• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിനു വി ജോണിനെ ആത്തലവട്ടം ആനന്ദന്‍ ആരെന്ന് പഠിപ്പിച്ച് സോഷ്യല്‍ മീഡിയ; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കണമെന്നും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയിയിലെ വിജിലന്‍സ് റെയ്ഡ് സംബന്ധിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, ബിജെപി വക്താവ് സന്ദീപ് വാര്യര്‍, രാഷ്ട്രീയ നിരീക്ഷകനായി ജോസഫ് സി മാത്യു എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

വിനു വി ജോണിന്റെ 'സംസ്കാരമുള്ള' പ്രയോഗങ്ങൾ എടുത്തിട്ട് സൈബർ സഖാക്കൾ, കൂടെ പിവി അൻവർ വക അടി!

ഏഷ്യാനെറ്റ് ന്യസിനെ വീണ്ടും പൊളിച്ച് ഷംസീര്‍; വിനീതവിധേയരാകേണ്ട ഗതികേട് സിപിഎമ്മിനില്ല

അവതാരകന്‍ വിനു വി ജോണ്‍, ആനത്തലവട്ടം ആനന്ദനെ 'ന്യായീകരണ തൊഴിലാളി' എന്നരീതില്‍ പരാമര്‍ശിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ന്യൂസ് അവറില്‍ തന്നെ വിനു വി ജോണിന് ആ പരാമര്‍ശത്തില്‍ മാപ്പുപറയേണ്ടിയും വന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം പിന്‍വലിക്കാനുള്ള സിപിഎം തീരുമാനം തെറ്റായിരുന്നു എന്നാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവര്‍ ഈ സംഭവം ചൂണ്ടിക്കാട്ടി പറയുന്നത്. വിശദാംശങ്ങള്‍...

ന്യായീകരണ തൊഴിലാളി

ന്യായീകരണ തൊഴിലാളി

നേരത്തേ ന്യായീകരണ തൊഴിലാളികള്‍ വായലച്ച് ന്യായീകരിച്ച കാര്യങ്ങളൊക്കെ വീണ്ടും കേള്‍ക്കുന്നത് നല്ല ചിരിപ്പടക്കം പൊട്ടിക്കുന്നതായിരിക്കും- ഇങ്ങനെ ആയിരുന്നു വിനു വി ജോണിന്റെ പരാമര്‍ശം. ഇത് ആനത്തലവട്ടം ആനന്ദനെ അധിക്ഷേപിക്കുന്ന രീതിയില്‍ ആയിരുന്നു എന്നാണ് ആക്ഷേപം.

ആരാണ് ന്യായീകരണ തൊഴിലാളി

ആരാണ് ന്യായീകരണ തൊഴിലാളി

ആരൊക്കെ ന്യായീകരണ തൊഴിലാളികളില്‍ പെടും എന്ന ചോദ്യവുമായാണ് ഇതിനെ ആനത്തലവട്ടം ആനന്ദന്‍ നേരിട്ടത്. അഴിമതി കേസുകളില്‍ അറസ്റ്റിലായവരെ ന്യായീകരിക്കുന്ന രാഷ്ട്രീയക്കാരും ചില ചാനല്‍ അവതാരകരും ഒക്കെയുണ്ടല്ലോ, അവരെല്ലാം അതില്‍ പെടുമോ എന്നായി അടുത്ത ചോദ്യം. അതോ സിപിഎമ്മിന്റേയുോ ഇടതുപക്ഷത്തിന്റെ പ്രതിനിധികളാണോ ന്യായീകരണ തൊഴിലാളികള്‍ പെടുക?

ആക്ഷേപിക്കാന്‍ വേണ്ടിയോ

ആക്ഷേപിക്കാന്‍ വേണ്ടിയോ

ഞങ്ങളെയൊക്കെ കൂടി ആക്ഷേിക്കാന്‍ വേണ്ടിയിട്ടാണോ ആ പദം ഉപയോഗിച്ചത് എന്ന് എടുത്ത് ചോദിക്കുന്നുണ്ട് ആനത്തലവട്ടം ആനന്ദന്‍. മാന്യന്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പദമാണോ അത്? ആരെയെങ്കിലും ന്യായീകരിക്കാന്‍, കൂലിപ്പണിയ്ക്ക് വരുന്നവരെന്ന രീതിയില്‍ ഞങ്ങളുടെ മുഖത്ത് നോക്കി ഇങ്ങനെ പറയാന്‍ വിനുവിന് എങ്ങനെ കഴിയുന്നു- ആനത്തലവട്ടം ചോദിച്ചു.

ഖേദം പ്രകടിപ്പിച്ചു

ഖേദം പ്രകടിപ്പിച്ചു

ഈ ചാനല്‍ ചര്‍ച്ചയില്‍ വരുന്ന ആരെയെങ്കിലും ആണ് ഉദ്ദേശിച്ചത് എന്ന് തോന്നിയെങ്കില്‍ താനത് പിന്‍വലിക്കുന്നു എന്നായി വിനു വി ജോണ്‍. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ന്യായീകരണം തുടരുന്നതുകൊണ്ട് ഉപയോഗിച്ചതാണ് ആ പദം എന്നും വിശദീകരിച്ചു. താന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും വിനു പറഞ്ഞു.

ആരാണ് ആനത്തലവട്ടം ആനന്ദന്‍

ആരാണ് ആനത്തലവട്ടം ആനന്ദന്‍

ആനത്തലവട്ടം ആനന്ദന്റെ സംഘടനാ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയാണ് ഇതുപക്ഷം ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. 83 വയസ്സുള്ള അദ്ദേഹം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് പറഞ്ഞ് ട്രേഡ് യൂണിയന്‍ നേതൃത്വം ഏറ്റെടുത്ത ആളെന്നും വിശദീകരിക്കുന്നു.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ഇടതുപക്ഷത്തെ അനുകൂലിക്കുന്ന ശ്രീകാന്ത് പികെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിനു വി ജോണിനെ വിര്‍ശിക്കുന്നത് ഇങ്ങനെയാണ്-

'ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്കും സംഘടനക്കും വേണ്ടി ഒരു പാട് തവണ സാന്നിധ്യമായി.പതിഞ്ഞതും എന്നാല്‍ വസ്തു നിഷ്ഠമായതുമായ സംവാദ ശൈലി കൊണ്ട് തന്നെ വിളറി പിടിച്ച ചര്‍ച്ചാ കോമരങ്ങള്‍ക്കിടയില്‍ വലിയ ഡിമാന്റ് ഉള്ളയാളല്ല സഖാവ് ആനത്തലവട്ടം.പക്ഷേ അദ്ദേഹം മാന്യത വിട്ടൊരു വാക്ക് മിണ്ടിയെന്ന് ഇക്കാലം കൊണ്ടൊരു ചാനല്‍ തൊഴിലാളി പോലും അവകാശപ്പെട്ടിട്ടില്ല.

അങ്ങനെയൊരു രാഷ്ട്രീയ ആയുസ്സിനെയാണ് വിനു.വി.ജോണിനെ പോലെ ഏഷ്യാനെറ്റിന്റെ എച്ചില്‍ തിന്ന് കൊഴുത്ത ചര്‍ച്ചാ തൊഴിലാളി അധിക്ഷേപിക്കുന്നത്.'

വിനു വി ജോണിന്റെ നിലവാരം

വിനു വി ജോണിന്റെ നിലവാരം

ഇടത് സമീപനം സ്വീകരിക്കുന്ന പ്രേം കുമാറും വിനു വി ജോണിനെ വിമര്‍ശിച്ച് രംഗത്ത് വന്നി്ടുണ്ട്. മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുള്ള ആളാണ് പ്രേം കുമാര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ ഇങ്ങനെ-

'തന്റെ പതിവ് ശൈലിയില്‍ നിന്നോ, ഭാഷയില്‍നിന്നോ, ഭാവത്തില്‍ നിന്നോ നിലപാടുകളില്‍ നിന്നോ യാതൊരു മാറ്റവും ഇന്നലത്തെ ചര്‍ച്ചയില്‍ വിനു പ്രദര്‍ശിപ്പിച്ചിട്ടില്ല.

അയാള്‍ അയാളുടെ ജോലി അയാളുടെ നിലവാരത്തില്‍ ചെയ്യുന്നു. ഉത്തരങ്ങളോട് അയാളുടെ മാനസിക നിലയ്ക്കനുസരിച്ച്

അയാള്‍ പ്രതികരിക്കുന്നു.

അയാള്‍ക്ക് ചിരി വരുമ്പോള്‍ അയാള്‍ ചിരിക്കുന്നു.'

(ചിത്രത്തിന് കടപ്പാട്: പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

'അവനും അവന്റെ കോട്ടും പോയി തുലയട്ടേ'

'അവനും അവന്റെ കോട്ടും പോയി തുലയട്ടേ'

ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് റഫീഖ് ഇബ്രാഹിം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്-

'കേരളം ഒരു മാധ്യമനിര്‍മ്മിത സമൂഹമല്ല. വലതോ ഇടതോ ആവട്ടെ രാഷ്ട്രീയ നേതൃത്വം പൊതുമണ്ഡലത്തില്‍ സംവാദങ്ങളുടെ തിരയിളക്കം സൃഷ്ടിച്ച് ആ അലകടലില്‍ തോണിതുഴഞ്ഞുണ്ടായതാണ് .തീവ്രവലതുപക്ഷത്തിന്റെ മീഡിയോക്രിറ്റി ക്ക് മാത്രം വെന്നിക്കൊടി പായിക്കാന്‍ പര്യാപ്തമായ നിലയില്‍ അവതാരകന്‍ ചെരിക്കുന്ന ഗ്രൗണ്ടില്‍ കളിക്കാനിറങ്ങാതിരിക്കുക ഇടതുപക്ഷം ഇനിയെങ്കിലും ചെയ്യേണ്ടതാണ്. അവരുടെ കളത്തില്‍ അവര്‍ കളിക്കട്ടെ.ആനത്തലവട്ടം ആനന്ദനെ അവഹേളിച്ച ഏഷ്യാനെറ്റിനെ സമ്പൂര്‍ണ്ണമായി ബഹിഷ്‌കരിക്കാന്‍ CPIM തയ്യാറാവുമെന്ന് പ്രത്യാശിക്കുന്നു.

അവനും അവന്റെ കോട്ടും പോയി തുലയട്ടെ,'

(ചിത്രത്തിന് കടപ്പാട്: റഫീഖ് ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

ബഹിഷ്‌കരണം

ബഹിഷ്‌കരണം

അവതാരകരുടെ ഏകപക്ഷീയമായ സമീപനത്തെച്ചൊല്ലിയായിരുന്നു നേരത്തേ സിപിഎം ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചാ പരിപാടികള്‍ ബഹിഷ്‌കരിച്ചത്. പിന്നീട് , ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സിപിഎം ആ ബഹിഷ്‌കരണം പിന്‍വലിക്കുകയായിരുന്നു.

അത് തന്നെ ചെയ്യണം

അത് തന്നെ ചെയ്യണം

ആനത്തലവട്ടം ആനന്ദനോട് ഇത്തരത്തില്‍ പെരുമാറിയ ഏഷ്യാനെറ്റ് ന്യൂസ് സമ്പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ സിപിഎം തയ്യാറാകണം എന്നാണ് പലരുടേയും ആവശ്യം. നേരത്തെ, ബഹിഷ്‌കരണം പിന്‍വലിച്ചപ്പോള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ അതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

cmsvideo
  മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

  English summary
  Social Media teaches Vinu V John , who is Anathalavattom Anandan and demands CPM to restore previous decision on Asianet News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X