കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റര്‍ അമല കൊലക്കേസ്; സുരേഷ് ഗോപി വീണ്ടുമെത്തുന്നു, അടയ്ക്ക രാജുവിന്റെ മറ്റൊരു സിനിമയും

Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി വന്നതിന് പിന്നാലെ ഈ സംഭവം ആധാരമാക്കി ചിത്രീകരിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമയുടെ രണ്ടാം ഭാഗം വരുന്നു. ഈശോ പണിക്കരായി സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവച്ച സിനിമയാണ് ക്രൈം ഫയല്‍. സിസ്റ്റര്‍ അമല കൊലക്കേസ് അന്വേഷിക്കാനെത്തുന്ന ഐപിഎസ് ഓഫീസറായിരുന്നു ഈശോ പണിക്കര്‍. വന്‍ ഹിറ്റായിരുന്ന സിനിമക്ക് പുതിയ സാഹചര്യത്തില്‍ രണ്ടാം ഭാഗത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ് സംവിധായകന്‍ കെ മധു.

അതേസമയം, അഭയ കേസില്‍ നിര്‍ണായകമായ അടയ്ക്കാ രാജു എന്ന കള്ളന്റെ കഥ പറയുന്ന മറ്റൊരു സിനിമയും ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയെ വച്ച് മറ്റൊരു സിബിഐ കഥയും സിനിമയാകുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വിവാദമായ സംഭവം, വിധി

വിവാദമായ സംഭവം, വിധി

അഭയ കൊലക്കേസില്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു കോടതി. കോടതി കണ്ടെത്തലിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തുവരികയും ചെയ്തു.

മൂന്ന് സിനിമകള്‍

മൂന്ന് സിനിമകള്‍

അഭയ കേസില്‍ നേരത്തെ കോടതി വെറുതെ വിട്ട ഫാദര്‍ പുതൃക്കയിലിനെതിരെ സിബിഐ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്ന് സൂചന വന്നുകഴിഞ്ഞു. കേസിലെ വിധി വന്ന പശ്ചാത്തലത്തിലാണ് പുതിയ മൂന്ന് സിനിമകള്‍ വരുന്നത്.

സുരേഷ് ഗോപി മുഖ്യറോളില്‍

സുരേഷ് ഗോപി മുഖ്യറോളില്‍

1999ലാണ് ക്രൈം ഫയല്‍ എന്ന സിനിമ വന്നത്. ഇതിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍ മധു. ആരൊക്കെയാണ് താരങ്ങള്‍ എന്ന് ഇനിയും അറിവായിട്ടില്ല. അതേസമയം, സുരേഷ് ഗോപി മുഖ്യറോളിലുണ്ടാകുമെന്നാണ് കരുതുന്നത്.

മമ്മൂട്ടി ചിത്രവും വരുന്നു

മമ്മൂട്ടി ചിത്രവും വരുന്നു

കെ മധു സംവിധാനം ചെയ്ത ക്രൈം ഫയലിന്റെ തിരക്കഥ എകെ സാജനായിരുന്നു. പുതിയ ചിത്രത്തിന്റെ കഥയും ഇവരുടെ തൂലികയിലായിക്കും ഒരുങ്ങുക. സിബിഐ രണ്ടാം സംഘത്തിന്റെ അന്വേഷണമാണ് അഭയ കേസ് തെളിയുന്നതിലേക്ക് നയിച്ചത്. പുതിയ സാഹചര്യത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായുള്ള പുതിയ സിബിഐ അന്വേഷണ കഥയും ഒരുങ്ങുന്നുണ്ട്.

സമ്മതം അറിയിച്ച് താരം

സമ്മതം അറിയിച്ച് താരം

മമ്മൂട്ടി കേന്ദ്രകഥാപാത്രമായുള്ള സേതുരാമയ്യര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിബിഐ ഡയറിക്കുറുപ്പ് മുതല്‍ നേരറിയാന്‍ സിബിഐ വരെ എത്തി നില്‍ക്കുന്ന ചിത്രങ്ങളുടെ പരമ്പരയിലേക്ക് പുതിയ മമ്മൂട്ടി ചിത്രം കൂടി എത്തുകയാണ്. മമ്മൂട്ടി ഇതിന് സമ്മതം അറിയിച്ചു എന്നാണ് വിവരം. കെ മധുവിന്റെ ക്രൈം ത്രില്ലര്‍ പുതിയ സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്.

മോഷ്ടാവിന്റെ കഥ

മോഷ്ടാവിന്റെ കഥ

അഭയ കേസ് തെളിയുന്നതില്‍ നിര്‍ണായകമായിരുന്നു കോണ്‍വെന്റില്‍ മോഷത്തിന് എത്തിയ അടയ്ക്ക രാജു. ഇയാള്‍ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സത്യത്തിനൊപ്പം ഉറച്ചുനിന്ന രാജുവിന് അഭിനന്ദന പ്രവാഹാണ്. അടയ്ക്ക രാജുവിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമയും വരുന്നുണ്ട്.

എഴുതിവച്ച പോലെ സംഭവിച്ചു

എഴുതിവച്ച പോലെ സംഭവിച്ചു

സംവിധായകന്‍ രാജു ചന്ദ്രയാണ് കള്ളനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രം ഒരുക്കുന്നത്. മോഷ്ടിക്കാന്‍ കോണ്‍വെന്റിലെത്തുന്ന കള്ളന്‍ കേസില്‍ നിര്‍ണായകമാകുന്ന കഥയാണ് ഇദ്ദേഹം എഴുതിവച്ചിട്ടുള്ളത്. സമാനമായ സാഹചര്യത്തില്‍ തന്നെ അഭയ കേസ് തെളിഞ്ഞത് യാദൃശ്ചികമാകാം. ഏതായാലും മൂന്ന് സിനിമകള്‍ക്കു കൂടിയുള്ള കാരണമായി അഭയ കേസ് വിധി.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

Recommended Video

cmsvideo
അടയ്ക്ക രാജു എന്ന പേര് വന്ന വഴി വെളിപ്പെടുത്തി രാജു | Oneindia Malayalam

English summary
Suresh Gopi and Mammootty Starring movies are coming in the Circumstances of Abaya Case Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X