കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴ്ചച്ചന്തയില്‍ ചീര വില്‍ക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട്... സഖാവ് മഞ്ജു പറയുന്നു...

  • By Muralikrishna Maaloth
Google Oneindia Malayalam News

രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ടാല്‍ പിന്നെ മറ്റൊരു പണിയും എടുക്കാത്ത രാഷ്ട്രീയക്കാര്‍ ഇഷ്ടംപോലെയുള്ള നാടാണ് കേരളം. എന്താണ് പണി എന്ന് ചോദിച്ചാല്‍ രാഷ്ട്രീയത്തിലാണ് എന്ന് വരെ പറഞ്ഞുകളയും ഇക്കൂട്ടര്‍. അങ്ങനെയുള്ള രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒരു അത്ഭുതമാണ് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡണ്ട് എസ് മഞ്ജു. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിനൊപ്പം ചീരവില്‍പനയും കൂടി ഒരുമിച്ച് കൊണ്ടുപോകുന്നു ഈ 35കാരി.

പഞ്ചായത്ത് പ്രസിഡണ്ടാണെങ്കിലും മഞ്ജുവിന് ഉപജീവനം കൃഷിയാണ്. കൃഷി ചെയ്യുക മാത്രമല്ല, കൃഷി ചെയ്‌തെടുത്ത ചീര കിഴക്കേ കല്ലടയിലെ ആഴ്ചച്ചന്തയില്‍ കൊണ്ടുവന്ന് വില്‍ക്കുകയും ചെയ്യും ഇവര്‍. രാഷ്ട്രീയക്കാര്‍ മണ്ണിലിറങ്ങി ജീവിക്കണം എന്നാണ് മഞ്ജുവിന് പറയാനുള്ളത്. കോഴിക്കോട്ടെ കളക്ടര്‍ ബ്രോയെയും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയെയും പോലെ, യുവാക്കള്‍ക്കിടയില്‍ ആവേശമാകുകയാണ് മഞ്ജു.

കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ ഐത്തോട്ടുവ വടക്കില്‍നിന്നും സി പി ഐക്ക് വേണ്ടി മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടായ മഞ്ജു ചന്തയില്‍ ചീര വില്‍ക്കാനിരിക്കുന്ന ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. എസ് മഞ്ജു വണ്‍ഇന്ത്യയോട് സംസാരിക്കുന്നു.

manjus

ആഴ്ചച്ചന്തയില്‍ ചീര വില്‍ക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട്. ആളുകള്‍ക്ക് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസം തോന്നും...

ഒരു പ്രയാസവും ഇല്ല. പ്രീഡിഗ്രി പഠിക്കുന്ന കാലം മുതല്‍ ഞാന്‍ ചന്തയില്‍ ചീര വില്‍ക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടായി എന്ന് കരുതി വന്ന വഴി മറക്കാന്‍ പറ്റുമോ. ഇവിടെയുള്ള ആര്‍ക്കും ഒരു അത്ഭുതവും ഇല്ല. എത്രയോ കാലമായി എന്നെ കാണുന്നവരാണ്. എപ്പോഴും സഹകരണ മനോഭാവം ഉള്ളവരാണ്. അതിപ്പോള്‍ പാര്‍ട്ടിക്കാര്‍ക്കായാലും ആര്‍ക്കും ഒരു അത്ഭുതമോ പരാതിയോ ഒന്നും ഇല്ല.

പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കുന്ന ഒരാള്‍ക്ക് വരുമാനത്തിനും മറ്റും ഒരുപാട് വഴികള്‍ വേറെയില്ലേ എന്നാണ് ആളുകളുടെ സംശയം

ഏയ് അങ്ങനെയൊന്നുമല്ല. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിരുന്നിട്ട് അടുത്ത രണ്ട് വര്‍ഷം അല്ലെങ്കില്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും നമ്മള്‍ മണ്ണിലേക്ക് ഇറങ്ങാനുള്ളവരല്ലേ. എന്നും ഇങ്ങനെ രാഷ്ട്രീയക്കാരായിത്തന്നെ ജീവിച്ചുതീര്‍ക്കും എന്ന് കരുതാന്‍ ഒക്കുമോ. ഏത് ജോലിയും നമ്മള്‍ ചെയ്ത് തയ്യാറായിത്തന്നെ വേണം. നാളെ മറ്റൊരു ജോലി ചെയ്യേണ്ടി വന്നാലും നമ്മള്‍ ചെയ്യാന്‍ തയ്യാറാണ്.

അടുത്ത പേജില്‍: ഫാഷന്‍ ഷോയ്ക്ക് വേണ്ടിയല്ല, ജീവിക്കാന്‍ വേണ്ടിയാണിത്: മഞ്ജു

English summary
Story of West Kallada Grama Panchayat president S Manju, who is selling spinach in the local market in Kollam, Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X