കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ ചില തിരഞ്ഞെടുപ്പ് തമാശകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരഞ്ഞെടുപ്പാകട്ടെ ഒരു പ്രസ്താവനയാകട്ടെ... ഏറ്റവും പെട്ടെന്ന് പ്രതികരണം എത്തുക ഫേസ്ബുക്കില്‍ ആയിരിക്കും. മുഖ്യധാരയില്‍ പറയാന്‍ പറ്റാത്ത പലതും ഫേസ്ബുക്കിന്റെ സൈബര്‍ സ്‌പേസില്‍ പറയുന്നുണ്ട് എന്നതാണ് വസ്തുത. ഇതൊക്കെ നിയമ പ്രകാരം ശരിയാണോ എന്നൊന്നും ചോദിക്കരുത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തകര്‍ന്നടിഞ്ഞ സിപിഎമ്മിനും കോണ്‍ഗ്രസിനും പാരവച്ചുകൊണ്ടാണ് പോസ്റ്റകള്‍ അധികവും പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിനെ സംരക്ഷിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറവല്ല.

എന്തായാലും ഈ പോസ്റ്റുകള്‍ക്ക് മേല്‍ കമന്റുകളും, ആ കമന്റുകള്‍ക്ക് മേല്‍ ചര്‍ച്ചകളും തുടരുകയാണ്. ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ കാണാം

പിണറായിക്കും കാരാട്ടിനും

പിണറായിക്കും കാരാട്ടിനും

2004 ല്‍ മികച്ച വിജയം നേടിയ സിപിഎം 2009 ല്‍ താഴേക്ക് പോയി. 2014 ല്‍ എത്തിയപ്പോള്‍ വീണ്ടും താഴെയെത്തി. അതിന് കാരണം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും, സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആണത്രെ.

ആരാണീ പാര്‍ട്ടി

ആരാണീ പാര്‍ട്ടി

രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും കളിയാക്കാന്‍ ഇതിലും വലിയൊരു സാധനം വേറെ വേണോ?

കോണ്‍ഗ്രസ് ഓഫീസ് കാണാനില്ല

കോണ്‍ഗ്രസ് ഓഫീസ് കാണാനില്ല

ഈ ഗദയും കൊണ്ട് കോണ്‍ഗ്രസ് ഓഫീസ് അന്വേഷിക്കുന്നത് എന്തിനാണാവോ?

ഇതാണ് വിപ്ലവാഭിവാദ്യം

ഇതാണ് വിപ്ലവാഭിവാദ്യം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കോണ്‍ഗ്രസ് ഇത്തവണ താഴെപ്പോയി എന്നാണ് സഖാക്കള്‍ പറയുന്നത്. 2004 ലെ കാര്യം ഇവരൊക്കെ മറന്നോ ആവോ?

അഹമ്മദും രാജേഷും

അഹമ്മദും രാജേഷും

ഇ അഹമ്മദിനേയും എംബി രാജേഷിനേയും താരതമ്യം ചെയ്തുകൊണ്ടാണ് ഈ പോസ്റ്റ്. എന്തായാസും കുറ്റം പറയാന്‍ പറ്റില്ല.

താത്വികമായ അവലോകം

താത്വികമായ അവലോകം

സന്ദേശത്തിലെ ഈ ഡയലോഗ് മാത്രം മതി സിപിഎമ്മിന്റെ പരാജയം വിശദീകരിക്കുന്ന ഏത് പ്രസ്താവനേയും പൊളിച്ച് കൊടുക്കാന്‍.

അഹമ്മദ് ആരാ മോന്‍

അഹമ്മദ് ആരാ മോന്‍

മലപ്പുറത്ത് ഇ അഹമ്മദിന്റെ ശക്തി വ്യക്തമാക്കാന്‍ ഈ ചിത്രം ധാരാളം.

ആരാ കറിവേപ്പില

ആരാ കറിവേപ്പില

മന്‍മോഹന്‍ സിങിനെ സോണിയാ ഗാന്ധി കറിവേപ്പില പോലെ തള്ളി എന്നാണ് ചിത്രം പറയുന്നത്. ആര് ആരെയാണ് കറിവേപ്പില പോലെ തള്ളിത് എന്ത് ചിന്തിക്കാം.

ക്രോണിക് ബാച്ച്ലര്‍

ക്രോണിക് ബാച്ച്ലര്‍

മമ്മൂട്ടിയുടെ ക്രോണിക് ബാച്ച്‌ലറില്‍ ഇന്നസെന്റ് പറയുന്ന പ്രസിദ്ധമായ ഡയലോഗ് ആണിത്. രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് നന്നായി ചേരും.

ഇതാണ് കേരളം

ഇതാണ് കേരളം

രാജ്യം മുഴുവന്‍ മോദിക്കൊപ്പം നിന്നപ്പോള്‍ മാറി ചിന്തിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ ചിത്രം കൊള്ളാം.

പണ്ട് പണ്ട്

പണ്ട് പണ്ട്

നേരത്തെ സിപിഎമ്മിന്റെ അവസ്ഥ ചിത്രീകരിച്ചതുപോലെ ഇതാ കോണ്‍ഗ്രസിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഒരു പോസ്റ്റ്. കോണ്‍ഗ്രസ് ശരിക്കും ചരിത്രമാകുമോ?

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

വടകരയിലെ സിപിഎമ്മിന്റെ തോല്‍വിയെ ഇങ്ങനെയാണ് ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ആക്കിയത്.

നികൊ ഞാച

നികൊ ഞാച

തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെ ഇതിലും രസകരമായി അവതരിപ്പിക്കാാന്‍ ആര്‍ക്കും പറ്റില്ല.

English summary
Some Facebook comedies about election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X