കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് പരിവര്‍ത്തനമോ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ശ്രീരാമചരിതം മലയാളത്തിലാക്കിയ പ്രൊഫ സി ജി രാജഗോപാലിന് ചക്കുളത്ത്കാവില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു തള്ളുകളെല്ലാം അരങ്ങേറിയത്

  • By Vaisakhan
Google Oneindia Malayalam News

കമ്മ്യൂണിസ്റ്റുകാരില്‍ പലരും ഇപ്പോള്‍ ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണല്ലോ പല ദേവസ്വം ബോര്‍ഡുകളുടെ സ്ഥാനത്തേക്കും അവര്‍ നിയമിതവരാവുന്നത്. അത്തരമൊരു പട്ടികയിലേക്കെത്തിയ പുതിയ ആളായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ആള് ചില്ലറക്കാരനല്ല. മുന്‍ എംഎഎല്‍എയാണ്. അതോടൊപ്പം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ്.

അടുത്തിടെ വിശ്വാസവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ സിപിഎമ്മിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ പരിവര്‍ത്തനമോ, അതോ സംഘിപാളയത്തിനോടുള്ള അനുഭാവമോ എന്ന് സംശയിച്ച് നില്‍ക്കുകയാണ് പൊതുജനം. കമ്മ്യൂണിസ്റ്റുകാരുടെ സംഘി മനോഭാവത്തെയും പദ്മകുമാറിനെയും പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

തള്ള് തുടങ്ങിയത് കുമ്മനം

തള്ള് തുടങ്ങിയത് കുമ്മനം

ശ്രീരാമചരിതം മലയാളത്തിലാക്കിയ പ്രൊഫ സി ജി രാജഗോപാലിന് ചക്കുളത്ത്കാവില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു തള്ളുകളെല്ലാം അരങ്ങേറിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് തുടക്കമിട്ടത്. അപ്പോള്‍ കാര്യങ്ങള്‍ ഏകദേശം ഏങ്ങനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. രാമന്റെ പേരുമായി ബന്ധപ്പെട്ട കിടക്കുന്ന സ്ഥലങ്ങള്‍ കേരളത്തില്‍ നിരവധി ഉണ്ടെന്നാണ് കുമ്മനത്തിന്റെ കണ്ടെത്തല്‍. പമ്പയിലെ രാമക്ഷേത്രം, ഹനുമ ക്ഷേത്രം എന്നിവ ഉദാഹരണങ്ങളാണെന്നും അദ്ദേഹം തള്ളിവിട്ടു.

രാമായണത്തിന്റെ ഒരു പവറേ

രാമായണത്തിന്റെ ഒരു പവറേ

കുമ്മനത്തിന്റെ പ്രസ്താവനകള്‍ ഒന്നുമല്ല എന്ന രീതിയിലാണ് പദ്മകുമാര്‍ കാര്യങ്ങള്‍ പറഞ്ഞത്. തന്റെ പ്രതിസന്ധികള്‍ എല്ലാം തീര്‍ക്കാന്‍ സുഹൃത്തായ ജോത്സ്യനെ കണ്ടെന്നും അവര്‍ പരിഹാരമായി രാമായണം നിര്‍ദേശിച്ചതാണ് തന്നെ നേരെയാക്കിയതെന്നും പദ്കുമാര്‍ പറയുന്നു. കേടിട്ട് ഞെട്ടണ്ട. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഭക്തി മാര്‍ഗത്തിലേക്ക് വന്നതാണെന്ന് കരുതിയാല്‍ മതി. സഖാവ് പിണറായി വിജയന്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെ നന്നാക്കാന്‍ തിരഞ്ഞുപിടിച്ച ആളാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

വല്ലാത്തൊരു വൃത്തി തന്നെ

വല്ലാത്തൊരു വൃത്തി തന്നെ

മകരസംക്രമം നടക്കുമ്പോള്‍ ശബരിമലയിലേക്കുള്ള നെയ്യ് നല്‍കുന്ന തിരുവിതാകൂര്‍ കൊട്ടാരത്തില്‍ നിന്നാണ്. കൊട്ടാരത്തിലെ തമ്പുരാട്ടിയെ കാണാന്‍ ചെന്നപ്പോള്‍ പശുവിനെ കുളിപ്പിക്കാന്‍ കൊണ്ടുപോവുന്നത് കണ്ടെന്നും പശുവിനെ കുളിപ്പിക്കുന്ന ആളും കറക്കുന്ന ആളും കൂടെ കുളിക്കണമെന്നുമാണ് ചട്ടമെന്നും പദ്മകുമാര്‍ പറയുന്നു. എങ്ങനെ ചിരിക്കാതിരിക്കും അല്ലേ. ഓരോരോ ആചാരങ്ങളെ... നൂറ്റാണ്ടുകളായി തിരുവിതാകൂര്‍ കൊട്ടാരത്തിലെ തമ്പുരാട്ടിയെ സന്ദര്‍ശിക്കുന്നത് തിരുവനന്തപുരത്തെ രാഷ്ട്രീയക്കാരുടെ സ്ഥിരം ചടങ്ങാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ പറയുന്നത്.

നെയ്യഭിഷേകത്തില്‍ അങ്ങനെയൊരു തിരിമറിയോ

നെയ്യഭിഷേകത്തില്‍ അങ്ങനെയൊരു തിരിമറിയോ

നെയ്യഭിഷേകത്തിന്റെ കാര്യത്തില്‍ പദ്മകുമാറിന് കാര്യമായ ആശങ്കയുള്ളത്. ശബരിമലയില്‍ നെയ്യഭിഷേകത്തിനായി തിരുവിതാകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്‌ക്കൊപ്പം മറ്റുള്ളവരുടെ നെയ്യും ചേര്‍ക്കുമെന്നുതാണ് അദ്ദേഹത്തിന്റെ ആശങ്ക. പക്ഷേ താന്‍ കൊണ്ടുവന്ന നെയ്യ് ചേര്‍ക്കേണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞിട്ടുണ്ട്. തിരുവിതാകൂര്‍ കൊട്ടാരത്തിലെ നെയ്യ് ഇനി വേറെ വല്ല രീതിയിലുമാണോ ഉണ്ടാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. നെയ്യഭിഷേകത്തില്‍ അങ്ങനെയൊരു തിരിമറി നടന്നിട്ടുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം നിറഞ്ഞ ചോദ്യം.

ഉത്തരവ് അപ്പോ തന്നെ ഇറക്കി

ഉത്തരവ് അപ്പോ തന്നെ ഇറക്കി

മറ്റുള്ള നെയ്യ് കലര്‍ത്തുന്നതിനെതിരെ താന്‍ ശബരിമലയിലെ തന്ത്രിയെ സമീപിച്ചിരുന്നുവെന്നാണ് പദ്മകുമാറിന്റെ വെളിപ്പെടുത്തല്‍. തീരുമാനം ശരിയല്ല എന്ന് തന്ത്രി പറഞ്ഞപ്പോള്‍ തന്നെ പുതിയ പരിഷ്‌കാരം കൊണ്ടുവന്നെന്നും അദ്ദേഹം പറയുന്നു. ഇതോടെ വിശുദ്ധമായ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ നെയ്യ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന തീരുമാനം എടുത്തെന്നുമാണ് പദ്കുമാറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍.

വിപ്ലവം തീരുന്നില്ല

വിപ്ലവം തീരുന്നില്ല

പന്തളം കൊട്ടാരത്തിലെ കളഭമാണ് ശബരിമലയില്‍ ഉപയോഗിക്കേണ്ടത്. അത് ആ കൊട്ടാരത്തിന്റെ അവകാശമാണ്. എന്നാല്‍ അത് ചെയ്തിരുന്നില്ലെന്നാണ് പദ്മകുമാര്‍ പറയുന്നത്. ഇത്തവണ താനിടപ്പെട്ട് പുറത്തുനിന്നുള്ള കളഭം ഒഴിവാക്കിയെന്നും കളഭാഭിഷേകം പന്തളം കൊട്ടാരത്തിന് തന്നെ ലഭിച്ചുവെന്നുമാണ് പദ്കുമാര്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ തീരുമാനം വിപ്ലവകരം തന്നെ.

പൂര്‍വ പിതാക്കന്‍മാരുടെ സുകൃതം

പൂര്‍വ പിതാക്കന്‍മാരുടെ സുകൃതം

23 വര്‍ഷം ശബരിമലയില്‍ ജീവിച്ചയാളാണെന്നാണ് പദ്കുമാറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. തന്റെ പിതാവ് സത്യസന്ധനായതാണ് താന്‍ ഇവിടെയെത്താന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. മുജ്ജന്‍മ സുകൃതം എന്ന് പറഞ്ഞില്ലെങ്കിലും പൂര്‍വ പിതാക്കന്‍മാരുടെ സുകൃതമാണ് ഇവിടെയെത്തിച്ചതെന്നാണ് ട്രോളന്‍മാര്‍ പരിഹസിക്കുന്നത്.

ഓരോരോ മഹാഭാഗ്യങ്ങളേ

ഓരോരോ മഹാഭാഗ്യങ്ങളേ

പൂജാരിമാര്‍ അഭിഷേകത്തിനായുള്ള പാല്‍ തനിക്ക് തന്നതും ഗണപതി ഹോമത്തിന് വിളിച്ചിരുത്തിയതും മഹാഭാഗ്യമാണെന്ന് കമ്മ്യൂണിസ്റ്റ് സഹചാരികൂടിയായ പദ്മകുമാറിനെ പ്രസ്താവന. തന്റെ വല്യപ്പൂപ്പന്‍ ഇരുന്ന സ്ഥാനത്താണ് ഇപ്പോള്‍ താനിരിക്കുന്നതെന്നും കുടുംബത്തിലെ മറ്റാര്‍ക്കും ഈ ഗുണം ലഭിച്ചിട്ടില്ലെന്നും പദ്മകുമാര്‍ പറയുന്നുണ്ട്. ജീവിതത്തിലെ നിയോഗവും ഇതോടെ കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണല്ലേ.

നന്നാക്കാന്‍ എന്നെ കൊണ്ടേ പറ്റൂ

നന്നാക്കാന്‍ എന്നെ കൊണ്ടേ പറ്റൂ

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് നന്നാക്കാന്‍ തന്നെ കൊണ്ട് മാത്രമേ പറ്റൂ എന്ന് പറഞ്ഞാണ് പദ്മകുമാര്‍ പ്രസംഗം അവസാനിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് നന്നായില്ലെങ്കിലും താന്‍ ചീത്തയാവില്ല എന്ന് ഉറപ്പുതരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സ്വയം പുകഴ്ത്തല്‍.

സന്നിധാനത്ത് കുടിയിരുത്തേണ്ടി വരുമോ

സന്നിധാനത്ത് കുടിയിരുത്തേണ്ടി വരുമോ

കോണ്‍ഗ്രസുകാര്‍ ദേവസ്വം ബോര്‍ഡിലേക്കയച്ച പ്രയാര്‍ ഗോപാലകൃഷ്ണനും നേരത്തെ ഭക്തി മാര്‍ഗത്തിലേക്ക് പോയിരുന്നു. എന്നാല്‍ പിരിച്ചുവിട്ടപ്പോള്‍ ആ മാര്‍ഗം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ സഖാവ് പദ്മകുമാറിന്റെ കാലശേഷം അദ്ദേഹത്തെ സന്നിധാനത്ത് കുടിയിരുത്തേണ്ടി വരുമോ എന്ന മുന്നറിയിപ്പും സോഷ്യല്‍ മീഡിയ നല്‍കുന്നുണ്ട്.

English summary
social media trolls travancore devaswam board president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X