കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്ക് മെസഞ്ചര്‍, ഉപകാരപ്രദമായ അഞ്ചുകാര്യങ്ങള്‍

  • By Neethu B
Google Oneindia Malayalam News

റാല്‍സണ്‍ ജെമ്മി

ദൈനംദിന ജീവിതത്തില്‍ ഉപകാരപ്പെടുന്ന 'ടിപ്‌സ് ആന്റ് ട്രിക്‌സ്' കോളം ആരംഭിക്കുകയാണ്. സാധാരണക്കാരന് ആവശ്യമുള്ള കാര്യങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് ലക്ഷ്യം.

നിങ്ങളെല്ലാവരും മൊബൈലില്‍ ഫേസ് ബുക്ക് ചെക്ക് ചെയ്യുന്നവരായിരിക്കും. തീര്‍ച്ചയായും മെസഞ്ചര്‍ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ഉപയോഗം പൂര്‍ണമാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആ രീതിയിലാണ് ഫേസ്ബുക്ക് സെറ്റിങ്‌സ് ക്രമീകരിച്ചിട്ടുള്ളത്.

കാരണം ചാറ്റിലൂടെയുള്ള കാര്യങ്ങള്‍ മൊബൈലിലൂടെ അറിയണമെങ്കില്‍ മെസഞ്ചര്‍ കൂടിയേ തീരൂ. പക്ഷേ, പലപ്പോഴും മെസഞ്ചര്‍ ഒരു ശല്യക്കാരനാകാറുണ്ട്. . ഇതിനെ എങ്ങനെ മറികടക്കാം? സെറ്റിങ്‌സില്‍ എന്തൊക്കെ മാറ്റം വരുത്തിയാല്‍ മെസഞ്ചറിനെ കൂടുതല്‍ ഫലം പ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതിനായി അഞ്ച് ചെപ്പടി വിദ്യകള്‍.

1 നോട്ടിഫിക്കേഷനെ പിടിച്ചു നിര്‍ത്താം. വെബ്ബിലായാലും മെസഞ്ചറിലായാലും ഇതിനുള്ള ഓപ്ഷന്‍ ഉണ്ട്. സെറ്റിങ്‌സില്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രം. ആവശ്യമുള്ളത്ര സമയം ഇതിനെ മ്യൂട്ട് ചെയ്തിടാനാകും.

image1

2 നീളമേറിയ ചാറ്റിലെ ഒരു പ്രത്യേകഭാഗം ഒഴിവാക്കുന്നതിന് മുഴുവന്‍ കോണ്‍വര്‍സേഷനും ഒഴിവാക്കേണ്ട കാര്യമില്ല. ഡിലിറ്റ് ചെയ്യേണ്ട വരി അമര്‍ത്തി പിടിച്ചാല്‍ മതി.

image2

3 താങ്കള്‍ മെസഞ്ചറിലയച്ച സന്ദേശം വായിച്ചോ എന്നറിയാനുള്ള മാര്‍ഗ്ഗമുണ്ട്. താഴെയുള്ള ചിത്രം നോക്കൂ.

image3

4 നിങ്ങളുടെ ലൊക്കേഷന്‍ മെസഞ്ചറിലൂടെ അറിയാന്‍ സാധിക്കും. ഇക്കാര്യം കൂട്ടുകാര്‍ അറിയേണ്ടതില്ലെങ്കില്‍ ഓഫാക്കി വെയ്ക്കുന്നതാണ് നല്ലത്. സെറ്റിങ്‌സില്‍ ഇത് ഓണാക്കാനും ഓഫാക്കാനുമുള്ള ഓപ്ഷന്‍ ഉണ്ട്.

image4

5 ഗ്രൂപ്പ് ചാറ്റിനെ പിന്‍ ചെയ്ത് നിര്‍ത്താന്‍ സാധിക്കും. ഗ്രൂപ്പ് എന്ന ടാബിനു കീഴില്‍ ഇതിനുള്ള സൗകര്യമുണ്ട്. വേണ്ട ഗ്രൂപ്പിനെ പിന്‍ ചെയ്താല്‍ തിരഞ്ഞു നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

image5
English summary
Is Facebook Messenger notifications annoying? Some tips and tricks to make Facebook messenger a better one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X