കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിക്കും രാഹുല്‍ ഗാന്ധി എവിടെ നിന്നാണ് കപ്പയും മീനും കഴിച്ചത്?

Google Oneindia Malayalam News

ചാവക്കാട് കോളനിയിലെ ഒരു വീട്ടിലിരുന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കപ്പയും മീനും കഴിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തൃശൂര്‍ ചാവക്കാട്ടെ ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ കരുണാകരന്റെ വീട്ടില്‍ വെച്ചായിരുന്നു രാഹുലിന്റെ ഈ പ്രകടനം. എന്നാല്‍ ഫേസ്ബുക്കിലെ ജനപ്രിയ ഗ്രൂപ്പായ ഐ സി യു ഈ ചിത്രത്തില്‍ പണിതതോടെ രാഹുലിന്റെ കപ്പയും മീനും കഴിപ്പ് പിടിവിട്ടുപോയ ലക്ഷണമാണ്.

നിഷിത് രാമചന്ദ്രന്‍ ഫോട്ടോ എഡിറ്ററിലിട്ടാണ് രാഹുലിന്റെ ചിത്രം പണിഞ്ഞെടുത്തത്. രാഹുല്‍ കഴിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം ക്രോമ സ്‌ക്രീനാക്കിയുള്ള മറ്റൊരു ചിത്രമാക്കി ഐ സി യു ഇട്ടത് ഏറ്റ് പിടിച്ച് കോണ്‍ഗ്രസ് വിരുദ്ധര്‍ രംഗത്തെത്തിയതോടെയാണ് പണി പാളിയത്. ഇതോടെ രാഹുല്‍ ഗാന്ധി കപ്പയും മീനും കഴിച്ചത് കോളനിയില്‍ നിന്നാണോ അതോ സ്റ്റുഡിയോയില്‍ വെച്ചാണോ എന്നായി ചര്‍ച്ച. കാണൂ.(ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും)

സംശയം തോന്നുക സ്വാഭാവികം

സംശയം തോന്നുക സ്വാഭാവികം

ചില ഫോട്ടോകള്‍ കാണുമ്പോള്‍ ആദ്യം തോന്നുന്നത് എന്ന തലക്കെട്ടിലായിരുന്നു ഈ ചിത്രം ഐ സി യുവില്‍ പ്രത്യക്ഷപ്പെട്ടത്. നമ്മുടെ രാഷ്ട്രീയക്കാരല്ലേ, ആളുകള്‍ക്ക് ഇങ്ങനെ ഒരു സംശയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വ്യാജമാണോ ചിത്രം

വ്യാജമാണോ ചിത്രം

രാഹുല്‍ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം വ്യാജമാണെന്ന വാര്‍ത്തയുമായാണ് രാഹുല്‍ വിരുദ്ധര്‍ ഫേസ്ബുക്കിലും മറ്റും കമന്റുകള്‍ അടിക്കുന്നത്. ഇതിന് കാരണമായതോ ഐ സി യുവിന്റെ ഈ ചിത്രവും.

ലോഗോ കണ്ടാലെങ്കിലും അറിയണ്ടേ

ലോഗോ കണ്ടാലെങ്കിലും അറിയണ്ടേ

കാര്യം രാഹുല്‍ ഗാന്ധിയെ അടിക്കാന്‍ കിട്ടിയ വടി എന്ന് കരുതി എടുത്തതാണെങ്കിലും ഐ സി യുവിന്റെ ലോഗോ ചിത്രത്തില്‍ കണ്ടാലെങ്കിലും സംഭവം കോമഡിയാണെന്ന് മനസിലാക്കണ്ടേ എന്നാണ് ചോദ്യം.

സ്റ്റുഡിയോ അല്ല

സ്റ്റുഡിയോ അല്ല

രാഹുല്‍ഗാന്ധി മത്സ്യബന്ധനക്കാരന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചു എന്ന പേരിലുള്ള ചിത്രം യഥാര്‍ഥത്തില്‍ സ്റ്റുഡിയോയില്‍ വച്ചെടുത്തതാണ് എന്നാണ് ആരോപണം. എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കാണ് താമസിയാതെ പണി കിട്ടിയത്.

ഒറിജിനലിനെ വെല്ലും വ്യാജന്‍

ഒറിജിനലിനെ വെല്ലും വ്യാജന്‍

എന്തായാലും രാഹുല്‍ ഗാന്ധി കപ്പയും മീനും കഴിക്കുന്ന യഥാര്‍ഥ ചിത്രത്തേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത് ആ എഡിറ്റഡ് ചിത്രമാണ്.

തളര്‍ന്നുപോയി

തളര്‍ന്നുപോയി

രാഹുലിന്റെ പ്രകടനം കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ തളര്‍ന്നു പോയി എന്നും ചിലര്‍ കളിയാക്കുന്നു.

English summary
Social media response to Rahul Gandhi Lunch at Fisherman's House in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X