കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ മഹാരാഷ്ട്രയില്‍ നടത്തുമോ ബീഫ് ഫെസ്റ്റിവല്‍?

Google Oneindia Malayalam News

ബീഫ് നിരോധിച്ചത് എവിടെയാ? മഹാരാഷ്ട്രയില്‍. അപ്പോള്‍ സമരം നടത്തേണ്ടത് എവിടെയാ? മഹാരാഷ്ട്രയില്‍. രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമാണെങ്കില്‍ മനസിലാക്കാം. അല്ലാതെ മഹാരാഷ്ട്രയിലെ നിരോധനത്തിന് തിരുവനന്തപുരത്ത് മാത്രം സമരം നടത്തിയാല്‍ എങ്ങനെ ശരിയാകും? - ഇതൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍.

ബീഫ് നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് ബീഫ് ഫെസ്റ്റ് നടത്തിയ ഡി വൈ എഫ് ഐ മഹാരാഷ്ട്രയില്‍ ബീഫ് ഫെസ്റ്റ് നടത്തുമോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നുണ്ട്. മഹാരാഷ്ട്രയില്‍ മൊത്തം നടത്തിയില്ലെങ്കിലും വേണ്ട, സി പി എമ്മിന് സ്വന്തമായിട്ട് എം എല്‍ എയുള്ള കല്‍വാന്‍ മണ്ഡലത്തില്‍ എങ്കിലും ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള ധൈര്യം ഡി വൈ എഫ് ഐ കാണിക്കുമോ.

ഡി വൈ എഫ് ഐയുടെ ബീഫ് ഫെസ്റ്റിവലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു

കൊന്നിട്ടാണോ സമരം

കൊന്നിട്ടാണോ സമരം

ഗോവധ നിരോധനത്തിനെതിരെ മൃഗങ്ങളെ കൊന്ന് തിന്നിട്ടാണോ സമരം നടത്തുന്നത്. തിന്നാന്‍ വേണ്ടി കൊല്ലുന്നത് മനസിലാക്കാം. അതുപോലെയാണോ സമരം നടത്താന്‍ വേണ്ടി കൊല്ലുന്നത്.

സമരം നൂതനം

സമരം നൂതനം

ഇതുവരെ ആരും കാണാത്ത നൂതനമായ സമരരീതിയാണ് ബീഫ് ഫെസ്റ്റിവലിലൂടെ ഡി വൈ എഫ് ഐ സാധിച്ചെടുത്തത് എന്ന് പറയുന്നവരും ഉണ്ട്. ചുംബനസമരത്തെ എതിര്‍ത്ത സി പി എം നേതാക്കളാരും ബീഫ് സമരത്തെ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവിലേക്ക് വരുന്നോ

ബെംഗളൂരുവിലേക്ക് വരുന്നോ

ഡി വൈ എഫ് ഐക്ക് ബെംഗളൂരുവിലേക്ക് ബിഫ് സമരവുമായി വരാന്‍ ധൈര്യമുണ്ടോ. ഹിന്ദുത്വ പാര്‍ട്ടിക്കാര്‍ വേണ്ട കന്നഡ രക്ഷാ വേദികെയും മറ്റ് ആളുകളും മതിയാകും സമരക്കാരെ നേരിടാന്‍ എന്ന് സംഘികളല്ലാത്തവര്‍ പോലും ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടിട്ടുണ്ട്. ശിവാജി നഗര്‍, കെ ആര്‍ പുരം മാര്‍ക്കറ്റുകളിലും മറ്റും സമൃദ്ധമായി ബീഫ് കിട്ടുന്ന നഗരമാണ് ബെംഗളൂരു.

എങ്ങനെയാണ് മഹാരാഷ്ട്രയിലെ സമരം

എങ്ങനെയാണ് മഹാരാഷ്ട്രയിലെ സമരം

മഹാരാഷ്ട്ര കണ്ടിട്ട് പോലും ഇല്ലാത്ത പലരും മഹാരാഷ്ട്രയിലെ നിരോധനത്തിനെതിരെ ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്തു. ഡി വൈ എഫ് ഐ പക്ഷേ അങ്ങനെയല്ല. അവര്‍ ദേശവ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് മഹാരാഷ്ട്രയിലെ സമരം, എപ്പോഴാണത്.

 എന്ത് കഴിക്കണം എന്ന് ഞങ്ങള്‍...

എന്ത് കഴിക്കണം എന്ന് ഞങ്ങള്‍...

എന്ത് കഴിക്കണം എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നതായിരുന്നു ഡി വൈ എഫ് ഐയുടെ ബീഫ് ഫെസ്റ്റിവല്‍ ഉയര്‍ത്തിയ മുദ്രാവാക്യം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം പിന്തുണക്കാരുണ്ട് ഈ മുദ്രാവാക്യത്തിന്

English summary
Social media responce to beef eating festival organised by DYFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X