ

''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം''''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം''

എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു

English summary
Mob Lynching of Tribal Youth: Social Media mock Kummanam Rajasekharan with enormous trolls for his different style of protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X