കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കളിക്കുന്നതാര്? വീണ്ടും സോളാര്‍ ഓര്‍മിപ്പിച്ചത് ഗുണത്തേക്കളേറെ ദോഷം

Google Oneindia Malayalam News

സോളാര്‍ കേസ് ഉയര്‍ന്നുവരുന്നത് എപ്പോഴാണെങ്കിലും അത് ഏറ്റവും അധികം ദോഷം ചെയ്യുക ഉമ്മന്‍ ചാണ്ടിയ്ക്കായിരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും അതിന് ശേഷവും സോളാര്‍ കേസ് ഏറ്റവും അധികം ഡാമേജ് സൃഷ്ടിച്ചതും ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ ആയിരുന്നു.

ശരണ്യ മനോജ് പറഞ്ഞത് പച്ചക്കള്ളമെന്ന് സരിത; ഗണേഷ് പറയിപ്പിച്ചിട്ടില്ല, ഇനിയും പറഞ്ഞാല്‍ മുഖംമൂടികള്‍ ഊരിവീഴുംശരണ്യ മനോജ് പറഞ്ഞത് പച്ചക്കള്ളമെന്ന് സരിത; ഗണേഷ് പറയിപ്പിച്ചിട്ടില്ല, ഇനിയും പറഞ്ഞാല്‍ മുഖംമൂടികള്‍ ഊരിവീഴും

'സരിതയും ഉമ്മന്‍ ചാണ്ടിയും ബന്ധമില്ല, പേരെഴുതിച്ചേര്‍ത്തത് ഗണേഷിന്റേയും മറ്റൊരാളുടേയും നിര്‍ബന്ധത്താല്‍''സരിതയും ഉമ്മന്‍ ചാണ്ടിയും ബന്ധമില്ല, പേരെഴുതിച്ചേര്‍ത്തത് ഗണേഷിന്റേയും മറ്റൊരാളുടേയും നിര്‍ബന്ധത്താല്‍'

ഇപ്പോള്‍, ഉമ്മന്‍ ചാണ്ടിയ്ക്ക് അനുകൂലമെന്ന പേരില്‍ ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ വരുമ്പോഴും ചര്‍ച്ച എങ്ങോട്ടാണ് പോകുന്നത് എന്നാണ് നോക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍, നിയമസഭ തിരഞ്ഞെടുപ്പിന് അധികകാലം ബാക്കിയില്ലാത്ത സാഹചര്യത്തില്‍ ഇത് ഉമ്മന്‍ ചാണ്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ലൈംഗികാരോപണം

ലൈംഗികാരോപണം

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോളാര്‍ കേസില്‍ ആദ്യം മുതലേ ആരോപണങ്ങളുണ്ട്. എന്നാല്‍ അവസാന ഘട്ടത്തിലാണ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ലൈംഗികാരോപണം ഉയരുന്നത്. ഒരുപക്ഷേ, കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നത്.

സര്‍ക്കാര്‍ നാണംകെട്ടു

സര്‍ക്കാര്‍ നാണംകെട്ടു

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ സോളാര്‍ കേസിന്റെ മൊത്തം മാനം മാറുകയായിരുന്നു. അതിന് മുമ്പേ, കോണ്‍ഗ്രസിലെ പല പ്രമുഖര്‍ക്കും എതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നാണംകെടുന്ന അവസ്ഥയില്‍ എത്തി.

സിഡി യാത്ര

സിഡി യാത്ര

ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷന്റെ മണിക്കൂറുകളോളം നീണ്ട വിചാരണക്ക് വിധേയനായി. അതിന് ശേഷം ലൈംഗികാരോപണത്തിന്റെ തെളിവെന്ന് പറഞ്ഞ സിഡി തേടി നടന്ന യാത്ര കേരളത്തിന് തന്നെ അപമാനമാവുകയും ചെയ്തു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ പരാജയം ഏറ്റുവാങ്ങി.

സോളാര്‍ പൊങ്ങി വന്നാല്‍

സോളാര്‍ പൊങ്ങി വന്നാല്‍

സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉടന്‍ നടപടിയുണ്ടായേക്കും എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അതിന് മുമ്പേ സോളാര്‍ ചര്‍ച്ചയില്‍ വരണം എന്ന് ആരായിരിക്കും താത്പര്യപ്പെടുക എന്നതും ചോദ്യമാണ്. സോളാര്‍ പൊങ്ങി വന്നാല്‍ അത് ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ ആയിരിക്കും ഏറ്റവും ദോഷം.

മനോജ് ആര്‍ക്കൊപ്പം

മനോജ് ആര്‍ക്കൊപ്പം

ശരണ്യ മനോജ് കേരള കോണ്‍ഗ്രസ് ബി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ട് അധികനാള്‍ ഒന്നും ആയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ കൊടിക്കുന്നില്‍ സുരേഷിനൊപ്പമായിരുന്നു എന്ന് ശരണ്യ മനോജ് തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ അടുത്ത ചര്‍ച്ച ഇതിന് പിറകെയാണ്.

കൊടിക്കുന്നില്‍ ഏത് ഗ്രൂപ്പ്

കൊടിക്കുന്നില്‍ ഏത് ഗ്രൂപ്പ്

ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിന്റെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. എകെ ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുരേഷ് ദേശീയ തലത്തിലായിരുന്നു ഏറെ നാളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ എ ഗ്രൂപ്പില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ സുരേഷ് ഐ ഗ്രൂപ്പിലേക്ക് ചേക്കേറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മനോജ് പറയുന്നത്

മനോജ് പറയുന്നത്

ഒരു പ്രാദേശിക തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുമ്പോള്‍ ആണ് ശരണ്യ മനോജ് എന്ന സി മനോജ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു വെളിപ്പെടുത്തല്‍ നടത്താന്‍ ഉദ്ദേശിച്ചല്ല അക്കാര്യം പ്രസംഗത്തില്‍ പറഞ്ഞത് എന്നാണ് വിശദീകരണം. മറ്റൊരാള്‍ക്കുള്ള മറുപടി എന്നവണ്ണം മനസ്സിലുള്ള കാര്യം പറഞ്ഞതാണെന്നും മനോജ് പറയുന്നുണ്ട്.

അതും ശരിയാകാം

അതും ശരിയാകാം

ചാനലുകളോ മറ്റ് മാധ്യമങ്ങളോ ഇല്ലാതിരുന്ന ഒരു പരിപാടിയില്‍ ആയിരുന്നു ശരണ്യ മനോജ് ഇത് പറഞ്ഞത്. അതുകൊണ്ട് തന്നെ വിവാദമാക്കുക എന്ന ലക്ഷ്യം മനോജിന് ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ച് പറയാനും ആവില്ല. അങ്ങനെയെങ്കില്‍ മേല്‍ സൂചിപ്പിച്ച ഗ്രൂപ്പ് പ്രശ്‌നങ്ങളും ഇതില്‍ ഘടകമായിട്ടുണ്ടാവില്ല.

പുറത്തെത്തിയതോടെ

പുറത്തെത്തിയതോടെ

എന്തായാലും മനോജിന്റെ പ്രസംഗം പുറത്തെത്തി. ഒരു ദിവസത്തെ പ്രധാന ചര്‍ച്ചകള്‍ മുഴുവന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയുള്ള ലൈംഗികാരോപണം മാത്രമായി. മനോജ് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും സംഗതി, ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരായ ഒരു നീക്കമായി മാറിക്കഴിഞ്ഞു.

ബാലന്‍സിങ്

ബാലന്‍സിങ്

രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബാര്‍ കോഴ ആരോപണം രമേശ് ഉന്നയിച്ചിരിക്കുകയാണ്. ആ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന് പിറകെ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ലൈംഗികാരോപണം കൂടി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

English summary
Solar Case: Saranya Manoj's allegation will not be good for Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X